Latest Updates
-
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ -
2026 ശുക്ര വക്രസഞ്ചാരം: പണവും പ്രണയവും കൈവിട്ടുപോകുമോ? ഈ രാശിക്കാർ പ്രത്യേകം ശ്രദ്ധിക്കുക!
12 ശനിയാഴ്ച വ്രതം നോറ്റാല്‍ ഫലം....
12 ശനിയാഴ്ച വ്രതം നോറ്റാല്‍ ഫലം....
വ്രതങ്ങളും ഉപവാസങ്ങളുമെല്ലാം തന്നെ വിശ്വാസങ്ങളുടെ ഭാഗമാണ്. ഓരോ മതാചാര പ്രകാരവും വ്രതങ്ങളും ഒരിക്കലുകളും ഉപവാസങ്ങളുമെല്ലാമുണ്ട്.
ആഴ്ച വ്രതവും ഇതില്‍ പ്രധാനപ്പെട്ടതാണ്. ആഴ്ചയില്‍ തിങ്കള്‍ മുതല്‍ ഞായറാഴ്ച വരെയുള്ള ഓരോ ദിവസങ്ങളിലും വ്രതം നോല്‍ക്കുന്നത് സാധാരണയുമാണ്.
ഓരോ ദിവസത്തെ വ്രതങ്ങളും ഹൈന്ദവ വിശ്വാസമനുസരിച്ച് ഓരോ ദൈവങ്ങളെ പ്രസാദിപ്പിയ്ക്കുവാന്‍, ദോഷങ്ങള്‍ അകറ്റാന്‍ ഉള്ളതാണെന്നാണ് വിശ്വാസം.
ആഴ്ച വ്രതങ്ങളില്‍ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ശനിയാഴ്ച വ്രതം. ശനിയാഴ്ച വ്രതം വേണ്ട രീതിയില്‍ അനുവര്‍ത്തിച്ചാല്‍ പല ദോഷങ്ങളും തീരും, ഫല പ്രാപ്തിയും ഏറും.
ശനിയാഴ്ച വ്രതം നോല്ക്കുമ്പോള് ശ്രദ്ധിയ്ക്കേണ്ട ചില പ്രധാന കാര്യങ്ങളെക്കുറിച്ചറിയൂ,

ശനി ഗ്രഹ ദോഷം
ശനി ദോഷം, അതായത് ശനി ഗ്രഹ ദോഷം തീര്‍ക്കാന്‍ ശാസ്താവിനെ പ്രീതിപ്പെടുത്താന്‍ ശനി വാര വ്രതം ഏറെ നല്ലതാണ്. ശനി ദോഷ ഗ്രഹമാണെന്ന ചിന്ത വേണ്ട, നല്ല ഫലങ്ങള്‍ നല്കാന് ശനിയെ തൃപ്തിപ്പെടുത്തിയാല്‍ സാധിയ്ക്കും.

നമ്മെ മോചിപ്പിയ്ക്കുവാന്‍
ദേഷ്യം, അസൂയ തുടങ്ങിയ മോശം സ്വഭാവങ്ങളില്‍ നിന്നും നമ്മെ മോചിപ്പിയ്ക്കുവാന്‍ ശനിയാഴ്ച വ്രതം ഏറെ ഉത്തമമാണ്. ശനി ദോഷ സമയത്ത് ഇത്തരം വികാരങ്ങള്‍ ഏറെ ദോഷം വരുത്തും.

ശാസ്താ ക്ഷേത്ര ദര്‍ശനം
ശനിയാഴ്ച ദിവസം ശാസ്താ ക്ഷേത്ര ദര്‍ശനം ഏറെ നല്ലതാണ്. കറുപ്പുടുക്കുന്നതും കറുപ്പുടുത്തു ദര്‍ശനം നടത്തുന്നതിനും നല്ലതാണ്. കറുപ്പല്ലെങ്കില്‍ നീലയും പറയുന്നു.

നീരാഞ്ജനം
ഇതുപോലെ ശാസ്താവിന് നീരാഞ്ജനം വഴിപാട് ഏറെ ഗുണം ചെയ്യും. രണ്ടു തേങ്ങാമുറിയില്‍ എള്ളുതിരി കത്തിയ്ക്കുന്നതാണ് ഏറെ നല്ലത്. തേങ്ങാമുറിയിലെ എള്ളു തിരിയാണ് നീരാഞ്ജനം എന്നു പറയുന്നത്.

ഉഴുന്ന്, എള്ള്
നവഗ്രഹ പ്രതിഷ്ഠയുള്ള ക്ഷേത്രമെങ്കില്‍ ശനി ദേവന് ഉഴുന്ന്, എള്ള് തുടങ്ങിയവ കൊണ്ടുള്ള വഴിപാടുകള്‍ നടത്തുന്നത് ഏറെ നല്ലതാണ്. ശനിയാഴ്ച ദിവസം ഉഴുന്നു കഴിച്ച് പുറത്തിറങ്ങുന്നത് ഏറെ നല്ലതാണ്. ശനിയ്ക്ക് ഏറെ ഉത്തമമായ ഒന്നാണ് ഉഴുന്ന്. ശാസ്താവിന് എള്ളു പായസം പോലുള്ള വഴിപാടുകളും പ്രധാനമാണ്.

ശനി വ്രതം
ശനി വ്രതം 12 എണ്ണം എടുക്കുന്നത് ഏറെ നല്ലതാണെന്നും പറയാം. പ്രത്യേകിച്ചും ശനി ദോഷം, കണ്ടക ശനി, ഏഴര ശനി തുടങ്ങിയവ ഉണ്ടെങ്കില്‍ ഇവയുടെ ദോഷങ്ങള്‍ നീക്കാന്‍ 12 ശനിയാഴ്ചകളില്‍ കൃത്യമായ ചിട്ടകളോടെ ശനിയാഴ്ച വ്രതം നോല്‍ക്കാം.

സഹസ്ര നാമ ജപം, പഞ്ചാക്ഷരീ മന്ത്രം
സഹസ്ര നാമ ജപം, പഞ്ചാക്ഷരീ മന്ത്രം എന്നിവയെല്ലാം ശനിയാഴ്ച ദിവസം ജപിയ്ക്കുക. ഒരിക്കലൂണോ പൂര്‍ണ ഉപവാസമോ അനുഷ്ഠിയ്ക്കാം. ഇന്നേ ദിവസം കുളി കഴിഞ്ഞ് ശാസ്താ ക്ഷേത്ര ദര്‍ശനമോ നവഗ്രഹ ക്ഷേത്ര ദര്‍ശനമോ നടത്തി തീര്‍ത്ഥം സേവിച്ച ശേഷം എന്തെങ്കിലും കഴിയ്ക്കുകയോ കുടിയ്ക്കുകയോ ചെയ്യുക.



Click it and Unblock the Notifications
