Latest Updates
-
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം
Sagittarius Horoscope 2023 : ധനു വര്‍ഷഫലം 2023: വിദേശജോലി, സാമ്പത്തികം, വിവാഹം: സമ്പൂര്‍ണഫലം
ധനു രാശിക്കാര്‍ക്ക് ഈ വര്‍ഷത്തെ സമ്പൂര്‍ണഫലം എന്താണെന്ന് അറിയാന്‍ പലര്‍ക്കും അഗ്രഹമുണ്ടായിരിക്കും. നിങ്ങളുടെ രാശി ധനു ആണെങ്കില്‍ 2023-ല്‍ നിങ്ങള്‍ക്ക് എന്തൊക്കെ മാറ്റങ്ങള്‍ കരിയറിലും കുടുംബത്തിലും സാമ്പത്തികമായും ഉണ്ടാവും എന്നുള്ളതിനെക്കുറിച്ച് നമുക്ക് ആ ലേഖനത്തില്‍ വായിക്കാം.

ധനു മാസത്തില്‍ വ്യാഴം നിങ്ങളുടെ നാലാമത്തെ ഭാവമായ മീനം രാശിയില്‍ ആയിരിക്കും. കര്‍മ്മകാരകനായ ശനി നിങ്ങള്‍ക്ക് മകരം രാശിയില്‍ രണ്ടാം ഭാവത്തിലാണ് നിലനില്‍ക്കുന്നത്. ഈ വര്‍ഷത്തില്‍ നിങ്ങളുടെ ധനുവിന്റെ രാശിസംക്രമണവും ഏതൊക്കെ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു എന്ന് നമുക്ക് നോക്കാം.

പൊതുഫലം
നിങ്ങളുടെ ധനു രാശിയാണെങ്കില്‍ ഇവര്‍ക്ക് ഈ വര്‍ഷം പല വിധത്തിലുള്ള ശുഭവാര്‍ത്തകളും കേള്‍ക്കേണ്ടി വരും. ജീവിതത്തില്‍ പല പ്രധാന നേട്ടങ്ങളും ഉണ്ടാവുന്ന ഒരു വര്‍ഷമാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രത്യേക നേട്ടങ്ങള്‍ ഉണ്ടാവുന്നു. പ്രണയത്തിന്റെ കാര്യത്തിലും അനുകൂല ഫലങ്ങള്‍ നിങ്ങളില്‍ ഉണ്ടാവുന്നു. ഗ്രഹങ്ങള്‍ മാറുന്നത് നിങ്ങളുടെ ചിന്താശേഷിയേയും ബാധിക്കുന്നു. യാത്രകള്‍ ധാരാളം നടത്തുന്നതിനുള്ള സാധ്യതയുണ്ട്. സന്താനസൗഭാഗ്യത്തിനുള്ള സാധ്യതയും ഇവര്‍ക്കുണ്ട്. ജീവിതത്തില്‍ എന്തും വിജയകരമായി നേടുന്നതിന് സാധിക്കുന്നു.

മാസഫലങ്ങള്‍
ഓരോ മാസത്തേയും ഫലങ്ങള്‍ എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാക്കുന്നു എന്ന് നോക്കാം. ജനുവരി മാസത്തില്‍ ധനു രാശിക്കാര്‍ക്ക് രാഹു അവരുടെ അഞ്ചാം ഭാവത്തിലാണ് നില്‍ക്കുന്നത്. അതുകൊണ്ട് തന്നെ ചിന്തിച്ച് വേണം ഓരോ കാര്യങ്ങളും സംസാരിക്കുന്നതിനും ചെയ്യുന്നതിനും, നിങ്ങളില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്ന സമയമാണ്. പലപ്പോഴും എന്താണ് ചെേയ്യണ്ടത് എന്നതിനെക്കുറിച്ച് കൃത്യമായി തീരുമാനിക്കാന്‍ സാധിക്കുകയില്ല. ഫെബ്രുവരി മാസത്തില്‍ നിങ്ങളുടെ ധൈര്യവും ശക്തിയും വര്‍ദ്ധിക്കുന്നു. ജോലിയില്‍ മികച്ച രീതിയില്‍ പ്രശസ്തി ഉണ്ടാവുന്നു. കൂടാതെ സഹപ്രവര്‍ത്തകരുടെ പിന്തുണയും നിങ്ങളോടൊപ്പം ഉണ്ടായിരിക്കും. ഇതിലൂടെ ജോലിയില്‍ നിങ്ങള്‍ക്ക് വിജയിക്കാന്‍ സാധിക്കുന്നു.

മാസഫലങ്ങള്‍
മാര്‍ച്ച് മാസത്തില്‍ നിങ്ങളുടടെ ദാമ്പത്യ ജീവിതത്തില്‍ നിരവധി പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. പങ്കാളികള്‍ക്കിടയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാവുന്നു. ബിസിനസിലും ഇതേ അവസ്ഥ ഉണ്ടാവുന്നു. സഹോദരങ്ങളുടെ പിന്തുണ പല കാര്യത്തിലും ഉണ്ടായേക്കാം. ഏപ്രില്‍ മാസത്തില്‍ മിതമായ ഫലങ്ങളായിരിക്കും. അതിന് കാരണം ഏപ്രില്‍ 22-ന് വ്യാഴം നിങ്ങളുടെ അഞ്ചാം ഭാത്തിലേക്ക് സഞ്ചരിക്കുന്നു. ഈ സമയം സൂര്യന് രാഹുവിനോടൊപ്പം അഞ്ചാം ഭാവത്തില്‍ ഉണ്ടായേക്കാം. ഇവര്‍ക്ക് അതിന്റെ ഫലമായി ദോഷഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. മേയ് മാസത്തില്‍ ഗുരുചണ്ഡാല യോഗം ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. ഇതിന്റെ ഫലമായി ജീവിതത്തില്‍ തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്ന അവസ്ഥയുണ്ടാവുന്നു. സ്നേഹ ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചേക്കാം. ആരോഗ്യം പ്രശ്നത്തിലാവാം. ഓഗസ്റ്റ് വരെ ഈ അവസ്ഥ തുടരുന്നു.

മാസഫലങ്ങള്‍
സെപ്റ്റംബര്‍ മാസത്തില്‍ നിങ്ങളുടെ ദശാകാലം മാറി മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുന്നു. അതിന് വേണ്ടി കഠിനാധ്വാനം ചെയ്യേണ്ടി വരും. എങ്കിലും മികച്ച മാറ്റങ്ങള്‍ ഉണ്ടായിരിക്കും. ജോലിഭാരം വര്‍ദ്ധിച്ചേക്കാം. ബിസിനസില്‍ ലാഭവും നഷ്ടവും ഒരുപോലെ നേരിടേണ്ടി വരും. എന്നാല്‍ ദേഷ്യത്തോടെ ഒരു ജോലിയും പൂര്‍ത്തീകരിക്കുന്നതിന് ശ്രമിക്കരുത്. ഇത് വിപരീത ഫലം കൊണ്ട് വരുന്നു. നിങ്ങള്‍ക്കെതിരെ പല വിധത്തിലുള്ള ഗൂഢാലോചനകളും നടന്നേക്കാം. ഒക്ടോബര്‍ മാസം സാമ്പത്തികമായി മികച്ച സമയമായിരിക്കും. കടം കൊടുന്ന പണം തിരിച്ച് കിട്ടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ ശാരീരികമായ ശക്തി വര്‍ദ്ധിക്കുകയും ആരോഗ്യം മികച്ചതാവുകയും ചെയ്യുന്നു. കുടുംബത്തോടൊപ്പം സമയം ചിലവഴിക്കുന്നതിന് സാധിക്കുന്നു.

മാസഫലങ്ങള്‍
ധനു രാശിഫലം 2023 അനുസരിച്ച് നവംബര്‍, ഡിസംബര്‍ മാസങ്ങള്‍ മികച്ച മാസങ്ങളായിരിക്കും. ഇവര്‍ക്ക് സാമ്പത്തികമായി വളരെയധികം ഉയര്‍ച്ചയുണ്ടാവുന്ന സമയമാണ്. നിങ്ങളുടെ ഏത് ശ്രമവും വിജയത്തിലെത്തുന്നു. തീരുമാനമെടുക്കുന്നതിനുള്ള കഴിവ് വര്‍ദ്ധിക്കുന്നു. ഒക്ടോബര്‍ 30-ന് രാഹു നാലാം ഭാവത്തിലും അഞ്ചാം ഭാവത്തില്‍ വ്യാഴം ഏകമായും നില്ക്കുന്നതിനാല് ഇവര്‍ക്ക് സാമ്പത്തികമായി മികച്ച ഫലങ്ങള്‍ ആയിരിക്കും ഉണ്ടാവുന്നത്. സന്താനഭാഗ്യം ഉണ്ടാവുന്നതിനും വരുമാനത്തില്‍ നേട്ടങ്ങള്‍ ഉണ്ടാവുന്നതിനും സാധിക്കുന്നു.

പ്രണയ ഫലം
പ്രണയിക്കുന്നവര്‍ക്ക് വളരെയധികം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന സമയമാണ്. വര്‍ഷത്തിന്റെ തുടക്കത്തില്‍ അഞ്ചാം ഭാവത്തിലാണ് രാഹു നില്ക്കുന്നു. ഇത് നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുന്നതിന് അനൂകൂലമാണ്. പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി സമയം ചിലവഴിക്കുന്നതിനും നിങ്ങള്‍ക്ക് സാധിക്കുന്നു. അഞ്ചാം ഭാവത്തില്‍ ശനിയുടെ സ്ഥാനം നിങ്ങളുടെ ബന്ധങ്ങളില്‍ ചെറിയ രീതിയിലുള്ള പ്രശ്നങ്ങള്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ ഉണ്ടാക്കുന്നു. ഇതിന്റെ ഫലമായി കലഹങ്ങള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. രാഹുവിന്റെ സ്ഥാനം മാറുന്നതോടെ വ്യാഴം വരുന്നു. ഇതിലൂടെ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഢമാവുന്നു.

തൊഴില്‍ ഫലം
ധനു രാശിഫലം അനുസരിച്ച് 2023-ല്‍ കരിയറില്‍ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. വര്‍ഷത്തിന്റെ ആരംഭം നിങ്ങള്‍ക്ക് അനുകൂലമാണെങ്കിലും പിന്നീട് അങ്ങോട്ട് പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ കരിയറില്‍ സ്ഥിരതയുണ്ടാവുമെങ്കിലും ശനിയുടെ സ്ഥാനം മൂന്നാം ഭാവത്തില്‍ എങ്കില്‍ നിങ്ങള്‍ ചെറിയ ചില അപകടസാധ്യതകള്‍ ഏറ്റെടുക്കേണ്ടതായി വരുന്നു. അഞ്ചാം ഭാവത്തില്‍ ശനിയുടെ പൂര്‍ണഭാവം ഉണ്ടാവുന്നു. ജോലിയിലെ മാറ്റം നിങ്ങള്‍ക്ക് അനുകൂലമാവുമെങ്കിലും അപകീര്‍ത്തികരമായ സാഹചര്യം നിങ്ങള്‍ നേരിടേണ്ടി വരുന്നു. ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ ഏതെങ്കിലും തരത്തിലുള്ള ജോലി മാറ്റങ്ങള്‍ നിങ്ങള്‍ക്കുണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. എന്നാല്‍ അത് പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ അതിന് ശേഷം ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയം നിങ്ങള്‍ക്ക് ജോലിയില്‍ അനുകൂലഫലങ്ങള്‍ നല്കുന്നു. ഇത് വിജയത്തിലേക്കും ശമ്പളവര്ദ്ധനവിലേക്കും നിങ്ങളെ എത്തിക്കുന്നു.

സാമ്പത്തികഫലം
ധനു രാശിക്കാര്‍ക്ക് 2023-ല്‍ സാമ്പത്തികപരമായി എന്തൊക്കെ മാറ്റങ്ങള്‍ ഉണ്ടാവുന്നുണ്ട് എന്ന് നമുക്ക് നോക്കാം. ഇവര്‍ക്ക് ജീവിതത്തിലെ സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അനുകൂലമായ സമയമാണ് ഉള്ളത്. അത് മാത്രമല്ല വരുമാനം വര്‍ദ്ധിക്കുന്നതിനുള്ള അനുകൂല സാഹചര്യം ഇവര്‍ക്കുണ്ടാവുന്നു. നിങ്ങള്‍ക്ക് സാമ്പത്തികമായി എത്രയധികം പ്രശ്നങ്ങള്‍ വന്നാലും അതിനെ ബാലന്‍സ് ചെയ്യുന്നതിന് സാധിക്കുന്ന സമയം കൂടിയാണ് ഇത്. ഈ വര്‍ഷം പ്രത്യേകിച്ച് ഫെബ്രുവരി മുതല്‍ ഏപ്രില്‍, ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ നിങ്ങള്‍ കൂടുതല്‍ പണം പല ആവശ്യങ്ങള്‍ക്കും വേണ്ടി ചിലവഴിക്കേണ്ടി വരുന്നു. എന്നാല്‍ സാമ്പത്തിക സ്ഥിരത നിങ്ങള്‍ക്ക് നിലനിര്‍ത്താന്‍ സാധിക്കുന്നു. എന്നാല്‍ ഡിസംബര്‍ മാസം നിങ്ങള്‍ ജാഗ്രത പാലിക്കണം.

വിവാഹഫലം
വിവാഹത്തിന്റെ കാര്യത്തില്‍ നിങ്ങളുടെ ഈ വര്‍ഷം എന്തൊക്കെയാണ് ധനു രാശിക്കാര്‍ക്ക് ഉണ്ടാവുന്ന ഫലങ്ങള്‍ എന്ന് നോക്കാം ഇവര്‍ക്ക് സൂര്യന്റേയും ബുധന്റേയും ഏഴാം ഭാവത്തിലെ സ്വാധീനം ജീവിതത്തില്‍ പ്രണയത്തിനും സന്തോഷത്തിനും കൂടുതല്‍ സമയം നല്കുന്നു. ഇത് കൂടാതെ ഇവര്‍ക്ക് പങ്കാളിയോടുള്ള പ്രണയം വളരെയധികം വര്‍ദ്ധിക്കുന്നു. നിങ്ങളുടെ ജോലി പൂര്‍ത്തീകരിക്കുന്നതിനും സഹായിക്കുന്നതിനും പങ്കാളി എപ്പോഴും ഒപ്പമുണ്ടാവുന്നു. കുടുംബത്തോടുള്ള നിങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ വര്‍ദ്ധിക്കുന്നു. വര്‍ഷാവസാനത്തില്‍ സന്താനസൗഭാഗ്യവും ദമ്പതികള്‍ക്ക് ഉണ്ടാവുന്നു. ഏത് കാര്യത്തിനും നിങ്ങളോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതിന് നിങ്ങള്‍ക്ക് പങ്കാളിയുടെ സാന്നിധ്യം ഉണ്ടാവുന്നു.

ആരോഗ്യഫലം
ആരോഗ്യഫലം അനുസരിച്ച് ധനു രാശിക്കാര്‍ക്ക് അഞ്ചാം ഭാവത്തിലാണ് രാഹുവിന്റെ സ്ഥാനം. അതുകൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തിലെ നിങ്ങളുടെ അശ്രദ്ധ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് എത്തുന്നു. അത്തരം അശ്രദ്ധക്ക് നിങ്ങള്‍ പിന്നീട് കൂടുതല്‍ വില നല്‍കേണ്ടി വരും. അതിനാല്‍ ഓരോ ആരോഗ്യ പ്രശ്നവും വേണ്ട വിധം ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ വേണം. ഭക്ഷ്യവിഷബാധക്കുള്ള സാധ്യത നിങ്ങള്‍ക്ക് തള്ളിക്കളയാന്‍ സാധിക്കുകയില്ല. ഏപ്രിലില്‍ അഞ്ചാം ഭാവത്തില്‍ വ്യാഴം, സൂര്യന്, രാഹു എന്നിവരുടെ സംഗമം നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കുന്നു.

ജ്യോതിഷ പരിഹാരങ്ങള്‍
ധനു രാശിക്കാര്‍ക്ക് അവരുടെ 2023-ലെ ദോഷഫലങ്ങളെ ഇല്ലാതാക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇവര്‍ എല്ലാ വ്യാഴാഴ്ചകളിലും ശ്രീരാം ചാലിസ പാരായണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇത് കൂടാതെ നിങ്ങളുടെ രാശിയെ ഭരിക്കുന്ന ഗ്രഹമായ വ്യാഴത്തിന്റെ ഏതെങ്കിലും മന്ത്രം തുടര്‍ച്ചയായി ജപിക്കുക. ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ ആരോഗ്യ പ്രശ്നങ്ങളെ മറികടക്കുന്നതിന് വേണ്ടി ശീരാമ രക്ഷാ സ്തോത്രം ചൊല്ലുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications