Latest Updates
-
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി -
Rashiphalam: ആഴ്ചയവസാനത്തില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങള്‍ ഇപ്രകാരം, സമ്പൂര്‍ണം, സമഗ്രം അറിയാം ഇക്കാര്യങ്ങള്‍
മനുഷ്യനില്‍ നിന്ന് ദൈവമായി മാറുന്ന 41 നാള്‍, ശബരിമല മണ്ഡലകാലത്തിന് തുടക്കം
ശരണം വിളിയുടെ നാളുകള്‍ക്ക് തുടക്കംകുറിച്ച് മണ്ഡലകാലം ആരംഭിക്കുന്നു. ഇന്നുമുതല്‍ 41 ദിവസം അയ്യപ്പഭക്തരുടെ പുണ്യകാലം തുടങ്ങുകയായി. ശബരിമല അയ്യപ്പക്ഷേത്രത്തില്‍ ആചരിക്കുന്ന ഒരു പ്രധാന ആചാരമായാണ് മണ്ഡലപൂജ കണക്കാക്കപ്പെടുന്നത്. അയ്യപ്പ ഭക്തര്‍ ആചരിക്കുന്ന മണ്ഡലകാലം എന്നറിയപ്പെടുന്ന 41 ദിവസത്തെ തപസ്സിന്റെ അവസാനമാണ് മണ്ഡല പൂജ വരുന്നത്.
41 ദിവസത്തെ വ്രതം വൃശ്ചികം ഒന്നിന് തുടങ്ങി ധനു 11 വരെ നീണ്ടുനില്‍ക്കും. ഈ കാലയളവില്‍ അയ്യപ്പഭക്തര്‍ കറുപ്പുടുത്ത്, മുദ്ര ധരിച്ച് ശരണം വിളികളോടെ വ്രതമെടുത്ത് അയ്യപ്പനെ ദര്‍ശിക്കാനായി മലചവിട്ടുന്നു. മണ്ഡലകാലത്തെ ആരാധനകളെയും പൂജാവിധിയും അയ്യപ്പസ്വാമിയുടെ അനുഗ്രഹത്തിനായി ചെയ്യേണ്ട ചില കാര്യങ്ങളും ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

എന്താണ് മണ്ഡലകാലം
ശ്രീരാമന്റെ കാലത്തെ ത്രേതായുഗത്തിലേക്കുള്ള ആദ്യകാല പരാമര്‍ശമുള്ള ഒരു പുരാതന ക്ഷേത്രമാണ് ശബരിമല. ശബരിമല അയ്യപ്പക്ഷേത്രത്തില്‍ സന്നിധാനം അല്ലെങ്കില്‍ പ്രധാന ക്ഷേത്രം 40 അടി ഉയരമുള്ള പീഠഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. അയ്യപ്പദേവന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിച്ചാണ് ഇവിടെ പ്രതിഷ്ഠ. എല്ലാ മലയാള മാസവും ആദ്യത്തെ അഞ്ച് ദിവസങ്ങളില്‍ ക്ഷേത്രം തുറക്കും. മണ്ഡലകാല കാലത്ത്, വൃശ്ചികമാസം ഒന്നാം തീയതി മുതല്‍ ധനു മാസത്തിലെ പതിനൊന്നാം ദിവസം വരെ 41 ദിവസം ക്ഷേത്രം തുറന്നിരിക്കും. തുടര്‍ന്ന് 21 ദിവസത്തെ മകരവിളക്ക് സീസണിനായി ക്ഷേത്രം നാല് ദിവസത്തേക്ക് അടച്ചിടും.
മകര സംക്രാന്തി കാലത്ത് സൂര്യന്‍ മകര രാശിയിലേക്ക് കടക്കുകയും ഉത്തരായനത്തിലോ ആകാശഗോളത്തിന്റെ വടക്കോട്ട് പ്രവേശിക്കുകയും ചെയ്യുന്ന സമയത്താണ് സീസണിന്റെ പാരമ്യം. ഉത്തരായനത്തിലെ സൂര്യന്‍ പൊതുവെ ശുഭകരമായ സമയത്തിന്റെ തുടക്കമായി കണക്കാക്കപ്പെടുന്നു. ഈ സമയത്ത് ആകാശത്ത് പ്രത്യക്ഷപ്പെടുന്ന നക്ഷത്രമാണ് മകരജ്യോതി.
41 ദിവസത്തെ മണ്ഡലകാല വ്രതം
41 ദിവസം കഠിനമായ വ്രതമനുഷ്ഠിച്ചാല്‍ മാത്രമേ ഒരാള്‍ അയ്യപ്പ ദര്‍ശനത്തിന് യോഗ്യനാകൂ. കറുപ്പ് അല്ലെങ്കില്‍ കടും നീല നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ച് ഇരുമുടിക്കെട്ടും ധരിച്ച് 18 പടികള്‍ കയറി ഭഗവാന്റെ വാസസ്ഥലമായ ശബരിമലയില്‍ എത്തണം. വ്രതാനുഷ്ഠാന സമയത്ത് ഭക്തര്‍ ആത്മീയ ജീവിതം നയിക്കണം. ലളിതമായ സസ്യഭക്ഷണം കഴിക്കണം. മുദ്രമാല ധരിച്ചാണ് വ്രതം ആരംഭിക്കുന്നത്. വ്രതാനുഷ്ഠാന കാലത്ത് ഭക്തര്‍ അതിരാവിലെ എഴുന്നേറ്റ് കുളിച്ച് വിളക്കുവച്ച് അയ്യപ്പസ്വാമിയെ ഭജിച്ച് ശരണം വിളിക്കണം. വൈകിട്ടും ഈ രീതി തുടരണം. വ്രതമെടുക്കുന്ന കാലയളവില്‍ മുടിയും നഖവും വെട്ടരുത്. സ്വാമി മന്ത്രങ്ങള്‍ പതിവായി ഉരുവിട്ടുകൊണ്ടിരിക്കണം.
ഈ കാലയളവില്‍ ലൗകിക സുഖങ്ങളെല്ലാം വെടിയണം. ദേഷ്യപ്പെടരുത്, 41 ദിവസത്തിലുടനീളം ശാന്തത പാലിക്കുക. മുദ്ര മാല ധരിച്ചുകഴിഞ്ഞാല്‍, ആ വ്യക്തി ദൈവവുമായി ഒന്നാകാനുള്ള യാത്ര ആരംഭിക്കുന്നു എന്നാണ് വിസ്വാസം. 41 ദിവസത്തെ വ്രതാനുഷ്ഠാനം ഭക്തനെ മനുഷ്യനില്‍ നിന്ന് ദൈവത്തിലേക്ക് മാറ്റുന്നു. ശബരിമല തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്ന ഓരോ ഭക്തനെയും ഭഗവാന്റെ അവതാരമായിത്തന്നെ കണക്കാക്കുന്നു.
ഇരുമുടിക്കെട്ട്
പുണ്യവും പാപവും അടങ്ങിയ ഭാണ്ഡമായാണ് ഇരുമുടിക്കെട്ടിനെ കണക്കാക്കുന്നത്. ഇത് ഇരുമുടിക്കെട്ട് നിറയ്ക്കുന്ന ചടങ്ങ് കെട്ടുനിറ, സ്വാമിക്കെട്ട് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നു. ക്ഷേത്രത്തിലോ വീട്ടിലെ പൂജാമുറിയില്‍ വീട്ടുമുറ്റത്ത് പന്തലിട്ടോ ആണ് ഇരുമുടിക്കെട്ട് നിറയ്ക്കുന്നത്. മലചവിട്ടി ഏറെക്കാലം പരിചയമുള്ള മുതിര്‍ന്നയാളെ ഗുരുസ്വാമി എന്ന് വിളിക്കുന്നു. ഗുരുസ്വാമിയുടെ നേതൃത്യത്തിലായിരിക്കും കെട്ടുനിറ നടക്കുക. ആദ്യത്തെ കെട്ടില്‍ വഴിപാട് സാധനങ്ങളാണ് നിറയ്ക്കുക. ഉണക്കലരി, വെറ്റില, അടയ്ക്ക, കാണിപ്പൊന്ന്, നാളികേരം, സ്വാമിയുടെ മുദ്രയായ നെയ്ത്തേങ്ങ, കര്‍പ്പൂരം എന്നിവ ഇതിലുണ്ടാകും.
പിന്‍കെട്ടില്‍ മാളികപ്പുറത്തേക്കുള്ള മഞ്ഞള്‍പ്പൊടി, അവില്‍, മലര്‍, കല്‍ക്കണ്ടം, ഉണക്കമുന്തിരി, തേന്‍, പനിനീര്, കദളിപ്പഴം, വറപൊടി, ഉണക്കലരി, കുരുമുളക് തുടങ്ങിയവയാണ് നിറയ്‌ക്കേണ്ടത്. ശരണം വിളികളോടെ ഭക്തര്‍ ഇരുമുടിക്കെട്ട് നിറച്ച് ശബരിമല യാത്രതുടങ്ങുന്നു. വെറ്റില, അടയ്ക്ക, നാണയം എന്നിവ യാത്ര കഴിഞ്ഞു വരുമ്പോള്‍ സ്വന്തം നാട്ടിലെ ക്ഷേത്രത്തില്‍ സമര്‍പ്പിക്കുകയാണ് പതിവ്. കെട്ടില്‍ ഒന്നിലേറെ നാളികേരം കരുതുന്നവരുമുണ്ട്. ഈ നാളികേരങ്ങള്‍ കരിമല മൂര്‍ത്തിക്കും പമ്പാഗണപതിക്കും പതിനെട്ടാം പടിക്കു താഴെയും ഉടയ്ക്കുന്നു. നാഗയക്ഷിക്കും നാഗരാജാവിനും മാളികപ്പുറത്തും മഞ്ഞള്‍പ്പൊടി സമര്‍പ്പിക്കണം.
മണ്ഡലപൂജ
ശബരിമല അയ്യപ്പക്ഷേത്രത്തിലെ ഏറ്റവും പ്രസിദ്ധമായ രണ്ട് ആചാരങ്ങളാണ് മണ്ഡലപൂജയും മകരവിളക്കും. ഈ ദിവസങ്ങളില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നിരവധി ഭക്തര്‍ ഇവിടെയെത്തുന്നു. മണ്ഡല പൂജ ദിവസങ്ങളില്‍ എല്ലാ ദിവസവും ക്ഷേത്രം ഭക്തര്‍ക്കായി തുറന്നിരിക്കും. നിരവധി പുരാണങ്ങളില്‍ മണ്ഡല പൂജയുടെ പ്രാധാന്യം പരാമര്‍ശിക്കുന്നുണ്ട്.
മണ്ഡല പൂജ നടത്തിയാല്‍ മാത്രമേ ഒരു വ്യക്തിയുടെ ജീവിതം പൂര്‍ണ്ണമായും മാറ്റാന്‍ കഴിയൂ എന്നാണ് വിശ്വാസം. മണ്ഡലപൂജയുടെ ആഘോഷങ്ങളില്‍ 41 ദിവസത്തെ വ്രതവും ഉള്‍പ്പെടുന്നു. ഇതാണ് മണ്ഡലകാലത്തെ 41 ദിവസം. ഈ സമയത്ത് ഭക്തര്‍ കര്‍ശനമായ വ്രതാനുഷ്ഠാനം ആചരിക്കേണ്ടതുണ്ട്. 41 ദിവസത്തെ ഈ വ്രതം ആത്മാവിനെയും ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു.
മണ്ഡലകാലം ശുഭസമയം
മണ്ഡലകാലം നവംബര്‍ 17ന് ആരംഭിക്കും. മണ്ഡലപൂജ 2023 ഡിസംബര്‍ 27 ബുധനാഴ്ചയും മകരവിളക്ക് 2024 ജനുവരി 15 തിങ്കളാഴ്ചയുമാണ്. സൂര്യോദയം 27 ഡിസംബര്‍ 7:10 AM, സൂര്യാസ്തമയം 27 ഡിസംബര്‍ 5:44 PM.



Click it and Unblock the Notifications











