For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം നിസ്സാരമല്ല: ശ്രദ്ധയോടെ മുന്നോട്ട് പോവേണ്ടവര്‍

|

ജാതകത്തിലെ ചൊവ്വയുടെ സ്ഥാനത്തെക്കുറിച്ച് എല്ലാവരും അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. കാരണം വേദ ജ്യോതിഷ പ്രകാരം ചൊവ്വയുടെ സ്ഥാനം അല്‍പം വെല്ലുവിളി നിറഞ്ഞത് തന്നെയാണ്. ശനിയാണ് ഏറ്റവും കൂടുതല്‍ പ്രശ്‌നങ്ങള്‍ നല്‍കുന്ന ഒരു ഗ്രഹം എന്ന് പൊതുവേ ഒരു സംസാരമുണ്ടെങ്കിലും ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മോശമെങ്കില്‍ നല്‍കുന്ന ഫലങ്ങള്‍ വളരെ പ്രശ്‌നങ്ങള്‍ ഉള്ളതായിരിക്കും. പുരുഷ സവിശേഷതകള്‍ നിറഞ്ഞ ഒരു ഗ്രഹമാണ് ചൊവ്വ. ചുവന്ന നിറത്തിലാണ് ഈ ഗ്രഹം കാണപ്പെടുന്നതും. ചൊവ്വ ജാതകത്തില്‍ ശുഭസ്ഥാനത്താണെങ്കില്‍ ആ വ്യക്തിക്ക് നേട്ടങ്ങള്‍ ധാരാളം വന്നു ചേരുന്നു. മേടം, വൃശ്ചികം എന്നീ രാശിക്കാരുടെ അധിപന്‍ ചൊവ്വയാണ്.

Role And Importance of Mars

ചൊവ്വ ജാതകത്തില്‍ മികച്ച സ്ഥാനത്തിരിക്കുമ്പോള്‍ ആ വ്യക്തി വളരെയധികം ചെറുപ്പമായി കാണുകയും ജോലിയിലും യൗവ്വനത്തിലും മികച്ച് നില്‍ക്കുകയും ചെയ്യുന്നു. അഗ്നി സ്വഭാവം ആയത് കൊണ്ട് തന്നെ രാശിചക്രത്തില്‍ നിന്ന് ചൊവ്വ നിങ്ങളെ ദോഷങ്ങളില്ലാതെ സംരക്ഷഇക്കുന്നു. നിങ്ങളുടെ ജാതക പ്രകാരം ചൊവ്വയുടെ സ്ഥാനം എന്തെല്ലാം ഫലങ്ങള്‍ നല്‍കുന്നുണ്ട് എന്ന് നമുക്ക് നോക്കാം.

യുദ്ധഗ്രഹം

യുദ്ധഗ്രഹം

ചൊവ്വ പൊതുവേ യുദ്ധ ഗ്രഹം എന്നാണ് അറിയപ്പെടുന്നത്. കാരണം ചൊവ്വ എന്നത് ശരിക്കും വിനാശകാരിയായ ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. ചൊവ്വയുടെ ദിവസം എന്ന് പറയുന്നത് ചൊവ്വാഴ്ചയാണ്. ദിശ തെക്കും, ഒരു രാശിയില്‍ ചൊവ്വ 45 ദിവസമാണ് നില്‍ക്കുന്നത്. വളരെയധികം ആക്രമണ സ്വഭാവവും ദേഷ്യവും ചൊവ്വയുടെ പ്രത്യേകതയാണ്. മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങള് ചൊവ്വയുടെ അധീനതയില്‍ വരുന്നതാണ്. ചൊവ്വക്ക് സൗഹൃദമുള്ള ഗ്രഹങ്ങള്‍ വ്യാഴം, ചന്ദ്രന്‍, സൂര്യന്‍ എന്നിവയാണ്. മകരം രാശിയില്‍ ഈ ഗ്രഹം ജ്വലിച്ച് നില്‍ക്കും എന്നാല്‍ കര്‍ക്കിടകം രാശിയില്‍ കെട്ടു പോവുകയാണ് ചെയ്യുന്ന്ത്. ചൊവ്വയുടെ ഫലം ജാതകത്തിലെങ്കില്‍ അവര്‍ക്ക് പലപ്പോഴും രക്തസംബന്ധമായ പ്രശ്‌നങ്ങള്‍, വിശപ്പില്ലാത്ത അവസ്ഥ,, അനാവശ്യമായ ടെന്‍ഷന്‍ എന്നിവയെല്ലാം ഉണ്ടാവുന്നുണ്ട്.

ജ്യോതിഷത്തില്‍ ചൊവ്വയുടെ പ്രാധാന്യം

ജ്യോതിഷത്തില്‍ ചൊവ്വയുടെ പ്രാധാന്യം

നിങ്ങള്‍ക്ക് ഏത് സാഹചര്യത്തേയും തിരിച്ചടിക്കുന്നതിനും പിടിച്ച് നില്‍ക്കുന്നതിനും ചൊവ്വ പ്രാപ്തമാക്കുന്നു. ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടുന്നതിന് ചൊവ്വ നിങ്ങള്‍ക്ക് സഹായകമാവുന്നു. എല്ലാ തടസ്സങ്ങളേയും ഇല്ലാതാക്കുകയും അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോവുകയും ചെയ്യുന്നതിന് ചൊവ്വ നിങ്ങളില്‍ ആഗ്രഹമുണ്ടാക്കുന്നു. എന്തിനേയും പോരാടി തോല്‍പ്പിക്കുന്നതിനും നിങ്ങളുടേതായ തീരുമാനങ്ങള്‍ വിശ്വാസങ്ങള്‍ എന്നിവക്ക് വേണ്ടി നില നില്‍ക്കുന്നതിനും ചൊവ്വ നിങ്ങളെ സഹായിക്കുന്നുണ്ട്. ആക്രമത്തിന് പ്രത്യാക്രമണം എന്നതാണ് ചൊവ്വയുടെ രീതി.

ജ്യോതിഷത്തില്‍ ചൊവ്വയുടെ പ്രാധാന്യം

ജ്യോതിഷത്തില്‍ ചൊവ്വയുടെ പ്രാധാന്യം

സ്വകാര്യ ജീവിതത്തില്‍ വരെ ചൊവ്വ നിങ്ങളെ വളരെയധികം സഹായിക്കുന്നു. പങ്കാളിയോടുള്ള പെരുമാറ്റത്തില്‍ വരെ മികച്ച രീതിയില്‍ മുന്നോട്ട് പോവുന്നതിന് ജാതകത്തിലെ ശക്തനായ ചൊവ്വ നിങ്ങളെ സഹായിക്കുന്നുണ്ട്. എന്നാല്‍ എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും ചൊവ്വയുടെ സ്ഥാനം ദുര്‍ബലമാവുന്നു. തുലാം രാശിക്കാര്‍ക്ക് പൊതുവേ ചൊവ്വ എന്നത് ദോഷം നല്‍കുന്നതാണ്. ജാതകത്തിലെ ചൊവ്വ ബലവാനല്ലെങ്കില്‍ നിങ്ങള്‍ ധൈര്യമില്ലാത്ത വ്യക്തിയായിരിക്കും. എങ്ങനെ ഇത്തരം സാഹചര്യങ്ങളെ നേരിടണം എന്നതിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാതെ പോവുന്നു. ചൊവ്വ വിവിധ ഭാവങ്ങളില്‍ നില്‍ക്കുമ്പോള്‍ ഫലങ്ങള്‍ നോക്കാം.

ചൊവ്വ ലഗ്നത്തിലെങ്കില്‍

ചൊവ്വ ലഗ്നത്തിലെങ്കില്‍

ജാതകത്തില്‍ ചൊവ്വ ലഗ്നസ്ഥാനത്താണെങ്കില്‍ ഇവര്‍ വളരെയധികം ഇണക്കവും സ്‌നേഹവും ഉള്ള വ്യക്തിയായിരിക്കും. ഇവര്‍ക്ക് കായികമായും ശാരീരികമായും മികച്ച ശക്തിയുണ്ടായിരിക്കും. മാനസികമായി എപ്പോഴും ഓണ്‍ ആയിരിക്കും. എങ്കിലും ഇടക്കിടെ മുരടന്‍ സ്വഭാവം പുറത്ത് വരാം.

ചൊവ്വ രണ്ടാം ഭാവത്തിലെങ്കില്‍

ചൊവ്വ രണ്ടാം ഭാവത്തിലെങ്കില്‍

ജാതകത്തില്‍ ചൊവ്വ രണ്ടാം ഭാവത്തില്‍ എങ്കില്‍ ഇവര്‍ക്ക് ദാമ്പത്യജീവിതം ദീര്‍ഘായുസ്സ്, ഭൗതികത, ദുശ്ശീലങ്ങള്‍ എന്നിവക്കുള്ള സാധ്യതയെ കാണുന്നു. ഇത് കൂടാതെ ഇവര്‍ക്ക് ബിസിനസ് ചെയ്യുന്നതിനുള്ള കഴിവുണ്ട്. സാമ്പത്തികമായി മികച്ച അവസ്ഥയില്‍ ആയിരിക്കും.

ചൊവ്വ മൂന്നാം ഭാവത്തില്‍

ചൊവ്വ മൂന്നാം ഭാവത്തില്‍

ചൊവ്വ മൂന്നാം ഭാവത്തില്‍ എങ്കില്‍ ഇവര്‍ക്ക് ധൈര്യം, ശക്തി, സഹോദരങ്ങള്‍ എന്നിവയെയാണ് പ്രതിനിധീകരിക്കുന്നത്. ഇവരുടെ സ്വഭാവം അല്‍പം പരുഷമേറിയതായിരിക്കും. ഇവര്‍ക്ക് മികച്ച പത്രപ്രവര്‍ത്തകര്‍ ആയി മാറുന്നതിനുള്ള സാധ്യതയുണ്ട്.

ചൊവ്വ നാലാം ഭവനത്തില്‍

ചൊവ്വ നാലാം ഭവനത്തില്‍

ചൊവ്വയുടെ സ്ഥാനം നാലാം ഭവനത്തിലാണ് എങ്കില്‍ ഇവര്‍ സുഖസൗകര്യങ്ങള്‍, ജീവിത ഐക്യം എന്നിവയെ പ്രതിനിധീകരിക്കുന്നു. കുട്ടിക്കാലത്തിന്റേതായ നിഷ്‌കളങ്കത നിങ്ങളില്‍ ഉണ്ടാവുന്നു. ജീവിതത്തില്‍ മികച്ച നേട്ടം ഉണ്ടാവുകയും ചെയ്യുന്നു.

ചൊവ്വ അഞ്ചാം ഭാവത്തില്‍

ചൊവ്വ അഞ്ചാം ഭാവത്തില്‍

ചൊവ്വ അഞ്ചാം ഭാവത്തില്‍ എങ്കില്‍ അത് സൂചിപ്പിക്കുന്നത് പണം, ബന്ധങ്ങള്‍, കുടുംബങ്ങള്‍ എന്നിവയെ പ്രതിനിധാനം ചെയ്യുന്നതാണ്. ഇവര്‍ക്ക് സ്വത്ത് സമ്പാദിക്കുന്നതില്‍ മികച്ച അനുഭവങ്ങളാണ് ഉണ്ടാവുന്നത്. പക്ഷേ ഇവര്‍ക്ക് അതിന് വേണ്ടി തിടുക്കം അല്‍പം കൂടുതലായിരിക്കും.

ചൊവ്വ ആറാം ഭാവത്തില്‍

ചൊവ്വ ആറാം ഭാവത്തില്‍

ചൊവ്വ ആറാം ഭാവത്തില്‍ ആണെങ്കില്‍ അവര്‍ പ്രതിനിധാനം ചെയ്യുന്നതിന് മത്സരബുദ്ധിയുള്ളവരായിരിക്കും. സ്വന്തം കാര്യത്തിന് വേണ്ടി ഇവര്‍ ശ്രമിച്ച് കൊണ്ടിരിക്കും. ജീവിത രീതിയില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ശ്രമിക്കുന്നു.

 ചൊവ്വ ഏഴാം ഭാവത്തില്‍

ചൊവ്വ ഏഴാം ഭാവത്തില്‍

ചൊവ്വ ഏഴാം ഭാവത്തില്‍ ആണ് എന്നുണ്ടെങ്കില്‍ അത് അര്‍ത്ഥമാക്കുന്നത് ഇവര്‍ ലൈംഗിക കാര്യങ്ങളില്‍ സമര്‍ത്ഥരായിരിക്കും. ഇവര്‍ക്ക് വിവാഹത്തിന്റെ കാര്യത്തില്‍ ഒന്നിലധികം അവസരങ്ങള്‍ ഉണ്ടാവുന്നു. ഗര്‍ഭധാരണത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

ചൊവ്വ എട്ടാം ഭാവത്തില്‍

ചൊവ്വ എട്ടാം ഭാവത്തില്‍

ചൊവ്വ എട്ടാം ഭാവത്തില്‍ ആണ് നില്‍ക്കുന്നത് എങ്കില്‍ ഇവര്‍ക്ക് വിവാഹ യോഗം പെട്ടെന്നായിരിക്കും. പക്ഷേ ചൊവ്വയുടെ സ്ഥാനം ഇവര്‍ക്ക് ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയേക്കാം. സാമ്പത്തിക നഷ്ടം ഉണ്ടാവുന്നുണ്ട്. നെഗറ്റീവ് ഫലങ്ങള്‍ പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്നു.

ചൊവ്വ ഒന്‍പതാം ഭാവത്തില്‍

ചൊവ്വ ഒന്‍പതാം ഭാവത്തില്‍

ചൊവ്വ ഒന്‍പതാം ഭാവത്തില്‍ ആണ് എന്നുണ്ടെങ്കില്‍ ഇത് മതങ്ങളേയും ജ്ഞാനത്തിനേയും പ്രതിനിധീകരിക്കുന്നതാണ്. ഇവര്‍ നിരീശ്വരവാദികളായിരിക്കും. ഇവര്‍ വിമത സ്വഭാവമുള്ളവരായിരിക്കും. പലപ്പോഴും സമാധാനക്കേടിലൂടെ മുന്നോട്ട് പോവുന്നതാണ് ഇവരുടെ ഫലം

ചൊവ്വ പത്താം ഭാവത്തില്‍

ചൊവ്വ പത്താം ഭാവത്തില്‍

ചൊവ്വ പത്താം ഭാവത്തില്‍ ആണ് എങ്കില്‍ സ്വന്തം ജീവിതത്തില്‍ ക്രിയേറ്റീവ് ആയ തീരുമാനങ്ങള്‍ എടുക്കുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. കര്‍മ്മത്തിന്റെ ഫലം നിങ്ങള്‍ക്ക് ലഭിക്കുന്നു. നിങ്ങള്‍ ശാസ്ത്രത്തില്‍ വിശ്വസിച്ച് മുന്നോട്ട് പോവുന്നവരായിരിക്കും.

ചൊവ്വ പതിനൊന്നാം ഭാവത്തില്‍

ചൊവ്വ പതിനൊന്നാം ഭാവത്തില്‍

ചൊവ്വ പതിനൊന്നാം ഭാവത്തിലാണ് എന്നുണ്ടെങ്കില്‍ ഇവര്‍ മറ്റുള്ളവര്‍ക്ക് പ്രിയപ്പെട്ടവരായിരിക്കാം. ജനപ്രിയമായ കാര്യങ്ങള്‍ ഇവര്‍ വളരെയധികം ചെയ്യുന്നതിന് സാധ്യതയുണ്ട്. പണം ധാരാളം സമ്പാദിക്കുന്നതിന് സാധിക്കുന്നു.

ചൊവ്വ പന്ത്രണ്ടാം ഭാവത്തില്‍

ചൊവ്വ പന്ത്രണ്ടാം ഭാവത്തില്‍

ചൊവ്വ പന്ത്രണ്ടാം ഭാവത്തിലാണ് എന്നുണ്ടെങ്കില്‍ അത് സൂചിപ്പിക്കുന്നത് നിങ്ങളുടെ സ്വപ്‌നവും, ഉറക്കവും ഭാവനയും ആണ്. പലപ്പോഴും നിങ്ങളുടെ വിവാഹക്കാര്യത്തില്‍ തടസ്സം സൃഷ്ടിക്കുന്നതിന് ഇവര്‍ക്ക് സാധിക്കുന്നു. ഇതോടൊപ്പം നിങ്ങളുടെ നേട്ടങ്ങളിലുംതടസ്സങ്ങള്‍ ഉണ്ടാവുന്നു, ഇത് നിങ്ങളെ നിരാശപ്പെടുത്തും

ജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരംജാതകത്തില്‍ ബുധന്‍ ശക്തനെങ്കില്‍ ഫലങ്ങള്‍ ഇപ്രകാരം

മൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റുംമൂന്ന് നാരങ്ങ, കറുവപ്പട്ട, മഞ്ഞള്‍: നെഗറ്റീവ് എനര്‍ജി പാടേ അകറ്റും

English summary

Role And Importance of Mars In Your Kundli In Malayalam

Here in this article we are discussing about the benefits, role and importance of mars in your kundli in malayalam. Take a look.
X
Desktop Bottom Promotion