മുന്നിലെ തടസ്സങ്ങളെല്ലാം നീക്കും, ഇന്ന് ഗണപതി ഭഗവാന്‍ അനുഗ്രഹം ചൊരിയുന്ന 5 രാശി

മാര്‍ച്ച് 6 ബുധനാഴ്ച, ധനുരാശിക്ക് ശേഷം ചന്ദ്രന്‍ മകരം രാശിയിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ, ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഏകാദശി തിഥിയാണ്. ഈ തീയതി വിജയ ഏകാദശി എന്നാണ് അറിയപ്പെടുന്നത്. വിജയ ഏകാദശി ദിനത്തില്‍, ബുധാദിത്യ യോഗം, രുചക യോഗം, പൂരാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനമാണ് നടക്കുന്നത്. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.

Also read: ജീവിതത്തിലേക്ക് ഒരു പുതിയ വ്യക്തി കടന്നുവരും, അവിവാഹിതര്‍ക്ക് നല്ലദിനം; ഇന്നത്തെ രാശിഫലം

ഈ രാശിക്കാരുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കുകയും സാമ്പത്തിക സ്ഥിതി ശക്തമാവുകയും ചെയ്യും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹത്താല്‍ എല്ലാ തടസ്സങ്ങളും നീങ്ങുകയും ചെയ്യും. മാര്‍ച്ച് 6 ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

wednesday lucky zodiac signs

മേടം

മാര്‍ച്ച് 6 മേടം രാശിക്കാര്‍ക്ക് അനുകൂലമാണ്. മേടം രാശിക്കാര്‍ അവരുടെ വരുമാനം ശരിയായ സ്ഥലത്ത് നിക്ഷേപിക്കാന്‍ ശ്രമിക്കും. നിങ്ങളുടെ സഹോദരങ്ങളില്‍ നിന്ന് എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാല്‍ അത് എളുപ്പത്തില്‍ ലഭിക്കും. വ്യക്തിപരമോ തൊഴില്‍പരമോ ആയ ജീവിതത്തില്‍ നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ എതിരാളികള്‍ ശ്രമിക്കുമെങ്കിലും നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങളുടെ വഴിയില്‍ വരുന്ന എല്ലാ തടസ്സങ്ങളും നിങ്ങള്‍ നീക്കും. നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം ലഭിക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങളുമായും നിങ്ങളുടെ ബന്ധം നല്ലതായിരിക്കും.

ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം അര്‍പ്പിക്കുകയും അഞ്ച് പിടി ചെറുപയര്‍ ഒരു പച്ച തുണിയില്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുകയും ചെയ്യുക.

കന്നി

മാര്‍ച്ച് 6 കന്നി രാശിക്കാര്‍ക്ക് ഗുണകരമാണ്. കന്നി രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് അവരുടെ കരിയറില്‍ മികച്ച വിജയം നേടാന്‍ കഴിയും. ഭാഗ്യത്തിന്റെ പിന്തുണയോടെ, അവര്‍ക്ക് ജീവിതത്തിന്റെ എല്ലാ മേഖലകളിലും വിജയം ലഭിക്കും. ഭൗതിക സുഖങ്ങളുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ നിങ്ങള്‍ക്ക് വാങ്ങാനാകും. നിങ്ങളുടെ ദിനചര്യയില്‍ ചില മാറ്റങ്ങള്‍ വരുത്തും. നിങ്ങളുടെ തീര്‍പ്പാക്കാത്ത ഏത് ജോലിയും എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലി ചെയ്യുന്നവര്‍ക്ക് സഹപ്രവര്‍ത്തകരുടെ പിന്തുണ ലഭിക്കും. കൂടാതെ തൊഴില്‍ പുരോഗതിയുടെ പാതയും തെളിയും. പ്രണയ ജീവിതത്തില്‍ ഉള്ളവര്‍ക്ക് ഇന്ന് ഒരു നല്ല ദിവസമായിരിക്കും.

ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.

വൃശ്ചികം

മാര്‍ച്ച് 6 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചികം രാശിക്കാരുടെ എല്ലാ തടസ്സങ്ങളും ഗണപതിയുടെ കൃപയാല്‍ മാറും. നിങ്ങളുടെ വരുമാനത്തില്‍ വര്‍ദ്ധനവ് കാണുകയും സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് പ്രയോജനം നേടുകയും ചെയ്യും. ഏതെങ്കിലും സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാനാകും. നിങ്ങളുടെ പ്രശസ്തി എല്ലായിടത്തും വ്യാപിക്കുകയും നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ചെയ്യും. കുടുംബ തര്‍ക്കങ്ങള്‍ പരിഹരിക്കാനാകും. സഹോദരങ്ങളുടെ സഹായം ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്.

ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.

ധനു

മാര്‍ച്ച് 6 ധനു രാശിക്കാര്‍ക്ക് അനുകൂലമായ ദിവസമാണ്. കിട്ടാതെ കിടക്കുന്ന പണം ലഭിക്കും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും, നിങ്ങളുടെ അന്തസ്സും വര്‍ദ്ധിക്കും. അവിവാഹിതരായ ആളുകള്‍ക്ക് ഇന്ന് പ്രത്യേകമായി ആരെയെങ്കിലും കണ്ടുമുട്ടാനാകും. നിങ്ങള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. ഇണയുമായി എന്തെങ്കിലും തര്‍ക്കം നടക്കുന്നുണ്ടെങ്കില്‍, അത് സംഭാഷണത്തിലൂടെ പരിഹരിക്കപ്പെടും. നിങ്ങളുടെ ബന്ധം വീണ്ടും ശക്തമാകും.

പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.

കുംഭം

മാര്‍ച്ച് 6 കുംഭ രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കുംഭം രാശിക്കാര്‍ക്ക് പുതിയ വസ്തുവോ വാഹനമോ വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ആത്മീയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. നിങ്ങള്‍ പ്രോപ്പര്‍ട്ടി ഇടപാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍, ഏതെങ്കിലും വസ്തുവില്‍ നിക്ഷേപിക്കുന്നത് നിങ്ങള്‍ക്ക് നല്ല ലാഭം നല്‍കും. ചില സാമൂഹിക പരിപാടിയില്‍ പങ്കെടുക്കാനാകും. തീര്‍പ്പാക്കാത്ത ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കും. വളരെക്കാലത്തിനു ശേഷം നിങ്ങള്‍ ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. പ്രൊഫഷണലുകള്‍ക്കും ബിസിനസുകാര്‍ക്കും ഇന്ന് ലാഭകരമായ ദിവസമാണ്, ജോലിസ്ഥലത്ത് നിങ്ങളുടെ ആഗ്രഹം പോലെ പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ക്ക് കഴിയും.

ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ പുഴുങ്ങി അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, March 6, 2024, 8:21 [IST]
X
Desktop Bottom Promotion