Latest Updates
-
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം
വ്യാഴാഴ്ച വ്രതം 16 ദിവസം എടുത്താല് മഹാഫലം
വ്യാഴാഴ്ച വ്രതം 16 ദിവസം എടുത്താല് മഹാഫലം
വ്രതങ്ങള്ക്കും അനുഷ്ഠനങ്ങള്ക്കും ഏറെ പ്രാധാന്യം കല്പ്പിയ്ക്കുന്നവരാണ് വിശ്വാസികള്. മനുഷ്യ ജന്മത്തിലുണ്ടാകുന്ന പ ലദോഷങ്ങള്ക്കും ഇത്തരം വ്രതാനുഷ്ഠാനങ്ങള് ഗുണം നല്കുമെന്നു പൊതുവേ വിശ്വസിയ്ക്കുന്നവര്.
വ്രതങ്ങളും ഉപവാസങ്ങളുമെല്ലാം എടുക്കാന് അതിന്റേതായ രീതികളുണ്ട്. ഓരോരോ വ്രതാനുഷ്ഠാനങ്ങളിലും ഈ വ്യത്യാസം കാണുകയും ചെയ്യാം.
ദിവസ വ്രതങ്ങള് പല വിശ്വാസികളും ആചരിയ്ക്കുന്ന ഒന്നാണ്. ഓരോ ദിവസവും ഓരോ ദേവീ, ദേവന്മാര്ക്കായും ഉദ്ദേശത്തിനായുമെല്ലാമാണ് എടുക്കുന്നത്. ഇത്തരം വ്രതാനുഷ്ഠാനങ്ങളില് ആഴ്ചയിലെ ഓരോ ദിവസങ്ങളില് എടുക്കുന്ന വ്രതങ്ങളും ഇവയ്ക്കായുള്ള അനുഷ്ഠാനങ്ങളും വ്യത്യസ്തങ്ങളുമാണ്.
ആഴ്ച വ്രതങ്ങളില് പ്രധാനപ്പെട്ട ഒന്നാണ് വ്യാഴാഴ്ച വ്രതം. ഇത് എപ്രകാരം എടുക്കണമെന്നും എടുക്കുന്നതു കൊണ്ടുള്ള ഗുണമെന്തെന്നുമെല്ലാം അറിയൂ.

മഹാവിഷ്ണു
വ്യാഴാഴ്ച വ്രതം മഹാവിഷ്ണു പ്രീതിയ്ക്കുള്ളതാണ്. ദേവന്മാരുടെ ഗുരുവായ ബൃഹസ്പതിയെ പ്രസാദിപ്പിയ്ക്കാനും ഈ വ്രതം എടുക്കുന്നു. ഇന്നേ ദിവസം വിഷ്ണു ഭഗവാന്റെ ഏത് അവതാരങ്ങളേയും ധ്യാനിയ്ക്കുന്നതും പ്രാര്ത്ഥിയ്ക്കുന്നതുമെല്ലാം ഗുണം നല്കും.

വ്യാഴാഴ്ച
വ്യാഴാഴ്ച ഒരിക്കല് ആയി എടുക്കുന്നവരുണ്ട്, ഇത് സാമാന്യ വ്രതമായി എടുക്കുന്നവരുമുണ്ട്. സാമാന്യ വ്രതം എടുക്കുന്നവര് തലേന്നു രാത്രി തന്നെ വ്രതമാരംഭിയ്ക്കും. അരി ആഹാരം, മത്സ്യ മാംസാദികള് എന്നിവ ഉപേക്ഷിച്ച് ശുദ്ധമായ മനസോടും ശരീരത്തോടും കൂടി ഇരിയ്ക്കുക.

വിഷ്ണു ഭഗവാനെ
പിറ്റേന്നു രാവിലെ വീടും ചുറ്റുപാടും പൂജാമുറിയുമെല്ലാം വൃത്തിയാക്കി വെള്ളം തളിച്ചു ശുചിയാക്കി കുളി കഴിഞ്ഞ് വിളക്കു കൊളുത്തി വിഷ്ണു ഭഗവാനെ പ്രാര്ത്ഥിയ്ക്കാം. ഈ ദിവസം നെയ് വിളക്കു പഞ്ഞിത്തിരി ഉപയോഗിച്ചു തെളിയിക്കുന്നത് ഏറെ നല്ലതാണ്. കാര്യ സാ്ധ്യത്തിന് ഇത് ഉത്തമമാണെന്നാണ് വിശ്വാസം.

ഹനുമാനെ
മഹാവിഷ്ണു, രാമ, ഹനുമാന്, കൃഷ്ണ ക്ഷേത്ര ദര്ശനവും ഏറെ നല്ലതാണ്. ഹനുമാനെ വ്യാഴാഴ്ച പ്രീതിപ്പെടുത്തുന്നത് ഏറെ നല്ലതാണ്. ഇതിനായി കരിക്കു കൊണ്ടുള്ള അഭിഷേകം ഏറെ നല്ലതാണ്. ഇതുപോലെ വട മാല, വെറ്റില മാല, അവല് നിവേദ്യം എന്നിവയും ഗുണം ചെയ്യും. വ്യാഴാഴച വ്രതമെടുക്കുന്നവര് ഹനുമദ് പ്രീതി നേടുന്നത് നല്ലതാണ്.

ഇന്നേ ദിവസം
ഇന്നേ ദിവസം മഞ്ഞ വസ്ത്രം ധരിയ്ക്കുന്നതും ചന്ദനം തൊടുന്നതും മഞ്ഞവസ്ത്രം, ചെറുപയര് എന്നിവ ദാനം ചെയ്യുന്നതും ഏറെ വിശേഷമാണ്.

ജീവിതത്തില്
ജീവിതത്തില് സൗഭാഗ്യം വരാന് വ്യാഴ പ്രീതി അത്യാവശ്യം. വ്യാഴം പിഴച്ചാല് സര്വ്വതും പിഴച്ചു എന്നാണ് പറയുക. വ്യാഴ ദശയുള്ളവര് ഈ വ്രതം നോല്ക്കുന്നത് ഏറെ നല്ലതാണ്. വ്യാഴം അനുകൂലമല്ലെങ്കില് സാമ്പത്തിക നഷ്ടം, കാര്യ തടസം തുടങ്ങിയവ ഫലമായി വരാം.

രോഹിണി, അത്തം, തിരുവാതിര
രോഹിണി, അത്തം, തിരുവാതിര നക്ഷത്രക്കാര് പ്രത്യേകിച്ചും മഹാവിഷ്ണുവിന്റെ കടാക്ഷമുള്ളവരാണ്. ഇവര് വ്യാഴാഴ്ച വ്രതം നോല്ക്കുന്നത് ഇതു കൊണ്ടു തന്നെ ഏറെ ഗുണകരവുമാണ്.

വിദ്യാര്ത്ഥികള്ക്ക്
വിദ്യാര്ത്ഥികള്ക്ക് വ്യാഴദശ വിദ്യാഭ്യാസ കാര്യങ്ങളില് ദോഷം വരുത്തും. ഇതു കൊണ്ട് വ്യാഴദശാപഹാരം ഉള്ള വിദ്യാര്ത്ഥികള് ഇതു നോല്ക്കുന്നത് ഏറെ നല്ലതാണ്.

അടുപ്പിച്ച് 16 വ്യാഴാഴ്ചകളില്
അടുപ്പിച്ച് 16 വ്യാഴാഴ്ചകളില് വ്രതം നോറ്റാല് വ്യാഴ ദശ കാരണമുള്ള ദോഷങ്ങളെ മറി കടക്കാമെന്നാണ് പറയുക. ആഴ്ചയില് അടുപ്പിച്ച് 16 വ്യാഴാഴ്ച ചെയ്യാന് പറ്റുന്നവര് ഇങ്ങനെ ചെയ്യുക. അല്ലാത്തവര്ക്ക് മാസത്തിലെ ഒരു വ്യാഴാഴ്ച, പ്രത്യേകിച്ചും മുപ്പട്ടു വ്യാഴാഴ്ച, അടുപ്പിച്ച് കുറച്ചു മാസങ്ങള് ചെയ്തു തീര്ക്കാം.

വ്യാഴാഴ്ച ദിവസം
വ്യാഴാഴ്ച ദിവസം വിഷ്ണു സഹസ്രനാം, ഓം നമോ നാരായണ മന്ത്രം എന്നിവയെല്ലാം ജപിയ്ക്കുന്നത് ഏറെ നല്ലതാണ്. വിഷ്ണുപ്രീതിയ്ക്കുള്ളവയാണ് ഇവയെല്ലാം. വിഷ്ണുവിന് പായസം വഴിപാടും ഈ ദിവസം നല്ലതാണ്. മഞ്ഞപ്പൂക്കള് കൊണ്ടുള്ള അര്ച്ചനയു വ്യാഴാഴ്ച വ്രതാനുഷ്ഠാനത്തിന് ഗുണകരമാണ്.

ഇന്നേ ദിവസം
ഇന്നേ ദിവസം ഒരിക്കലൂണ് ആക്കാം. പൂര്ണ ഉപവാസവും ഫലം നല്കുന്ന ഒന്നാണ്. രാത്രിയില് തീര്ച്ചയായും അരി ഭക്ഷണം ഒഴിവാക്കുക. കൃത്യമായി വ്യാഴാഴ്ച വ്രതം നോറ്റാല് വ്യാഴ ദശയുടെ ദോഷം ഒഴിവാക്കാന് സാധിയ്ക്കുമെന്നാണ് വിശ്വാസം.



Click it and Unblock the Notifications
