Latest Updates
-
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
കൊൽക്കത്ത ദുർഗ്ഗാ പൂജ ദുരന്തം: 19 മരണം, സിറ്റ് അന്വേഷണം പ്രഖ്യാപിച്ചു; പന്തലുകളിൽ കനത്ത ജാഗ്രത -
ശുക്ര മൗഢ്യം 2026: ഒക്ടോബർ 18 മുതൽ ശുഭകാര്യങ്ങൾ ഒഴിവാക്കണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
രാജയോഗം, ധനയോഗം, ഗജകേസരി യോഗം: നിങ്ങളുടെ ജാതകത്തിൽ ഈ ഭാഗ്യയോഗങ്ങളുണ്ടോ? സ്വയം പരിശോധിക്കാം -
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
വ്യാഴത്തിന്റെ ഉദയം: ഈ രാശിക്കാര്ക്ക് ശുക്രനുദിക്കും സംശയം വേണ്ട: രാജയോഗമാണ് ഫലം
ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും രാശിമാറ്റങ്ങളും ഓരോരുത്തരിലും സംഭവിക്കുന്നുണ്ട്. ഓരോ ഗ്രഹങ്ങളുടേയും അസ്തമയവും ഉദയവും സമയാസമയം സംഭവിക്കുന്നുണ്ട്. എന്നാല് ഓരോ രാശിക്കാരിലും എന്തൊക്കെയാണ് ഉണ്ടാവുന്ന മാറ്റങ്ങള് എന്നതാണ് ചര്ച്ച ചെയ്യപ്പെടേണ്ടത്. പലപ്പോഴും ചില രാശിക്കാരില് ഗ്രഹമാറ്റങ്ങള് ശുഭകരവും ചിലരില് അത് അശുഭകരവും ആയി മാറുന്നു. എന്നാല് ഏപ്രില് മാസത്തോടെ വ്യാഴത്തിന്റെ ഉജയം സംഭവിക്കുന്നു. ഈ സമയം ഒരു രാജയോഗവും രൂപപ്പെടുന്നുണ്ട്. കേന്ദ്രത്രികോണ രാജയോഗം എന്നാണ് ഇത് അറിയപ്പെടുന്നത്.

ഈ രാജയോഗത്തിന്റെ ഫലം എല്ലാ രാശിക്കാരിലും ഉണ്ടാവുമെങ്കിലും ചെറിയ രീതിയില് ചില ഗുണങ്ങള് ചില രാശിക്കാര്ക്ക് മാത്രം അല്പം കൂടുതലായിരിക്കും. ഇത്തരത്തില് മികച്ച ഫലങ്ങളിലൂടെ കടന്ന് പോവുന്ന ചില രാശിക്കാരുണ്ട്. അവര് ആരൊക്കെയെന്ന് നമുക്ക് നോക്കാം. അതിലുപരി ഈ രാജയോഗം അവരുടെ ജീവിതത്തില് ഉണ്ടാക്കുന്ന മാറ്റങ്ങള് എന്തൊക്കെയെന്നും നമുക്ക് നോക്കാവുന്നതാണ്. ഓരോ രാജയോഗത്തിന്റേയും ഫലം ഓരോ തരത്തിലാണ് നമ്മളെ ബാധിക്കുന്നത്. ശുഭകരമായ ഫലങ്ങള് മാത്രം നിലനില്ക്കുന്ന ഈ രാജയോഗത്തെക്കുറിച്ച് നമുക്ക് ഈ ലേഖനത്തില് വായിക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്ക്ക് കേന്ദ്രത്രികോണ രാജയോഗം വളരെ അനുകൂലമായ ഫലങ്ങള് നല്കുന്നു. മിഥുനം രാശിക്കാര്ക്ക് പത്താം ഭാവത്തിലാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. ഇത് ജോലിയില് നിങ്ങള്ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങള് കൊണ്ട് വരുന്നു. ജോലിയില്ലാത്തവര്ക്ക് ജോലി ലഭിക്കുന്നതിനുള്ള സാധ്യതയുണ്ട്. ജീവിതത്തില് സന്തോഷും സമാധാനവും നിലനില്ക്കുന്നു. പുതിയ ബിസിനസ് ആവശ്യങ്ങള് നിങ്ങള്ക്കുണ്ടാവുകയും അതിലെല്ലാം വിജയിക്കുകയും ചെയ്യുന്നു. പുതിയ നിരവധി അവസരങ്ങള് നിങ്ങളെ തേടി വരുന്നു, ജാതകത്തില് കേന്ദ്ര ത്രികോണ രാജയോഗം രൂപം കൊള്ളുന്നത് നിരവധി മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. സാമ്പത്തിക നിക്ഷേപങ്ങള് ആരംഭിക്കുന്നതിനും അതിലൂടെ ജീവിതത്തില് മാറ്റങ്ങളും പുരോഗതിയും കൊണ്ട് വരുന്നതിനും സാധിക്കുന്നു. എല്ലാ വിധത്തിലും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് നിങ്ങള്ക്ക് ഈ രാജയോഗം ഉണ്ടാക്കുന്നത്. കുടുംബത്തില് സന്തോഷവും സമാധാനവും നിലനില്ക്കുന്നു. ഒരിക്കലും ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും അനുഭവിക്കേണ്ടി വരുന്നില്ല.

കര്ക്കിടകം രാശി
കര്ക്കിടകം രാശിക്കാര്ക്ക് കേന്ദ്ര ത്രികോണ രാജയോഗം വളരെയധികം ഗുണപ്രദമായ ശുഭയോഗങ്ങളും ഫലങ്ങളും നല്കുന്നു. വ്യാഴം കര്ക്കിടകം രാശിയില് ഒന്പതാം ഭാവത്തിലാണ് സഞ്ചരിക്കുന്നത്. ഈ സമയം നിങ്ങള്ക്ക് മുടങ്ങിക്കിടക്കുന്ന പല ജോലികളും പൂര്ത്തീകരിക്കാന് സാധിക്കുന്നു. ഇത് കൂടാതെ ജീവിതത്തില് പല വിധത്തിലുള്ള മാറ്റങ്ങള് കൊണ്ട് വരുന്നതിന് സാധിക്കുന്നു. സാമ്പത്തികമായി നിങ്ങള്ക്ക് വളരെ മികച്ച സമയമായിരിക്കും. ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരുന്നില്ല. എന്ന് മാത്രമല്ല ബിസിനസിലും ജോലിയിലും നിങ്ങള്ക്ക് അനുകൂലമായ സമയമായിരിക്കും.. ബിസിനസുമായി ബന്ധപ്പെട്ട് ഗുണപ്രദമായ ധാരാളം യാത്രകള് ചെയ്യുന്നതിന് സാധിക്കുന്നു. വിദേശ യാത്രായോഗം നിങ്ങള്ക്കുണ്ടാവുന്നു. വിദേഷഷത്ത് പഠനാവശ്യത്തിനായി പോവുന്നതിനുള്ള യോഗം കാണുന്നു. അനുകൂലമായ പലഫലങ്ങളും നിങ്ങളെ തേടി വരുന്നു. കുടുംബത്തില് സന്തോഷവും ഐശ്വര്യവും നിറയുന്നു. വിദ്യാര്ത്ഥികള്ക്ക് അവരുടെ കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കുന്നു. ഒരിക്കലും ചിന്തകളില് നെഗറ്റീവ് കടന്നു വരുന്നില്ല. എല്ലാവരാലും സമ്മതനായി മുന്നോട്ട് പോവുന്നതിന് നിങ്ങള്ക്ക് സാധിക്കുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്ക്ക് കേന്ദ്ര ത്രികോണ രാജയോഗം വളരെയധികം ശുഭകരമായ ഫലങ്ങള് നല്കുന്നു. ജീവിതത്തില് സന്തോഷവും സമാധാനവും വളരെയധികം നിലനില്ക്കുന്നു. കുംഭം രാശിക്കാരില് രണ്ടാം ഭാവത്തിലാണ് വ്യാഴത്തിന്റെ ഉദയം സംഭവിക്കുന്നത്. ഒരിക്കലും തിരിഞ്ഞ് നോക്കേണ്ടി വരാത്ത ഒരു കാലമായിരിക്കും ഏപ്രില് മുതല് ഇവര്ക്ക് വരാന് പോവുന്നത്. സാമ്പത്തികമായി നിങ്ങള് ആഗ്രഹിക്കുന്നതുപോലെ തന്നെ കാര്യങ്ങള് നടക്കുന്നു. പണം ധാരാളം സമ്പാദിക്കാന് അനുകൂല സമയമാണ്. ജനുവരി 17 മുതല് നിങ്ങള്ക്ക് ഏഴരശനിയില് നിന്നും മോചനം ലഭിക്കുന്നു. സാമ്പത്തിക സ്ഥിതിയില് മികച്ച മാറ്റങ്ങള് ഉണ്ടാവുന്നതോടൊപ്പം തന്നെ ജോലിയില് പ്രമോഷനും അംഗീകാരവും ലഭിക്കുന്നു. മുടങ്ങിക്കിടന്ന ജോലികള് പൂര്ത്തിയാക്കാന് സാധിക്കുന്നു. ആത്മവിശ്വാസം വര്ദ്ധിക്കുന്നതിലൂടെ എല്ലാ കാര്യങ്ങളം കൃത്യസമയത്ത് ചെയ്ത് തീര്ക്കാന് സാധിക്കുന്നു. സാമ്പത്തിക സ്ഥിരത ഉണ്ടാവുന്നു എന്നത് തന്നെയാണ് ഏറ്റവും വലിയ കാര്യം. വിവാഹത്തിന്റെ കാര്യത്തില് തീരുമാനമാവുകയും കുടുംബ ജീവിതം സന്തോഷത്തോടെ മുന്നോട്ട് കൊണ്ട് പോവുന്നതിന് സാധിക്കുകയും ചെയ്യുന്നു.
Disclaimer : ഇവിടെ നല്കിയിരിക്കുന്ന വിവരങ്ങള് ഇന്റര്നെറ്റില് നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള് ചെയ്യുന്നതിന് മുന്പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
