Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
നഖവും മുടിയുമെല്ലാം മുറിയ്ക്കുന്നതു സംബന്ധിച്ച് ഹിന്ദുക്കള്‍ക്കിടയില്‍ പല വിശ്വാസങ്ങളുമുണ്ട്. ചില പ്രത്യേക ദിവസങ്ങളില്‍ നഖവും മുടിയും മുറിയ്ക്കരുതെന്നും മറ്റും.
ഇതിനു പുറകിലെ കാരണങ്ങളെക്കുറിച്ച് പലപ്പോഴും നാം അജ്ഞരായിരിയ്ക്കും. ഇതിനൊക്കെ കാര്യകാരണസഹിതമുള്ള വിശദീകരണങ്ങളും വിവരിയ്ക്കുന്നുണ്ട്.
മുടിയും നഖവും മുറിയ്ക്കുന്നതു സംബന്ധിച്ചുള്ള ഇത്തരം ചില വിശദീകരണങ്ങളെക്കുറിച്ചറിയൂ,

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
ഹൈന്ദവവിശ്വാസപ്രകാരം തിങ്കള്‍ ഭഗവാന് ശിവന്റെ ദിനമാണ്. ചന്ദ്രസ്വാധീനം കൂടുതലുള്ള ദിവസം. ചൊവ്വ ഹനുമാന്. ചൊവ്വാഗ്രഹത്തിനു സ്വാധീനം കൂടുതല്‍. ബുധന്‍ കൃഷ്ണന്. ഗ്രഹങ്ങളില്‍ ബുധനാണ് സ്വാധീനം കൂടുതല്‍. വ്യാഴം വിഷ്ണുവിന്. വ്യാഴസ്വാധീനം കൂടുതലുള്ള ദിവസം. വെള്ളി ദുര്‍ഗാദേവിയ്ക്ക്. വീനസിന് സ്വാധീനം. ശനി ശനിദേവന്. ശനിഗ്രഹത്തിന് സ്വാധീനം. ഞായര്‍ സൂര്യന്. സൂര്യദേവനാണ് സ്വാധീനം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
തിങ്കളാഴ്ച ദിവസം ചന്ദ്രസ്വാധീനമുള്ളതുകൊണ്ടുതന്നെ ഈ ദിവസം നഖവും മുടിയും വെട്ടുന്നത് മാനസിക, ആരോഗ്യപ്രശ്നങ്ങള്‍ വരുത്തും. കുട്ടികളുടെ ആരോഗ്യത്തിനു പ്രത്യേകിച്ചും.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
ചൊവ്വാഴ്ച മുടിയും നഖവും വെട്ടുന്നത് ഒരാളുടെ ആയുസു കുറയ്ക്കുമെന്നതാണ് വിശ്വാസം. ഈ ദിവസം മുടിയും നഖവും വെട്ടരുതെന്നു വിശ്വാസം പറയുന്നു.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
ബുധനാഴ്ച നഖവും മുടിയും വെട്ടാന്‍ ചേര്‍ന്ന ദിവസമാണ്. ഈ ദിവസം മുടിയും നഖവും വെട്ടുന്നത് ഐശ്വര്യം കൊണ്ടുവരുമെന്നും വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
വ്യാഴാഴ്ച ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് ലക്ഷ്മീദേവിയോടുള്ള അനാദരവാണെന്നു വിശ്വാസം. ഇത് ശുഭദായകമല്ല.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
വെള്ളിയാഴ്ച മുടിയും നഖവും മുറിയ്ക്കാന്‍ നല്ലതാണെന്നു പറയും. ഇത് സൗന്ദര്യദേവതയായ വീനസിന്റെ ദിനമായി കരുതപ്പെടുന്നു. ഈ ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് സൗന്ദര്യവും പ്രശസ്തിയും വിജയവും കൊണ്ടുവരുമെന്നു വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
ശനിദേവന്റെ ദിനമായ ശനിയാഴ്ച മുടി മുറിയ്ക്കുന്നത് അകാലമരണത്തിനും അപകടമരണത്തിനും വഴിയൊരുക്കുമെന്നാണ് വിശ്വാസം.

മുടിയും നഖവും മുറിയ്ക്കാനുള്ള വിധികള്‍
ഞായറാഴ്ച സൂര്യദേവന്റെ ദിവസം. ഈ ദിവസം മുടിയും നഖവും മുറിയ്ക്കുന്നത് പണം, സമാധാനം, ധര്‍മം എന്നിവ നശിപ്പിയ്ക്കുമെന്നാണ് വിശ്വാസം. മഹാഭാരത്തിലാണ് ഇതു വിശദമാക്കുന്നത്.



Click it and Unblock the Notifications
