Just In
- 3 hrs ago നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- 3 hrs ago നിരവധിയാളുകളുടെ അനുഭവമാണ് ചെറുപയര്‍ ഉലുവയിലെ മുടി വളര്‍ച്ച
- 3 hrs ago ഉള്ളി കേടുകൂടാതെ ഫ്രഷ് ആയി കൂടുതല്‍ കാലം സൂക്ഷിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍
- 4 hrs ago അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
Don't Miss
- Movies അമ്മൂമ്മ ഒരുപാട് സ്ട്രഗിൾ ചെയ്തു; അമ്മ ഇന്ന് അതേ ലൈഫ് സ്റ്റെെലിലാണ്; എന്റെ ആവശ്യം വരാറില്ല; സൗഭാഗ്യ
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
Sagittarius Horoscope 2022: 12 രാശിക്കാരില്‍ ശ്രേഷ്ഠരാശി; അറിയാം 2022 പുതുവര്‍ഷത്തിലെ മഹാഭാഗ്യം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങള്‍ ജീവിതത്തില്‍ സംഭവിക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ തന്നെ നാം അറിഞ്ഞിരിക്കേണ്ടതായ കാര്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നതാണ് രാശിഫലം. വരുന്ന പുതുവര്‍ഷത്തിന് ഇനി വെറും ദിവസങ്ങള്‍ മാത്രമേ ഉള്ളൂ. ഈ ദിനത്തില്‍ നാം അറിഞ്ഞിരിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നതിനെക്കുറിച്ച് നമുക്ക് നോക്കാവുന്നതാണ്. 2022- ധനു രാശിക്കാര്‍ക്ക് കാത്തു വെച്ചിരിക്കുന്ന ഫലം എന്താണ് എന്നതിനെക്കുറിച്ച് ഈ ലേഖനം നിങ്ങള്‍ക്ക് വെളിവാക്കുന്നു.
ധനു രാശിചിഹ്നമുള്ള സ്വദേശികള്‍ക്ക് 2022 പുതുവര്‍ഷത്തിലേക്ക് നോക്കുമ്പോള്‍, ഇവര്‍ക്ക് സന്തോഷം മാത്രം നല്കുന്ന ഒരു പുതുവര്‍ഷമായിരിക്കും എന്നതാണ് സത്യം. പുതിയ തുടക്കങ്ങളും സ്വീകാര്യമായ മാറ്റങ്ങളും ആഗ്രഹപൂര്‍ണമായ ജീവിതവും ആയിരിക്കും ഈ രാശിക്കാരെ കാത്തിരിക്കുന്നത്. ധനു രാശിയിലെ പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും ഇത് വിജയ വര്‍ഷം തന്നെയായിരിക്കും. അവരുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളിലും മികച്ച ഫലങ്ങള്‍ ആയിരിക്കും കാത്തിരിക്കുന്നത്. സാമ്പത്തികം മുതല്‍ പ്രണയം വരെ, നിങ്ങള്‍ ഒരു മികച്ച സമയം ആസ്വദിക്കുകയും കഴിഞ്ഞ വര്‍ഷം നിങ്ങള്‍ വിതച്ചതിന്റെ ഫലം കൊയ്യുകയും ചെയ്യും. എന്തൊക്കെയാണ് ഈ വര്‍ഷം ധനു രാശിക്കാരെ കാത്തിരിക്കുന്ന അത്ഭുതം എന്ന് നമുക്ക് നോക്കാം.
18 വര്‍ഷത്തിന് ശേഷം രാഹുവിന്റെ രാശിമാറ്റം; നാല് രാശിക്കാര്‍ക്ക് അപ്രതീക്ഷിത ഭാഗ്യം
സാമ്പത്തിക ഫലം
2022 നിങ്ങളുടെ ധനു രാശിക്കാരുടെ വര്‍ഷമായിരിക്കും എന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ആശങ്കകളില്ലാതെ നിങ്ങളുടെ വരുമാനം വര്‍ദ്ധിക്കുകയും നിങ്ങള്‍ സമ്പാദിക്കുകയും അത് ആസ്വദിക്കുകയും ചെയ്യും. കൂടാതെ, നിങ്ങള്‍ വളരെക്കാലം മുമ്പ് വിതച്ച നിങ്ങളുടെ സ്വന്തം പരിശ്രമത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്ന ഒരു വര്‍ഷം കൂടിയായിരിക്കും 2022. പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും. ഏത് പ്രശ്നവും പെട്ടെന്ന് തന്നെ നിങ്ങളെ വിട്ടു പോവുന്ന ഒരു വര്‍ഷം കൂടിയാണ്. പണത്തിന്റെ വേവലാതിയില്‍ നിങ്ങള്‍ രണ്ട ്വട്ടം ആലോചിക്കണ്ട അവസ്ഥയുണ്ടാവുന്നില്ല. നിലവിലുള്ള ചില പ്രതിസന്ധികള്‍ പരിഹരിക്കുന്നതിന് ആദ്യത്തെ കുറച്ച് മാസങ്ങള്‍ നിങ്ങള്‍ അല്പം കഷ്ടപ്പെടേണ്ടി വന്നേക്കാം. എങ്കിലും അതൊരിക്കലും ആശങ്കാജനകമായ വിഷയമായിരിക്കില്ല. പെട്ടെന്നുള്ള സാമ്പത്തിക നേട്ടങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്ന ഒരു സമയം കൂടിയായിരിക്കും ഈ വര്‍ഷം.
സാമ്പത്തിക ഫലം
ഏത് തരത്തിലുള്ള ഊഹക്കച്ചവട നിക്ഷേപത്തിനും ഏറ്റവും നല്ല സമയം ധനുരാശിക്ക് ഓഗസ്റ്റ് മാസത്തിന് ശേഷമാണ്. അതുവരെ, നിങ്ങളുടെ ഹോബികളിലും ഹ്രസ്വകാല സേവിംഗ് സ്കീമുകളിലും നിക്ഷേപിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. 2022 ല്‍, നിങ്ങള്‍ ഒരു വീട് വാങ്ങാനുള്ള സാധ്യത കാണുന്നുണ്ട്. എന്നാല്‍ നിങ്ങള്‍ പലപ്പോഴും യാത്രകള്‍ക്കായി ധാരാളം പണം ചിലവഴിക്കുന്നതിനുള്ള സാധ്യതയുണ്ട്. പണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ വര്‍ഷം മുഴുവന്‍ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി മുന്നോട്ട് പോകാവുന്നതാണ്. ധനു രാശിക്കാര്‍ക്ക് സാമ്പത്തികമായി പിന്നാക്കം നില്ക്കുന്ന മാസങ്ങള്‍ ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള മാസങ്ങളായിരിക്കും. ഈ കാലയളവില്‍ നിങ്ങള്‍ സാമ്പത്തിക നേട്ടങ്ങള്‍ക്കായി കൂടുതല്‍ കഠിനാധ്വാനം ചെയ്യേണ്ടിവരും. വര്‍ഷാവസാനം നല്ല സാമ്പത്തിക നേട്ടങ്ങളും നല്‍കും, പ്രത്യേകിച്ച് ഒക്ടോബര്‍ മാസത്തില്‍ ശുക്രന് നിങ്ങളുടെ വരുമാന ഭവനത്തില്‍ നിന്ന് സംക്രമിക്കുമ്പോള്‍ അത് ധനത്തില്‍ സമൃദ്ധി കൊണ്ടുവരും. അതുകൊണ്ട് ധനുരാശിക്കാര്‍ക്ക് സാമ്പത്തികമായി 2022 നല്കുന്ന നേട്ടങ്ങള്‍ നിസ്സാരമല്ല.
തൊഴില്‍ ഫലം
ധനു രാശിയുടെ തൊഴില്‍ രാശിഫലം അനുസരിച്ച് അക്കാദമിക് വിദഗ്ധര്‍ മുതല്‍ ജോലി മാറുന്നത് വരെ ശ്രദ്ധേയമായ ഒരു മികച്ച ജോലി നേടാനുള്ള സമയമാണ് 2022. നിങ്ങള്‍ ആഗ്രഹിക്കുന്ന ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. നിരവധി അഭിനന്ദനങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. ജോലികളില്‍ ആശങ്കകളില്ലാതെ മുന്നോട്ട് പോവുന്നതിന് സാധിക്കുന്നുണ്ട്. എപ്പോഴും മികച്ച അവസരങ്ങള്‍ നിങ്ങളെ തേടിയെത്തുന്നുണ്ട്. അതുകൊണ്ട് തന്നെ ജീവിതത്തില്‍ ഉണ്ടാവുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതിനുള്ള മികച്ച സമയമാണ് ധനു രാശിക്കാര്‍ക്ക് 20022. വിദേശ രാജ്യങ്ങളിലേക്ക് ബിസിനസ് വിപുലീകരിക്കാനുള്ള മികച്ച അവസരമാണ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്ന ആളുകള്‍ക്ക് ലഭിക്കുക.
തൊഴില്‍ ഫലം
2022ലെ ധനു രാശിയുടെ വാര്‍ഷിക ഫലം സൂചിപ്പിക്കുന്നത്, ഏതെങ്കിലും പുതിയ ബിസിനസ് പ്ലാനുമായി മുന്നോട്ട് പോകുകയോ നിലവിലുള്ളത് വിപുലീകരിക്കുകയോ ചെയ്യുന്നതിനുമുമ്പ്, നിങ്ങളുടെ എല്ലാ മുന്‍കാല കുടിശ്ശികകളും ലോണുകളും അടച്ച് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. അല്ലാത്തപക്ഷം ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങള്‍ നിങ്ങള്‍ക്ക് പ്രതികൂലമായ ഫലങ്ങള്‍ നേരിടേണ്ടതായി വരുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. ജോലിയുടെ ഭാഗമായി തന്നെ നിങ്ങള്‍ പലപ്പോഴും ഓഫീസ് രാഷ്ട്രീയത്തിലും നിങ്ങളുടെ സഹപ്രവര്‍ത്തകരുമായി തര്‍ക്കങ്ങളിലും ഏര്‍പ്പെടാനിടയുണ്ട്. എന്നിരുന്നാലും, വര്‍ഷം പുതിയതും മികച്ചതുമായ അവസരങ്ങളാല്‍ നിറഞ്ഞതായിരിക്കും, നിങ്ങള്‍ ഒരു ജോലി മാറ്റം ആസൂത്രണം ചെയ്യുകയാണെങ്കിലോ അല്ലെങ്കില്‍ ജോലി അന്വേഷിക്കുന്ന ആളാണെങ്കിലോ, നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ ജോലികള്‍ ലഭിക്കുന്നതിനുള്ള ഒരു സമയം കൂടിയാണ് 2022. 2022-ലെ ധനു രാശിയുടെ തൊഴില്‍ ജാതകം അനുസരിച്ച് ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെയുള്ള മാസങ്ങളാണ് ഏറ്റവും അനുയോജ്യം.
പ്രണയ ഫലം
ധനു രാശിക്കാര്‍ക്ക് 2022 പുതുവര്‍ഷത്തില്‍ പ്രണയത്തിന് മികച്ച സമയമായിരിക്കും. റൊമാന്റിക് സമയവും അളവറ്റ സ്നേഹവും നിങ്ങള്‍ക്കായി പൂര്‍ണ്ണമായും 2022-ല്‍ കാത്തിരിക്കുന്നുണ്ട്. എന്നാല്‍ പ്രണയതതിനിടയിലും വേര്‍പിരിയലിനുള്ള സാധ്യത അല്പം കാണുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം എല്ലാ സന്തോഷകരമായ സമയങ്ങളും സാഹചര്യങ്ങളും ഉള്ളതിനാല്‍ വേര്‍പിരിയലിന്റെ നേരിയ തോതില്‍ നിങ്ങള്‍ തീര്‍ച്ചയായും തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഒഴിവാക്കണം. പ്രണയത്തിന്റെ കാര്യത്തില്‍ മികച്ച വര്‍ഷമെങ്കിലും അല്പം ശ്രദ്ധിക്കണം. കാരണം ഏത് നിമിഷവും ബന്ധങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള സാധ്യത കാണുന്നുണ്ട്.
പ്രണയ ഫലം
നിങ്ങളുടെ പ്രണയ ബന്ധത്തില്‍ നിങ്ങളുടെ പങ്കാളി വളരെ സന്തുഷ്ടനും സംതൃപ്തനുമായിരിക്കും. പറഞ്ഞുവരുന്നത്, കുറച്ചുകൂടി പരിശ്രമിച്ചാല്‍ വളരെ നല്ല രീതിയില്‍ തന്നെ നിങ്ങള്‍ക്ക് പ്രണയ ബന്ധം മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുന്നു എന്നത് തന്നെയാണ്. പങ്കാളിക്ക് പ്രിയപ്പെട്ട കാര്യങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുക. അവരെ ഏത് വിധത്തിലും ആശ്ചര്യപ്പെടുത്തുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട കാര്യം. സുപ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിനുള്ള ചുമതല നിങ്ങള്‍ ഏറ്റെടുക്കുന്നതിനാല്‍ നിങ്ങളും നിങ്ങളുടെ പങ്കാളിയും അനുയോജ്യമായ ദമ്പതികളാക്കും. ഈ വര്‍ഷം നിങ്ങള്‍ വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഏപ്രില്‍, മെയ് മാസങ്ങള്‍ തിരഞ്ഞെടുക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
വിവാഹ ഫലം
ധനു രാശിക്കാര്‍ക്ക് 2022-ല്‍ വിവാഹം മനോഹരമായ ഒരു സാധ്യതയാണ്, ചിലര്‍ക്ക് അത് അത്ര നല്ല ആശയമാവണം എന്നുമില്ല. ധനു രാശിഫലം 2022 വിവാഹത്തെക്കുറിച്ച് എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം. നവദമ്പതികള്‍ക്ക് കുടുംബത്തിനും അവരുടെ പങ്കാളിക്കുമൊപ്പം കുറച്ച് അവധിക്കാലം ആസ്വദിച്ച് സന്തോഷകരമായ സമയം ലഭിക്കുന്ന വര്ഷമാണഅ. വളരെക്കാലമായി ദാമ്പത്യജീവിതം നയിക്കുന്നവര്‍ക്ക് അല്‍പ്പം വെല്ലുവിളികളും മാറ്റങ്ങളും നേരിടേണ്ടി വന്നേക്കാം. വിവാഹബന്ധത്തില്‍ നിന്ന് വേര്‍പിരിയാന്‍ കാത്തിരിക്കുന്ന ദമ്പതികള്‍ക്ക് വളരെക്കാലമായി അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഫലങ്ങള്‍ ലഭിക്കുന്നുണ്ട്. ദമ്പതികള്‍ക്കുള്ള ധനു രാശിഫലം 2022 അനുസരിച്ച്, വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ നിങ്ങളുടെ പങ്കാളിയുമായി നിങ്ങളുടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത് നിങ്ങള്‍ പ്ലാന്‍ ചെയ്തത് പോലെ തന്നെയായിരിക്കും. എന്നാല്‍ രണ്ടാം പകുതിയില്‍, പ്രത്യേകിച്ച് അവസാന പാദത്തില്‍ ഏതെങ്കിലും ആചാരമോ വിവാഹ ചടങ്ങുകളോ നിങ്ങളുടെ ഇടയില്‍ പിന്നീട് പ്രശ്നമായി മാറുന്നതിനുള്ള സാധ്യതയുണ്ട്.
വിവാഹ ഫലം
അവിവാഹിതരായ ധനു രാശിക്കാര്‍ക്ക് അവരുടെ വിവാഹം എന്ന് പറയുന്നത് നിങ്ങളുടെ ഉത്കണ്ഠകളും സമ്മര്‍ദ്ദങ്ങളും മറ്റെല്ലാ കാര്യങ്ങളും നിലയിലും മാറിയ ശേഷം ചെയ്യുന്നതാണ് നല്ലത്. കാരണം നിങ്ങളുടെ ജീവിതത്തില്‍ ചില പുതിയ ആളുകളെ കണ്ടെത്തുക എന്നത് ജീവിതത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യം തന്നെയാണ്. അതുകൊണ്ട് തന്നെ ധനു രാശിക്കാര്‍ക്ക് വിവാഹത്തിന് ശേഷം നല്ല സമയമെങ്കിലും വിവാഹത്തിന്റെ തീരുമാനങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. 2022-ല്‍ നിങ്ങളുടെ അനുയോജ്യമായ ജീവിത പങ്കാളിയെ നിങ്ങള്‍ തീര്‍ച്ചയായും കാണും. വിവാഹിതര്‍ ഒരുമിച്ച് നല്ല സമയം ചെലവഴിക്കും. കൂടാതെ, അവര്‍ അവരുടെ ഭാവി പദ്ധതികളും ആസൂത്രണം ചെയ്യും.
ആരോഗ്യഫലം
ധനു രാശിയുടെ ആരോഗ്യ ഫലം 2022 പറയുന്നത് നിങ്ങളുടെ ജങ്ക് ഫുഡിന്റെ കാര്യത്തില്‍ അല്പം കൂടുതല്‍ ശ്രദ്ധിക്കണം എന്നുള്ളതാണ്. കാരണം അത് കൂടുതല്‍ വെല്ലുവിളികള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്നു. എന്നാല്‍ ഇതില്‍ ശ്രദ്ധിക്കാത്തവരെങ്കില് അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാന്‍ തയ്യാറാകുക. ജിമ്മില്‍ പോവുന്നതും വ്യായാമം ചെയ്യുന്നതും എന്തുകൊണ്ടും നല്ലതാണ്. ധനു രാശിയുടെ വാര്‍ഷിക ജാതകം 2022 നിങ്ങളുടെ ജീവിതത്തില്‍ ചില കാര്യങ്ങളില്‍ അല്പം പ്രയാസമേറിയ ഫലങ്ങളാണ് നല്‍കുന്നത്. ആരോഗ്യത്തിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ നേരെ വിപരീതമായി നടക്കുന്നതായി നിങ്ങള്‍ക്ക് തോന്നുന്നുവെങ്കില്‍ ഒരു ഡോക്ടറെ സമീപിക്കുക
ആരോഗ്യഫലം
അസുഖം തിരിച്ചറിയുകയും നിങ്ങളുടെ ശരീരത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കുകയും ചെയ്യുക. രോഗബാധിതരായ രാശിക്കാര്‍ക്ക് 2022 പ്രവചിക്കുന്നത്, നിങ്ങളുടെ ആരോഗ്യം മെച്ചപ്പെട്ട അവസ്ഥയില്‍ ആണ് എന്നത് തന്നെയാണ്. ഉത്കണ്ഠ പരമാവധി ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. എന്തെങ്കിലും തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് തോന്നിയാല്‍ ഉടനേ തന്നെ ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു കാരണവശാലും പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം. കാരണം അത് കൂടുതലും നിങ്ങളില്‍ ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. നിങ്ങള്‍ എല്ലാ കാര്യങ്ങളിലും ശ്രദ്ധാലുവാണെന്ന് ഉറപ്പാക്കുക. കൂടാതെ, ഇത് നിങ്ങള്‍ക്ക് ചില സാമ്പത്തിക പ്രശ്നങ്ങളും നീണ്ട ആശുപത്രി ബില്ലുകളും സമ്മാനിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് ശ്രദ്ധിക്കണം.
ജ്യോതിഷ പരിഹാരങ്ങള്‍
2022-ലെ ധനു രാശിക്കുള്ള ഏറ്റവും മികച്ച പ്രതിവിധി ഇവയാണ്. നിങ്ങളുടെ വീട്ടില്‍ നിന്ന് എവിടെയെങ്കിലും ഒരു പൂന്തോട്ടത്തിലോ ക്ഷേത്രത്തിലോ ഒരു ആല്‍മരത്തെ വ്യാഴാഴ്ച ആരാധിക്കുക. ശനിയാഴ്ചകളില്‍ താഴെ പറയുന്ന സാധനങ്ങള്‍ ദാനം ചെയ്യുക. കറുത്ത തുണി, കറുത്ത എള്ള്, ഉലുവ, എള്ള് അല്ലെങ്കില്‍ കടുകെണ്ണ, ഇരുമ്പ്. ദിവസവും രാമായണമോ രാമചരിതമോ വായിക്കുക. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുകയും സന്നദ്ധസേവനം നടത്തുകയും ദിവസവും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. വലതു കൈയുടെ മോതിരവിരലില്‍ ഒരു സ്വര്‍ണ്ണ മോതിരം ഇടുക.