For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

12 രാശിക്കാരും ശിവനെ ആരാധിക്കേണ്ടത് ഇപ്രകാരം: സര്‍വ്വൈശ്വര്യം ഫലം

|

ശിവനെ ആരാധിക്കേണ്ടത് എപ്രകാരമാണെന്ന് അറിഞ്ഞിരിക്കുന്നത് നല്ലതാണ്. കാരണം ക്ഷിപ്രകോപിയാണ് ശിവന്‍. ആരാധനയില്‍ തെറ്റുകുറ്റങ്ങള്‍ ഇല്ലാതിരിക്കുന്നതിനും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ ഉണ്ട്. ശിവനെ ആരാധിക്കുന്നവര്‍ക്ക് സ്‌നേഹം പ്രകാശം സമാധാനവും ജീവിതത്തിന് സന്തോഷവും ഉണ്ടാവുമെന്നാണ് വിശ്വാസം. ഓരോ രാശിക്കാരും ശിവനെ ആരാധിച്ചാല്‍ ജീവിതത്തില്‍ മികച്ച ഫലം ലഭിക്കുന്നുണ്ട് എന്നാണ് വിശ്വാസം.

Worship Lord Shiva As Per Zodiac S

ഹിന്ദു പുരാണമനുസരിച്ച്, മഹാവിഷ്ണു നാല് മാസത്തോളം ആഴത്തിലുള്ള ധ്യാനത്തില്‍ മുഴുകുകയും ശിവന്‍ വിഷ്ണുവിന്റെ ചുമതലകള്‍ ഏറ്റെടുക്കുകയും ചെയ്യുന്നു. അതിനാല്‍ ശിവന്‍ ഭക്തര്‍ക്ക് എളുപ്പത്തില്‍ പ്രസാദിക്കുമെന്ന് പറയപ്പെടുന്നു. പ്രത്യേകിച്ച് തിങ്കളാഴ്ചകളില്‍ ശിവനെ ആരാധിക്കുന്നത് കൊണ്ട് മികച്ച ഫലം ലഭിക്കുന്നുണ്ട്. ഓരോ രാശിക്കാരും എങ്ങനെയാണ് ശിവനെ ആരാധിക്കേണ്ടത് എന്ന് നോക്കാം.

മേടം രാശി

മേടം രാശി

തിങ്കളാഴ്ചയാണ് മേടം രാശിക്കാര്‍ക്ക് മികച്ച ദിനം. ഭഗവാനെ വേഗത്തില്‍ പ്രസാദിപ്പിക്കാന്‍ തേന്‍, പഞ്ചസാര, അരിപ്പൊടി തുടങ്ങിയ മധുര നിവേദ്യങ്ങള്‍ നിങ്ങള്‍ അര്‍പ്പിക്കണം. ഇത് ഐശ്വര്യം വര്‍ദ്ധിപ്പിക്കും.

ഇടവം രാശി

ഇടവം രാശി

ശുക്രദേവന്‍ ഭരിക്കുന്ന ഈ രാശിക്കാര്‍ ഭഗവാനെ ആരാധിക്കാന്‍ തൈര്, നെയ്യ് തുടങ്ങിയ പാല്‍ ഉല്‍പന്നങ്ങള്‍ അര്‍പ്പിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ മികച്ച നേട്ടങ്ങള്‍ കൊണ്ട് വരികയും ഐശ്വര്യത്തിന് വാതില്‍ തുറക്കുകയും ചെയ്യും.

മിഥുനം രാശി

മിഥുനം രാശി

ബുധന്‍ ആണ് മിഥുനം രാശിക്കാരെ ഭരിക്കുന്നത്. ഇവര്‍ ഭഗവാനെ ആരാധിക്കുന്നതിന് വേണ്ടി ശിവലിംഗത്തില്‍ ചുവന്ന പൂക്കള്‍ അര്‍പ്പിക്കണം. ഇത് നിങ്ങളുടെ ജീവിതത്തില്‍ മികച്ച മാറ്റങ്ങള്‍ ഉണ്ടാക്കുന്നുണ്ട്.

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശി

കര്‍ക്കിടകം രാശിക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. കര്‍ക്കടക രാശിക്കാര്‍ പരമശിവനു വളരെ പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഭഗവാന്റെ അനുഗ്രഹത്തിന് വേണ്ടി ഇവര്‍ ഭഗവാന് പാല് അര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കും.

ചിങ്ങം രാശി

ചിങ്ങം രാശി

ചിങ്ങം രാശിക്കാരെ സൂര്യനാണ് ഭരിക്കുന്നത്. ഇവര്‍ ശിവനെ പ്രസാദിപ്പിക്കാന്‍ തേനും ശര്‍ക്കരയും സമര്‍പ്പിക്കേണ്ടതാണ്. ഇത് കൂടാതെ ശിവന് പിന്‍വിളക്ക് കൊളുത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. ജീവിതത്തില്‍ ഉണ്ടാവുന്ന മികച്ച നേട്ടങ്ങള്‍ ഭഗവാന്റെ അനുഗ്രഹത്തിലൂടെ നിങ്ങള്‍ക്ക് ലഭിക്കുന്നു.

കന്നിരാശി

കന്നിരാശി

കന്നി രാശിക്കാരെ ഭരിക്കുന്നത് ബുധനാണ്. ജീവിതത്തിലെ എല്ലാ തടസ്സങ്ങളും അകറ്റാന്‍ കന്നിരാശി ശിവന് അഭിഷേകം നടത്തേണ്ടതാണ്. ഇത് ജീവിതത്തില്‍ കൂടുതല്‍ ഐശ്വര്യവും സ്‌നേഹവും വര്‍ദ്ധിപ്പിക്കുന്നു.

തുലാം രാശി

തുലാം രാശി

തുലാം രാശിക്കാര്‍ പരമശിവനെ പാല്, തൈര്, തേന്‍, നെയ്യ് എന്നിവകൊണ്ട് അഭിഷേകം നടത്തേണ്ടതാണ്. ആഗ്രഹപൂര്‍ത്തീകരണത്തിന് വേണ്ടി ഭഗവാന് ധാര നടത്തേണ്ടത് അത്യാവശ്യമാണ്.

വൃശ്ചികം രാശി

വൃശ്ചികം രാശി

വൃശ്ചികം രാശിക്കാര്‍ ശിവനെ പ്രസാദിപ്പിക്കുന്നതിന് വേണ്ടി ഭഗവാനെ ചുവന്ന പൂക്കള്‍ അര്‍പ്പിക്കേണ്ടതാണ്. ഇത് ചെയ്യുന്നതിലൂടെ ഭഗവാന്റെ അനുഗ്രഹം ലഭിക്കുകയും ജീവിതത്തില്‍ ഉണ്ടാവുന്ന പല വെല്ലുവിളികളേയും നിസ്സാരമായി തരണം ചെയ്യുന്നതിനും സാധിക്കുന്നുണ്ട്.

ധനു രാശി

ധനു രാശി

ധനു രാശിയുടെ അധിപന്‍ എന്ന് പറയുന്നത് ഗുരുവാണ്. ചന്ദനപ്പൊടിയും മഞ്ഞ നിറത്തിലുള്ള വസ്ത്രങ്ങളും പൂക്കളും സഹിതം ഭഗവാന് സമര്‍പ്പിക്കുക. ഇത് കൂടാതെ ഇളനീര് കൊണ്ട് ധാര നടത്തുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആഗ്രഹപൂര്‍ത്തീകരണത്തിന് സഹായിക്കുന്നുണ്ട്.

മകരം രാശി

മകരം രാശി

മകരം രാശിക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ശനിദേവനാണ്. വിജയം നേടാന്‍ കടുകെണ്ണയും എള്ളും ശിവന് സമര്‍പ്പിക്കേണ്ടതാണ്. ഇത് ജീവിതത്തില്‍ ഉണ്ടാവുന്ന എല്ലാ വിധത്തിലുള്ള തടസ്സങ്ങളേയും ഇല്ലാതാക്കുന്നുണ്ട്.

കുംഭം രാശി

കുംഭം രാശി

ശനിയാണ് കുംഭം രാശിക്കാരെ ഭരിക്കുന്നത്. ഈ രാശിക്കാര്‍ ശിവന് തൈരും പാലും സമര്‍പ്പിക്കണം. ഇത് കൂടാതെ പാലഭിഷേകം നടത്തേണ്ടത് അത്യാവശ്യമാണ്. ഇതിലൂടെ ജീവിതത്തില്‍ വിജയത്തിലേക്കും ഐശ്വര്യത്തിലേക്കും നിങ്ങളെ എത്തിക്കുന്നുണ്ട്.

മീനം രാശി

മീനം രാശി

മീനം രാശിക്കാര്‍ക്ക് അവരുടെ ഗ്രഹം എന്ന് പറയുന്നത് ബൃഹസ്പതിയാണ്. ഭഗവാനെ പ്രീതിപ്പെടുത്തുന്നതിന് വേണ്ടി മഞ്ഞപ്പൂക്കള്‍, ബദാം എന്നിവ ഭഗവാന് സമര്‍പ്പിക്കാവുന്നതാണ്. ഇവര്‍ക്ക് ദീര്‍ഘായുസ്സും ഐശ്വര്യവും നിറയുന്നുണ്ട് ജീവിതത്തില്‍.

ശിവനെ ആരാധിക്കുന്നത്

ശിവനെ ആരാധിക്കുന്നത്

ശിവന്‍ തന്റെ ഭക്തര്‍ക്ക് ദീര്‍ഘായുസ്സും ഐശ്വര്യവും സമ്പത്തും നല്‍കി അനുഗ്രഹിക്കുന്നു. ഇത് കൂടാതെ ഭാഗ്യവും കൊണ്ടുവരുന്നു, എല്ലാത്തരം പ്രശ്‌നങ്ങളും ഇല്ലാതാക്കുന്നതിന് ഭഗവാന്‍ അനുഗ്രഹിക്കുന്നു. തന്റെ ഭക്തരുടെ കുടുംബത്തിന് സമൃദ്ധമായ ജീവിതം ഉറപ്പാക്കുകയും ചെയ്യുന്നു.

ശനിമഹാദശ ഉടനേ നീങ്ങും മൂന്ന് രാശിക്കാര്‍: ഇനി ഭാഗ്യകാലം ഇവര്‍ക്ക്ശനിമഹാദശ ഉടനേ നീങ്ങും മൂന്ന് രാശിക്കാര്‍: ഇനി ഭാഗ്യകാലം ഇവര്‍ക്ക്

English summary

Right Way To Worship Lord Shiva As Per Zodiac Sign In Malayalam

Here in this article we are sharing the right way to worship lord shiva as per zodiac sign in malayalam. Take a look.
Story first published: Tuesday, January 25, 2022, 18:07 [IST]
X
Desktop Bottom Promotion