For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

Revathi Nakshatra 2022: അവസാന നക്ഷത്രഫലം നിസ്സാരമല്ല: ഭാഗ്യഫലം കുന്ന് കൂടും ഈ വര്‍ഷം

|

രേവതി, നക്ഷത്ര സമൂഹങ്ങളില്‍ അവസാനത്തെ നക്ഷത്രമാണ്. ഈ നക്ഷത്രത്തിന്റെ 2022-ലെ ഫലങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. കാരണം ഭാഗ്യമാണോ നിര്‍ഭാഗ്യമാണോ ഈ നക്ഷത്രക്കാരെ 2022-ല്‍ കാത്തിരിക്കുന്നത് എന്നത് അറിഞ്ഞിരിക്കാം.. ഈ വര്‍ഷത്തെ രാശിമാറ്റങ്ങളെക്കുറിച്ചും ഗ്രഹമാറ്റങ്ങളെക്കുറിച്ചും നാം പല ലേഖനങ്ങളിലും വായിച്ചറിഞ്ഞു. എന്നാല്‍ ഈ വര്‍ഷത്തെ 27-ാമത്തെ നക്ഷത്രമായ രേവതിയുടെ ഭാഗ്യ നിര്‍ഭാഗ്യങ്ങളെക്കുറിച്ചും അതിലുണ്ടാവുന്ന മാറ്റങ്ങളെക്കുറിച്ചും നമുക്ക് ഈ ലേഖനത്തില്‍ വായിക്കാവുന്നതാണ്.

Revathi Nakshatra 2022

ഈ നക്ഷത്രത്തില്‍ പിറന്നവര്‍ക്ക് ചില പൊതുവായ സ്വഭാവ സവിശേഷതകള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. ഇവര്‍ വിശ്വസ്തരും കുലീനരുമായിരിക്കും. ഇവരുടെ ജീവിതത്തില്‍ സര്‍വ്വവിധ സുഖസൗകര്യങ്ങളും അനുഭവിക്കാനുള്ള യോഗമുണ്ട്. പൊതുവെ സൗന്ദര്യമുളളവരും അന്തസ്സുള്ളവരുമായിരിക്കും രേവതി നക്ഷത്രക്കാര്‍. ഏറ്റെടുക്കുന്ന ഏതു കാര്യവും ഭംഗിയായി പൂര്‍ത്തിയാക്കാന്‍ ഇവര്‍ക്ക് പരമാവധി ശ്രമിക്കുകയും അതില്‍ വിജയിക്കുകയും ചെയ്യും. സാമ്പത്തിക കാര്യങ്ങളില്‍ ഈ നാളുക്കാര്‍ പിശുക്ക് കാണിക്കാറില്ല. സല്‍സ്വഭാവവും ആത്മാര്‍ത്ഥയും ഈ നാളുക്കാരുടെ മുഖമുദ്രായാണ് കണക്കാക്കുന്നത്. 2022-ലെ ഇവരുടെ പൊതുവായുള്ള ഫലങ്ങള്‍ നമുക്ക് നോക്കാം.

പാദപ്രവചനം

പാദപ്രവചനം

രേവതി നക്ഷത്ര പാദം 1 ജനിച്ച മീനം രാശി ആളുകള്‍ക്ക് അപ്രതീക്ഷിതമായ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടിവരും, ഇത് നിങ്ങളുടെ കരിയറിനെയും യാത്രാ പദ്ധതികളെയും ബാധിക്കും. രേവതി നക്ഷത്ര പാദം 2 മീനം രാശിയില്‍ ജനിച്ചവര്‍ ലോട്ടറി, കളി, ഓഹരി വിപണി എന്നിവയില്‍ നേട്ടമുണ്ടാക്കുന്നവരായിരിക്കും. രേവതി നക്ഷത്ര പാദം 3 മീന രാശിയില്‍ ജനിച്ചവര്‍ വസ്തുവോ വീടോ വില്‍ക്കാനും പുതിയ സ്ഥലത്തേക്ക് മാറാനും തീരുമാനിക്കും. രേവതി നക്ഷത്ര പാദം 4 മീനം രാശി ഇന്നത്തെ ജോലിയില്‍ സന്തുഷ്ടനാകില്ല, അതുകൊണ്ട് തന്നെ ജോലി മാറുന്നതിനെക്കുറിച്ച് ഇടക്കിടക്ക് ആലോചിക്കും. എന്നാല്‍ കരിയര്‍ മാറ്റത്തില്‍ നിങ്ങള്‍ക്ക് ഭാഗിക വിജയം മാത്രമേ ലഭിക്കൂ.

മാസഫലങ്ങള്‍

മാസഫലങ്ങള്‍

2022 ജനുവരി, മാര്‍ച്ച്, ഏപ്രില്‍, ജൂലൈ, ഓഗസ്റ്റ്, ഒക്ടോബര്‍ മാസങ്ങള്‍ മോശമാണ്. ഫെബ്രുവരി, ജൂണ്‍, നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നല്ലതും ചീത്തയുമായ മാസങ്ങള്‍ ആയിരിക്കും. ഇതിലൂടെ സമ്മിശ്രഫലങ്ങളാണ് നിങ്ങളെ തേടിയെത്തുന്നത്. 2022 മെയ്, സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങള്‍ നല്ല മാസങ്ങളാണ്. ഈ സമയം ചെയ്യുന്നതെല്ലാം ലക്ഷ്യത്തില്‍ എത്തുന്നതിനുള്ള സാധ്യതയുണ്ട്. മാസഫലങ്ങളുടെ അടിസ്ഥാനത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങള്‍ക്ക് സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്നു.

 കരിയര്‍ മാറ്റം

കരിയര്‍ മാറ്റം

നിങ്ങളുടെ കരിയറിലെ നിങ്ങളുടെ കഠിനാധ്വാനത്തിനും നൂതന ആശയങ്ങള്‍ക്കും നിങ്ങള്‍ക്ക് പല കോണുകളില്‍ നിന്നും അഭിനന്ദനം ലഭിക്കുന്നു. പരീക്ഷകളിലും അഭിമുഖങ്ങളിലും പക്ഷേ വിജയം നിങ്ങള്‍ക്കൊപ്പമായിരിക്കില്ല. ജോലി അന്വേഷിക്കുന്നവര്‍ക്ക് തുടക്കത്തില്‍ ചില ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അതില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്നവര്‍ വിജയം കൈവരിക്കും. ജന്മനാ കഴിവുള്ളവര്‍ക്ക് അവസരങ്ങള്‍ ലഭിക്കുമെങ്കിലും കാര്യമായ സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകില്ല. നിങ്ങളുടെ നിരപരാധിത്വം വിജയകരമായി തെളിയിച്ചതിന് ശേഷം മാത്രമേ നിങ്ങള്‍ ഏത് കാര്യത്തിലും മുന്നോട്ട് പോവുകയുള്ളൂ. ശരിയായ സ്ഥാനക്കയറ്റമോ ശമ്പള വര്‍ദ്ധനവോ വൈകുന്നതിനുള്ള സാധ്യതയുണ്ട്. ശാസ്ത്ര സാങ്കേതിക മേഖലയിലെ നിങ്ങളുടെ പുതിയ കണ്ടെത്തലുകള്‍ക്ക് നിങ്ങള്‍ക്ക് അവാര്‍ഡ് ലഭിക്കും.

സാമ്പത്തികം

സാമ്പത്തികം

കൃത്യമായ ആസൂത്രണത്തിലൂടെ സാമ്പത്തിക നേട്ടം നിങ്ങളെ തേടി വരുന്നുണ്ട്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ കടത്തിലേക്കും സാമ്പത്തിക ബാധ്യതകളിലേക്കും നിങ്ങളെ എത്തിക്കുന്നു. പരിചയസമ്പന്നരായ ആളുകളുടെ ശ്രദ്ധയും സഹായവും പണത്തിന്റെ കാര്യത്തിലും ബിസിനസ്സിലും പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. അതുകൊണ്ട് കടം വാങ്ങുന്നതില്‍ പോലും അതീവ ശ്രദ്ധ വേണം. ബിസിനസിന്റെ കാര്യത്തില്‍ അധികം പണം മുടക്കാതിരിക്കുന്നതാണ് ഈ വര്‍ഷം നല്ലത്. കാരണം അപ്രതീക്ഷിതമായുണ്ടാവുന്ന നഷ്ടം നിങ്ങളെ തളര്‍ത്തും.

കുടുംബം

കുടുംബം

സഹോദരങ്ങളുമായോ മറ്റ് കുടുംബാംഗങ്ങളുമായോ ഉള്ള കലഹങ്ങള്‍ ഒഴിവാക്കാന്‍ നിങ്ങളില്‍ ചിലര്‍ പുതിയ വീട്ടില്‍ മാറി താമസിക്കും. ഓരോ പ്രവൃത്തിക്കും മുമ്പ് പ്രാര്‍ത്ഥിക്കുന്നത് തെറ്റുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. കുടുംബത്തിലെ ഒരു അംഗം ജോലി ഉപേക്ഷിച്ചേക്കാം. എന്നാല്‍ ഇത് പിന്നീട് സാമ്പത്തിക ബാധ്യത വര്‍ദ്ധിപ്പിക്കുന്നു. നിങ്ങള്‍ സഹായിച്ച ബന്ധുക്കള്‍ പലപ്പോഴും നിങ്ങളുടെ ശത്രുക്കളായി മാറിയേക്കാം. പരസ്പരവിരുദ്ധമായ ആശയങ്ങളെയും ആളുകളെയും ഒന്നിപ്പിക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും.

സാമൂഹിക രംഗം

സാമൂഹിക രംഗം

രാഷ്ട്രീയക്കാര്‍ക്കും സാമൂഹികരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും അപമാനങ്ങള്‍ നേരിടേണ്ടിവരും. ആഡംബര ജീവിതശൈലി ഉപേക്ഷിക്കാന്‍ നിങ്ങള്‍ നിര്‍ബന്ധിതരാകും. ഏതൊരു പ്രോജക്റ്റും വിജയകരമായി പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ കഠിനമായി പരിശ്രമിക്കേണ്ടിവരും. തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുമെങ്കിലും അവസാനം വിജയം കൈവരിക്കും. കുടുംബത്തില്‍ പൂജകളും മംഗള കര്‍മ്മങ്ങളും നടക്കുന്നതിനുള്ള സാധ്യതയുണ്ട്. അമിത ദേഷ്യത്തോടെയുള്ള സമീപനവും നല്ലതല്ല. ദാമ്പത്യകാര്യങ്ങളില്‍ മികച്ച സമയമായിരിക്കും. സന്താനഭാഗ്യത്തിനുള്ള സാധ്യതയുണ്ട്.

പൊതുഫലങ്ങള്‍

പൊതുഫലങ്ങള്‍

യാത്രാ സംബന്ധമായ കാര്യങ്ങളില്‍ വിജയം നിങ്ങളെ തേടി വരുന്നു. ഇത് കൂടാതെ ജലവുമായി ബന്ധപ്പെട്ട ബിസിനസ്സുള്ളവര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ഇതിലൂടെ സാമ്പത്തിക നേട്ടങ്ങള്‍ അപ്രതീക്ഷിതമായി നേടിയെടുക്കും. ബിസിനസ്സ് ചെയ്യുന്ന ആളുകള്‍ നിങ്ങളുടെ സ്ഥാപനത്തിന് കേടുപാടുകളോ നഷ്ടങ്ങളോ വരുത്തുന്ന പങ്കാളികളെയോ ജീവനക്കാരെയോ ഒഴിവാക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ആഗ്രഹമനുസരിച്ച് ഉപരിപഠനത്തിന് ചേരാനാകും. വിവാഹത്തിന്റെ കാര്യത്തില്‍ നേരത്തെ തീരുമാനിച്ച വിവാഹത്തില്‍ കാലതാമസം നേരിടേണ്ടതായി വരുന്നുണ്ട്. നിങ്ങളില്‍ ചിലര്‍ക്ക് പെട്ടെന്ന് വിവാഹം ഉറപ്പിക്കുകയും നടത്തുകയും ചെയ്യേണ്ട അവസ്ഥയുണ്ടാവുന്നുണ്ട്. പുനര്‍വിവാഹം ആഗ്രഹിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരും. പലപ്പോഴും അശ്രദ്ധ പരിക്കിന് കാരണമായേക്കാം. പങ്കാളിയുടെ ആരോഗ്യം ആശങ്കാജനകമായിരിക്കും.

Uthrattathi Nakshatra 2022: ജന്മനക്ഷത്രം ഇതാണോ: 2022-ലെ ഭാഗ്യഫലങ്ങള്‍ അത്ഭുതപ്പെടുത്തുംUthrattathi Nakshatra 2022: ജന്മനക്ഷത്രം ഇതാണോ: 2022-ലെ ഭാഗ്യഫലങ്ങള്‍ അത്ഭുതപ്പെടുത്തും

most read:Pooruruttathi Nakshatra 2022: 27 നക്ഷത്രങ്ങളില്‍ അതിശ്രേഷ്ഠം ഈ നക്ഷത്രഫലം : 2022 അതിശയിപ്പിക്കും

English summary

Revathi Nakshatra 2022 Predictions in Malayalam

Revathi Nakshatra 2022 Predictions Based On Malayalam Nakshatram Kerala Astrology. Take a look
Story first published: Saturday, January 29, 2022, 11:58 [IST]
X
Desktop Bottom Promotion