Latest Updates
-
ഇന്നത്തെ രാജയോഗം: ഹംസ, മാളവ്യ യോഗങ്ങൾക്കായുള്ള ശുഭമുഹൂർത്തങ്ങൾ; നഗരം തിരിച്ചുള്ള സമയക്രമം ഇതാ -
2026 വിനായക ചതുർത്ഥി: ഗണേശ പൂജയ്ക്ക് ശുഭമുഹൂർത്തം ഇതാ, രാഹു-ഗുളിക കാലങ്ങൾ ഒഴിവാക്കി വിഗ്രഹ പ്രതിഷ്ഠ നടത്താം -
കത്തുന്ന വെയിലിലും ഈർപ്പത്തിലും ചർമ്മം തളരുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ്
ഭാഗ്യത്തിന്റെ വാതില്‍ തുറക്കും, ശനി, രാഹു ഉള്‍പ്പെടെ 5 ഗ്രഹങ്ങള്‍ വക്രത്തില്‍; ഈ 4 രാശിക്ക് നേട്ടം
ജ്യോതിഷത്തില്‍ ഗ്രഹങ്ങളുടെ ചലനങ്ങള്‍ പ്രത്യേക പ്രാധാന്യത്തോടെ കാണുന്നു. ഗ്രഹങ്ങള്‍ ഒരു നിശ്ചിത ഇടവേളയില്‍ രാശിചിഹ്നം മാറകയും അവ നീങ്ങുകയും ചെയ്യുന്നു. ഗ്രഹങ്ങളുടെ ഈ നീക്കം ചിലപ്പോള്‍ വക്രഗതിയിലുള്ളതും ചിലപ്പോള്‍ നേര്രേഖയിലുമായിരിക്കും. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റങ്ങള്‍ എല്ലാ രാശിയിലുള്ള ആളുകളുടെയും ജീവിതത്തെ ബാധിക്കുന്നു. ജ്യോതിഷപ്രകാരം ഓഗസ്റ്റ് 24 മുതല്‍, 5 ഗ്രഹങ്ങള്‍ വക്രഗതി ദിശയില്‍ ഒരുമിച്ച് നീങ്ങും. ശനി, രാഹു, കേതു, ശുക്രന്, ബുധന്‍ എന്നിവയാണ് ഈ 5 ഗ്രഹങ്ങള്‍. ശനി, രാഹു, കേതു, ശുക്രന് എന്നിവ ഇതിനകം വക്രഗതിയിലാണ് നീങ്ങുന്നത്.
ഇപ്പോള്‍ ഓഗസ്റ്റ് 24 മുതല്‍ ബുധനും വക്രഗതിയിലേക്ക് സഞ്ചരിച്ച് തുടങ്ങുന്നു. ഇത്തരത്തില്‍ 5 ഗ്രഹങ്ങള്‍ ഒരേസമയം വക്രത്തില്‍ നീങ്ങുന്നതിനാല്‍, അതിന്റെ പ്രതിഫലനം എല്ലാ രാശിക്കാരിലും കാണപ്പെടും. എന്നാല്‍ 4 രാശിക്കാര്‍ക്ക് ഈ സമയം ഭാഗ്യകാലമായിരിക്കും. ഇവര്‍ക്ക് ഈ സമയം പ്രത്യേക നേട്ടങ്ങള്‍ ലഭിക്കും. 5 ഗ്രഹങ്ങള്‍ വക്രത്തില്‍ നീങ്ങുന്നതോടെ ഭാഗ്യം തെളിയുന്ന ആ രാശികള്‍ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

മേടം
5 ഗ്രഹങ്ങള്‍ ഒന്നിച്ചുള്ള വക്രഗതി സഞ്ചാരം മേടം രാശിക്കാര്‍ക്ക് ശുഭകരമാണ്. ഈ രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് നല്ല വിജയം ലഭിക്കാനും ബിസിനസ്-ജോലിയില്‍ നല്ല വാര്‍ത്തകള്‍ കേള്‍ക്കാനും സാധ്യതയുണ്ട്. ചില വലിയ വിജയങ്ങള്‍ ഈ സമയം നിങ്ങള്‍ക്ക് വന്നുചേരും. എവിടെ നിന്നെങ്കിലും പണം കൈയ്യില്‍ വന്നുചേരും. ദാമ്പത്യജീവിതം സന്തോഷകരമാകും. ആരോഗ്യം മികച്ചതായിരിക്കും.
മിഥുനം
5 ഗ്രഹങ്ങളുടെ പ്രതിലോമ ചലനം മിഥുന രാശിക്കാര്‍ക്ക് ഒരു ശുഭസൂചനയാണ്. നിങ്ങളുടെ മുടങ്ങിക്കിടക്കുന്ന ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. നിങ്ങള്‍ക്ക് ഈ സമയം സമ്പത്തും ബഹുമാനവും ലഭിക്കും. ഏതെങ്കിലും നിയമപ്രശ്നം കോടതിയില്‍ നടക്കുന്നുണ്ടെങ്കില്‍ അതില്‍ വിജയമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം നേടാനുള്ള സാധ്യതയും ഉണ്ട്.
ചിങ്ങം
5 ഗ്രഹങ്ങളുടെ വക്രഗതി ചലനം ചിങ്ങം രാശിക്കാര്‍ക്ക് ശുഭസൂചനയാണ്. ജോലിയില്‍ ഒരു പ്രധാന സ്ഥാനം ലഭിക്കാന്‍ സാധ്യതയുണ്ട്. രാഷ്ട്രീയവുമായും സാമൂഹ്യ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ആളുകള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ ലഭിക്കും. കഴിഞ്ഞ കുറേ മാസങ്ങളായി പൂര്‍ത്തിയാകാതെ കിടക്കുന്നതോ പലതരത്തിലുള്ള തടസ്സങ്ങള്‍ നേരിടുന്നതോ ആയ പ്രവൃത്തികള്‍ ഈ സമയം പൂര്‍ത്തിയാകാനുള്ള എല്ലാ സാധ്യതകളുമുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ മികച്ചതായിരിക്കും. പെട്ടെന്ന് എവിടെ നിന്നെങ്കിലും പണം നേടാനുള്ള അവസരങ്ങള്‍ മുന്നില്‍വരും.

തുലാം
5 ഗ്രഹങ്ങളുടെ പിന്തിരിപ്പന് ചലനം തുലാം രാശിക്കാര്‍ക്ക് ഒരു അനുഗ്രഹമായിരിക്കും. ഈ സമയം നിങ്ങള്‍ക്ക് ഭാഗ്യത്തിന്റെ പൂര്‍ണ പിന്തുണയുണ്ടാകും. നിങ്ങള്‍ക്ക് സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കും. മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കാനാകും. സമൂഹത്തില്‍ ബഹുമാനം വര്‍ധിക്കും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് പുതിയ അവസരം ലഭിക്കും. ഗ്രഹങ്ങളുടെ ചലനത്തിലെ മാറ്റത്തിന്റെ ഫലം നിങ്ങളുടെ ജീവിതത്തില്‍ പ്രതിഫലിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
