Latest Updates
-
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും -
48 മണിക്കൂറിനുള്ളില്‍ ബുധന്‍ ചയതത്തിലേക്ക്: കരിയര്‍, ധനം, ജോലി, ദാമ്പത്യം അത്ഭുതപ്പെടും മാറ്റങ്ങളില്‍ ഇവര്‍ -
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം -
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം -
40 ദിനത്തോളം ശനി അസ്തമയത്തില്‍: മാര്‍ച്ച് 13 മുതല്‍ മീനം രാശിയിലേക്ക്, അതിഗംഭീര മാറ്റങ്ങള്‍ നല്കുന്ന 3 രാശി -
വനിതാ ദിനം 2026: നിസ്സാരമല്ല സ്ത്രീകളുടെ ആരോഗ്യം പ്രത്യേകിച്ച് 30-കളില്‍ ഈ പരിശോധനകള്‍ നിര്‍ബന്ധം -
വനിതാദിനം 2026: പ്രിയപ്പെട്ടവരെ അഭിനന്ദിക്കാം, ആശംസകള്‍ അറിയിക്കാം: വനിതാദിനാശംസകള്‍ -
കാത്തിരിക്കുന്നത് മികച്ച അവസരങ്ങള്‍, മാര്‍ച്ച് രണ്ടാംവാരത്തില്‍ ഇവര്‍ മുന്പില് സമ്പൂര്‍ണ വാരഫലം 12 രാശിക്കും -
'സ്ത്രീഹൃദയ'ത്തെ നിസാരമായിക്കാണരുത്: സ്ത്രീകളിലെ ഹൃദ്രോഗം, ലക്ഷണം, കാരണം, പരിഹാരം -
മേടം, മിഥുനം ഉള്‍പ്പടെ മാര്‍ച്ച് രണ്ടാം വാരത്തിലെ ഭാഗ്യ രാശിക്കാര്‍: കരിയര്‍, ധനം, ജോലി എല്ലാം ഭാഗ്യക്കൊടുമുടി
ജാതകത്തിലെ സൂര്യന്റെ ദൃഷ്ടി നിസ്സാരമല്ല: സൂര്യന്‍ ബലഹീനനെങ്കില്‍ ജീവിതം നശിപ്പിക്കും
സൂര്യന്‍ എന്ന ഗ്രഹം വളരെയധികം പ്രധാനപ്പെട്ട ഒരു ഗ്രഹമാണ്. ജ്യോതിഷപ്രകാരം സൂര്യന്‍ വളരെ പ്രധാനപ്പെട്ട മാറ്റങ്ങള്‍ ജീവിതത്തില്‍ ഉണ്ടാക്കുന്ന ഒരു ഗ്രഹമാണ്. ഗ്രഹങ്ങളുടെ രാജാവ് എന്നാണ് പലപ്പോഴും സൂര്യന്‍ അറിയപ്പെടുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ സൂര്യന്റെ ബലഹീനത നമ്മുടെ ജീവിതത്തില്‍ വളരെയധികം ദോഷങ്ങള്‍ കൊണ്ട് വരുന്നു. സൂര്യന്റെ കാന്തികശക്തി പലപ്പോഴും മറ്റ് ഗ്രഹങ്ങളും സൂര്യനെ പിന്തുടരുന്നതിന് കാരണമാകുന്നു. നമ്മുടെ കുടുംബ ബന്ധങ്ങളില്‍ പിതാവിന്റെ സ്ഥാനമാണ് സൂര്യനുള്ളത്.

ജാതകത്തിലെ സൂര്യന്‍ ബലവാനാണെങ്കില്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. ജോലി സ്ഥലത്ത് ഉയര്‍ച്ചയും ബിസിനസില്‍ മാറ്റങ്ങളും സാമ്പത്തിക നേട്ടവും എല്ലാമാണ് സൂര്യന്റെ ബലം നമുക്ക് ജീവിതത്തില്‍ നല്‍കുന്നത്. എന്നാല്‍ സൂര്യന്‍ ജാതകത്തില്‍ ബലഹീനനാണെങ്കില്‍ അത് പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ വലിയ നഷ്ടങ്ങള്‍ ഉണ്ടാക്കുന്നു. ആരോഗ്യത്തിന്റെ കാരകഗ്രഹമാണ് സൂര്യന്‍. ജാതകത്തില്‍ സൂര്യന്‍ എന്തൊക്കെ മാറ്റങ്ങള്‍ കൊണ്ട് വരുന്നുണ്ട്. എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ജാതകത്തിലെ സൂര്യന്റെ സ്ഥാനം
ജാതകത്തില്‍ സൂര്യന്റെ സ്ഥാനം എന്ന് പറയുന്നത് വളരെയധികം നിര്‍ണായകമാണ്. അതുകൊണ്ട് തന്നെ നിങ്ങള്‍ക്ക് സൂര്യന്‍ ബലവാനാണെങ്കില്‍ ആത്മവിശ്വാസം വര്‍ദ്ധിക്കുകയും, സമ്പത്ത്, ബഹുമാനം, പേര്, പ്രശസ്തി, വിജയം, ജ്ഞാനം എന്നിവ കൊണ്ടുവരുകയും ചെയ്യുന്നു. എന്നാല്‍ അതേസമയം, സൂര്യന്‍ ജാതകത്തില്‍ ബലവാനല്ലാതെ സ്ഥിതി ചെയ്യുകയാണെങ്കില്‍ ഇവര്‍ പലപ്പോഴും അന്തര്‍മുഖനും, അഹംഭാവവും, അമിതമോഹവും, അസൂയയും, അഹങ്കാരിയും, ആഡംബരവും, മാനസിക പ്രശ്നങ്ങള്‍ ഉള്ളവരുമായി പെരുമാറുന്നു.

സൂര്യന്‍ ബലവാനല്ലെങ്കില്‍ ഫലം
നിങ്ങളുടെ ജാതകത്തില്‍ സൂര്യന്‍ അതിന്റെ ദോഷ സ്ഥാനത്താണ് നില്‍ക്കുന്നത് എന്നുണ്ടെങ്കില്‍ ചില മാറ്റങ്ങള്‍ നല്‍കുന്നുണ്ട്. അതില്‍ ഒന്നാണ് ആ വ്യക്തിക്ക് അരക്ഷിതാവസ്ഥ അനുഭവപ്പെടും എന്നത്. ഇത് കൂടാതെ നിങ്ങളില്‍ അപകര്‍ഷതാ ബോധം വര്‍ദ്ധിക്കുകയും അത് അവരുടെ മുന്നോട്ടുള്ള ജീവിതത്തെ വളരെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു. ആത്മവിശ്വാസത്തോടെ ഒരു കാര്യത്തിനും ഇവര്‍ക്ക് ഇറങ്ങിപ്പുറപ്പെടുന്നതിന് സാധിക്കുകയില്ല. അത് മാത്രമല്ല എപ്പോഴും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി മാത്രം ഇവര്‍ ഓടി നടക്കുന്നു. യാതൊരു വിധത്തിലും എവിടെ നിന്നും നിങ്ങള്‍ക്ക് പ്രചോദനം ലഭിക്കുകയില്ല. പല കാര്യങ്ങള്‍ക്കും ഇവര്‍ മറ്റുള്ളവരുടെ പിന്തുണ തേടുന്നു. പിതാവിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും പൊതുവേ അവരുടെ സുഖസൗകര്യങ്ങളിലും കുറവ് വരുന്നു.

ആരോഗ്യ പ്രശ്‌നങ്ങളും ഗുരുതരം
നിങ്ങളുടെ ജാതകത്തില്‍ സൂര്യന്റെ സ്ഥാനം നല്ല അവസ്ഥയില്‍ അല്ലെങ്കില്‍ ഇവരെ ചില ആരോഗ്യ പ്രശ്‌നങ്ങള്‍ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അതില്‍ ഒന്നാണ് വിട്ടുമാറാതെ നില്‍ക്കുന്ന തലവേദന. ഇത് കൂടാതെ അസ്ഥി സംബന്ധമായ രോഗാവസ്ഥകള്‍ നിങ്ങളെ തേടി എത്തുന്നു. രക്തചംക്രമണത്തില്‍ പ്രശ്‌നങ്ങള്‍ നേരിടുന്നു. കൂടാതെ ഇവരെ എപ്പോഴും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വിടാതെ പിന്തുടരുന്നു. പലപ്പോഴും ആരോഗ്യാസ്വസ്ഥതകള്‍ ഇവരുടെ കൂടെത്തന്നെ ഉണ്ടായിരിക്കും. സൂര്യന്റെ സ്ഥാനത്തിന് അത്രയേറെ പ്രാധാന്യമാണ് ഉള്ളത് എന്നത് തന്നെയാണ് കാര്യം.

പ്രതിവിധികള്‍ ഇപ്രകാരം
സൂര്യന്റെ സ്ഥാനം ശക്തമാക്കുന്നതിന് ചില പ്രതിവിധികള്‍ നാം നടത്തേണ്ടതാണ്. എന്നാല്‍ ഒരു പരിധി വരെ നമുക്ക് രോഗാവസ്ഥകളേയും കഷ്ടകാലത്തേയും ഇല്ലാതാക്കാന്‍ സാധിക്കുന്നു. നിങ്ങള്‍ക്ക് വിടാതെ കഷ്ടപ്പാടുകള്‍ പിന്തുടരുകയാണ് എന്നുണ്ടെങ്കില്‍ അതിന്റെ യഥാര്‍ത്ഥ കാരണം അന്വേഷിക്കുന്നതിന് ശ്രദ്ധിക്കണം. സൂര്യന്റെ സ്ഥാനത്തിലുള്ള ബലഹീനതയാണെങ്കില്‍ ഇവര്‍ അതിനുള്ള പരിഹാരങ്ങള്‍ ചെയ്യേണ്ടതാണ്. അതിരാവിലെ സൂര്യ ദര്‍ശനം നടത്തുന്നതിന് ശ്രദ്ധിക്കണം.

പ്രതിവിധികള്‍ ഇപ്രകാരം
രാവിലെ എഴുന്നേറ്റ് സൂര്യന് ജലം അര്‍പ്പിക്കുന്നതിന് ശ്രദ്ധിക്കണം. അതോടൊപ്പം തന്നെ ചെമ്പ് പാത്രത്തില്‍ സൂര്യന് ജലം സമര്‍പ്പിക്കാനും ശ്രദ്ധിക്കേണ്ടതാണ്. സൂര്യന്റെ ബലഹീനത ഉള്ളവര്‍ എന്തെങ്കിലും കാര്യത്തിന് പുറപ്പെടുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഒരു നുള്ള് പഞ്ചസാര ചേര്‍ത്ത വെള്ളം കുടിച്ചതിന് ശേഷം വേണം പോവുന്നതിന്. നോണ്‍വെജ് ഭക്ഷണം കഴിക്കുന്നതും മദ്യപിക്കുന്നതും ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ചുവന്ന നിറത്തിലുള്ള വസ്ത്രങ്ങളും വസ്തുക്കളും സംഭാവന ചെയ്യുക, അത് നിങ്ങളുടെ ദോഷഫലങ്ങളെ കുറക്കുന്നതിന് സഹായിക്കുന്നു.

പ്രതിവിധികള്‍ ഇപ്രകാരം
ജീവിതത്തില്‍ സമാധാനത്തിന് വേണ്ടി സൂര്യ ബീജ മന്ത്രം ജപിക്കുന്നതിന് ശ്രദ്ധിക്കണം. 'ഓം ഹ്രം ഹ്രീം ഹ്രൌം സഃ സൂര്യായ നമഃ' ദിവസവും ജപിക്കുക. ഈ മന്ത്രം സൂര്യനില്‍ നിന്നുള്ള അനുഗ്രഹം നിങ്ങള്‍ക്ക് ലഭിക്കുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ രാവിലെ സൂര്യനമസ്‌കാരം ചെയ്യുന്നതിനും ശ്രദ്ധിക്കുക. ഇതെല്ലാം സൂര്യന്റെ ദോഷഫലങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിനും ജാതകത്തിലെ സൂര്യന്റെ സ്ഥാനം ശക്തമാക്കുന്നതിന് സഹായിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു.

ആല്‍മരത്തിന് താഴെ വിളക്ക് കൊളുത്തുക
സൂര്യന്റെ അനുഗ്രഹത്തിന് വേണ്ടി ആല്‍മരത്തിന് താഴേ വിളക്ക് കൊളുത്തുന്നതിന് ശ്രദ്ധിക്കുക. പ്രത്യേകിച്ച് സൂര്യന്‍ അസ്തമിച്ച് ഞായറാഴ്ച വേണം നാല് മുഖമുള്ള വിളക്ക് തെളിയിക്കുന്നതിന്. ഇത് നിങ്ങള്‍ക്ക് സമ്പത്ത് വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. കൂടാതെ നിങ്ങള്‍ക്ക് ആദിത്യ ഹൃദയ സ്തോത്രം വായിക്കുകയും ചെയ്യാവുന്നതാണ്. പ്രത്യേകിച്ച് ഞായറാഴ്ചകളില്‍ ആദിത്യ ഹൃദയ സ്‌തോത്രം വായിക്കുന്നതിന് ശ്രദ്ധിക്കുക. ഇതോടൊപ്പം 'ഓം സൂര്യായ നമഃ', 'ഓം ഹ്രീം ഹ്രീം സൂര്യായ നമഃ', 'ഓം ഘൃണി: സൂര്യാദിത്യോം', 'ഓം ഹ്രന്‍ ഹ്രണ്‍ ഹ്രൗണ്‍ സ: സൂര്യ: നമഃ' എന്നീ മന്ത്രങ്ങളും ജപിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. നടക്കില്ലെന്ന കരുതിയ പല കാര്യങ്ങളും നടക്കുന്നു.

ഈ സാധനങ്ങള്‍ ദാനം ചെയ്യുക
ഞായറാഴ്ച ദിനത്തില്‍ ചെമ്പും ഗോതമ്പും ഉള്‍പ്പടെയുള്ള വസ്തുക്കള്‍ പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യുക. ഇത് നിങ്ങളില്‍ സാമ്പത്തിക അസ്വസ്ഥതകള്‍ അകറ്റുകയും സൂര്യന്റെ അനുഗ്രഹം ലഭിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. സൂര്യന്റെ സ്ഥാനം ജാതകത്തില്‍ ശക്തമാക്കുന്നതിന് വേണ്ടി ഞായറാഴ്ച ദിനങ്ങളില്‍ എണ്ണയും ഉപ്പും കഴിക്കരുതെന്നാണ് ജ്യോതിഷം പറയുന്നത്. കാരണം ഉപ്പ് കഴിക്കുന്നത് സൂര്യദേവനെ കോപിഷ്ഠനാക്കുന്നു എന്നാണ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്‌സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications











