Latest Updates
-
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും
മകരവിളക്കും മകരജ്യോതിയും ഒന്നോ? ക്ഷണനേരം ദര്‍ശനം ലഭിക്കും മകരജ്യോതിക്ക് പുറകില്‍
മകരവിളക്കും മകരജ്യോതിയും ഒന്ന് തന്നെയാണ് എന്ന് കരുതുന്ന നിരവധി ഭക്തര്‍ നമുക്ക് ചുറ്റും ഉണ്ട്. എന്നാല്‍ ഇതൊരു അബദ്ധ ധാരണയാണ് എന്നതാണ് സത്യം. കാരണം മകര വിളക്കും മകരജ്യോതിയും രണ്ടും രണ്ടാണ് എന്നതാണ്. പൊന്നമ്പലമേട്ടില്‍ നടത്തുന്ന കര്‍പ്പൂരാരാധനയെയാണ് മകര വിളക്ക് എന്ന് പറയുന്നത്. എന്നാല്‍ മകരം 1-ന് ആകാശത്ത് തെളിയുന്ന ക്ഷണനേരം മാത്രം നില്‍ക്കുന്ന നക്ഷത്രത്തെയാണ് മകരജ്യോതി എന്ന് പറയുന്നത്. ജനുവരി 14-നാണ് എല്ലാ വര്‍ഷവും മകര വിളക്ക് ദിനം വരുന്നത്.

പൊന്നമ്പലമേട്ടില്‍ ഐതിഹ്യം അനുസരിച്ച് കര്‍പ്പൂരാരാധന നടത്തിയിരുന്നത് ദേവന്‍മാരും പിന്നീട് മഹര്‍ഷിമാരും എന്നാല്‍ പിന്നീട് അത് അരയന്‍മാരും ആയിരുന്നു എന്നാണ് വിശ്വാസം. എന്നാല്‍ പിന്നീട് അതിന് മാറ്റം വന്ന് ഇന്നത്ത കാലത്ത് ദേവസ്വം ബോര്‍ഡ് ജീവനക്കാരും അയ്യപ്പ പ്രവര്‍ത്തകും സുരക്ഷിതമായി പൊന്നമ്പലമേട്ടിലെത്തി കര്‍പ്പൂരം കത്തിച്ച് വരുന്നു. ഇത് മൂന്ന് വട്ടം ആലങ്കാരികമായാണ് കത്തിച്ച് വരുന്നത്. മകരവിളക്കിനേയും മകരജ്യോതിയേയും കുറിച്ച് കൂടുതല്‍ അറിയാം.

നിലനില്‍ക്കുന്ന തെറ്റിദ്ധാരണ
മകര വിളക്കും മകരജ്യോതിയും ഒന്നാണെന്ന് വിചാരിക്കുന്ന ചുരുക്കം ചില പേരെങ്കിലും ഉണ്ടായിരിക്കും. ഇതിനെക്കുറിച്ചുള്ള വ്യത്യാസം എന്താണ് ശബരിമല ദര്‍ശനത്തിന് വരുന്ന ഭക്തര്‍ക്ക് പോലും കൃത്യമായി അറിയില്ല എന്നതാണ്. മകരജ്യോതി എന്നാല്‍ ആകാശത്ത് പ്രത്യക്ഷപ്പെടുന്ന ഒരു നക്ഷത്രമായാണ് പറയുന്നത്. അതായത് മകരമാസം ഒന്നാം തീയ്യതി ഉദിക്കുന്ന നക്ഷത്രത്തെയാണ മകരജ്യോതി എന്ന് പറയുന്നത്. സൂര്യാസ്തമയത്തിന് ശേഷമാണ് ഈ നക്ഷത്രം കൂടുതല്‍ ദൃശ്യമാവുന്നത്. എന്നാല്‍ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അപ്രത്യക്ഷമാവുകയും ചെയ്യുന്നു. ഭൂപ്രകൃതിയുടെ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. എന്നാല്‍ വിശ്വാസപ്രകാരം പന്തളത്ത് നിന്നും അയ്യപ്പന്റെ തിരുവാഭരണം ശബരിമലയിലേക്ക് കൊണ്ട് വരുന്ന ദിവസം ഈ നക്ഷത്രം പ്രത്യക്ഷപ്പെടുന്നു എന്നാണ് വിശ്വാസം.

എന്താണ് മകരവിളക്ക്?
മകരവിളക്ക് കാണുന്നതിനായി ദശലക്ഷക്കണക്കിന് ആളുകള്‍ ശബരിമല ദര്‍ശനം നടത്തുന്നു. കേരളവനം വകുപ്പിന്റെ അധീനതയില്‍ ഉള്ള പൊന്നമ്പലമേട്ടിലാണ് മകര വിളക്ക് തെളിയിക്കുന്നത്. ഈ ദിനത്തില്‍ അതായത് മകരജ്യോതി പ്രത്യക്ഷപ്പെടുന്ന ദിനത്തില്‍ പൊന്നമ്പലമേട്ടില്‍ കര്‍പ്പൂരാരതി നടത്തുന്നതിനെയാണ് മകരവിളക്ക് എന്ന് പറയുന്നത്. ഇത് മനുഷ്യ നിര്‍മ്മിതമാണെന്ന് വ്യക്തമായിട്ടുണ്ട്. ശബരിമല ക്ഷേത്രത്തിലെന്നപോലെ വിഗ്രഹത്തിന് ചുറ്റും അഗ്‌നി വലയം ചെയ്ത് ആരതി നടത്തുന്നതിനെയാണ് നാം മകരവിളക്കായി കണക്കാക്കുന്നത്. പ്രതീകാത്മകമായി മൂന്ന് തവണയാണ് മകരവിളക്ക് കത്തിക്കുന്നതും. ഈ സമയം ഉദിച്ചുയരുന്ന നക്ഷത്രത്തിനെ മകരജ്യോതി എന്നും പൊന്നബലമേട്ടിലെ ആരതിയെ മകരവിളക്ക് എന്നും പറയുന്നു.

പൊന്നമ്പലമേട്ടിലെ പ്രത്യേകത
പൊന്നമ്പല മേട്ടില്‍ പണ്ട് ക്ഷേത്രവും ആരാധനയും ഉണ്ടായിരുന്നു എന്നാണ് പൂര്‍വ്വികര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ഇന്ന് പൊന്നമ്പലമേട്ടില്‍ ക്ഷേത്രാവശിഷ്ടങ്ങള്‍ ഒന്നും തന്നെ കാണുന്നില്ല. മാത്രമല്ല ശ്രീചക്രം ആലേഖനം ചെയ്ത ഒരു കരിങ്കല്‍ പീഠം മാത്രമാണ് ഇവിടെയുള്ളത് എന്നാണ് പറയുന്നത്. മകരസംക്രമത്തോടെയാണ് ഉത്തരായനം ആരംഭിക്കുന്നത്. പുരാണവുമായി ബന്ധപ്പെടുത്തി പറയുകയാണെങ്കില്‍ മകര സംക്രമം പൊതുവേ ദേവന്‍മാരുടെ ബ്രാഹ്മമുഹൂര്‍ത്തമായാണ് കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ നിരവധി പ്രത്യേകതകള്‍ ഉള്ള ഒരു സമയം കൂടിയാണ് ഇത്. ഏതാനംു നിമിഷത്തേക്ക് മാത്രമേ നമുക്ക് മകരജ്യോതി ദര്‍ശിക്കാന്‍ സാധിക്കൂ. ഇത് ഏതൊരു നക്ഷത്രത്തേയും പോലെ തെളിയുന്നു. എന്നാല്‍ ഈ സ്ഥലത്തെ ഭൂപ്രത്യേകതകള്‍ കൊണ്ട് തന്നെ പലപ്പോഴും പെട്ടെന്ന് കണ്ണില്‍ നിന്ന് മാഞ്ഞുപോവുന്നു.

പ്രത്യേക ചടങ്ങുകള്‍
മകര വിളക്ക് ദിനത്തോട് അനുബന്ധിച്ച് ശബരിമലയില്‍ പ്രത്യേക ചടങ്ങുകളും പൂജകളും നടത്തുന്നുണ്ട്. മകര സംക്രമ പൂജ ഈ ദിനത്തിലെ ഏറ്റവും വലിയ പ്രത്യേകതയാണ്. സൂര്യന്റെ മകരം രാശിയിലേക്ക് മാറുന്ന ഈ വേളയിലാണ് മകരസംക്രമ പൂജ നടത്തുന്നത്. തിരുവാഭരണം ചാര്‍ത്തുന്നതും ഇതോടൊപ്പം നടക്കുന്ന ഒരു പ്രധാന ചടങ്ങാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായ പന്തളം രാജാവ് പുത്രന് വേണ്ടി പണിയിച്ച ആടയാഭരണങ്ങളുമായി രാജകുടുംബത്തിലെ മുതിര്‍ന്ന വ്യക്തി ശബരിമലയിലേക്ക് തിരുവാഭരണവുമായി അകമ്പടി സേവിച്ച് പുറപ്പെടുന്നു. മൂന്ന് പേടകങ്ങളിലായാണ് തിരുവാഭരണം കൊണ്ട് പോവുന്നത്. ഈ ദിനത്തില്‍ തിരുവാഭരണത്തിന് ഗരുഡന്‍ അകമ്പടി സേവിക്കുന്നു എന്നും വിശ്വാസമുണ്ട്. ഈ ദിനത്തില്‍ തന്നെ മകരവിളക്കിന് ശേഷം അയ്യപ്പസ്വാമിയെ ആനപ്പുറത്ത് മണിമണ്ഡപത്തില്‍ നിന്ന് പതിനെട്ടാം പടിയിലേക്ക് ആനയിക്കുകയും അവിടെ നിന്ന് തിരിച്ച് ശ്രീകോവിലിലേക്ക് പ്രതിഷ്ഠിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











