Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഗണപതി പ്രീതി നിറഞ്ഞൊഴുകും, ഇന്ന് ബമ്പര്‍ നേട്ടങ്ങളോടെ ജീവിതം മാറുന്ന 5 രാശി
നവംബര്‍ 29 ബുധനാഴ്ച, ചന്ദ്രന് ബുധന്റെ രാശിയായ മിഥുനത്തിലേക്ക് സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ കൃഷ്ണപക്ഷത്തിന്റെ രണ്ടാം തിഥിയാണ്. ഈ ദിവസം ശുക്രന്റെയും ചന്ദ്രന്റെയും ചതുര്‍ഥി ദശമയോഗം, സധ്യയോഗം, ശുഭയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, തിരുവാതിര നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഉണ്ടാകുന്നു. ജ്യോതിഷ പ്രകാരം, അഞ്ച് രാശിക്കാര്‍ക്ക് ബുധനാഴ്ച രൂപം കൊള്ളുന്ന ഈ ശുഭകരമായ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിയിലുള്ളവര്‍ നാളെ തങ്ങളുടെതായ ഐഡന്റിറ്റി ഉണ്ടാക്കുന്നതില്‍ വിജയിക്കുകയും സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായി പങ്കെടുക്കുകയും ചെയ്യും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നവംബര്‍ 29 ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമാകാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ 29 തിരുവാതിര നക്ഷത്രം മൂലം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഗണപതിയുടെ അനുഗ്രഹത്താല്‍ മേടം രാശിക്കാരുടെ ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന ജോലികള്‍ എളുപ്പത്തില്‍ പൂര്‍ത്തീകരിക്കപ്പെടും. സാമ്പത്തിക കാര്യങ്ങളില്‍ വമ്പിച്ച ലാഭത്തിന് സാധ്യതയുണ്ട്. ആത്മീയ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടും, ബുധന്റെ അനുകൂല സ്വാധീനത്താല്‍ നിങ്ങളുടെ ബുദ്ധിയും വികസിക്കും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന ചില പുതിയ ആളുകളുമായി നിങ്ങള്‍ ചങ്ങാതിമാരാകും. ജോലിസ്ഥലത്ത് അധിക ചുമതലകള്‍ കൈവരും, ഇത് നിങ്ങളുടെ സ്ഥാനത്തിനും പ്രശസ്തിക്കും നല്ല നേട്ടങ്ങള്‍ കൊണ്ടുവരും. നിങ്ങളുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും. സഹോദരങ്ങളില്‍ നിന്ന് നല്ല പിന്തുണ ഉണ്ടാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയയും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
മിഥുനം
മിഥുന രാശിക്കാര്‍ക്ക് നവംബര്‍ 29 സദ്യയോഗം ഉള്ളതിനാല്‍ നല്ല ദിവസമായിരിക്കും. മിഥുന രാശിക്കാര്‍ക്ക് ജീവിതത്തില്‍ നടക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് അവരുടെ സഹപ്രവര്‍ത്തകരില്‍ നിന്ന് നല്ല പിന്തുണ ലഭിക്കും, നിങ്ങള്‍ ചെയ്യുന്ന കഠിനാധ്വാനത്തിന് നല്ല ഫലങ്ങള്‍ ലഭിക്കും. ബുധന്റെ സ്വാധീനത്താല്‍ നിങ്ങളുടെ സംസാരം മധുരമായിരിക്കും. മറ്റുള്ളവരെ ആകര്‍ഷിക്കാന്‍ സാധിക്കും. നിങ്ങളുടെ ഇണയുമായുള്ള ബന്ധം നല്ലതായിരിക്കും, നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധവും മെച്ചപ്പെടും. ആത്മീയ പ്രവര്‍ത്തനങ്ങളിലുള്ള നിങ്ങളുടെ വിശ്വാസം വര്‍ദ്ധിക്കും, അത് നിങ്ങളുടെ മനസ്സിന് സമാധാനം നല്‍കും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ പുഴുങ്ങി അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.
ചിങ്ങം
നവംബര്‍ 29 ചിങ്ങം രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധി യോഗമായതിനാല്‍ വിശേഷ ദിനമാണ്. ചിങ്ങം രാശിക്കാര്‍ക്ക് ജീവിതപങ്കാളിയോടും മക്കളോടും ഒപ്പം ഒരു മംഗളകരമായ ചടങ്ങിന് പോകാന്‍ സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അധ്യാപകരില്‍ നിന്ന് പിന്തുണ ലഭിക്കും. വിദ്യാഭ്യാസത്തില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. സര്‍ക്കാര്‍ ജോലിക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഏതെങ്കിലും സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും നിങ്ങള്‍ക്ക് പ്രയോജനം ലഭിക്കും. ജോലിയിലൂടെ പ്രശസ്തി ലഭിക്കും കൂടാതെ മറ്റേതെങ്കിലും കമ്പനിയില്‍ നിന്ന് നല്ല ഓഫറും ലഭിച്ചേക്കാം. ബിസിനസ്സുകാര്‍ക്ക് ബിസിനസ്സില്‍ ലാഭത്തിന് ചില മികച്ച അവസരങ്ങള്‍ ലഭിക്കും, അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
വൃശ്ചികം
വൃശ്ചികം രാശിക്കാര്‍ക്ക് നവംബര്‍ 29 ന് ശുഭകരമായ യോഗാഫലത്താല് ഗുണങ്ങള്‍ ലഭിക്കാന്‍ പോകുന്നു. വൃശ്ചിക രാശിക്കാര്‍ക്ക് ബിസിനസ്സ് ബന്ധങ്ങള്‍ വര്‍ദ്ധിക്കും, പ്രധാനപ്പെട്ട ജോലികള്‍ ചെയ്യുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിയും. നിങ്ങളുടെ സഹോദരങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ശക്തമാകും. സ്വത്ത് വാങ്ങുന്നതിന് നല്ല സമയമായിരിക്കും ഇത്. ബുധന്‍ ഗ്രഹത്തിന്റെ അനുകൂല സ്വാധീനം കാരണം, തൊഴില്‍ തേടുന്നവര്‍ക്ക് ഇന്ന മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. സര്‍ക്കാര്‍ ജോലി ചെയ്യുന്നവര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിച്ചേക്കാം. ഒരു സുഹൃത്തില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. ഗണപതി ഭഗവാന്റെ കൃപയാല്‍ സമൂഹത്തില്‍ നിങ്ങള്‍ ഒരു സ്വന്തമായ സ്ഥാനം നേടുന്നതില്‍ നിങ്ങള്‍ വിജയിക്കും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക, ബുധനാഴ്ച ക്ഷേത്രത്തിനോ ആവശ്യക്കാര്‍ക്കോ പച്ച നിറത്തിലുള്ള വസ്തുക്കള്‍ ദാനം ചെയ്യുക.
കുംഭം
നവംബര്‍ 29 കുംഭം രാശിക്കാര്‍ക്ക് ശുഭകരമായ ദിനമാണ്. കുംഭ രാശിക്കാര്‍ക്ക് അവരുടെ ബിസിനസ്സ് വിപുലീകരിക്കാന്‍ കഴിയും, ഒപ്പം ചുറ്റുമുള്ള എല്ലാവരെയും സന്തോഷിപ്പിക്കുകയും ചെയ്യും. നിങ്ങളുടെ ഇണയുമായി നല്ല സമയം ചെലവഴിക്കാന്‍ നിങ്ങള്‍ക്ക് അവസരം ലഭിക്കും. കുടുംബത്തില്‍ ചില ഗാര്‍ഹിക പ്രശ്നങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍, നാളെ നിങ്ങള്‍ക്ക് അവയില്‍ നിന്ന് ആശ്വാസം ലഭിക്കും. ജോലികള്‍ നിങ്ങള്‍ക്ക് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, നിങ്ങളുടെ സ്ഥാനത്തും സ്വാധീനത്തിലും നല്ല വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ സഹോദരങ്ങള്‍ നിങ്ങളെ പൂര്‍ണ്ണമായി പിന്തുണയ്ക്കും. പ്രണയ ജീവിതത്തിലുള്ളവര്‍ക്ക് വളരെ നല്ല ദിവസമായിരിക്കും. നിങ്ങളുടെ ബന്ധത്തിന് കുടുംബത്തില്‍ നിന്ന് അംഗീകാരം ലഭിച്ചേക്കും.
ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഒരു പച്ച തുണിയില്‍ അഞ്ച് പിടി ചെറുപയര്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
