Latest Updates
-
അന്താരാഷ്ട്ര യോഗാ ദിനം: ഗർഭിണികൾ യോഗ ചെയ്യുമ്പോൾ ഈ മുൻകരുതലുകൾ നിർബന്ധം, സുരക്ഷിതമായിരിക്കാം! -
ഇന്ത്യ-അഫ്ഗാൻ കളി ആവേശത്തിനിടയിൽ വണ്ണം കൂടുമോ? കളി കാണുമ്പോൾ ഈ ലഘുഭക്ഷണങ്ങൾ ശീലമാക്കൂ! -
മഴക്കാലത്തെ ഈർപ്പം ചർമ്മത്തെ നശിപ്പിക്കുമോ? ഫംഗസ് അണുബാധയും താരനും തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ജൂൺ 22 ബുധൻ കർക്കടകത്തിലേക്ക്: കരിയറിലും ബിസിനസ്സിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
തിരുവാതിര ഞാറ്റുവേല 2026: മഴക്കാലം തുടങ്ങുന്നു; നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ അറിയാമോ? -
2026 ജൂൺ 20: ഇന്ന് അതിശക്തമായ രവിയോഗം; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക നേട്ടവും ഉറപ്പ്! -
ജൂൺ 20 നക്ഷത്രഫലം: അശ്വതി മുതൽ രേവതി വരെ, ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ആർക്കൊക്കെ? -
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം
ആരുടെ കണ്ണേറും ഫലിക്കില്ല, ഇവ കയ്യിലുണ്ടെങ്കില്‍ ദൃഷ്ടിദോഷവും നെഗറ്റീവ് എനര്‍ജിയും തൊടാന്‍ മടിക്കും
നന്നായി ഒരുങ്ങി പുറത്ത് പോകുമ്പോഴോ, പരീക്ഷയില്‍ നല്ല മാര്‍ക്ക് വാങ്ങുമ്പോഴോ, വലിയ വീട് വെക്കുമ്പോഴോ എല്ലാം പഴമക്കാര്‍ പറയുന്ന ഒരു കാര്യമാണ് കണ്ണേറ് തട്ടും, കണ്ണ് കൊള്ളും, ദൃഷ്ടിദോഷം പതിയും എന്നെല്ലാം. മറ്റൊരാളുടെ നെഗറ്റീവ് എനര്‍ജിക്ക് പാത്രമാകുന്നതിനെയാണ് കണ്ണ് തട്ടുക എന്ന് പൊതുവെ പറയുക. ആളുകള്‍ കരുതുന്നത് പോലെ ഇത് ഇന്ത്യയില്‍ മാത്രമുള്ള കാര്യമല്ല. ലോകത്തെല്ലായിടത്തും ഈ വിശ്വാസം ഉണ്ട്. ചിലയാളുകള്‍ വെറുതെ ഒന്ന് നോക്കിയാല്‍ പോലും അവരുടെ ദോഷദൃഷ്ടി പതിയുമെന്നും അതുകൊണ്ട് ദൗര്ഭാഗ്യങ്ങളോ, അസുഖങ്ങളോ, പരാജയങ്ങളോ ഒക്കെ വരുമെന്നുമാണ് വിശ്വാസം.

അത്തരം നെഗറ്റീവ് എനര്‍ജികളില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ ചില ഉപായങ്ങളുണ്ട്. ദൃഷ്ടിദോഷം അകലാനുള്ള അത്തരം ചില ഉപായങ്ങള്‍ നോക്കാം.
ദൈവത്തിന്റെ ഫോട്ടോ
ദൃഷ്ടിദോഷത്തില്‍ നിന്നും മറ്റുള്ളവരുടെ നെഗറ്റീവ് എനര്‍ജിയില്‍ നിന്നും സംരക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം ദൈവത്തിന്റെ ഒരു ഫോട്ടോ കയ്യില്‍ വെക്കുക എന്നതാണ്. ഇന്ത്യയില്‍ ദൈവവിശ്വാസികളായുള്ളവരുടെ വീടുകളില്‍ പൊതുവേ അവരുടെ ആരാധനാമൂര്‍ത്തികളുടെ ഫോട്ടോ വെക്കാറുണ്ട്. ഹിന്ദുമതത്തില്‍ ഗണപതി, ഹനുമാന്, ദുര്‍ഗ്ഗ എന്നിവരുടെ ഫോട്ടോ ദൃഷ്ടിദോഷത്തില്‍ നിന്ന് രക്ഷിക്കുമെന്നാണ് വിശ്വാസം.
കറുത്ത ചരട്
ദൃഷ്ടിദോഷം പോകാന്‍ കറുത്ത നൂല് ഉപയോഗിക്കുന്ന പാരമ്പര്യം കാലങ്ങളായി ഇന്ത്യക്കാര്‍ക്കിടയില്‍ ഉണ്ട്. കറുത്ത ചരട് കയ്യിലും കാലിലും കഴുത്തിലുമെല്ലാം ധരിക്കുന്നത് ഈ വിശ്വാസത്തിലാണ്. ചിലയാളുകള്‍ വാതിലിലും വാഹനത്തിലും കറുത്ത ചരട് കെട്ടാറുണ്ട്. കറുത്ത ചരട് നെഗറ്റീവ് എനര്‍ജിയെ വലിച്ചെടുക്കുമെന്ന് കരുതുന്നു. പൂജാരിമാര്‍ പൂജിച്ച കറുത്ത ചരടുകള്‍ ദുഷ്ടശക്തികള്‍ക്കെതിരെ ഫലപ്രദമാണെന്നും വിശ്വാസമുണ്ട്.
പഞ്ചമുഖ ഹനുമാന്
അഞ്ച് മുഖങ്ങളുള്ള ഹനുമാന് ദുഷ്ടശക്തികളില്‍ നിന്നും സംരക്ഷണമേകുന്ന ശക്തമായ രൂപമായി ഹിന്ദുക്കള്‍ കരുതുന്നു. രാവണ സഹോദരനായ അഹിരവനില് നിന്നും ശ്രീരാമനെയും ലക്ഷ്മണനെയും രക്ഷിച്ചത് പഞ്ചമുഖ ഹനുമാന് ആണെന്നാണ് വിശ്വാസം. പഞ്ചമുഖ ഹനുമാന്റെ ലോക്കറ്റോ കൈചെയിനോ ധരിച്ചാല്‍ ദൃഷ്ടിദോഷത്തില്‍ നിന്നും മറ്റ് നെഗറ്റീവ് എനര്‍ജികളില്‍ നിന്നും രക്ഷപ്പെടാമെന്നാണ് വിശ്വാസം.
ഗ്രാമ്പു
അടുക്കളയിലെ സ്ഥിരാസാന്നിധ്യമായ ഗ്രാമ്പൂവും കണ്ണേറ് കൊള്ളാതിരിക്കാനും ശുദ്ധീകരിക്കാനും നല്ലതാണെന്നാണ് വിശ്വാസം. പൂജാവേളകളില്‍ ഗ്രാമ്പൂ അഗ്നിയിലേക്ക് ഇടുന്ന പതിവ് ചിലയിടങ്ങളില്‍ ഉണ്ട്. അത് കത്തുമ്പോള്‍ പുറത്തുവരുന്ന ഗന്ധം അന്തരീക്ഷത്തെ പരിശുദ്ധമാക്കുമെന്നും നെഗറ്റിവിറ്റിയെ ഇല്ലാതാക്കുമെന്നും കരുതുന്നു. പുറത്തുപോകുമ്പോള്‍ കുറച്ച് ഗ്രാമ്പു കയ്യിലോ പഴ്സിലോ വെക്കുന്നത് നല്ലതാണ്.
ഏലം
ഏലത്തിനും അന്തരീക്ഷത്തെ ശുദ്ധീകരിക്കാനുള്ള കഴിവുണ്ടെന്ന് കരുതപ്പെടുന്നു. ദൃഷ്ടിദോഷം ഒഴിവാക്കാന്‍ ഏലത്തിന് സാധിക്കുമെന്നാണ് വിശ്വാസം. ഗ്രാമ്പൂ പോലെ തന്നെ ഏലവും അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും ആളുകള്‍ക്ക് ചുറ്റും പോസിറ്റീവ് ആയ പ്രഭാവം സൃഷ്ടിക്കുകയും ചെയ്യും. എപ്പോഴും കയ്യില്‍ കുറച്ച് ഏലം കരുതുക. അതിന്റെ സുഗന്ധം പോകുമ്പോള്‍ മാറ്റിസ്ഥാപിക്കുക.
കര്‍പ്പൂരം
പൂജാസമയങ്ങളിലും മംഗളമുഹൂര്ത്തങ്ങളിലും സാധാരണയായി കര്‍പ്പൂരം കത്തിക്കുന്ന പതിവുണ്ട്. കര്‍പ്പൂരം ദോഷകരമായ എനര്‍ജി നീക്കുമെന്നാണ് വിശ്വാസം. സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാനും കര്പ്പൂരത്തിന് സാധിക്കും.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.
The image used in the story is AI-generated



Click it and Unblock the Notifications