For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശബരിമല ദര്‍ശനം; ഭക്തന്‍ മാത്രമല്ല ഭക്തയും അറിയണം

|

ശബരിമലക്ക് പോവുന്ന ഭക്തര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ടതും പാലിക്കേണ്ടതും ആയ ചില കാര്യങ്ങളുണ്ട്. ശബരിമല ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി ഉത്തരവിന്‍മേല്‍ നിരവധി പ്രതിസന്ധികളും പ്രശ്‌നങ്ങളും ആണ് ഇന്ന് നിലനില്‍കുന്നത്. എന്നാല്‍ വൃശ്ചികമാസം ആരംഭിക്കാനിരിക്കേ പല അനുഷ്ഠാനങ്ങളും മറ്റും ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റ് ആചാരാനുഷ്ഠാനങ്ങളേക്കാള്‍ അല്‍പം പ്രത്യേകത നിറഞ്ഞത് തന്നെയാണ് ശബരിമല വ്രതാനുഷ്ഠാനം. ശബരിമല വ്രതാനുഷ്ഠാനങ്ങള്‍ക്ക് നിരവധി പ്രത്യേകതകള്‍ ഉണ്ട്. പഞ്ചശുദ്ധികളുടെ സംഗമമാണ് വ്രതാനുഷ്ഠാനങ്ങള്‍.

ഭക്തിയുടേയും വ്രതശുദ്ധിയുടേയും പുണ്യമാണ് മണ്ഡല കാലം. ഓരോ മനുഷ്യനും അയ്യപ്പ സ്വാമിയായി മാറുന്ന പുണ്യകാലം. പാപ മോക്ഷത്തിനായി പമ്പയില്‍ കുളിച്ച പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്താന്‍ തിരക്കു കൂട്ടുന്ന അയ്യപ്പന്‍മാരുടെ വിശുദ്ധിയുടെ കാലം. ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ദര്‍ശന സാഫല്യത്തിനായി ഓരോ ഭക്തനും കാത്തിരിക്കുകയാണ്. വിശുദ്ധിയുടെ ഈ കാലത്ത് ഓരോ അയ്യപ്പ ഭക്തനും ശബരിമലയെക്കുറിച്ച് നിര്‍ബന്ധമായും അറിഞ്ഞിരിക്കണം.

വൃശ്ചികം ഒന്ന് മുതല്‍ ധനു പതിനൊന്ന് വരെയുള്ള നാല്‍പ്പത്തി ഒന്ന് ദിവസമാണ് ശബരിമലക്ക് പോവാന്‍ ഭക്തര്‍ വ്രതം അനുഷ്ഠിക്കുന്നത്. അതിനായി പാലിക്കേണ്ട ആചാരാനുഷ്ഠാനങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. കൃത്യമായ ആചാരാനുഷ്ഠാനങ്ങള്‍ പാലിച്ച് മാത്രമേ ശബരിമല ദര്‍ശനം നടത്താന്‍ പാടുകയുള്ളൂ. വ്രതമെടുത്ത് മല ചവിട്ടുന്നത് സ്ത്രീയോ പുരുഷനോ കുട്ടികളോ ആവട്ടെ അവര്‍ പാലിക്കേണ്ട ചില വ്രതാനുഷ്ഠാനങ്ങള്‍ ഉണ്ട്.

Most read: പോവും മുന്‍പ് സ്ത്രീകളറിയണം ശാസ്താവിനെപ്പറ്റിMost read: പോവും മുന്‍പ് സ്ത്രീകളറിയണം ശാസ്താവിനെപ്പറ്റി

ഇത് എന്തൊക്കെയെന്ന് പലര്‍ക്കും അറിയില്ല. വെറുതേ പിക്‌നിക് പോവുന്നത് പോലെ പോവേണ്ട ഒരു സ്ഥലമല്ല ശബരിമല. വാക്കാലോ പ്രവൃത്തിയാലോ പോലും ഒരു ഭക്തനും മനസ്സും ശരീരവും അശുദ്ധിയാക്കരുത്. എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്ന് നോക്കാം.

വ്രതത്തില്‍ പ്രധാനം കറുപ്പ് വസ്ത്രം

വ്രതത്തില്‍ പ്രധാനം കറുപ്പ് വസ്ത്രം

ശബരിമല വ്രതമെടുക്കുന്നവരില്‍ കറുപ്പ് വസ്ത്രം ഉടുക്കുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. കലികാലത്തിന് കാരണമാകുന്ന ശനിഭഗവാന് പ്രിയപ്പെട്ടതാണ് കറുപ്പ് വസ്ത്രം. അതുകൊണ്ട് തന്നെ കറുപ്പ് വസ്ത്രമുടുക്കുന്നവരില്‍ ശനി ബാധിക്കുകയില്ല. അതുകൊണ്ട് തന്നെയാണ് കറുപ്പ് വസ്ത്രം ധരിക്കണം എന്ന് പറയുന്നത്. മാത്രമല്ല ശരീരത്തില്‍ ധരിക്കുന്ന വസ്ത്രം പലപ്പോഴും മനസ്സിന് പോലും മാറ്റം വരുത്തും എന്നാണ് വിശ്വാസം.

 മാലയിടുന്നത്

മാലയിടുന്നത്

മുദ്രമാല ധരിക്കുന്നതാണ് മറ്റൊരു പ്രധാനപ്പെട്ട ആചാരം. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതശുദ്ധിയില്‍ മാലയിടുന്നതാണ് പ്രധാനപ്പെട്ട മറ്റൊര് അനുഷ്ഠാനം. ഇതിനെ അയ്യപ്പ ദീക്ഷ എന്നാണ് പറയുന്നത്. മാലയിടുന്നതോടെ ഒരോ ഭക്തനും സ്വമിയായി മാറുന്നു. കൂടാതെ നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രതം വളരെയധികം അനുഷ്ഠാനങ്ങളോടെ പാലിക്കേണ്ടതാണ്.

നെയ്‌ത്തേങ്ങയിലെ വിശ്വാസം

നെയ്‌ത്തേങ്ങയിലെ വിശ്വാസം

നെയ്‌ത്തേങ്ങ ഭഗവാന് അര്‍പ്പിക്കുമ്പോള്‍ നിങ്ങള്‍ക്ക് മോക്ഷം ലഭിക്കുന്നു എന്നാണ് വിശ്വാസം. ഭഗവാന് അഭിഷേകം ചെയ്ത ശേഷം നെയ്‌ത്തേങ്ങ പതിനെട്ടാം പടിക്ക് താഴെയുള്ള അഗ്നികുണ്ഡത്തില്‍ എറിയുന്നു. ഇതോടെ നമുക്ക് പാപ മോക്ഷങ്ങളില്‍ നിന്ന് മോചനം ലഭിക്കും എന്നാണ് വിശ്വാസം. തേങ്ങ നമ്മുടെ ശരീരവും ആത്മാവ് അതിലെ നെയ്യും ആണ് എന്നാണ് വിശ്വാസം.

ഇരുമുടിക്കെട്ട്

ഇരുമുടിക്കെട്ട്

ഇരുമുടിക്കെട്ട് കൊണ്ടാണ് ഓരോ ഭക്തനും പതിനെട്ടാം പടി ചവിട്ടി ദര്‍ശനം നടത്തുന്നത്. ജീവിതത്തില്‍ നാം ചെയ്ത പാപപുണ്യങ്ങളാണ് ഇരുമുടിക്കെട്ടായി ശിരസിലേറ്റി മല ചവിട്ടുന്നതിലൂടെ ലഭിക്കുന്നത്. വളരെയധികം ഉദാത്തമായ ഒരു വിശ്വാസമാണ് ഇത്. അതുകൊണ്ട് തന്നെ ഇരുമുടിക്കെട്ടേന്തി മലക്ക് പോവുന്നതാണ് ഏറ്റവും ഉത്തമം. എന്നാല്‍ പതിനെട്ടാം പടി ചവിട്ടാതെ ഇരുമുടിക്കെട്ടില്ലാതെ മലക്ക് പോവുന്നവരും ധാരാളമുണ്ട്. എങ്കിലും ഇവരെല്ലാം വളരെയധികം ഭക്തിയോടെയും ആചാരാനുഷ്ഠാനങ്ങളോടെയും തന്നെയാണ് മല ചവിട്ടുന്നത്.

വ്രതാനുഷ്ഠാനങ്ങള്‍

വ്രതാനുഷ്ഠാനങ്ങള്‍

ശബരിമല ദര്‍ശനത്തിന് എത്തുന്ന ഭക്തന്‍ മാത്രമല്ല മാലയിടുന്ന സമയം മുതല്‍ വീട്ടിലുള്ള വീട്ടമ്മമാരും വ്രതം എടുക്കേണ്ടതാണ്. വീട്ടില്‍ നിന്ന് ശബരി മലക്ക് പോവുന്നവരുണ്ടെങ്കില്‍ അവരെപ്പോലെ തന്നെ വീട്ടമ്മയും ശരീര ശുദ്ധിയും മനശുദ്ധിയും പാലിക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളില്‍ ഒരിക്കലും വിട്ടു വീഴ്ച ചെയ്യരുത്. ഓരോ ഭക്തനും ഭക്തയും അത്രക്ക് വ്രതാനുഷ്ഠാനങ്ങളും ആചാരങ്ങളും പാലിച്ചാണ് ശബരിമല ദര്‍ശനത്തിന് എത്തുന്നത്.

ജീവിതകടങ്ങള്‍

ജീവിതകടങ്ങള്‍

ജീവിത കടങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് വ്രതവും അനുഷ്ഠാനങ്ങളും സഹായിക്കുന്നു. ഋഷികടം, ദേവ കടം, പിതൃകടം എന്നീ മൂന്ന് തരത്തിലുള്ള കടങ്ങളാണ് ഉള്ളത്. ശബരിമല വിശ്വാസത്തിലൂടെ ഇതില്‍ നിന്നെല്ലാം മോചനം നേടാന്‍ കഴിയും എന്നാണ് വിശ്വാസം. ഓരോ കടങ്ങളും തീര്‍ക്കാന്‍ ശബരിമല കാലത്തെ കഠിനമായ വ്രതചര്യകളിലൂടെ കഴിയുന്നു.

ഋഷികടം

ഋഷികടം

മണ്ഡല കാലത്തെ ബ്രഹ്മചര്യമാണ് ഋഷികടം തീര്‍ക്കുന്നതിന് ഉത്തമം. ഇതിലൂടെ മുജ്ജന്‍മ പാപങ്ങള്‍ ഇല്ലാതായി പുണ്യം ലഭിക്കുന്നു എന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ബ്രഹ്മ ചര്യത്തിലൂടെ ഋഷികടം നീങ്ങുന്നു എന്നാണ് വിശ്വാസം. പുണ്യ പാപങ്ങള്‍ ഇരുമുടിക്കെട്ടിലാക്കി ശബരിമല ശാസ്താവിന് സമര്‍പ്പിക്കുമ്പോള്‍ അതിലൂടെ നിങ്ങളിലം ദേവ കടം നീങ്ങുന്നു എന്നാണ് വിശ്വാസം. പമ്പയില്‍ കുളിച്ച് പിതൃതര്‍പ്പണം തീരുന്നതോടെ നിങ്ങളുടെ പിതൃകടവും തീരുന്നു. അതുകൊണ്ട് തന്നെ ഇത്തരത്തിലുള്ള കാര്യങ്ങളും ശബരിമലക്കാലത്ത് ശ്രദ്ധിക്കണം.

ഒരിക്കലൂണ്

ഒരിക്കലൂണ്

ഒരിക്കലൂണും പ്രധാനപ്പെട്ട ഒന്നാണ്. കാരണം വ്രതമനുഷ്ഠിക്കുന്നവര്‍ എന്തുകൊണ്ടും ഒരിക്കലുണ്ണുന്നതാണ് നല്ലത്. രാത്രിയില്‍ ചോറ് ഒഴിവാക്കി മറ്റെന്തെങ്കിലും ലഘുഭക്ഷണം കഴിക്കുന്നതാണ് നല്ലത്. വീട്ടമ്മമാരും ഇത് ശീലിക്കുന്നതാണ് ഉത്തമം. ഒരിക്കലൂണ് എന്തുകൊണ്ടും ഭക്തന്‍മാര്‍ ശീലമാക്കുന്നത് നല്ലതാണ്.

English summary

Rules and Restrictions of sabarimala vrat

We have listed some rules and restrictions of sabarimala vrat, check it out.
X
Desktop Bottom Promotion