For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആയുസ്സില്‍ മൂന്ന് ഏഴരശനി എല്ലാവരേയും ബാധിക്കും

|

ശനി ബാധിച്ചു എന്ന് പറയുന്നത് തന്നെ ദോഷം വന്നു എന്ന് പറയുന്നതിന് തുല്യമാണ്. എന്നാല്‍ ഇതില്‍ഏഴര ശനിയാണെങ്കില്‍ അത് പറയുകയേ വേണ്ട എന്ന അവസ്ഥയാണ്. കാരണം ഒരാളിന്റെ ആയുര്‍ദൈര്‍ഘ്യം അനുസരിച്ച് രണ്ട് അല്ലെങ്കില്‍ മൂന്ന് തവണയാണ് ജീവിതത്തില്‍ ഏഴര ശനി ഉണ്ടാവുന്നത്. 30 വര്‍ഷത്തില്‍ ഒരു തവണ എന്നവ കണക്കിലാണ് ഏഴര ശനി ബാധിക്കുന്ന്. ഏഴര ശനിക്ക് പൊതുവായി ചില ഫലങ്ങളുണ്ട്. ഇതില്‍ ജോലി നഷ്ടപ്പെടുക, നീച പ്രവൃത്തികള്‍ ചെയ്യുക, ധനനഷ്ടം, അപകടം, അലസത, അപമാനം, കാര്യതടസ്സം, വിരഹം, സ്ഥാനഭ്രംശം, മുന്‍കോപം, ജോലിലഭിക്കാന്‍ തടസ്സം, വീടിന് കേടുപാടുകള്‍ സംഭവിക്കുക ജയില്‍ വാസം തുടങ്ങി പല വിധത്തിലുള്ള ദോഷഫലങ്ങള്‍ ഏഴരശനിയുടെ ഭാഗമായി അനുഭവിക്കേണ്ടതായി വരുന്നുണ്ട്.

രാഹുദശ ജാതകത്തില്‍; 18 വര്‍ഷം ദുരിതം ആര്‍ക്കെല്ലാംരാഹുദശ ജാതകത്തില്‍; 18 വര്‍ഷം ദുരിതം ആര്‍ക്കെല്ലാം

ശനി ഗ്രഹം ഒരു രാശിയെ ക്രോസ് ചെയ്യുന്നതിന് രണ്ടര വര്‍ഷത്തോളം എടുക്കുന്നുണ്ട്. ജാതകയോഗ്യനായ വ്യക്തിയുടെ 12,1, 2 എന്നീ സ്ഥാനങ്ങളില്‍ ശനി സഞ്ചരിക്കുന്ന കാലയളവാണ് ഏഴര ശനി എന്ന് പറയുന്നത്. പല വിധത്തിലാണ് ഇത് ദോഷം നല്‍കുന്നത്. എന്നാല്‍ ചില അവസരങ്ങളില്‍ ദോഷത്തോടൊപ്പം തന്നെ ഗുണവും നല്‍കുന്നുണ്ട്. ആദ്യത്തെ ഏഴര ശനി മാതാപിതാക്കള്‍ക്കാണ് ദോഷം വരുത്തുന്നത്, എന്നാല്‍ രണ്ടാമത്തെ ഏഴര ശനി ആ വ്യക്തിയുടെ ജീവിതത്തില്‍ പ്രധാനപ്പെട്ട നല്ല മാറ്റങ്ങള്‍ വരുത്തുന്നു. മൂന്നാമത്തെ ഫലത്തില്‍ വരുന്ന ഏഴര ശനിയാണ് ജാതകന് മോക്ഷം നല്‍കുന്നത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ....

ഏഴര ശനിയും ശനിദശയും

ഏഴര ശനിയും ശനിദശയും

ഏഴര ശനിയും ശനി ദശയും രണ്ടും രണ്ടാണ്. ഏഴര ശനി ഏഴര വര്‍ഷക്കാലമാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെയാണ് ആളുകള്‍ പറയുന്നത് ഞങ്ങള്‍ക്ക് എപ്പോഴും ശനിയാണോ എന്ന്. കാരണം ആയുര്‍ദൈര്‍ഘ്യം അനുസരിച്ച് ആളുകളില്‍ രണ്ടോ മൂന്നോ തവണ ഏഴര ശനി കടന്നു വരാം. എന്നാല്‍ ഏഴര ശനി ഫലങ്ങള്‍ അല്‍പം വ്യത്യസ്തമാണ്. ഇതിനെക്കുറിച്ച് അറിഞ്ഞ് വേണം ഇത്തരം അവസ്ഥകളില്‍ പ്രതിരോധം തീര്‍ക്കുന്നതിനും പരിഹാരം ചെയ്യുന്നതിനും. ഏഴര ശനി ഫലങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

ഏഴര ശനി ദോഷങ്ങള്‍ ഇങ്ങനെയെല്ലാം

ഏഴര ശനി ദോഷങ്ങള്‍ ഇങ്ങനെയെല്ലാം

ഏഴര ശനി ദോഷങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം. ഏത് കാര്യങ്ങള്‍ക്കും തടസ്സം അനുഭവപ്പെടുക എന്നുള്ളത് തന്നെയാണ് ഏറ്റവും പ്രശ്‌നം. ഇത് കൂടാതെ അലഞ്ഞ് തിരിഞ്ഞ് നടക്കുക, ജീവിതത്തില്‍ ദാരിദ്ര്യം, ധനനഷ്ടം, സ്ഥാനഭ്രംശം, നിഗൂഢമായ കാര്യങ്ങളില്‍ ഏര്‍പ്പെടേണ്ടി വരിക, ജീവിതത്തില്‍ വിജയത്തിലെത്താതിരിക്കുക, അനാവശ്യമായി കുറ്റം എറ്റെടുക്കേണ്ടതായി വരിക, അപമാനിക്കപ്പെടുക, ദാരിദ്ര്യം കൂടി വരിക എന്നിവയെല്ലാം ഏഴര ശനിയുടെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ദുരിത ഫലങ്ങളാണ്.

ഏഴര ശനിക്ക് പരിഹാരം

ഏഴര ശനിക്ക് പരിഹാരം

ഏഴര ശനിക്ക് എങ്ങനെയാണ് പരിഹാരം കാണേണ്ടത് എന്നുള്ളത് പലര്‍ക്കും അറിയില്ല. ഇവര്‍ ശനി അഷ്ടോത്തരം ജപിക്കുകയും, ശബരിമല ദര്‍ശനം നടത്തുന്നതും ഏഴരശനി കാഠിന്യം കുറക്കുന്നു. ഇത് കൂടാതെ ശാസ്താവിനെ ഭജിക്കുന്നതും സ്ഥിരമാക്കുക. ശാസ്താ പ്രീതി, മന്ത്രജപം, ശാസ്താവിന് നീരാഞ്ജനം, എള്ളു പായസം, നീലശംഖുപുഷ്പത്തിന്റെ മാല സമര്‍പ്പിക്കുക എന്നിവയെല്ലാം ദോഷ നിവാരണത്തിനായി ചെയ്യാവുന്നതാണ്. ഇത് കൂടാതെ കടുത്ത ശനി ദോഷം കൊണ്ട് ദോഷമനുഭവിക്കുന്നവര്‍ക്ക് അതിന് പരിഹാരം കാണുന്നതിന് വേണ്ടി വൈക്കം മഹാദേവ ക്ഷേത്രത്തില്‍ കുളിച്ച് ഭഗവാനെ തൊഴുന്നത് നല്ലതാണ്.

ഏഴര ശനിക്ക് പരിഹാരം

ഏഴര ശനിക്ക് പരിഹാരം

ശിവക്ഷേത്ര ദര്‍ശനവും ഇരുമ്പ് വിളക്കില്‍ എള്ളെണ്ണയൊഴിച്ച് ദീപം തെളിയിക്കുന്നതും ഭഗവാന് നീരാഞ്ജനം നടത്തുന്നതും ശനിയുടെ കാഠിന്യം കുറക്കുന്നു.. ഹനുമാന്‍ സ്വാമിയെ ഭജിക്കുന്നതും അരയാലിന് ചുറ്റും ഏഴ് വട്ടം പ്രദക്ഷിണം നടത്തുന്നതും ശനിദോഷ കാഠിന്യം കുറക്കുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. ഇത് കൂടാതെ ശനിദേവന്റെ വാഹനമായ കാക്കക്ക് ചോറ് കൊടുക്കുന്നതും ശനിദോഷ പരിഹാരത്തിന് ഉത്തമമാണ്. ശനീശ്വര മന്ത്രം ജപിക്കുന്നതും നല്ലതാണ്.

ഏഴര ശനിക്ക് പരിഹാരം

ഏഴര ശനിക്ക് പരിഹാരം

എള്ള് തിരി കത്തിക്കുന്നതും, ദോഷശാന്തിക്ക് ഉള്ള ഫലങ്ങളില്‍ ഒന്നാണ്. നീരാഞ്ജനം വീട്ടില്‍ കത്തിക്കുന്നതിനേക്കാള്‍ ക്ഷേത്രത്തില്‍ കത്തിക്കാന്‍ ശ്രദ്ധിക്കണം. ഇത് തന്നെയാണ് ശനിദോഷത്തിന് പരിഹാരത്തിന് സഹായിക്കുന്നതും. ഏഴര ശനിയാണെങ്കില്‍ പോലും ഈ പ്രശ്‌നത്തിനും കഷ്ടപ്പാടിനും പരിഹാരം കാണുന്നതിന് ശനീശ്വര മന്ത്രത്തിലൂടെ സാധിക്കുന്നുണ്ട്. ശനിദേവനെ പ്രാര്‍ത്ഥിച്ചാല്‍ അഭീഷ്ടവരദായകനാണ് ഭഗവാന്‍ എന്ന കാര്യത്തില്‍ സംശയം വേണ്ട.

ശനിയുടെ ഫലങ്ങളെ മറികടക്കാന്‍

ശനിയുടെ ഫലങ്ങളെ മറികടക്കാന്‍

ഏഴര ശനിയുടെ ചില ഫലങ്ങളെ മറികടക്കാന്‍ ഉത്തമമായ ഭക്തിയിലൂടെ സാധിക്കുന്നുണ്ട്. ശനിയുടെ ഫലങ്ങളെ മറികടക്കുന്നതിന് ഇനി പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കാം. ഇതെല്ലാം ജീവിതത്തില്‍ നേട്ടങ്ങളിലേക്കും നിങ്ങളുടെ ഏഴരശനിയുടെ കാഠിന്യം കുറക്കുന്നതിനും സഹായിക്കുന്നുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ഹനുമാന്‍ ചാലിസ ചൊല്ലുക

ഹനുമാന്‍ ചാലിസ ചൊല്ലുക

ഹനുമാനെ പ്രസാദിപ്പിച്ചോ അല്ലെങ്കില്‍ ഹനുമാനോട് പ്രാര്‍ത്ഥിച്ചോ നിങ്ങള്‍ക്ക് ഏഴരശനിയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാന്‍ കഴിയും. എല്ലാ ചൊവ്വ, ശനി ദിവസങ്ങളിലും ഭഗവാന് പ്രസാദം അര്‍പ്പിച്ച് ഹനുമാന്‍ ചാലിസ ചൊല്ലുക. ഇത് ജീവിതത്തില്‍ നേട്ടങ്ങള്‍ ഉണ്ടാക്കുന്നതോടൊപ്പം തന്നെ ഹനുമാന്റെ അനുഗ്രഹം ലഭിക്കുന്നു എന്നാണ് വിശ്വാസം.

ശനിയാഴ്ച സംഭാവന ചെയ്യുക

ശനിയാഴ്ച സംഭാവന ചെയ്യുക

കുറച്ച് വസ്ത്രം, അല്ലെങ്കില്‍ കടുക് എണ്ണ ദരിദ്രര്‍ക്ക് ദാനം ചെയ്യുന്നത് ഏഴര ശനിയുടെ ദോഷഫലങ്ങള്‍ ഇല്ലാതാക്കുന്നതിനുള്ള മാര്‍ഗ്ഗമാണ്. എല്ലാ ശനിയാഴ്ചയും ഇത് ചെയ്യുക കാരണം കൂടുതല്‍ ദാനം ചെയ്യുന്നത് നല്ല കര്‍മ്മത്തിന് തുല്യമാണ്. എന്നിരുന്നാലും ഫലങ്ങള്‍ കാണിക്കാന്‍ സമയമെടുക്കും, പക്ഷേ ഒരു നല്ല തുടക്കമാണ് ഇതിലൂടെ ലഭിക്കുന്നത്. ദരിദ്രര്‍ക്ക് ഭക്ഷണം കൊടുക്കുന്നതിനും ശനിയാഴ്ച ദിവസം തിരഞ്ഞെടുക്കുക. ഇതെല്ലാം ചെയ്യുന്നതിലൂടെ ഏഴര ശനി ഇല്ലാതാവും എന്നാണ് പറയുന്നത്.

English summary

Remedies to Reduce the Effect of Shani Sade Sati in Malayalam

Here in this article we are discussing about the remedies to reduce the effects of Sade sati. Take a look.
X
Desktop Bottom Promotion