Rohini Nakshatra 2022: രോഹിണി നക്ഷത്രം: 2022-ലെ സമ്പൂര്‍ണഫലം

രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം എന്തൊക്കെയാണ് ഫലങ്ങള്‍ എന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നോ 2022 ഇവര്‍ക്ക് ശുഭകരമായ വര്‍ഷമായിരിക്കുമോ എന്നതിനെക്കുറിച്ചെല്ലാം അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും മികച്ചതാണ്.

Rohini Nakshatra 2022

അതിന് വേണ്ടി നിങ്ങളെ ഈ ലേഖനം സഹായിക്കുന്നുണ്ട്. രോഹിണി നക്ഷത്രക്കാര്‍ക്ക് എന്തൊക്കെ മാറ്റങ്ങളാണ് ജീവിതത്തില്‍ ഈ വര്‍ഷം സംഭവിക്കുന്നത് എന്തൊക്കെയാണ് ഭാവിയില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ എന്നതിനെക്കുറിച്ചെല്ലാം ഈ ലേഖനത്തില്‍ വിശദമായി പറയുന്നുണ്ട്. വായിക്കാം.

കുടുംബം

കുടുംബം

നിങ്ങള്‍ കുടുംബത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്ന ഒരു വ്യക്തിയായിരിക്കും. അതിനാല്‍ നിങ്ങള്‍ നിങ്ങളുടെ കുടുംബത്തെ പൂര്‍ണ്ണമായി പരിപാലിക്കുകയും നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്കായി കഠിനാധ്വാനം ചെയ്യുകയും ചെയ്യും. നിങ്ങളുടെ ഈ സമര്‍പ്പണവും പ്രതിബദ്ധതയും നിങ്ങളുടെ കുടുംബത്തിന് വളരെ പ്രയോജനപ്രദമായിരിക്കും. കുടുംബത്തില്‍ എല്ലാവരും അംഗീകരിക്കുന്ന ഒരു വ്യക്തിയായിരിക്കും നിങ്ങള്‍. ഒടുവില്‍, എല്ലാവരും ഒരുമിച്ച് നിങ്ങളെ പ്രശംസിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്നതായി കാണപ്പെടും. ഈ വര്‍ഷം മധ്യത്തോടെ ഈ സാഹചര്യം സാധ്യമായേക്കും.

വിവാഹം

വിവാഹം

വിവാഹിതരായ രോഹിണി നക്ഷത്രക്കാര്‍ക്ക് തങ്ങളുടെ ദാമ്പത്യ ജീവിതം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ടുപോകുന്നതിന് സാധിക്കുന്നുണ്ട്. പ്രണയബന്ധങ്ങളിലുള്ളവരെങ്കില്‍ അവര്‍ക്ക് വര്‍ഷാരംഭത്തില്‍ അസുഖം വരാനിടയുള്ളതിനാല്‍ അത് പ്രണയത്തേയും ചെറിയ തോതില്‍ ബാധിക്കുന്നുണ്ട്. എന്നിരുന്നാലും, വര്‍ഷത്തിലെ അവസാന മാസങ്ങള്‍ നിങ്ങള്‍ക്ക് ഒരു വഴിത്തിരിവാണ്, കാരണം നിങ്ങളുടെ പ്രണയ ജീവിതത്തിന് ഒരു പുതിയ അര്‍ത്ഥം ലഭിക്കുന്ന വര്‍ഷമാണ് 2022.

ആരോഗ്യം

ആരോഗ്യം

ആരോഗ്യപരമായി നോക്കുകയാണെങ്കില്‍ രോഹിണി നക്ഷത്രക്കാര്‍ക്ക് ഈ വര്‍ഷം നല്ലതായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങള്‍ക്ക് ചില ചെറിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. നിസാരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ജലദോഷമോ ചുമയോ പനിയോ പോലെയാകാം ഇവയുണ്ടാവുന്നത്. ഇത് കാലാവസ്ഥാ മാറ്റം കാരണം സംഭവിക്കുന്നതായിരിക്കാം. എന്നിരുന്നാലും, വര്‍ഷത്തിന്റെ മധ്യത്തിലും രണ്ടാം പകുതിയിലും ആരോഗ്യസ്ഥിതി വളരെ അനുകൂലമായിരിക്കും. കുറച്ച് സമയത്തേക്ക് നിങ്ങള്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നില്ലെങ്കില്‍ പോലും അത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്നു.

തൊഴില്‍, ബിസിനസ്

തൊഴില്‍, ബിസിനസ്

തൊഴില്‍ രംഗത്ത്, ഈ വര്‍ഷം ജോലി ചെയ്യുന്ന ആളുകള്‍ക്ക് വളരെയധികം കഠിനാധ്വാനം ആവശ്യമായി വന്നേക്കാം. പലപ്പോഴും നിങ്ങളുടെ മനസ്സ് നിങ്ങളുടെ ജോലിയില്‍ ചേര്‍ന്ന് പോവണം എന്നില്ല. പലപ്പോഴും നിങ്ങള്‍ക്ക് വേണ്ടി ജോലി ചെയ്യുന്നത് പോലെ തോന്നുകയില്ല. എങ്കിലും അത് പിന്നീട് മാറ്റിയെടുക്കാന്‍ സാധിക്കുന്നുണ്ട്. അതിന് വേണ്ടി അല്‍പം ക്ഷമയും ആത്മവിശ്വാസവും ആവശ്യമായി വന്നേക്കാം. കരിയറിന്റെ കാര്യത്തില്‍ വര്‍ഷത്തിന്റെ മധ്യത്തില്‍ നിങ്ങള്‍ക്ക് ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നേക്കാം. എന്നാല്‍ നിങ്ങളുടെ ബുദ്ധി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഈ വെല്ലുവിളികളെ തരണം ചെയ്യാന്‍ സാധിക്കുന്നുണ്ട്.

സാമ്പത്തികം

സാമ്പത്തികം

സാമ്പത്തികമായി പറഞ്ഞാല്‍ ഈ വര്‍ഷം രോഹിണി നക്ഷത്രക്കാര്‍ക്ക് മികച്ചതായിരിക്കും. വര്‍ഷത്തിന്റെ തുടക്കത്തില്‍, നിങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ കുറച്ച് പണം നിങ്ങള്‍ക്ക് ലഭിച്ചേക്കാം, എന്നാല്‍ നിങ്ങളുടെ ചെലവുകള്‍ അതനുസരിച്ച് വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. ഇത് കൂടാതെനിങ്ങളുടെ കുടുംബത്തിന്റെ ആവശ്യങ്ങള്‍ക്കായി നിങ്ങള്‍ക്ക് ധാരാളം പണം ചെലവഴിക്കേണ്ടി വന്നേക്കാം. ആരോഗ്യത്തിന്റെ കാര്യത്തിലും ധാരാളം പണം ചിലവഴിക്കേണ്ട അവസ്ഥയുണ്ടായേക്കാം. അതിനാല്‍, നിങ്ങള്‍ എല്ലാ കാര്യങ്ങളും ജാഗ്രതയോടെ ശ്രദ്ധിക്കേണ്ടതുണ്ട്.

 സര്‍ക്കാര്‍ അനുബന്ധ ജോലികള്‍

സര്‍ക്കാര്‍ അനുബന്ധ ജോലികള്‍

സര്‍ക്കാര്‍ അനുബന്ധ ജോലികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് അത് ലഭിക്കുന്നതിനുള്ള സാധ്യത കാണുന്നുണ്ട്. നിങ്ങളില്‍ ചിലര്‍ക്ക് ഹോബിയില്‍ നിന്നോ അഭിനിവേശത്തില്‍ നിന്നോ ഒരു കരിയര്‍ ഉണ്ടാക്കാനുള്ള അവസരം ലഭിക്കും. പുതിയ തൊഴിലന്വേഷകര്‍ അവര്‍ക്ക് ലഭിക്കുന്ന അവസരങ്ങളില്‍ സന്തുഷ്ടരായിരിക്കില്ല. ജോലിയുമായി ബന്ധപ്പെട്ട ചില നിയമപരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. ജോലിസ്ഥലത്തെ ശത്രുക്കളെ നിങ്ങള്‍ മറികടക്കും. സാമ്പത്തികമായി ഇത് വലിയ നേട്ടങ്ങളോ നഷ്ടങ്ങളോ ഇല്ലാത്ത ഒരു വര്‍ഷമായിരിക്കും.

സ്വയം തൊഴില്‍

സ്വയം തൊഴില്‍

ഇവര്‍ക്ക് അവരുടെ കഴിവുകള്‍ കാണിക്കാനുള്ള അവസരം ലഭിക്കുകയും വിജയം നേടുകയും ചെയ്യും. 2022 ജനുവരി, മാര്‍ച്ച്, ജൂണ്‍, നവംബര്‍ എന്നിവയാണ് നല്ല മാസങ്ങള്‍. ഫെബ്രുവരി, ഏപ്രില്‍, ജൂലൈ, ഡിസംബര്‍ 2022 മോശം മാസങ്ങളാണ്. 2022 മെയ്, ഓഗസ്റ്റ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ നേട്ടങ്ങളോ വലിയ നഷ്ടങ്ങളോ ഇല്ലാതെ നിശ്ചലമായ ഒരു കാലഘട്ടമായിരിക്കും. ഈ വര്‍ഷം നിങ്ങളില്‍ ചിലര്‍ ജോലി മാറ്റാന്‍ തീരുമാനിക്കും അല്ലെങ്കില്‍ സ്വയം തൊഴില്‍ നേടാന്‍ തീരുമാനിക്കും.

 പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

ഈ നക്ഷത്രത്തില്‍ ജനിച്ച ആളുകള്‍ക്ക് മാനസികമായി നല്ല ധൈര്യവും കായിക വിനോദങ്ങളില്‍ താല്‍പ്പര്യവും ഉണ്ടായിരിക്കും. ഓഫീസിലെ കാര്യത്തെക്കുറിച്ച് പറയുകയാണെങ്കില്‍ നിങ്ങളുടെ മേലധികാരിയില്‍ നിന്നുള്ള ചില ബുദ്ധിമുട്ടുകള്‍ നിങ്ങളെ പ്രകോപിപ്പിക്കുന്ന അവസ്ഥയുണ്ടാവാം. ഈ വര്‍ഷം ഫലങ്ങള്‍ സമ്മിശ്രമായിരിക്കും. വിജയവും പരാജയവും നിങ്ങള്‍ ആസ്വദിക്കും. തൊഴില്‍ രഹിതര്‍ക്ക് ഓഫറുകള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് നല്ല വിജയം ഉണ്ടാകും. ക്ഷമയോടെ ഓരോ കാര്യവും ചെയ്ത് തീര്‍ക്കുന്നതിന് ശ്രദ്ധിക്കണം. എന്നാല്‍ മാത്രമേ നിങ്ങളില്‍ വിജയം കണ്ടെത്തുന്നതിന് സാധിക്കുകയുള്ളൂ.

ദോഷപരിഹാരങ്ങള്‍

ദോഷപരിഹാരങ്ങള്‍

രോഹിണി നക്ഷത്രക്കാരുടെ ദോഷം ഇല്ലാതാക്കുന്നതിനും ഐശ്വര്യത്തിനും വേണ്ടി ചില ദോഷ പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. ശിവക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച് പ്രത്യേക പൂജകള്‍ അര്‍പ്പിക്കുക. ഏത് പ്രതികൂല ഫലങ്ങളെയും തരണം ചെയ്യാനുള്ള ഒരു ആത്യന്തിക പൂജയാണ് രുദ്രാഭിഷേകം. ശനിയാഴ്ചത്തെ ശനി അഭിഷേകം നെഗറ്റീവ് ചിന്തയില്‍ നിന്ന് മുക്തി നേടാനുള്ള മറ്റൊരു പരിഹാരമാണ്. അതുകൊണ്ട് തന്നെ ഇവയെല്ലാം ചെയ്യുന്നതിലൂടെ ജീവിതത്തില്‍ ഐശ്വര്യവും മുകളില്‍ പറഞ്ഞ പല പ്രശ്‌നങ്ങള്‍ക്ക് പരിഹാരവും നല്‍കുന്നുണ്ട്.

X
Desktop Bottom Promotion