Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സാമ്പത്തിക തിരിച്ചടി ഈ രാശിക്കാർക്ക് ഈ വർഷം
പണം എന്ന് പറയുന്നത് ജീവിതത്തിൽ വളരെയധികം പ്രധാനപ്പെട്ട ഒന്നാണ്. ഈ വർഷത്തെ പോലെ തന്നെ വരും വര്‍ഷവും എന്തൊക്കെ മാറ്റങ്ങൾ സാമ്പത്തികമായി നിങ്ങൾക്ക് ഉണ്ടാവുന്നുണ്ട് എന്ന് അറിയേണ്ടത് അത്യാവശ്യമാണ്. വരും വർഷം നിങ്ങൾക്ക് എന്തൊക്കെ സാമ്പത്തിക നേട്ടങ്ങളും കോട്ടങ്ങളും ജീവിതത്തിൽ ഉണ്ടാവുന്നുണ്ട് എന്ന് അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.
2020-ലെ സാമ്പത്തിക രാശി പ്രകാരം അത് നിങ്ങൾക്ക് നേട്ടമാണോ അതോ നഷ്ടമാണോ നൽകുന്നത് എന്ന് അറിയുന്നതിന് താൽപ്പര്യമില്ലേ? സാമ്പത്തിക രാശിഫലത്തെക്കുറിച്ച് കൂടുതൽ അറിയുന്നതിന് വേണ്ടി ഇത് വായിക്കൂ.

മേടം രാശി ( മാർച്ച് 21- എപ്രില്‍ 19)
വരുന്ന വർഷം ഈ രാശിക്കാർക്ക് എന്തൊക്കെയാണ് സാമ്പത്തികമായി സംഭവിക്കുന്ന നേട്ടങ്ങൾ എന്ന് നമുക്ക് നോക്കാം. 2019-നേക്കാൾ നേട്ടങ്ങളാണ് ഈ വരും വർഷം നിങ്ങൾക്ക് സാമ്പത്തിക കാര്യത്തിൽ ഉണ്ടാവുന്നത്. നിങ്ങൾക്ക് പണം സമ്പാദിക്കുന്നതിനുള്ള ഏറ്റവും നല്ല വർഷമായിരിക്കും ഈ വര്‍ഷം. നിങ്ങൾ ഈ വർഷം എന്തെങ്കിലും തരത്തിലുള്ള സാമ്പത്തിക പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെങ്കിൽ അതിന് പരിഹാരം കാണുന്നതിനും നിങ്ങളെ സഹായിക്കുന്നതിനും പലപ്പോഴും സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടാവുന്നുണ്ട്. നല്ല ഗുണങ്ങൾ ഉണ്ടാവുന്ന ഒരു വർഷമാണ് ഇത്.

ഇടവം രാശി ( ഏപ്രില്‍ 20- മെയ് 20)
നിങ്ങൾക്ക് വരും വര്‍ഷം സമ്മിശ്രഫലമായിരിക്കും ഉണ്ടാവുക. വർഷത്തിന്‍റെ തുടക്കത്തിൽ ധാരാളം നേട്ടങ്ങൾ നിങ്ങളെ കാത്തിരിക്കുന്നുണ്ട്. എങ്കിലും അൽപം കഴിയുമ്പോൾ പ്രതിസന്ധികൾക്കുള്ള സാധ്യതയുണ്ട്. പുതിയ ജോലികൾക്ക് തുടക്കം കുറിക്കാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല പുതിയ നിക്ഷേപങ്ങൾക്ക് മുതിരരുത്. ഇത് പലപ്പോഴും നഷ്ടങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മിഥുനം രാശി (മെയ് 21- ജൂൺ 20)
പണത്തിന്‍റെ കാര്യത്തിൽ വളരെയധികം വെല്ലുവിളികൾ ഉയർത്തുന്ന ഒരു വർഷമാണ് 2020. സാമ്പത്തികം സംബന്ധിച്ച എന്തെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. ഐശ്വര്യമില്ലാത്ത സ്ഥലങ്ങളിൽ ചെടികൾ നടാതിരിക്കുന്നതിന് ശ്രദ്ധിക്കണം. വാസ്തു ശ്രദ്ധിച്ചാൽ ഒരു വിധത്തിലുള്ള പ്രശ്നങ്ങൾ എല്ലാം ഇല്ലാതാവുന്നുണ്ട്. നിങ്ങള്‍ക്ക് വളരെയധികം നേട്ടങ്ങൾ ഉണ്ടാവുമെങ്കിലും ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം പലപ്പോഴും പണം. അല്ലെങ്കിൽ നിരാശക്ക് സാധ്യതയുണ്ട്.

കർക്കിടകം രാശി (ജൂൺ 21- ജൂലൈ22)
സാമ്പത്തിക കാര്യങ്ങളിൽ വളരെയധികം ശ്രദ്ധയോടെ മുന്നോട്ട് പോവണം. മിശ്രിതമായ ഫലമായിരിക്കും നിങ്ങൾക്ക് ഉണ്ടാവുന്നത്. നിങ്ങൾക്ക് ചിലവുകൾ വർദ്ധിപ്പിക്കുന്ന ഒരു വർഷമായിരിക്കും. എങ്കിലും ശ്രദ്ധിച്ചാൽ നഷ്ടങ്ങൾ ഇല്ലാതെ പോകാവുന്നതാണ്. വലിയ തടസ്സങ്ങൾ ജീവിതത്തിൽ ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. നിക്ഷേപങ്ങൾ അൽപം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് അപകടത്തിലേക്കും നഷ്ടത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്. പലപ്പോഴും പണം പല സ്ഥലങ്ങളിലും തടസ്സങ്ങൾ സൃഷ്ടിക്കുന്ന ഒരു അവസ്ഥയും ഉണ്ടാവുന്നുണ്ട്.

ചിങ്ങം രാശി (ജൂലൈ 23- ആഗസ്റ്റ് 22)
പല വിധത്തിലുള്ള പ്രശ്നങ്ങൾ അനുഭവിക്കുന്ന ഒരു വർഷമായി മാറുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങൾക്ക് വളരെ നല്ല നേട്ടങ്ങൾ ഉണ്ടാവുന്നുണ്ട്. വളരെയധികം കഠിനാധ്വാനം ചെയ്യുകയും അതനുസരിച്ച് നേട്ടങ്ങൾ കൊയ്യുന്നതിന് സാധിക്കുകയും ചെയ്യുന്ന ഒരു വർഷമാണ് 2020. നിങ്ങളുടെ പദ്ധതികൾ അനുസരിച്ച് തന്നെ മുന്നോട്ട് പോവാൻ ശ്രദ്ധിക്കുക. പലപ്പോഴും വരുമാനം വർദ്ധിക്കുന്ന ഒരു സാഹചര്യം നിങ്ങള്‍ക്ക് ഉണ്ടാവുന്നുണ്ട്. അല്ലെങ്കിൽ അത് പ്രതിസന്ധികളിലേക്ക് നിങ്ങളെ നയിക്കുന്നു.

കന്നി രാശി ( ആഗസ്റ്റ് 23- സെപ്റ്റംബർ 22)
കന്നി രാശിക്കാർക്ക് ഈ വരും വർഷം പ്രതീക്ഷിക്കുന്നത് നല്ലതായിരിക്കും. നമ്മൾ പ്രതീക്ഷിക്കുന്ന ഒരു അവസ്ഥയായിരിക്കും ജീവിതത്തിൽ ഉണ്ടാവുന്നത്. നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം വളരെയധികം പൂർത്തീകരിക്കേണ്ട അവസ്ഥയിലേക്ക് എത്തുന്നുണ്ട് ഈ മാസം. നിങ്ങൾ വിചാരിക്കുന്ന അവസ്ഥയിലേക്ക് വിജയത്തിലേക്ക് എത്തുന്നതിന് സാധിക്കുന്നുണ്ട്.

തുലാം രാശി (സെപ്റ്റംബർ 23- ഒക്ടോബർ 22)
2020-ൽ നിങ്ങൾക്ക് സാമ്പത്തിക നേട്ടങ്ങൾ വളരെയധികം ഉണ്ടാവുന്ന ഒരു വർഷമാണ്. നിങ്ങള്‍ക്ക് പല വിധത്തിലുള്ള നേട്ടങ്ങൾ ഉണ്ടാവുന്ന ഒരു വർഷമാണ് 2020. എങ്കിലും വര്‍ഷത്തിന്‍റെ പകുതിയിൽ നിങ്ങൾക്ക് നഷ്ടങ്ങൾക്കുള്ള ഒരു സാധ്യത കാണുന്നുണ്ട്. ചിലവാക്കുന്ന കാര്യത്തിൽ അൽപം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ വളരെ വലിയ നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നിങ്ങൾക്ക് എന്തെങ്കിലും തരത്തിലുള്ള കടങ്ങൾ ഉണ്ടെങ്കിൽ അത് തിരിച്ചടക്കുന്നതിന് നിങ്ങൾക്ക് ഈ വർഷം സാധിക്കുന്നുണ്ട്.

വൃശ്ചികം രാശി (ഒക്ടോബര്‍ 23- നവംബർ 21)
നിങ്ങൾക്ക് വളരെ നല്ല വർഷമാണ് ഈ വരുന്നത്. ചെറിയ അവസരങ്ങളെങ്കിലും നഷ്ടപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. കാരണം അതിലൂടെയായിരിക്കും പലപ്പോഴും നിങ്ങൾക്ക് നേട്ടങ്ങൾ ഉണ്ടാവുന്നത്. ഇത് പലപ്പോഴും നിങ്ങളെ സാമ്പത്തികമായി ഉറച്ച് നിൽക്കുന്നതിന് സഹായിക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ടാവുമെങ്കിലും അതിനെ തരണം ചെയ്യുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്. നിങ്ങൾ എന്തെങ്കിലും ആവശ്യത്തിന് ബാങ്കിൽ നിന്ന് ലോൺ എടുക്കുന്നുണ്ടെങ്കിൽ അല്ലെങ്കിൽ എടുത്തിട്ടുണ്ടെങ്കിൽ അത് തിരിച്ചടക്കുന്നതിന് നിങ്ങൾക്ക് സാധിക്കുന്നുണ്ട്.

ധനു രാശി ( നവംബര്‍ 22- ഡിസംബർ 21)
നിങ്ങൾക്ക് ഈ വർഷം സാമ്പത്തികത്തിന്‍റെ കാര്യത്തിൽ വളരെ നല്ല സമയമായിരിക്കും. മാത്രമല്ല നിങ്ങൾക്ക് നല്ലതുപോലെ കഠിനാധ്വാനം ചെയ്യേണ്ടതായും അതിനുള്ള ഫലം ലഭിക്കുന്നതിനുള്ള സമയവും ഇതാണ്. പലപ്പോഴും പ്രതീക്ഷിക്കാത്ത തരത്തിലുള്ള ചിലവുകളാണ് നിങ്ങളെ വലക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിക്കണം. എങ്കിലും അതൊന്നും സാമ്പത്തികാടിത്തറ തകർക്കുന്നതല്ല എന്നതാണ് സത്യം.

മകരം രാശി ( ഡിസംബർ 22- ജനുവരി 19)
മകരം രാശിക്കാർക്ക് ഈ വർഷം അൽപം പ്രതിസന്ധികളാണ് നിങ്ങളെ കാത്തിരിക്കുന്നത്. എങ്കിലും ചെറിയ രീതിയിൽ പ്രശ്നങ്ങളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. പലപ്പോഴും കിട്ടാനുള്ള പണം പോലും കിട്ടാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നുണ്ട്. വരവിൽ കൂടുതൽ ചിലവായിരിക്കും ഈ രാശിക്കാർക്ക്. അതുകൊണ്ട് അൽപം ശ്രദ്ധിച്ച് ചിലവാക്കണം. അല്ലെങ്കിൽ നഷ്ടങ്ങൾ ഉണ്ടാവുന്നതിനുള്ളസാധ്യത വളരെ കൂടുതലായിരിക്കും.

കുംഭം രാശി (ജനുവരി 20- ഫെബ്രുവരി 18)
സാധാരണ ഒരു വര്‍ഷമായിരിക്കും നിങ്ങൾക്ക് ഈവർഷം. വലിയ ലാഭങ്ങൾ പ്രതീക്ഷിക്കരുത്. എങ്കിലും നഷ്ടങ്ങൾ കാരര്യമായി ഇല്ലാതിരിക്കുന്ന സമയമായിരിക്കും. വരവിൽ കവിഞ്ഞ് ചിലവാക്കാതിരിക്കാൻ വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കിൽ അത് പ്രതിസന്ധികളിലേക്കും ദാരിദ്യത്തിലേക്കും ഇവരെ എത്തിക്കുന്നുണ്ട്. എങ്കിലും നിക്ഷേപങ്ങൾ നല്ലതായിരിക്കും ഈ രാശിക്കാർക്ക്. എന്തെങ്കിലും ചെറിയ നേട്ടങ്ങൾ ലഭിക്കുന്നതിന് വേണ്ടി വളരെയധികം കഷ്ടപ്പെടേണ്ടതായി വരുന്നുണ്ട്.

മീനം രാശി ( ഫെബ്രുവരി 19- മാര്‍ച്ച് 20)
നിങ്ങൾ പ്രതീക്ഷിക്കുന്ന തരത്തിൽ കാര്യങ്ങൾ പോവുന്ന ഒരു വർഷമാണ് 2020. നിങ്ങളുടെ കഠിനാധ്വാനം നിങ്ങൾക്ക് നല്ല നേട്ടങ്ങൾ സമ്മാനിക്കുന്നുണ്ട്. വർഷത്തിന്‍റെ തുടക്കം വളരെയധികം നേട്ടങ്ങൾ നൽകുന്നതാണ്. എങ്കിലും അല്‍പം ശ്രദ്ധിച്ചാൽ നിങ്ങൾക്ക് വരും മാസങ്ങളിലും ഇതേ നേട്ടം നിലനിർത്താൻ സാധിക്കുന്നുണ്ട്. അൽപം ശ്രദ്ധയോടെ വേണം കാര്യങ്ങൾ മുന്നോട്ട് കൊണ്ട് പോവുന്നതിന് എന്നത് മാത്രമാണ്.



Click it and Unblock the Notifications
