Latest Updates
-
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും! -
ജൂലൈ 30 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭമുഹൂർത്തങ്ങളും -
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ
സര്‍വ്വവിധ നേട്ടങ്ങളും നല്‍കും രുദ്രാഭിഷേക പൂജ, ശിവപ്രീതിക്ക് അത്യുത്തമം
ഹിന്ദുമത വിശ്വാസപ്രകാരം ത്രിമൂര്‍ത്തികളില്‍ ഒരാളാണ് പരമേശ്വരന്. പ്രപഞ്ചത്തിന്റെ മുഴുവന്‍ സൃഷ്ടാവ് എന്ന രീതിയില്‍ പരമേശ്വരന് എന്നും അദ്ദേഹത്തെ വിളിക്കുന്നു. പരമശിവന് ധാരാളം പേരുകളുണ്ട്. മഹാദേവന്, ശങ്കരന്, ഭോലെ നാഥ്, ശിവ, ബാബ എന്നുമൊക്കെ അദ്ദേഹം അറിയപ്പെടുന്നു. അത്തരത്തില്‍ പരമശിവന്റെ പ്രശസ്തമായ പേരുകളില്‍ ഒന്നാണ് രുദ്ര. രുദ്ര എന്ന പദം വേദങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇത് ശിവന്റെ ഭയപ്പെടുത്തുന്നതും ആക്രമണാത്മകവും വിനാശകരവുമായ സ്വഭാവവശങ്ങളെ കേന്ദ്രീകരിച്ച നാമമാണെന്ന് വിശ്വസിക്കപ്പെടുന്നു.
പരമശിവന്റെ ക്രോധത്തിന് ഉദാഹരണമാണ് രുദ്ര താണ്ഡവം. എന്തുകൊണ്ടാണ് ശിവനെ രുദ്ര എന്ന് വിളിക്കുന്നത് എന്നതിനെക്കുറിച്ച് ധാരാളം കഥകളുണ്ട്. ശിവനെ ആരാധിക്കുന്നതില്‍ പ്രധാന ആചാരങ്ങളിലൊന്നാണ് രുദ്രാഭിഷേകം. ഒരു ഭക്തന് ശരിയായ രീതിയിലും തികഞ്ഞ ഭക്തിയോടെയും കൂടി പരമേശ്വരന് രുദ്രാഭിഷേകം നടത്തിയാല്‍ ആ വ്യക്തിക്ക് ജീവിതത്തില്‍ പലവിധത്തിലുള്ള നേട്ടങ്ങള്‍ ലഭിക്കുന്നു.

എന്താണ് രുദ്രാഭിഷേക പൂജ
രുദ്രാഭിഷേക പൂജ ഒരു പരമപ്രധാനമായ ആചാരമാണ്. ഹിന്ദുമതത്തിലെ ഏറ്റവും വിശുദ്ധമായ ആചാരങ്ങളിലൊന്നായി ഇത് കണക്കാക്കപ്പെടുന്നു. പുഷ്പങ്ങളും വിശുദ്ധ പൂജാ സാമഗ്രികളും സഹിതം ശിവന് സ്നാനം ചെയ്താണ് രുദ്രാഭിഷേക പൂജ നടത്തുന്നത്.
രുദ്രാഭിഷേക പൂജയ്ക്ക് ആവശ്യമുള്ള സാമഗ്രികള്‍
പൂക്കള്‍, ചന്ദനത്തിരി, നെയ്യ്, തൈര്, തേന്‍, പാല്, പഞ്ചാമൃതം, പനിനീര് വെള്ളം, മധുരപലഹാരങ്ങള്‍, ഗംഗാ ജലം, കര്‍പ്പൂരം, കൂവള ഇല, ഭസ്മം തുടങ്ങിയവയാണ് രുദ്രാഭിഷേകത്തിനായി ആവശ്യമുള്ള വസ്തുക്കള്‍.
പൂജ ചെയ്യുന്ന വിധം
* പൂജാമുറിയില്‍ ഒരു പ്ലേറ്റ് വച്ച് അതില്‍ ശിവലിംഗം സ്ഥാപിക്കുക.
* എണ്ണയോ നെയ്യോ ഉപയോഗിച്ച് ഒരു വിളക്ക് കത്തിച്ച് ശിവലിംഗത്തിന്റെ വലതുവശത്ത് വയ്ക്കുക.
* മുകളില്‍ സൂചിപ്പിച്ചതുപോലെ എല്ലാ പൂജാ സാമഗ്രിയും ഒരു ട്രേയില്‍ വച്ച് കിഴക്ക് അഭിമുഖമായി ഇരിക്കുക. തറയില്‍ ചമ്രം പടിഞ്ഞ് ഇരിക്കുന്നതാണ് ഉത്തമം.
* രുദ്രാഭിഷേകം നടത്തുമ്പോള്‍ സ്ത്രീപുരുഷന്മാര് ശുദ്ധമായ വസ്ത്രം വേണം ധരിക്കാന്‍.
* പൂജ ആരംഭിക്കുന്നതിനുമുമ്പ് ഗണപതിയുടെയും ഇന്ദ്രന്റെയും നിങ്ങളുടെ കുലദേവതയുടെയും അനുഗ്രഹം തേടുക.
* ഓം നമ ശിവായ മന്ത്രം ചൊല്ലിക്കൊണ്ട് വിളക്കിന് ചുറ്റും കൂവള ഇലയും പൂക്കളും അര്‍പ്പിക്കുക.
* തുടര്‍ന്ന് ഒരു തുറന്ന സ്ഥലത്തേക്ക് ശിവലിംഗം നീക്കി കൂവള ഇലയുടെ മുകളില്‍ വയ്ക്കുക.
* 'ഓം നമ ശിവായ' മന്ത്രം ചൊല്ലി കുറച്ച് വെള്ളം അര്‍പ്പിച്ച് രുദ്രാഭിഷേകം ആരംഭിക്കുക.
* ശിവലിംഗത്തില്‍ പതിയെ പഞ്ചാമൃതം ഒഴിക്കുക.
* ചന്ദനും വെള്ളവും വാഗ്ദാനം അര്‍പ്പിക്കുക
* പൂക്കളും പാലും തുടര്‍ന്ന് ഗംഗാജലമോ വെള്ളമോ ഒഴിക്കുക.
* ശിവലിംഗം വൃത്തിയാക്കി തുടച്ച് ഒരു കൂവള ഇലയില്‍ യഥാര്‍ത്ഥ സ്ഥലത്തേക്ക് തിരികെ വയ്ക്കുക.
* നിങ്ങളുടെ വലതു തള്ളവിരല്‍ കൊണ്ട് ചന്ദനതിലകം തൊടുക.
* ചന്ദനത്തിരിയും ഒരു വിളക്കും തെളിക്കുക. അതിനുശേഷം മണി മുഴക്കിക്കൊണ്ട് ഭസ്മം, കൂവള ഇല, പൂക്കള്‍ എന്നിവ അര്‍പ്പിക്കുക.
* നിങ്ങളുടെ കൈ വൃത്തിയാക്കി പഴങ്ങള്‍, പാന്‍, സുപാരി, ദക്ഷിണ തുടങ്ങിയവ വാഗ്ദാനം ചെയ്യുക.
* രുദ്രാഭിഷേക പൂജയ്ക്കിടെ ഓം നമ ശിവായ മന്ത്രം ചൊല്ലുന്നത് തുടരുക.
* നിങ്ങള്‍ക്ക് മഹാ മൃത്യുഞ്ജയ മന്ത്രവും ചൊല്ലാവുന്നതാണ്.
* കര്‍പ്പൂരം കത്തിച്ച് പൂജ നടത്തുക, തുടര്‍ന്ന് ശിവലിംഗം വലംവച്ച് പുഷ്പങ്ങള്‍ സമര്‍പ്പിച്ച് നമസ്കരിച്ച് പൂജ പൂര്‍ത്തിയാക്കുക.
രുദ്രാഭിഷേക പൂജയുടെ തരങ്ങള്‍
ജലാഭിഷെക്കാണ് ഏറ്റവും സാധാരണമായ രൂപം. പാലഭിഷേകം നടത്തിയാല്‍ ദീര്‍ഘായുസ്സ് കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. തേന്‍ അഭിഷേകം ജീവിതത്തിലെ എല്ലാ കഷ്ടതകളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും നിങ്ങളെ മുക്തമാക്കി നല്ലൊരു ജീവിതം കൈവരുമെന്ന് വിശ്വസിക്കുന്നു. പഞ്ചാമൃത അഭിഷേകത്തിലൂടെ സമ്പത്തും സമൃദ്ധിയും കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. നെയ്യഭിഷേകം അസുഖവും ശാരീരിക പ്രശ്നങ്ങളും ഇല്ലാത്ത ഒരു ജീവിതം നിങ്ങള്‍ക്ക് കൈവരുമെന്ന് വിശ്വസിക്കപ്പെടുന്നു. തൈര് അഭിഷേകത്തിലൂടെ മക്കളില്ലാത്ത ദമ്പതികള്‍ക്ക് ഒരു കുട്ടിയെ ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
രുദ്രാഭിഷേക പൂജയുടെ ഗുണങ്ങള്‍
സൃഷ്ടിയെ ഭരിക്കുന്ന പരമമായ ദേവനാണ് പരമശിവന്. വളരെ എളുപ്പം പ്രസാദിപ്പിക്കാന്‍ സാധിക്കുന്ന ദേവനാണ് അദ്ദേഹം. ശിവനെ ആകര്‍ഷിക്കാനും പ്രസാദിപ്പിക്കാനും ഭക്തര്‍ രുദ്രാഭിഷേക പൂജ നടത്തുന്നു. രുദ്രാഭിഷേക പൂജയിലൂടെ ഭക്തര്‍ക്ക് ലഭിക്കുന്ന നേട്ടങ്ങള്‍ ഇനിപ്പറയുന്നവയാണ്:
* എല്ലാ അപകടങ്ങളില്‍ നിന്നും ദോഷങ്ങളില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു.
* ശാരീരിക അസ്വാസ്ഥ്യങ്ങള്‍, രോഗങ്ങള്‍ എന്നിവയില്‍ നിന്ന് മോചനം
* സമൃദ്ധി, സമ്പത്ത്, ഭാഗ്യം എന്നിവ കൈവരുന്നു.
* രുദ്രാഭിഷേക പൂജയിലൂടെ ശനി, രാഹു എന്നിവരുള്‍പ്പെടെയുള്ള ഗ്രഹങ്ങളുടെ ദോഷകരമായ ഫലങ്ങളില്‍ നിന്ന് രക്ഷനല്കുന്നു.
* ആത്മീയ ഉന്നതി കൈവരുന്നു.
* ജീവിതത്തില്‍ സമാധാനം കൈവരികയും മനസ്സിനെ ശാന്തമാക്കുകയും ചെയ്യുന്നു.
* ഭാര്യാഭര്ത്താക്കന്മാരും കുടുംബാംഗങ്ങളും തമ്മിലുള്ള ബന്ധം വളര്‍ത്തുന്നു.
* ഗര്‍ഭം ധരിക്കാന്‍ ബുദ്ധിമുട്ടുള്ള ദമ്പതികള്‍ക്ക് രുദ്രാഭിഷേക പൂജ ഗുണം ചെയ്യുന്നു.
* കരിയറിലോ ജോലിയിലോ നല്ല അവസരങ്ങള്‍ കൊണ്ടുവരുന്നു.
* വീട്ടില്‍ രുദ്രാഭിഷേകം ചെയ്യുന്നത് നെഗറ്റീവ് എനര്‍ജികളെ നീക്കി വീടിന്റെ അന്തരീക്ഷം പോസിറ്റീവിറ്റിയോടെ കാത്തുസൂക്ഷിക്കുന്നു.



Click it and Unblock the Notifications