Latest Updates
-
വ്രതകാലത്തും മഴക്കാലത്തും ചർമ്മം തിളങ്ങണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി -
വീട്ടിൽ അക്വേറിയം വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ടത് -
ഫ്രണ്ട്ഷിപ്പ് ഡേയ്ക്ക് ചെടികൾ സമ്മാനിക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ ചെടികൾ ഭാഗ്യം കൊണ്ടുവരും -
ശ്രാവണ മാസത്തിൽ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വീട്ടിൽ ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും നിറയ്ക്കാം! -
കൊൽക്കത്തയിൽ കനത്ത മഴ; ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
ചൊവ്വ മിഥുനം രാശിയിലേക്ക്: കരിയറിൽ വൻ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ഗ്രഹസംഗമം: പ്രണയത്തിലും പണമിടപാടിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കുക! -
ജൂലൈ 30: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം; ഈ ശുഭമുഹൂർത്തങ്ങൾ വഴിമാറും -
ജൂലൈ 30: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും സന്തോഷവും തേടിയെത്തും! -
കുംഭക്കൂറിൽ ചന്ദ്രൻ: 2026 ജൂലൈ 30-ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ശുഭമുഹൂർത്തങ്ങൾ അറിയാം!
രാമായണ പാരായണം ഇങ്ങനെയെങ്കില്‍ കാര്യസാധ്യം
രാമായണ പാരായണം ഇങ്ങനെയെങ്കില്‍ കാര്യസാധ്യം
കര്‍ക്കിടക മാസം പഞ്ഞമാസമെങ്കിലും ഇതിനു പുണ്യമാസമെന്നും പേരുണ്ട്. രാമായണ മാസം, അതായത് രാമായണം വായിക്കുന്ന മാസമെന്നതാണ് ഇതിനു കാരണം.
കര്‍ക്കിടക മാസത്തില്‍ പ്രകൃതിയും പൊതുവേ കലി തുളളുന്ന സമയമാണെന്നു പറയും. മഴയും കര്‍ക്കിടക വറുതിയും രോഗങ്ങളുമെല്ലാം ചേര്‍ന്നു വരുന്ന സമയം. ഇതില്‍ നിന്നെല്ലാം ഈശ്വരാരാധ കൊണ്ട് ഒരു പരിധി വരെ സംരക്ഷണം നേടാമെന്നു വേണം, പറയുവാന്‍.
കര്‍ക്കിടക മാസത്തില്‍ പ്രധാനപ്പെട്ട ഒന്നാണ് രാമായണ പാരായണം. കര്‍ക്കിടക മാസത്തില്‍ മാത്രമല്ല, ഏതു സമയത്തു വേണണെങ്കിലും രാമായണ പാരായണം നടത്താം. എന്നാല്‍ കര്‍ക്കിടക മാസത്തില്‍ ഇത് നിര്‍ബന്ധമായും ചെയ്തിരിയ്ക്കണമെന്നു പറയും. കര്‍ക്കിടകത്തില്‍ ക്ഷേത്രങ്ങളിലും വീടുകളിലും രാമായണ പാരായണം സാധാരണയാണ്. ഇത് എല്ലാ ദുരിതകളും അകറ്റി സര്‍വ്വൈശ്വര്യം വരുത്തുമെന്നു വേണം, പറയുവാന്‍.
രാമായണം പാരായണം ചെയ്യുമ്പോള്‍ ശ്രദ്ധിയ്ക്കേണ്ട ചില പ്രത്യേക കാര്യങ്ങളുണ്ട്. ഇത്തരം ചിട്ടകള്‍ പാലിച്ചാല്‍ മാത്രമേ രാമായണ പാരായണത്തിന്റെ പൂര്‍ണ ഫലം ലഭിയ്ക്കൂ.

രാമായണം ഏറെ ശുദ്ധിയോടെ
രാമായണം ഏറെ ശുദ്ധിയോടെ സൂക്ഷിയ്ക്കണം. പൂജാമുറിയിലോ ശുദ്ധവും വെടിപ്പുമുളളിടത്തോ വേണം, ഇതു വയ്ക്കുവാന്‍. കീറിയതോ പേജുകള്‍ പോയതോ ആയ രാമായണം വായിക്കരുത്. അവ്യക്തമായതും ഉപയോഗിക്കരുത്. ഇത് വെറും തറയില്‍ വയ്ക്കരുത്. പട്ടിന്മേലോ പലകമേലോ വയ്ക്കുക. നിലവിളക്കു കത്തിച്ചു വച്ച് വായിക്കുക. വിളക്കിനേക്കാള്‍ ഉയരം കുറഞ്ഞ ആവണപ്പലകയിലോ പായയിലോ ഇരുന്നു വേണം, വായിക്കാന്‍. വെറും നിലത്തിരിയ്ക്കരുത്.

വെറും തറയില്‍
രാമായണം മാത്രമല്ല, നാമം ചൊല്ലുമ്പോഴും ഏതു നാമ പുസ്തകം വായിക്കുമ്പോഴും വെറും തറയില്‍ ഇരിയ്ക്കരുത്. ഇതിന് സയന്‍സ് വിശദീകരണവുമുണ്ട്. ഇത്തരം വേളകളില്‍ നമ്മുടെ ശരീരത്തില്‍ പൊസറ്റീവ് ഊര്‍ജം ഉല്‍പാദിപ്പിയ്ക്കപ്പെടുന്നു. തറയുമായി നേരിട്ടു സംസര്‍ഗം വന്നാല്‍ ഈ നല്ല എനര്‍ജി ശരീരത്തില്‍ നിന്നും ഭൂമിയിലേയ്ക്കു പോകും. കാരണം ഭൂമിയ്ക്ക് ഊര്‍ജം വലിച്ചെടുക്കാന്‍ കഴിയും. ഇതൊഴിവാക്കാനാണ് പലകയിലോ പായയിലോ ഇരിക്കാന്‍ പറയുന്നത്.

അവസാന ദിവസം
അവസാന ദിവസം പട്ടാഭിഷേകം പാരായണം ചെയ്ത് അവസാനിപ്പിയ്ക്കുന്നതാണ് പതിവ്. ഉത്തര രാമായണം വായിക്കേണ്ടതില്ല. ദിവസവും കുറേശെ വീതം വായിക്കാം. തുടങ്ങിയാല്‍ പിന്നെ വായന പൂര്ത്തീകരിയ്ക്കണമെന്നതും രാമായണ പാരായണത്തിന്റെ നിയമങ്ങളില്‍ പെടുന്നു. ഏതു സമയത്തു വേണമെങ്കിലും വായിക്കാമെങ്കിലും രാവിലെയോ സന്ധ്യയ്ക്കോ ഏറെ നല്ലതാണ്. പ്രത്യേകിച്ചും സന്ധ്യാസമയത്ത്.

വടക്കു തിരിഞ്ഞിരുന്നു വായിക്കുന്നതാണ്
വടക്കു തിരിഞ്ഞിരുന്നു വായിക്കുന്നതാണ് കൂടുതല്‍ ഉത്തമമെന്നു പറയാം. രാമ സീതാ ഹനുമാന്മാരുടെ ചിത്രമോ പട്ടാഭിഷേക ചിത്രമോ വയ്ക്കുന്നതു നല്ലതാണ്. പാരായണത്തിനു മുന്‍പ് ഗണപതി, സരസ്വതി സ്തുതിയും തുഞ്ചത്ത് ആചാര്യനെയോ സ്മരിയ്ക്കണം എന്നു പറയാം. തുഞ്ചത്ത് ആചാര്യനെ സ്മരിയ്ക്കുന്നത് ഏറെ നല്ലതാണ്.

ബാലകാണ്ഡം മുതല്‍
ബാലകാണ്ഡം മുതല്‍ പാരായണം ആരംഭിയ്ക്കുക. ശുഭ കാര്യങ്ങള്‍ സൂചിപ്പിയ്ക്കുന്നിടത്ത് ഒരു ദിവസം വായിച്ചവസാനിപ്പിയ്ക്കുക. ഒരു ദിവസം മുടങ്ങിയാല്‍ ഇത് അടുത്ത ദിവസം ചേര്‍ത്തു വായിച്ചാല്‍ ബുദ്ധിമുട്ടൊഴിവാക്കാം. രാമായണം ഉറക്കെ വായിക്കുക. വായിക്കുന്നവര്‍ക്കു മാത്രമല്ല, കേള്‍ക്കുന്നവര്‍ക്കും പുണ്യം ലഭിയ്ക്കും.

സന്ധ്യാ സമയത്തെ പാരായണം
സന്ധ്യാ സമയത്തെ പാരായണം ഒഴിവാക്കുന്നതാണ് നല്ലത്. കാരണം രാമായണം പാരായണം ചെയ്യുമ്പോള്‍, രാമസ്തുതിയുണ്ടാകുമ്പോള് അവിടെ ഹനുമാന് സാന്നിധ്യം എന്നതാണ് വിശ്വാസം. സന്ധ്യാസമയത്ത് ഹനുമാന് സ്വാമിയ്ക്കു തര്‍പ്പണം ചെയ്യുന്ന ശീലമുണ്ടെന്നാണു വിശ്വാസം. സന്ധ്യനേരത്ത് രാമായണ വായന ഹനുമാന്റെ ഈ ശീലത്തിന് തടസമാകാതിരിയ്ക്കാനാണ് സന്ധ്യാനേരത്ത് വായന ഒഴിവാക്കാന്‍ പറയുന്നത്.

രാമായണത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍
രാമായണത്തിന്റെ ചില പ്രത്യേക ഭാഗങ്ങള്‍ പാരായണം ചെയ്യുന്നത് ചില പ്രത്യേക കാര്യ സാധ്യത്തിനു സഹായിക്കുന്നുവെന്നു പറയാം. ഇതിലെ പുത്രികാമേഷ്ടി വായിക്കുന്നത് സന്താന സൗഭാഗ്യം നല്കുമെന്നു പറയാം. ശത്രുദോഷം തീര്‍ക്കാന്‍ താടകാ വധവും പ്രകൃതി സംരക്ഷണത്തിന് യാഗരക്ഷയും വായിക്കുന്നതു നല്ലതാണ്.

ഇഷ്ട മാംഗല്യഭാഗ്യത്തിന്
ഇഷ്ട മാംഗല്യഭാഗ്യത്തിന് സീതാ സ്വയംവരം വായിക്കുന്നതു നല്ലതാണ്. അഭീഷ്ട സിദ്ധിയ്ക്ക് അഹല്യാസ്തുതി നല്ലതാണ്. ലക്ഷ്യ പ്രാപ്തിയ്ക്ക് ഹനുമത്സമാഗമം നല്ലതാണ്. ജടായു സംഗമം കൂട്ടുകാരുമായി ഒത്തുചേരലിനും സീതാ സന്ദര്‍ശനം ഉദ്ധിഷ്ട കാര്യ സിദ്ധിയ്ക്കും നല്ലതാണ്. രാമായണത്തിലെ സമുദ്ര ലംഘനം വായിക്കുന്നത് അസാധ്യ കാര്യങ്ങള്‍ പോലും സാധ്യമാക്കുമെന്നു വേണം, പറയുവാന്‍.
സേതു ബന്ധനം വായിക്കുന്നത് പ്രതിസന്ധി തരണം ചെയ്തു വിജയം നേടാനും ദുഖം നീക്കാന്‍ ലക്ഷ്മണോപദേശവും നല്ലതാണ്. നാരദസ്തുതി സകലകാര്യ സാധ്യം, ഭരണ രാഘവ സംവാദം സഹോദര കലഹ പരിഹാരം, രോഗം മാറാന്‍ ദിവ്യൗഷധ ഫലം, കേസ് സംബന്ധമായ കാര്യങ്ങള്‍ ജയിക്കാനും ശത്രുക്കളെ ജയിക്കാനും ലങ്കാദഹനം, ലങ്കാമര്‍ദ്ദനം എന്നീ ഭാഗങ്ങള്‍ വായിക്കുന്നത് നല്ലതാണ്.



Click it and Unblock the Notifications