For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കര്‍ക്കിടകത്തിലെ രാമായണ പാരായണം പാപമോചനവും ഐശ്വര്യവും

|

കര്‍ക്കിടക മാസം എന്നത് വളരെയധികം പ്രധാനപ്പെട്ട ഒരു മാസമാണ് എന്ന് നമുക്കറിയാം. എന്നാല്‍ ഈ മാസത്തില്‍ നല്ല കാര്യങ്ങളില്‍ പലതും ചെയ്യുന്നതിന് പലരും മടിക്കുന്നു. പഞ്ഞക്കര്‍ക്കിടകം എന്നാണ് കര്‍ക്കിടക മാസത്തെ പൊതുവേ പറയുന്നത്. പെട്ടെന്ന് ഉണ്ടാവുന്ന കാലാവസ്ഥ മാറ്റങ്ങള്‍ നമ്മുടെ ശരീരത്തിലും അല്‍പം പ്രശ്‌നമുണ്ടാക്കുന്നതാണ്. അതുകൊണ്ട് തന്നെ ആയുര്‍വ്വേദ ചികിത്സകള്‍ക്കും ഉഴിച്ചിലിനും പറ്റിയ മാസമാണ് കര്‍ക്കിടക മാസം. രാമായണ മാസം എന്ന പേരും കര്‍ക്കിടക മാസത്തിന് ഉണ്ട്. അതുകൊണ്ട് തന്നെ രാമായണ പാരായണം ഈ മാസത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ചടങ്ങാണ്.

 Recital Of Ramayana In karkidakam

കര്‍ക്കിടക സംക്രാന്തിയില്‍ വീട് എല്ലാം അടിച്ച് തളിച്ച് വൃത്തിയാക്കുകയും ജ്യേഷ്ഠാഭഗവതിയെ പുറത്താക്കി ശ്രീപാര്‍വ്വതിയെ കുടിയിരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ കര്‍ക്കിടക മാസത്തില്‍ ഒരു മാസം നീണ്ട് നില്‍ക്കുന്ന പ്രാര്‍ത്ഥനകളും വ്രതാനുഷ്ഠാനങ്ങളും ഉണ്ടാവുന്നു. ഈ മാസത്തില്‍ ദിവസവും രാമായണം പാരായണം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളില്‍ ആത്മീയവും മാനസികവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുമെന്നാണ് പറയുന്നചത്. അവ എന്തൊക്കെയെന്ന് നോക്കാം.

രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍

എന്നാല്‍ കര്‍ക്കിടക മാസത്തില്‍ രാമായണം വായിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങള്‍ ഉണ്ട്. കര്‍ക്കിടക മാസം ഒന്നാം തീയ്യതി അതിരാവിലെ കുളിച്ച് വൃത്തിയായി വിളക്ക് കൊളുത്തിയ ശേഷം അഷ്ടമംഗല്യത്തട്ടും വെച്ച് സീതാസമേതനായി പട്ടാഭിഷേക സമയത്തുള്ള ശ്രീരാമന്റെ ചിത്രത്തിന് മുന്നില്‍ ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്. വിശുദ്ധ ഗ്രന്ഥം രാവിലെ വായിക്കുമ്പോള്‍ കിഴക്കോട്ടോ വടക്കോട്ടോ അഭിമുഖീകരിച്ചും വൈകുന്നേരം പടിഞ്ഞാറ് അല്ലെങ്കില്‍ വടക്കോട്ടും തിരിഞ്ഞ് ഇരുന്ന് വേണം പാരായണം ചെയ്യുന്നതിന്. കാലുകള്‍ രണ്ടും ക്രോസ് ലെഗ് പൊസിഷനില്‍ ഇരുന്ന് വേണം രാമായണം വായിക്കുന്നതിന്.

ദശപുഷ്പം പ്രധാനപ്പെട്ടത്

ദശപുഷ്പം പ്രധാനപ്പെട്ടത്

രാമായണ മാസത്തില്‍ ദശപുഷ്പം വളരെയധികം പ്രധാനപ്പെട്ടതാണ്. കര്‍ക്കിടക മാസം തുടങ്ങുമ്പോള്‍ തന്നെ തട്ടില്‍ ദശപുഷ്പങ്ങള്‍ വെച്ച് വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കണം. ദശപുഷ്പങ്ങള്‍ വെക്കുന്നത് ഭഗവാനെ പ്രസാദിപ്പിക്കുന്നു എന്നാണ് പറയുന്നത്. ദശപുഷ്പം പൂക്കുന്ന ഓരോ ചെടിയും വ്യത്യസ്തമായ ദൈവത്തെ പ്രതിനിധീകരിക്കുന്നതിനാലാണിത്. ദശപുഷ്പം ധരിക്കുന്നതും ധരിക്കുന്നതും ശുഭകരമായി കണക്കാക്കുന്ന മാസമാണ് ഇത്. അതുകൊണ്ട് തന്നെ ദശപുഷ്പത്തിന് കര്‍ക്കിടക മാസത്തിലുള്ള പ്രാധാന്യം നിസ്സാരമല്ല.

ശ്രീരാമ പട്ടാഭിഷേകം

ശ്രീരാമ പട്ടാഭിഷേകം

ശ്രീരാമ പട്ടാഭിഷേക സമയത്തുള്ള ചിത്രത്തിനാണ് ഈ സമയം പ്രാധാന്യം നല്‍കേണ്ടത്. ഇതാണ് നമ്മള്‍ ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. മാത്രമല്ല ഈ ചിത്രത്തില്‍ ശ്രീരാമന്‍, സീത, ഹനുമാന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍, വസിഷ്ഠന്‍, ഗണപതി, ശ്രീ പരമേശ്വരന്‍, ബ്രഹ്മാവ്, നാരദന്‍ എന്നിങ്ങനെ 11 ദേവതകള്‍ ഉണ്ടായിരിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യവും നേട്ടവും മോക്ഷപ്രാപ്തിയും നല്‍കുന്നു. രാവിലേയും വൈകുന്നേരവും രാമായണം വായിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

രാമായണ വായിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

രാമായണ വായിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

സ്ഥിരമായി രാമായണം വായിക്കുന്നത് മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കുന്നു, ഇത് കൂടാതെ ജീവിതത്തിലെ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു, രോഗങ്ങളില്‍ നിന്ന് മുക്തി, ഭയമില്ലാത്ത അവസ്ഥ, ഭര്‍ത്താവിന്റെ ആയുരാരോഗ്യം, സാമ്പത്തിക നേട്ടം, മുജ്ജന്‍മ പാപങ്ങളില്‍ നിന്ന് മോചനം, ദീര്‍ഘായുസ്സ്, സമൂഹത്തില്‍ പ്രശസ്തിയും ബഹുമാനവും ഉണ്ടാകും, മരണശേഷം മഹാവിഷ്ണുവിനോടൊപ്പം സ്വര്‍ഗ്ഗത്തില്‍ സ്ഥാനം, കഠിനാധ്വാനത്തിന് ഫലം എന്നിവയാണ് ഈ മാസം രാമായണം വായിക്കുന്നത് മൂലം ഉണ്ടാവുന്ന നേട്ടങ്ങള്‍.

Weekly Horoscope: 12 രാശിക്കും മേടം മുതല്‍ മീനം വരെ ഓരോ രാശിയുടേയും സമ്പൂര്‍ണഫലംWeekly Horoscope: 12 രാശിക്കും മേടം മുതല്‍ മീനം വരെ ഓരോ രാശിയുടേയും സമ്പൂര്‍ണഫലം

most read:കര്‍ക്കിടകത്തിലെ ദോഷങ്ങളകറ്റാന്‍ 27 നക്ഷത്രക്കാരും അനുഷ്ഠിക്കേണ്ടത്

English summary

Rituals And Rules To Be Followed During The Recital Of Ramayana In karkidakam

Here in this article we are discussing about the rituals and rules to be followed duirng the recital of ramayana in karkidakam month in malayalam.
Story first published: Monday, July 18, 2022, 14:02 [IST]
X
Desktop Bottom Promotion