Latest Updates
-
സെപ്റ്റംബർ 9-15 വാരഫലം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
2026 സെപ്റ്റംബർ 8 ഇന്നത്തെ നക്ഷത്രഫലം: ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ ദിവസം മികച്ചതാക്കാം, ഭാഗ്യനിറവും നമ്പറും അറിയാം -
2026 സെപ്റ്റംബർ 7 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; സാമ്പത്തിക നേട്ടങ്ങൾക്കും അവസരം! -
2026 സെപ്റ്റംബർ 7: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഇന്നത്തെ ഭാഗ്യനിറവും ദിശയും ഇതാ -
ചന്ദ്ര-മംഗള യോഗം 2026: സെപ്റ്റംബർ 7-ന് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടങ്ങൾ ഉറപ്പ്! -
സെപ്റ്റംബർ 7-ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
കനത്ത മഴ മുന്നറിയിപ്പ്: ചർമ്മവും മുടിയും ഫംഗസ് ബാധയിൽ നിന്ന് രക്ഷിക്കാൻ ഈ മുൻകരുതലുകൾ മതി -
വീട്ടിൽ ചൂൽ വെക്കാൻ ശരിയായ ദിശ ഏതാണ്? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ ദാരിദ്ര്യം വരാം -
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ്
ഐശ്വര്യം നല്‍കും രുക്മിണി അഷ്ടമി വ്രതം; ശുഭമുഹൂര്‍ത്തവും പൂജാവിധിയും
ഹിന്ദുമത വിശ്വാസപ്രകാരം രുക്മിണിയെ ലക്ഷ്മീദേവിയുടെ രൂപമായാണ് കണക്കാക്കുന്നത്. ശ്രീകൃഷ്ണന്റെ പത്നിയാണ് രുക്മിണി ദേവി. അഷ്ടമി ദിനത്തിലാണ് രുക്മിണി ജനിച്ചത്. അതിനാല്‍ രുക്മിണി അഷ്ടമിക്ക് വലിയ പ്രാധാന്യമുണ്ട്. എല്ലാ വര്‍ഷവും പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് രുക്മിണി അഷ്ടമി ആഘോഷിക്കുന്നത്.
ഈ വര്‍ഷം രുക്മിണി അഷ്ടമി വരുന്നത് ഡിസംബര്‍ 16 വെള്ളിയാഴ്ചയാണ്. ഈ ദിവസം ശ്രീകൃഷ്ണനെയും രുക്മിണിയെയും ആരാധിക്കുന്നതിലൂടെ ഭക്തര്‍ക്ക് ഐശ്വര്യം കൈവരുന്നു. രുക്മിണി അഷ്ടമിയുടെ പ്രാധാന്യവും പൂജാ രീതിയും ശുഭമുഹൂര്‍ത്തവും എന്തെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

രുക്മിണി അഷ്ടമി ശുഭമുഹൂര്‍ത്തം
ഈ വര്‍ഷം രുക്മിണി അഷ്ടമി ഡിസംബര്‍ 16 വെള്ളിയാഴ്ച ആഘോഷിക്കും. ഈ ദിവസം ധനു സംക്രാന്തി, പ്രതിമാസ കൃഷ്ണ ജന്മാഷ്ടമി, കലഷ്ടമി എന്നീ ശുഭവേളകളും കൂടിയാണ്. ഈ ദിവസം രുക്മിണി ദേവിയെ ആരാധിക്കുന്നത് ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമ്പത്തും വര്‍ദ്ധിപ്പിക്കുന്നു. ഹിന്ദു കലണ്ടര്‍ അനുസരിച്ച്, പൗഷ മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥി ഡിസംബര്‍ 16 ന് പുലര്‍ച്ചെ 01.39 മുതല്‍ ആരംഭിച്ച് അടുത്ത ദിവസം പുലര്‍ച്ചെ 03.02 ന് അവസാനിക്കും. അഭിജിത മുഹൂര്‍ത്തം ഡിസംബര്‍ 16ന് ഉച്ചയ്ക്ക് 12:02 മുതല്‍ 12:43 വരെയാണ്.

രുക്മിണി അഷ്ടമിയുടെ പ്രാധാന്യം
പൗഷമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി ദിനത്തിലാണ് ലക്ഷ്മീ ദേവി രുക്മിണിയായി ജനിച്ചത്. രുക്മിണി ദേവി, ലക്ഷ്മീ സ്വരൂപ എന്നും അറിയപ്പെടുന്നു. രുക്മിണി അഷ്ടമി വ്രതം അനുഷ്ഠിക്കുന്ന ഭക്തര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹം എപ്പോഴും നിലനില്‍ക്കുമെന്നാണ് വിശ്വാസം. രുക്മിണി അഷ്ടമി ദിനത്തില്‍ രുക്മിണി ദേവിയെയും ശ്രീകൃഷ്ണനെയും അവരുടെ മകന് പ്രദ്യുമ്നനെയും ആരാധിക്കുന്നു. രുക്മിണീ അഷ്ടമി വ്രതം അനുഷ്ഠിക്കുന്നതിലൂടെ വീട്ടില്‍ ഐശ്വര്യവും സമ്പത്തും വര്‍ദ്ധിക്കുന്നു.

രുക്മിണി അഷ്ടമി പൂജാരീതി
രുക്മിണി അഷ്ടമി നാളില്‍ അതിരാവിലെ എഴുന്നേറ്റു കുളിച്ച് വ്രതമനുഷ്ഠിക്കണം. ഇതിനുശേഷം രുക്മിണി ദേവിയുടെയും ശ്രീകൃഷ്ണന്റെയും വിഗ്രഹങ്ങള്‍ സ്ഥാപിക്കുക. പൂജാവേളയില്‍ വലംപിരിശംഖ് വെള്ളം നിറച്ച് സൂക്ഷിക്കുക. ശ്രീകൃഷ്ണനു മഞ്ഞ വസ്ത്രവും ദേവിക്ക് ചുവന്ന വസ്ത്രവും സമര്‍പ്പിക്കുക. മഞ്ഞള്‍, സുഗന്ധദ്രവ്യങ്ങള്‍, പൂക്കള്‍ എന്നിവ സമര്‍പ്പിക്കുക. ശ്രീകൃഷ്ണനു കുങ്കുമം സമര്‍പ്പിക്കുക. നെയ്വിളക്ക് കത്തിച്ച് തുളസിയും പായസവും സമര്‍പ്പിക്കുക. ഇതിനുശേഷം ആരതിയോടെ ആരാധന അവസാനിപ്പിക്കുക.

രുക്മിണി അഷ്ടമി ആരാധനയുടെ ഫലങ്ങള്‍
രുക്മിണി അഷ്ടമി ദിനത്തില്‍ നടത്തുന്ന ആരാധന നിങ്ങള്‍ക്ക് സാമ്പത്തിക പുരോഗതിയും സമൃദ്ധിയും നല്കുന്നു. ഇതുകൂടാതെ, ദാമ്പത്യജീവിതത്തില്‍ ഐശ്വര്യത്തിനും സന്താനലബ്ദിക്കും ഈ വ്രതം ഉത്തമമാണ്. ശ്രീകൃഷ്ണനുമായുള്ള രുക്മിണിയുടെ വിവാഹത്തെക്കുറിച്ചുള്ള പരാമര്‍ശം മഹാഭാരതത്തില്‍ കാണാം. അവിവാഹിതരായ സ്ത്രീകള്‍ ഈ ദിവസം ശ്രീകൃഷ്ണ ഭഗവാനേയും രുക്മിണി ദേവിയേയും ആത്മാര്‍ത്ഥമായ മനസ്സോടെ ആരാധിച്ചാല്‍ അവര്‍ക്ക് ഇഷ്ടമുള്ള ജീവിതപങ്കാളിയെ ലഭിക്കും. ഈ ദിവസം, ഭഗവാന് ശ്രീകൃഷ്ണനെയും രുക്മിണി ദേവിയെയും അവരുടെ പുത്രനായ പ്രദ്യുമ്നനെയും യഥാവിധി ആരാധിക്കുന്നവര്‍ക്ക് എല്ലാവിധ ദോഷങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നു.

അഷ്ടമി ദിനത്തിന്റെ പ്രാധാന്യം
ഹിന്ദുമതത്തില്‍ അഷ്ടമി തിഥി വളരെ ശുഭകരമായി കണക്കാക്കുന്നു. ഈ ദിവസം ലക്ഷ്മി പൂജയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.
അഷ്ടമി ദിനത്തില്‍ വ്രതമെടുത്താല്‍ വീട്ടില്‍ സമ്പത്ത് വര്‍ദ്ധിപ്പിക്കുകയും ദാമ്പത്യ ബന്ധം വളരുകയും സന്താനങ്ങള്‍ക്ക് നേട്ടമുണ്ടാവുകയും ചെയ്യുന്നു. ശ്രീകൃഷ്ണന്റെയും രുക്മണിയുടെയും മകനായിരുന്ന പ്രദ്യുമ്നന് കാമദേവന്റെ ഒരു അവതാരമായി കണക്കാക്കുന്നു. ഈ ദിവസം അദ്ദേഹത്തെ ആരാധിക്കുന്നതും വളരെ ശുഭകരമാണ്.



Click it and Unblock the Notifications
