For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വിവാഹിത കറുത്ത പൊട്ട് വെക്കുന്നത് ദോഷമോ?

|

വിവാഹ ശേഷം സ്ത്രീകള്‍ പല വിധത്തിലുള്ള ആചാരങ്ങളിലൂടേയും അനുഷ്ഠാനങ്ങളിലൂടേയും കടന്നു പോവുന്നുണ്ട്. എന്നാല്‍ പലപ്പോഴും ഇതിന്റെ പിന്നിലുള്ള വിശ്വാസങ്ങളെക്കുറിച്ചും എന്തുകൊണ്ടാണ് ഇത്തരത്തില്‍ പറയുന്നത് എന്നും നമുക്ക് പലപ്പോഴും അറിയാന്‍ സാധിക്കുന്നില്ല. വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ സിന്ദൂരം തൊടുന്നതും കാലില്‍ മിഞ്ചി ധരിക്കുന്നതും, വിവാഹ മോതിരം ധരിക്കുന്നതിനും പിന്നില്‍ പല വിധത്തിലുള്ള കാര്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്.

നിര്‍ബന്ധബുദ്ധിയും അമിത ദേഷ്യവും; നക്ഷത്രഫലംനിര്‍ബന്ധബുദ്ധിയും അമിത ദേഷ്യവും; നക്ഷത്രഫലം

അതുപോലെ തന്നെയാണ് വിവാഹിതരായ ഹിന്ദു സ്ത്രീകള്‍ സിന്ദൂരം തൊടുന്നതോടൊപ്പം തന്നെ നെറ്റിയില്‍ പൊട്ട് തൊടുന്നതും. എന്നാല്‍ ചുവന്ന നിറത്തിലുള്ള പൊട്ട് ധരിക്കണം എന്നാണ് പലരും പറയുന്നത്. എന്നാല്‍ കറുപ്പ് പൊട്ട് ധരിക്കുന്നവരും ധാരാളമുണ്ട്. എന്തുകൊണ്ടാണ് കറുപ്പ് പൊട്ട് ധരിക്കരുത് എന്ന് പറയുന്നത് എന്ന് നമുക്ക് നോക്കാം. ഇതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് കറുപ്പ് നിറത്തിലുള്ള പൊട്ട് ധരിക്കരുത് എന്ന് പറയുന്നതിന് പിന്നിലെ കാരണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഓരോ ദിവസവും പൊട്ട് ധരിച്ച് നെറ്റിയില്‍ സിന്ദൂരം പുരട്ടുന്ന വിവാഹിതരായ സ്ത്രീകളില്‍ ഒരാളായിരിക്കാം നിങ്ങള്‍, പക്ഷേ ഇത് എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാമോ?

എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

എന്തിന് വേണ്ടിയാണ് സ്ത്രീകള്‍ വിവാഹ ശേഷം സിന്ദുരം ധരിക്കുന്നത് എന്ന് പലര്‍ക്കും അറിയില്ല. അതിന് പിന്നില്‍ നിരവധി തരത്തിലുള്ള വിശ്വാസങ്ങളാണ് ഉള്ളത്. ഏകദേശം 5000 വര്‍ഷമായി ഇത് തുടര്‍ന്ന് പോരുന്ന ഒന്നാണ്. പുരാണങ്ങളിലും ലളിത സഹസ്രനാമത്തിലും സൗന്ദര്യത്തിലും സിന്ദൂരം വളരെ പ്രധാനപ്പെട്ടതായി തന്നെ കണക്കാക്കുന്നുണ്ട്. പുരാണമനുസരിച്ച് സതിയുടെയും പാര്‍വതിയുടെയും സ്ത്രീ ഊര്‍ജ്ജത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ഭര്‍ത്താവിന്റെ സുരക്ഷയ്ക്കായി ജീവന്‍ നല്‍കിയതിനാല്‍ സതി ഒരു ഉത്തമ ഇന്ത്യന്‍ ഭാര്യയായിരുന്നുവെന്ന് പുരാണം പറയുന്നു. അതുകൊണ്ട് തന്നെയാണ് വിവാഹിതരായ സ്ത്രീകള്‍ സിന്ദൂരം ധരിക്കുന്നത് എന്തുകൊണ്ടും വിശ്വാസങ്ങളുടെ ഭാഗമാണ് എന്ന് പറയുന്നത്.

എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

സിന്ധൂരം ധരിച്ചിരുന്ന പാര്‍വതി ദേവി വിവാഹ ശേഷം സിന്ദൂരം ധരിക്കുന്ന സ്ത്രീകള്‍ക്ക് അഖണ്ഡ സൗഭാഗ്യവും നല്‍കുന്നുവെന്നും പണ്ഡിതന്‍മാര്‍ പറയുന്നു. അടിസ്ഥാനപരമായി ഇത് ഒരു സ്ത്രീയുടെ ഭര്‍ത്താവിന്റെ ദീര്‍ഘകാല ജീവിതത്തിന്റെ പ്രതീകമാണെന്ന് അര്‍ത്ഥമാക്കുന്നു. ഇത് ശുഭസൂചനയായി കണക്കാക്കുകയും ഭാഗ്യത്തെ സൂചിപ്പിക്കുകയും ചെയ്യുന്നു. ഇതെല്ലാം വിശ്വാസങ്ങളുടെ ഭാഗമായി സംഭവിക്കുന്ന ഒന്നാണ്. ഇത്തരം കാര്യങ്ങള്‍ക്ക് വളരെയധികം പ്രാധാന്യമാണ് വിവാഹിതരായ സ്ത്രീകളുടെ ഇടയില്‍ ഉള്ളതും.

 എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

എന്തുകൊണ്ട് സിന്ദൂരം ധരിക്കുന്നു?

ഇതു കൂടാതെ സീമന്ത രേഖയില്‍ സിന്ദൂരം ധരിക്കുന്നത് നെറ്റിയിലെ ചക്രങ്ങളെ സജീവമാക്കുന്നു, ഇത് പോസിറ്റീവ് എനര്‍ജി പ്രവാഹത്തിലേക്ക് നയിക്കുകയും ദമ്പതികള്‍ക്ക് സമൃദ്ധിയും ആരോഗ്യവും നല്‍കുകയും ചെയ്യുന്നു എന്നാണ് വിശ്വാസം. മെര്‍ക്കുറി, മഞ്ഞള്‍, ചന്ദനം, നാരങ്ങ എന്നിവ ഉപയോഗിച്ചാണ് പരമ്പരാഗതമായി സിന്ദൂരം തയ്യാറാക്കുന്നത്, ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നതാണ്. പ്രത്യേകിച്ചും മെര്‍ക്കുറി സമ്മര്‍ദ്ദം ലഘൂകരിക്കാനും തലച്ചോറിനെ സജീവമായി നിലനിര്‍ത്താനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ലൈംഗിക ഉത്തേജനത്തിനും സഹായിക്കുന്നു. മഞ്ഞളിന്റെ ആന്റി ബാക്ടീരിയല്‍ ഗുണങ്ങളെക്കുറിച്ച് എല്ലാവര്‍ക്കും അറിയാമെങ്കിലും ചന്ദനം അതിന്റെ 'കൂളിംഗ്' ഗുണങ്ങളാല്‍ പ്രശസ്തമാണ്.

നെറ്റിയില്‍ പൊട്ട് ധരിക്കുന്നത്

നെറ്റിയില്‍ പൊട്ട് ധരിക്കുന്നത്

ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതലും സ്ത്രീകള്‍ ഒരു പൊട്ട് തൊടുമ്പോള്‍ പുരാതന കാലഘട്ടത്തില്‍ പുരുഷന്മാര്‍ പോലും നെറ്റിയില്‍ ചുവന്ന പൊട്ട് അല്ലെങ്കില്‍ തിലകം ധരിക്കാറുണ്ടായിരുന്നു. കാരണം, സാധാരണ കണ്ണുകള്‍ക്ക് കാണാന്‍ കഴിയാത്ത കാര്യങ്ങള്‍ കാണാനുള്ള ശക്തിയുള്ള ആത്മീയ കാഴ്ചയുടെ മൂന്നാമത്തെ കണ്ണിനെ ഇത് സൂചിപ്പിക്കുന്നു. വിവാഹിതരായ സ്ത്രീകള്‍ ചുവന്ന നിറത്തിലുള്ള പൊട്ട് ധരിക്കണം എന്നാണ് വിശ്വാസം. ചിലര്‍ കറുപ്പ് പൊട്ടും ധരിക്കാറുണ്ട്. ഇത് ഭര്‍ത്താവിന് ദോഷം ചെയ്യും എന്നാണ് പലയിടത്തും പറയുന്നത്.

നെറ്റിയില്‍ പൊട്ട് ധരിക്കുന്നത്

നെറ്റിയില്‍ പൊട്ട് ധരിക്കുന്നത്

എന്നാല്‍ ഇത്തരത്തില്‍ ഒരു വിശ്വാസത്തിന് പിന്നില്‍ യാതൊരു വിധത്തിലുള്ള അടിസ്ഥാനവും ഇല്ല എന്ന് തന്നെ പറയാവുന്നതാണ്. പണ്ട് കാലത്ത് കറുത്ത പൊട്ടിന് പകരം വിളക്കിലെ കരിയായിരുന്നു പൊട്ടായി ഉപയോഗിച്ചിരുന്നത്. ഇത് നാണക്കേടാണ് എന്നതിന്റെ ഫലമായായിരുന്നു കറുത്ത പൊട്ട് ധരിക്കരുത് എന്ന് പില്‍ക്കാലത്ത് പലരും പറഞ്ഞത്. കുന്തീ ദേവിക്ക് കിട്ടിയ ശാപം എന്നും കറുത്ത പൊട്ട് ധരിക്കുന്നതിനെക്കുറിച്ച് പുരാണത്തില്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് പലരും ഇന്ന് വിശ്വസിച്ചിട്ടുണ്ട്.

ചുവന്ന നിറത്തിന് പിന്നില്‍

ചുവന്ന നിറത്തിന് പിന്നില്‍

പൊട്ടിന്റെ ചുവപ്പ് നിറം ശക്തിയുടെ ദേവതയായ 'ശക്തി'യെ പ്രതീകപ്പെടുത്തുന്നു. ചന്ദനം, മഞ്ഞള്‍, നാരങ്ങ എന്നിവ അടങ്ങിയ കുങ്കുമം ഉപയോഗിച്ചാണ് ചുവന്ന പൊട്ട് നേരത്തെ നിര്‍മ്മിച്ചിരുന്നത്. മുകളില്‍ സൂചിപ്പിച്ചതുപോലെ ഈ ഘടകങ്ങള്‍ക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. ആരോഗ്യപരമായി പറയുകയാണെങ്കില്‍ ഒരു പൊട്ട് ഇടുന്ന സ്ഥലമാണ് സാധാരണയായി അജ്ന ചക്രം എന്നാണ് വിശ്വസിക്കപ്പെടുന്നത്. മനുഷ്യശരീരത്തിലെ ആറാമത്തെ ചക്രമാണ് അജ്‌ന ചക്രം, ഇത് പീനല്‍ ഗ്രന്ഥിയെ പ്രതിനിധീകരിക്കുന്നു, ഇത് സമ്മര്‍ദ്ദം, ഉറക്കമില്ലായ്മ, പിരിമുറുക്കം എന്നിവയ്‌ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.

ചുവന്ന നിറത്തിന് പിന്നില്‍

ചുവന്ന നിറത്തിന് പിന്നില്‍

വീട്ടമ്മമാരായ സ്ത്രീകള്‍ ഒരു ചുവന്ന പൊട്ട് ധരിക്കേണ്ടതാണ്. കാരണം അതിലൂടെ അവര്‍ക്ക് വീടുകളില്‍ നിന്ന് സമ്മര്‍ദ്ദത്തെ അകറ്റി നിര്‍ത്താനും വീട്ടിലെ ഐക്യം നിലനിര്‍ത്താനും കഴിയും. പൊട്ടിന്റെ ചുവന്ന നിറം ബഹുമാനം, സ്‌നേഹം, സമൃദ്ധി, സമാധാനപരമായ ദാമ്പത്യജീവിതം എന്നിവയും സൂചിപ്പിക്കുന്നു. പക്ഷേ കറുപ്പ് എപ്പോഴും ദോഷം കൊണ്ട് വരുന്ന ഒന്നാണ് എന്നാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിവാഹിതരായ സ്ത്രീകള്‍ കറുപ്പ് പൊട്ട് ധരിക്കാതെ ചുവന്ന പൊട്ട് ധരിക്കണം എന്ന് പറയുന്നത്.

കാല്‍വിരലിലെ മോതിരം

കാല്‍വിരലിലെ മോതിരം

വിവാഹിതരായ സ്ത്രീകള്‍ കാല്‍വിരലുകളില്‍ മോതിരം ധരിക്കുന്നത് എന്തുകൊണ്ട് എന്നുള്ളത് പലര്‍ക്കും അറിയില്ല. അത് വിവാഹിതയായ ഒരു സ്ത്രീയുടെ പ്രതീകമാണെങ്കിലും, നിങ്ങള്‍ ധരിക്കുന്ന കാല്‍വിരലുകള്‍ക്കും മോതിരത്തിനും പിന്നില്‍ ഒരു ശാസ്ത്രീയ കാരണമുണ്ട്. കാല്‍വിരലുകളെക്കുറിച്ചുള്ള ആദ്യ പരാമര്‍ശങ്ങള്‍ രാമായണത്തില്‍ കാണാം. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയപ്പോള്‍, രാമന്‍ അവളെ കണ്ടെത്തുന്നതിനായി ലങ്കയിലേക്കുള്ള വഴിയില്‍ സീതയുടെ മിഞ്ചിയും കാല്‍പ്പാദങ്ങളും ആണ് കണ്ടെത്തിയത്.

കാല്‍വിരലിലെ മോതിരം

കാല്‍വിരലിലെ മോതിരം

രണ്ടാമത്തെ കാല്‍വിരലില്‍, നിങ്ങള്‍ സാധാരണയായി ഒരു വെള്ളി മോതിരം ധരിക്കുകയാണെങ്കില്‍ അത് നിങ്ങളുടെ ഗര്‍ഭാശയത്തെ ബന്ധിപ്പിച്ച് ഹൃദയത്തിലേക്ക് കടന്നുപോകുന്ന ഒരു നാഡിയെ ഉത്തേജിപ്പിക്കുന്നു. വെള്ളി മോതിരം കാല്‍വിരലില്‍ ധരിക്കുന്നത് ഗര്‍ഭാശയത്തെ ശക്തിപ്പെടുത്തുകയും സ്ത്രീ പ്രത്യുത്പാദന അവയവത്തിലേക്കുള്ള രക്തയോട്ടം നിയന്ത്രിക്കുകയും ചെയ്യുന്നു. പ്രതിമാസ ആര്‍ത്തവചക്രം ക്രമീകരിക്കാനും ഇത് സഹായിക്കുന്നു. ഇന്നത്തെ സ്ത്രീകളും സ്വര്‍ണ്ണമോതിരങ്ങള്‍ ധരിക്കുന്നുണ്ടെങ്കിലും വെള്ളി ഒരു നല്ല കണ്ടക്ടറായതിനാല്‍ ഇത് മികച്ചതായി കണക്കാക്കപ്പെടുന്നു, ഇത് ഭൂമിയില്‍ നിന്നുള്ള ധ്രുവങ്ങളെ ആഗിരണം ചെയ്ത് ശരീരത്തിലേക്ക് കൈമാറുന്നുവെന്ന് ശാസ്ത്രം പറയുന്നു.

English summary

Rituals Meaning Indian Married Women Should Know

Here in this article we are discussing out some rituals married women follow every day, but that don't know the real meaning of these rituals. Read on
X
Desktop Bottom Promotion