For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആരാധനയില്‍ ഒരിക്കലും ഈ തെറ്റുകള്‍ പാടില്ല

|

ഒരുപാട് വിശ്വാസങ്ങള്‍ നിറഞ്ഞതാണ് ഹിന്ദു മതം. ആരാധനകളും അതുപോലെ തന്നെ. അനേകം ആരാധനാ മൂര്‍ത്തികളും ഹിന്ദുമതത്തില്‍ നിലവിലുണ്ട്. ആരാധനകള്‍ക്കു പിന്നിലെ ഏക ലക്ഷ്യം സന്തോഷവും വിജയവും നേടുക എന്നതാണ്. യുഗങ്ങളായി ആളുകള്‍ സമാധാനവും സംതൃപ്തിയും തേടി നിരവധി ആചാരങ്ങള്‍ പിന്തുടരുന്നു. പൂര്‍ണ്ണഹൃദയത്തോടെ ദൈവത്തെ പ്രാര്‍ത്ഥിക്കുന്നത് നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുമെന്നത് ശരിയാണ്, എന്നാല്‍ ചില നിയമങ്ങള്‍ പാലിക്കുന്നതിലൂടെ അല്ലെങ്കില്‍ ചില തെറ്റുകള്‍ ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ പ്രാര്‍ത്ഥനയെ കൂടുതല്‍ ഫലപ്രദമാക്കുമെന്ന് പുരാണങ്ങള്‍ പറയുന്നു.

Most read: തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read: തിങ്കളിലെ ശിവാരാധന; ഫലം ജോലി

ഈ നിയമങ്ങള്‍ നടപ്പാക്കുന്നതില്‍ പരാജയപ്പെടുന്നത് പ്രാര്‍ഥനയ്ക്ക് ഫലപ്രാപ്തി ലഭ്യമാകില്ലെന്ന് വിശ്വസിച്ചു വരുന്നു. ഹിന്ദു ആചാരങ്ങള്‍ പ്രകാരം ദൈവത്തെ ആരാധിക്കുമ്പോള്‍ പാലിക്കേണ്ട ചില നിയമങ്ങള്‍ ഇവിടെ പറയുന്നു. ഈ നിയമങ്ങള്‍ പാലിക്കുകയാണെങ്കില്‍ ആരാധനയിലൂടെ കുറഞ്ഞ സമയത്തിനുള്ളില്‍ മികച്ച ഫലങ്ങള്‍ നേടാന്‍ നിങ്ങള്‍ക്ക് സാധിക്കും.

പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓരോ ശുഭ സന്ദര്‍ഭത്തിലും പഞ്ചദൈവങ്ങളെ ആരാധിക്കുന്നത് നിര്‍ബന്ധമായിരിക്കണം. സൂര്യന്‍, ഗണപതി, ദുര്‍ഗ, പരമശിവന്‍, വിഷ്ണു എന്നിവരാണ് പഞ്ചദൈവങ്ങള്‍ എന്ന് അറിയപ്പെടുന്നത്. ദിവസവും ഇവരെ ആരാധിക്കുന്നതിലൂടെ ലക്ഷ്മീ ദേവിയുടെ അനുഗ്രഹം നേടാനും നിങ്ങള്‍ക്ക് സാധിക്കും. ഈ നിയമം ശരിയായി പാലിക്കുകയാണെങ്കില്‍ സമ്പത്തും ആരോഗ്യവും സന്തോഷവും എല്ലായ്‌പ്പോഴും നിങ്ങള്‍ക്ക് ചുറ്റുമുണ്ടാകും.

പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • ഗണപതി, പരമശിവന്‍, ഭൈരവന്‍ എന്നിവര്‍ക്ക് തുളസി ഇലകള്‍ അര്‍പ്പിക്കാന്‍ പാടില്ല.
  • ദുര്‍ഗാദേവിക്ക് കറുക പുല്ല് അര്‍പ്പിക്കാന്‍ പാടില്ല. എന്നാല്‍ ഗണപതിക്ക് ഇത് അര്‍പ്പിക്കാം.
  • സൂര്യ ദേവന് ഒരിക്കലും ഒരു ശംഖില്‍ വെള്ളം അര്‍പ്പിക്കരുത്.
  • ഒരു വ്യക്തി കുളിക്കാതെ ഒരിക്കലും തുളസി ഇലകള്‍ പറിക്കരുത്. കുളിക്കാതെ പറിച്ചെടുത്താല്‍ ഈ ഇലകള്‍ ദൈവം സ്വീകരിക്കില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
  • Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

    പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

    • ഒരു ദിവസം 5 തവണ പ്രാര്‍ത്ഥിക്കണമെന്ന് പുരാണങ്ങള്‍ പറയുന്നു. ഇത് പിന്തുടരുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും സാമ്പത്തികമോ ആരോഗ്യപരമോ ആയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് വിശ്വസിക്കപ്പെടുന്നു.
    • രാവിലെ 5 മുതല്‍ 6 വരെ - ബ്രാഹ്മ പൂജയും ആരതിയും
    • രാവിലെ 9 മുതല്‍ 10 വരെ - വീണ്ടും ആരാധിക്കുക
    • ഉച്ചകഴിഞ്ഞുള്ള പ്രാര്‍ത്ഥന
    • വൈകുന്നേരം 4 മുതല്‍ 5 വരെ - പൂജയും ആരതിയും
    • രാത്രി 8 മുതല്‍ 9 വരെ - സായാഹ്ന പൂജ
    • പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

      പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

      • ഗംഗാജലം ഒരിക്കലും പ്ലാസ്റ്റിക്, അലുമിനിയം, ഇരുമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കരുത്. ചെമ്പ് പാത്രങ്ങളില്‍ വേണം ഇത് സൂക്ഷിക്കാന്‍.
      • സ്ത്രീകളോ പുരുഷന്മാരോ ഏതെങ്കിലും അസമയങ്ങളില്‍ ശംഖനാദം മുഴക്കരുത്. അങ്ങനെ ചെയ്താല്‍ ലക്ഷ്മീദേവി ഇറങ്ങിപ്പോകുമെന്ന് വിശ്വസിക്കുന്നു.
      • ദേവന്മാരുടെയും ദേവതകളുടെയും വിഗ്രഹങ്ങളിലേക്ക് നിങ്ങള്‍ ഒരിക്കലും പുറം തിരിഞ്ഞു നില്‍ക്കരുത്.
      • പരമശിവനെ ആരാധിക്കാന്‍ ഒരിക്കലും കൈതപ്പൂക്കള്‍ ഉപയോഗിക്കരുത്.
      • Most read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണംMost read:നിങ്ങള്‍ക്കും പറയാം മുഖം നോക്കി ലക്ഷണം

        പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

        പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

        • ആഗ്രഹ സാഫല്യത്തിനായി ഏതെങ്കിലും മൂര്‍ത്തിയെ ആരാധിക്കുമ്പോള്‍ നിങ്ങള്‍ എപ്പോഴും ദക്ഷിണ നല്‍കണം. ദക്ഷിണ നല്‍കുമ്പോള്‍ നിങ്ങളുടെ ഏതെങ്കിലും മോശം ശീലങ്ങള്‍ നിര്‍ത്താമെന്ന് മനസ്സില്‍ പ്രാര്‍ത്ഥിക്കണം. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ ആഗ്രഹം എത്രയും വേഗം പൂര്‍ത്തീകരിക്കപ്പെടുന്നു.
        • ഞായറാഴ്ച ദിവസം ആരാധനയ്ക്കായി കറുക പുല്ല് അര്‍പ്പിക്കാന്‍ പാടില്ല.
        • ലക്ഷ്മീ ദേവിക്ക് താമരപ്പൂവ് അര്‍പ്പിക്കണം. 5 ദിവസം വരെ ഈ പുഷ്പത്തില്‍ വെള്ളം തളിച്ച് വീണ്ടും വീണ്ടും സമര്‍പ്പിക്കാവുന്നതാണ്.
        • പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

          പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

          • പരമശിവന് ബേല്‍ പഴം അര്‍പ്പിക്കാം. ഇവ 6 മാസം വരെ പഴകിയതായി കണക്കാക്കില്ല. വെള്ളം തളിച്ച ശേഷം ഇത് വീണ്ടും ശിവലിംഗിന് സമര്‍പ്പിക്കാവുന്നതാണ്.
          • തുളസി ഇലകള്‍ 11 ദിവസം വരെ പഴകിയതായി കണക്കാക്കില്ല. നിങ്ങള്‍ക്ക് ദിവസവും വെള്ളം തളിച്ച് ഇത് ആരാധനക്കായി ഉപയോഗിക്കാം.
          • സാധാരണയായി ആളുകള്‍ അവരുടെ കയ്യില്‍ പൂക്കള്‍ വയ്ക്കുകയും അത് ദൈവത്തിന് സമര്‍പ്പിക്കുകയും ചെയ്യുന്നു. പക്ഷേ, ഇത് ശരിയായ മാര്‍ഗമല്ല. നിങ്ങള്‍ ഇത് ഒരു ചെമ്പ് തളികയില്‍ വയ്ക്കുകയും അതിന്റെ സഹായത്തോടെ വാഗ്ദാനം ചെയ്യുകയും വേണം.
          • ചെമ്പ് പാത്രങ്ങളില്‍ ഒരിക്കലും ചന്ദനം സൂക്ഷിക്കരുത്.
          • പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

            പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

            • മറ്റൊരു വിളക്കിന്റെ സഹായത്തോടെ നിങ്ങള്‍ ഒരിക്കലും വേറൊരു വിളക്ക് പ്രകാശിപ്പിക്കരുത്. അങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് അസുഖം വരുമെന്ന് ശാസ്ത്രം പറയുന്നു.
            • ബുധന്‍, ഞായര്‍ ദിവസങ്ങളില്‍ നിങ്ങള്‍ ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കരുത്.
            • കിഴക്കോ വടക്കോ അഭിമുഖമായി വേണം പൂജ നടത്താന്‍. രാവിലെ 6 മുതല്‍ രാവിലെ 8 വരെ പ്രാര്‍ത്ഥിക്കാന്‍ നല്ല സമയമാണ്‌.
            • Most read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷംMost read:വ്യാഴദോഷം നീക്കാന്‍ പഞ്ചമുഖ രുദ്രാക്ഷം

              പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

              പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

              • നിങ്ങളുടെ പൂജാ മുറിയില്‍ എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിളക്ക് തെളിയിക്കുക. ഒന്നില്‍ നെയ്യും മറ്റൊന്നില്‍ എണ്ണയും ഉപയോഗിക്കുക.
              • പതിനൊന്നാം ചാന്ദ്ര ദിനം, പന്ത്രണ്ടാം ചാന്ദ്ര ദിനം, സംക്രാന്തി എന്നീ ദിനങ്ങളിലും ഞായറാഴ്ചകളിലും തുളസി ഇലകള്‍ പറിക്കരുത്.
              • 1, 3, 5, 7, 9, 11 ഇഞ്ച് വരെ വലിപ്പത്തിലുള്ള വിഗ്രഹങ്ങള്‍ പൂജാമുറിയില്‍ സൂക്ഷിക്കാം. ഇതിനേക്കാള്‍ വലിപ്പമുള്ള വിഗ്രഹങ്ങള്‍ പാടില്ല. ഗണേശന്‍, സരസ്വതി, ലക്ഷ്മീ വിഗ്രഹങ്ങളുടെ നില്‍ക്കുന്ന രൂപം നിങ്ങളുടെ വീട്ടില്‍ ആരാധനയ്ക്ക് ഉചിതമല്ല.
              • പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

                പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

                • പൂജാമുറിയില്‍ ഗണപതിയുടെയോ മറ്റേതെങ്കിലും മൂര്‍ത്തികളുടെയോ മൂന്ന് വിഗ്രഹങ്ങള്‍ പാടില്ല. രണ്ട് ശിവലിംഗം, രണ്ട് സൂര്യ ദേവ വിഗ്രഹങ്ങള്‍, രണ്ട് ഗോമതി ചക്രങ്ങള്‍ എന്നിവ ഒരിക്കലും സ്ഥാപിക്കരുത്.
                • നിങ്ങളുടെ പൂജാമുറിയില്‍ ഒരു ദൈവത്തിന്റെയും പൊട്ടിയ ആരാധനാ വിഗ്രഹങ്ങള്‍ വയ്ക്കരുത്. സമ്മാനം കിട്ടിയവയോ മരം അല്ലെങ്കില്‍ ഫൈബര്‍ കൊണ്ടു നിര്‍മിച്ച വിഗ്രഹങ്ങളും സൂക്ഷിക്കരുത്. പൊട്ടിയ വിഗ്രഹങ്ങളെ പ്രാര്‍ത്ഥിക്കരുതെന്ന് ശാസ്ത്രം പറയുന്നു. അവ നിര്‍ഭാഗ്യകരമാണെന്ന് കണക്കാക്കപ്പെടുന്നു. എന്നാല്‍ ശിവലിംഗത്തിന് ഇത് ബാധകമല്ല.
                • Most read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാംMost read:സമ്പത്ത് വീണ്ടെടുക്കാന്‍ വൈഡൂര്യം അണിയാം

                  പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

                  പൂജാവിധികള്‍: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

                  നിങ്ങളുടെ പൂജാമുറിക്ക് മുകളില്‍ വസ്ത്രങ്ങള്‍, സാധനങ്ങള്‍, പുസ്തകങ്ങള്‍ അല്ലെങ്കില്‍ പൂജാ സമാഗ്രികള്‍ എന്നിവ വയ്ക്കരുത്. പൂജാമുറിക്ക് ഒരു വാതിലും ഉണ്ടായിരിക്കണം. നിങ്ങളുടെ മാതാപിതാക്കളുടെ ഫോട്ടോകള്‍ ഒരിക്കലും പൂജാ മുറിയില്‍ സൂക്ഷിക്കുകയും ചെയ്യരുത്.

English summary

Rules Needed To Be Followed By Hindus For Worship in Malayalam

Here are the rules to be followed by Hidnus while worshiping God. These rules if followed will give you the best results in lesser time.
X
Desktop Bottom Promotion