For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ യോഗം ജാതകത്തിലെങ്കില്‍ ശ്രേഷ്ഠഫലം; ദാമ്പത്യത്തില്‍ ദോഷഫലങ്ങളേ ഇല്ല

|

എന്താണ് സമസപ്തമയോഗം, ഈ യോഗത്തെക്കുറിച്ച് നിങ്ങള്‍ കേട്ടിട്ടുണ്ടോ? എന്നാല്‍ വളരെ ശ്രേഷ്ഠമായ ഒരു യോഗം തന്നെയാണ് സമസപ്തമ യോഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ എന്താണ് ഈ യോഗം, എന്തൊക്കെയാണ് പ്രത്യേകതകള്‍ എന്നിവയെല്ലാം അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ഗണവും പൊരുത്തവും എല്ലാം നോക്കി വിവാഹം കഴിക്കുന്നവരാണ് പലരും. എന്നാല്‍ പത്തില്‍ പത്ത് പൊരുത്തവും വന്നിട്ടും വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ നിരവധിയാണ്. എന്നാല്‍ ഗണപ്പൊരുത്തത്തേക്കാള്‍ മികച്ച് നില്‍ക്കുന്നതാണ് എന്തുകൊണ്ടും സമസപ്തമ യോഗം.

Samasapthama Yogam In Astrology In Malayalam

നിങ്ങളുടെ ജാതകത്തിലുണ്ടോ രാജയോഗം, അറിയാംനിങ്ങളുടെ ജാതകത്തിലുണ്ടോ രാജയോഗം, അറിയാം

ജ്യോതിഷത്തിലെ വളരെ വിശേഷപ്പെട്ട യോഗങ്ങളില്‍ ഒന്നാണ് സമസപ്തമയോഗം. വിവാഹപ്പൊരുത്തം നോക്കുമ്പോള്‍ ഈ യോഗത്തെക്കുറിച്ച് അധികം കേള്‍ക്കാറില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ എന്താണ് ഈ യോഗം എന്ന് നമുക്ക് നോക്കാവുന്നതാണ്. സ്ത്രീ ജനിച്ച രാശിയുടെ ഏഴാമത്തെ രാശിയില്‍ പുരുഷന്‍, അല്ലെങ്കില്‍ പുരുഷന്‍ ജനിച്ച ഏഴാമത്തെ രാശിയില്‍ ജനിക്കുന്ന സ്ത്രീ എന്നിവരിലാണ് സമസപ്തമ യോഗം ഉള്ളത്. പുരുഷന്റേയും സ്ത്രീയുടേയും രാശികള്‍ തുല്യ അകലത്തിലാണ് ഈ യോഗത്തില്‍ സ്ഥിതി ചെയ്യുന്നത്. ഇവയുടെ പ്രത്യേകതകള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

വിവാഹവും പ്രത്യേകതകളും

വിവാഹവും പ്രത്യേകതകളും

ഈ യോഗത്തില്‍ ജനിച്ച സ്ത്രീ പുരുഷന്‍മാര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ അവരുടെ ജീവിതത്തില്‍ ചില പ്രത്യേകതകള്‍ സംഭവിക്കുന്നുണ്ട്. ഇവരുടെ ജാതകത്തില്‍ ജന്മവശാല്‍ ഉണ്ടാവുന്ന ദോഷങ്ങളൊന്നും തന്നെ ഇവരെ ബാധിക്കുന്നില്ല എന്നുള്ളതാണ് ഈ യോഗത്തിന്റെ പ്രത്യേകത. ജീവിതത്തില്‍ ഏറ്റവും വിശേഷപ്പെട്ട പൊരുത്തമാണ് ഇതെല്ലാം. എന്തൊക്കെ കടുത്ത ദോഷങ്ങള്‍ ഉണ്ടെങ്കില്‍ പോലും അതൊന്നും ഈ യോഗമുള്ളവരെ ബാധിക്കുന്നില്ല എന്നുള്ളതാണ് സത്യം. അത്രയും വിശേഷപ്പെട്ട പൊരുത്തമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

ചൊവ്വാദോഷത്തെ ഇല്ലാതാക്കുന്നു

ചൊവ്വാദോഷത്തെ ഇല്ലാതാക്കുന്നു

ചൊവ്വാദോഷം പോലുള്ള ദോഷങ്ങള്‍ പലപ്പോഴും വിവാഹത്തിന്റെ കാര്യത്തില്‍ വളരെയധികം ദോഷങ്ങള്‍ കാണിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ ഇല്ലാതാക്കുന്നതിനും ദോഷത്തിന്റെ കാഠിന്യത്തെ കുറക്കുന്നതിനും സമസപ്തമ യോഗം സഹായിക്കുന്നുണ്ട്. സമസ്പ്തമ യോഗമുള്ളവരില്‍ പലപ്പോഴും ചൊവ്വാദോഷം പോലും പരിഗണിക്കാറില്ല. സാധാരണ അവസ്ഥയില്‍ ചൊവ്വാദോഷമുള്ളവരുടെ ജാതകം വിവാഹത്തിനായി പരിഗണിക്കാറില്ല. പക്ഷേ എത്ര വലിയ ദോഷമാണെങ്കില്‍ പോലും അതിനെ എല്ലാം ഇല്ലാതാക്കുന്നതിന് വേണ്ടി സമസപ്തമയഗം മികച്ചതാണ്. അത്രയും സവിശേഷ യോഗമാണ് ഇതിലൂടെ ഉണ്ടാവുന്നത്.

ഉയര്‍ന്ന ജീവിത രീതി

ഉയര്‍ന്ന ജീവിത രീതി

ഈ യോഗമുള്ള ദമ്പതികള്‍ വളരെ ഉയര്‍ന്ന ജീവിത നിലവാരത്തില്‍ ജീവിക്കുന്നവരായിരിക്കും. ഇത് കൂടാതെ ഇവര്‍ക്ക് ഒരേ മനസ്സോടെ പ്രവര്‍ത്തിക്കുന്നതിനും ജീവിതത്തില്‍ സങ്കടങ്ങള്‍ ഒന്നുമില്ലാതെ എപ്പോഴും സന്തോഷത്തോടെ ജീവിക്കുന്നതിന് സാധിക്കുമെന്നും തന്നെയാണ് യോഗം പറയുന്നത്. ഏത് തീരുമാനത്തിനും ഇവര്‍ ഒപ്പമായിരിക്കും. ഒരിക്കലും ജീവിതത്തില്‍ ഇവര്‍ക്ക് പിരിഞ്ഞ് ജീവിക്കേണ്ടതായി വരുന്നില്ല. അഴകും ബുദ്ധിയും ഇവരില്‍ ഒരുപോലെ ഒത്തിണങ്ങിയിട്ടുണ്ടാവും. സത് സന്താനങ്ങളെക്കൊണ്ട് ഇവര്‍ക്ക് ഭാഗ്യമുണ്ടാവുന്നുണ്ട്. ജീവിതത്തില്‍ അത്രയും സൗഭാഗ്യമാണ് ഈ യോഗം നിങ്ങള്‍ക്ക് നല്‍കുന്നത്.

ജന്മനക്ഷത്രം ഇവയിലെതെങ്കിലുമാണോ, കടം കയറി വരുംജന്മനക്ഷത്രം ഇവയിലെതെങ്കിലുമാണോ, കടം കയറി വരും

അപൂര്‍വ്വയോഗം

അപൂര്‍വ്വയോഗം

വളരെ അപൂര്‍വ്വമായി മാത്രമാണ് ഈ യോഗം സംഭവിക്കുന്നത്. തുല്യ അകലത്തില്‍ നില്‍ക്കുന്ന രാശിക്കാരില്‍ മാത്രമേ ഈ യോഗ ഫലം ഉണ്ടാവുകയുള്ളൂ. മേടം രാശിയില്‍ ജനിച്ച സ്ത്രീക്ക് തുലാം രാശിയില്‍ ജനിച്ച പുരുഷനെ ഭര്‍ത്താവായി ലഭിക്കുകയാണെങ്കില്‍ ഇവര്‍ക്ക് സമസപ്തമ യോഗം ഉണ്ട് എന്ന് പറയാന്‍ സാധിക്കും. വളരെ അപൂര്‍വ്വമായി മാത്രം സംഭവിക്കുന്ന യോഗമായതുകൊണ്ട് തന്നെ ഈ യോഗമുള്ളവരെ മാത്രമേ വിവാഹം കഴിക്കൂ എന്ന് പറഞ്ഞാല്‍ അത് സംഭവിക്കുന്ന കാര്യമല്ല എന്നുള്ളതാണ്.

വൈവാഹിക ജീവിതത്തിലെ നേട്ടങ്ങള്‍

വൈവാഹിക ജീവിതത്തിലെ നേട്ടങ്ങള്‍

ഇവര്‍ക്കിടയില്‍ തെറ്റിദ്ധാരണകള്‍ ഒന്നും തന്നെ നിലനില്‍ക്കില്ല എന്ന് മാത്രമല്ല ജീവിതത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടെങ്കിലും അതെല്ലാം ഒരുമിച്ച് നിന്ന് നേരിടുന്നതിന് ഇവര്‍ ശ്രമിക്കുന്നു. എന്നാല്‍ യോഗപ്രകാരം സമസപ്തമ യോഗമുള്ള ഒരു വ്യക്തിയുടെ ജാതകവുമായി നിങ്ങളുടെ ജാതകം ചേരുന്നുണ്ട് എന്നുണ്ടെങ്കില്‍ ഒരു കാരണവശാലും ആ ജാതകനെ ഒഴിവാക്കരുത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നതിനേക്കാള്‍ കടുതല്‍ ഫലങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. സന്താന ഭാഗ്യത്തിന്റെ കാര്യത്തില്‍ ഇവര്‍ അനുഗ്രഹീതരായിരിക്കും.

<strong>:കെട്ടുന്നെങ്കില്‍ ഈ നക്ഷത്രക്കാരിയെ കെട്ടണം, കാരണം</strong></p><p>:കെട്ടുന്നെങ്കില്‍ ഈ നക്ഷത്രക്കാരിയെ കെട്ടണം, കാരണം

വിരലിന് വളവുണ്ടോ, അറിയാം ജീവിതരഹസ്യങ്ങള്‍

English summary

Samasapthama Yogam In Astrology In Malayalam

Here in this article we are discussing about the Samasapthama Yogam in astrology. Take a look.
X
Desktop Bottom Promotion