Latest Updates
-
ഇവയെല്ലാം ശീലമാക്കണം ദിനവും: ഹൃദയവും പേശികളും എല്ലാം സുരക്ഷിതം -
ന്യൂമറോളജി പ്രകാരം അറിയണം ഇക്കാര്യങ്ങള്‍: വരുന്ന 7 ദിനത്തില്‍ ജീവിതം മാറുന്നതിങ്ങനെ -
കോളിഫ്ളവര്‍ ഇഷ്ടമാണോ? എന്നാല്‍ അമിതമായി കഴിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം -
മംഗളാദിത്യ രാജയോഗം: നിര്‍ണായക മാറ്റങ്ങളോടെ 18 മാസത്തിന് ശേഷം മേടമുള്പ്പടെയുള്ള രാശിക്കാര്‍ -
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം -
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍ -
സൂര്യനും ബുധനും ശുക്രനും ഒരുമിക്കും ത്രിഗ്രഹി യോഗം: കടുകിട മാറില്ല ഭാഗ്യം, ഗ്രഹചലനം അനുകൂലമാവും 3 രാശിക്കാര്‍ -
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം -
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം
ശനിദേവന്റെ ശുഭദൃഷ്ടി പതിയും, ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 5 രാശിക്കാര്‍
ഫെബ്രുവരി 24 ശനിയാഴ്ച ചന്ദ്രന്‍ സൂര്യന്റെ രാശിയായ ചിങ്ങം രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ പൗര്‍ണ്ണമി തിഥിയാണ്. ഈ ദിവസം സുകര്‍മയോഗം, രുചകയോഗം, മകം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് വിദേശത്ത് പോകാനുള്ള ആഗ്രഹം സഫലമാകും. മാനസിക സമാധാനവും ലഭിക്കും. ജാതകത്തില്‍ ശനിദേവന്റെ സ്ഥാനം ദൃഢമാകുകയും ശനിദേവന്റെ അനുഗ്രഹം നിലനില്‍ക്കുകയും ചെയ്യും. ഫെബ്രുവരി 24 ന് ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മേടം
ഫെബ്രുവരി 24 മേടം രാശിക്കാര്‍ക്ക് ശുഭകരവും ഫലദായകവുമാണ്. മേടം രാശിക്കാര്‍ തങ്ങളുടെ അറിവിലൂടെ പല പ്രശ്നങ്ങളില്‍ നിന്നും മുക്തി നേടും. മറ്റുള്ളവരെ സഹായിക്കാന്‍ മുന്നിട്ടിറങ്ങും. പ്രണയ ജീവിതത്തില്‍ ഇന്ന് ഒരു പുതിയ വഴിത്തിരിവ് നല്‍കും. ഇന്ന് നിങ്ങള്‍ പങ്കാളിയുമായി ഒരു റൊമാന്റിക് ദിവസം ചെലവഴിക്കും. സ്വത്ത് സംബന്ധമായ എന്തെങ്കിലും തര്‍ക്കം നിലനില്‍ക്കുന്നുണ്ടെങ്കില്‍ അത് ശനിദേവന്റെ അനുഗ്രഹത്താല്‍ പരിഹരിക്കപ്പെടും. ബിസിനസ് ചെയ്യുന്നവര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും, നിങ്ങളുടെ പുരോഗതി കണ്ട് നിങ്ങളുടെ എതിരാളികള്‍ ആശ്ചര്യപ്പെടും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയോടൊപ്പം ഇന്ന് നിങ്ങള്‍ നല്ല സമയം ചെലവഴിക്കും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്‍കുക.
കന്നി
ഫെബ്രുവരി 24 കന്നിരാശിക്കാര്‍ക്ക് ഗുണകരമാണ്. കന്നി രാശിക്കാര്‍ക്ക് ശനിദേവന്റെ കൃപയാല്‍ സമ്പത്ത് നേടാനുള്ള അവസരങ്ങളുണ്ടാകും.എല്ലാ മേഖലകളിലും നിങ്ങള്‍ ശക്തമായി നിലകൊള്ളും. ഇന്ന് നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങളുടെ അടയാളങ്ങളുണ്ട്, നിങ്ങള്‍ക്ക് വലിയ തുക സ്വരൂപിക്കാന്‍ കഴിയും. രാവിലെ മുതല്‍ തന്നെ നിങ്ങള്‍ക്ക് വളരെ ഊര്‍ജ്ജസ്വലത അനുഭവപ്പെടും, അതിനാല്‍ ഒരേസമയം നിരവധി ജോലികള്‍ നിങ്ങള്‍ കൈകാര്യം ചെയ്യും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യമുണ്ടാകും. കുടുംബ ബന്ധങ്ങളില്‍ മാധുര്യം നിലനിര്‍ത്തും.
ദോഷപരിഹാരം: തടസ്സങ്ങള്‍ മാറാന്‍ ആല്‍മരത്തില്‍ വെള്ളം ഒഴിച്ച് നാലുമുഖ വിളക്ക് തെളിയിക്കുക. കൂടാതെ ശനി ദേവന് കറുത്ത എള്ള് സമര്‍പ്പിക്കുകയും രാവിലെയും വൈകുന്നേരവും 'ഓം ശന്‍ ശനൈശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുകയും ചെയ്യുക.
തുലാം
ഫെബ്രുവരി 24 തുലാം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹത്താല്‍ ഇന്ന് സന്തോഷം വര്‍ദ്ധിക്കും. ഒരു പ്രത്യേക വ്യക്തിയെ കാണാനിടയുണ്ട്. വിദേശത്ത് പോയി വിദ്യാഭ്യാസം നേടാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് അവരുടെ ആഗ്രഹം സഫലമാകും. ജോലിയുള്ളവര്‍ക്ക് സ്ഥാനക്കയറ്റം ലഭിച്ചേക്കാം. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം ശക്തമായി നിലനില്‍ക്കും. കുടുംബത്തോടൊപ്പം ചില മംഗള പരിപാടികളിലും പങ്കെടുക്കാനാകും.
പരിഹാരം: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം ഇട്ട് അതില്‍ നിങ്ങളുടെ പ്രതിഫലനം കാണുക. എന്നിട്ട് എണ്ണ ചോദിക്കുന്ന ആര്‍ക്കെങ്കിലും കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ പാത്രത്തോടൊപ്പം വയ്ക്കുക.
ധനു
ഫെബ്രുവരി 24 ധനു രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ധനു രാശിക്കാരുടെ അപൂര്‍ണ്ണമായ ജോലികള്‍ ശനിദേവന്റെ കൃപയാല്‍ പൂര്‍ത്തിയാകും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ നല്ല പണം സമ്പാദിക്കും, കൂടാതെ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും പദ്ധതിയിടും. പണം കടം വാങ്ങിയിട്ടുണ്ടെങ്കില്‍, ഇന്ന് ആ പണം തിരിച്ചടയ്ക്കാന്‍ സാധിക്കും. നിങ്ങളുടെ വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിക്കും.
പരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ശനിയാഴ്ച ശനി യന്ത്രം സ്ഥാപിക്കുക. ശനി ചാലിസ പാരായണം ചെയ്യുക, ദരിദ്രരെ സഹായിക്കുക.
മീനം
ഫെബ്രുവരി 24 മീനരാശിക്കാര്‍ക്ക് ഗുണകരമാണ്. മീനരാശിക്കാര്‍ ഇന്ന് നല്ല പണം സമ്പാദിക്കുന്നതില്‍ വിജയിക്കും, അനാവശ്യ ചെലവുകളില്‍ നിന്ന് മുക്തി നേടാനും കഴിയും. നിങ്ങളുടെ ആരോഗ്യം മികച്ചതായിരിക്കും. നിങ്ങളുടെ ജീവിതശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തും. ജോലിയുള്ള ആളുകള്‍ എന്തെങ്കിലും പാര്‍ട്ട് ടൈം ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവരുടെ ആഗ്രഹം സഫലമാകും. ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും. നിങ്ങളുടെ എല്ലാ ജോലികളും പൂര്‍ത്തിയാക്കും. നിങ്ങള്‍ ഒരു മടിയും കൂടാതെ മുന്നോട്ട് പോകും. സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. സല്‍കര്‍മ്മങ്ങള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വലിയ സ്ഥാനം നേടാന്‍ കഴിയും. അവിവാഹിതര്‍ക്ക് ഇന്ന് ചില നല്ല വിവാഹാലോചനകള്‍ വന്നേക്കാം.
ദോഷപരിഹാരം: ശനിദേവന് കടുകെണ്ണ സമര്‍പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐന്‍ ഹ്ലീം ശ്രീശനൈശ്ചരായ നമഃ' ജപിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











