Latest Updates
-
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്! -
ജൂൺ 23: ഇന്ന് വൈകുന്നേരം സംഭവിക്കുന്ന അപൂർവ്വ രാജയോഗം; ഈ രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം
നവഗ്രഹങ്ങള്‍ ദുരിതത്തിലാക്കും ജോലി, വിവാഹം കുടുംബം: 9 ദിനം ഇപ്രകാരം അനുഷ്ഠിക്കാം
ജ്യോതിഷപ്രകാരം ഐശ്വര്യത്തിന് വേണ്ടി എന്തൊക്കെ ചെയ്യാം എന്നതാണ് 2023-ലേക്ക് കടക്കുമ്പോള്‍ നാം എല്ലാം ആലോചിക്കുന്നത്. എന്നാല്‍ എല്ലാ വര്‍ഷത്തേയും പോലെ തന്നെ അനുകൂലവും പ്രതികൂലവുമായ നിരവധി ഫലങ്ങള്‍ നമ്മളെ തേടി 2023-ലും കാത്തിരിക്കുന്നുണ്ടാവും. ഗ്രഹദോഷം അഥവാ മഹാദശകള്‍ നമ്മുടെ ജീവിതത്തില്‍ പലപ്പോഴും തടസ്സങ്ങള്‍ സൃഷ്ടിക്കുന്നു. ജോലിയിലും, കുടുംബത്തിലും വിവാഹത്തിന്റെ കാര്യത്തിലും എല്ലാം പല വിധത്തിലുള്ള തടസ്സങ്ങള്‍ ഉണ്ടാവുന്നു. ഇതിന്റെ കാരണം പലപ്പോഴും ഗ്രഹങ്ങളുടെ മഹാദശയാണ്.

ഗ്രഹദോഷം അഥവാ ഗ്രഹങ്ങളുടെ മഹാദശ മറികടക്കുന്നതിന് നാം ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത്തരം തടസ്സങ്ങളെ ചില പരിഹാരത്തിലുടേ നമുക്ക് പ്രതിരോധിക്കാന്‍ സാധിക്കുന്നു. 2023-ല്‍ എല്ലാവരും ഇത്തരം മഹാദശയിലൂടെ കടന്നു പോവുന്നുണ്ട്. നവഗ്രഹങ്ങളുടേയും മഹാദശ മാറുന്നതിനും നമ്മുടെ ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും നിറക്കുന്നതിനും വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന് നോക്കാം.

സൂര്യ മഹാദശ അകറ്റാനുള്ള വഴികള്‍
സൂര്യമഹാദശ നിങ്ങളെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി സൂര്യമന്ത്രം ജപിക്കേണ്ടതാണ്. സൂര്യന് ബലഹീനനും അശുഭസ്ഥാനത്തുമാണെങ്കില് പല പ്രശ്നങ്ങളും നിങ്ങള്‍ അനുഭവിക്കേണ്ടി വരും. ഈ സമയം സൂര്യന്റെ ദോഷഫലങ്ങളെ മറികടക്കുന്നതിന് വേണ്ടി 'ഓം ഘൃണി: സൂര്യായ നമഃ' എന്ന മന്ത്രം ജപിക്കക. ഇതുകൂടാതെ ആദിത്യ ഹൃദയ സ്തോത്രവും ഉരുക്കഴിക്കുന്നതിന് ശ്രദ്ധിക്കുക. കൂടാതെ സൂര്യന്റെ മഹാദശ അകറ്റാന്‍ മോതിരവിരലില്‍ ചെമ്പോ മാണികമോ മോതിരം ധരിക്കാം. പാവപ്പെട്ടവര്്ക്ക് ഭക്ഷണം ദാനം ചെയ്യുന്നതും നല്ലതാണ്. 9 ദിവസം സ്ഥിരമായി ഈ മന്ത്രം ജപിക്കേണ്ടതാണ്.

ചന്ദ്ര മഹാദശ അകറ്റാനുള്ള വഴികള്‍
ചന്ദ്രന്റെ സ്ഥാനം ദുര്‍ബലമാവുമ്പോള്‍ അത് നമ്മുടെ ജീവിതത്തില്‍ ചില മാറ്റങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഇതിന് പരിഹാരം കാണുന്നതിന് വേണ്ടി 'ഓം ശ്രംഗ് ശ്രിംഗ് ശ്രൗങ് സഃ ചന്ദ്രാംസേ നമഃ' മന്ത്രം ജപിക്കുക. ഇതുകൂടാതെ ശിവനെയും പാര്‍വതിയെയും ആരാധിക്കുന്നതിലൂടേയും നിങ്ങളുടെ ദോഷങ്ങളെ അകറ്റുന്നതിന് സാധിക്കുന്നു. ഇത് കൂടാതെ ശിവന് രുദ്രാഭിഷേകം നടത്തുന്നതിനും ശ്രദ്ധിക്കണം. ഇതിലൂടെയും നിങ്ങളുടെ ദോഷദശകള്‍ മാറുന്നു.

ചൊവ്വയുടെ മഹാദശ അകറ്റാനുള്ള വഴികള്‍
ചൊവ്വയുടെ ദോഷഫലങ്ങളേയു ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഇത്തരം പ്രതിസന്ധികളില്‍ നിന്ന് പരിഹാരം കാണുന്നതിന് വേണ്ടി ഹനുമാന് സ്വാമിയെയാണ് ആരാധിക്കേണ്ടത്. ഇത് കൂടാതെ 7 ചൊവ്വാഴ്ചകളില്‍ ഭഗവാന് അവില് നിവേദ്യം സമര്‍പ്പിക്കണം. അതോടൊപ്പം ശര്‍ക്കരയും പയറും വാനരന്മാര്ക്ക് നല്‍കുന്നതിനും ശ്രദ്ധിക്കുക. മോതിര വിരലില്‍ ചെമ്പ് മോതിരം ധരിക്കുന്നതും ദോഷഫലങ്ങളെ ഇല്ലാതാക്കുന്നു.

ബുധന്റെ മഹാദശ അകറ്റാനുള്ള വഴികള്‍
ബുധന്‍ ഒരാളുടെ ജാതകത്തില്‍ വളരെ വലിയ സ്ഥാനം വഹിക്കുന്ന ഒരു ഗ്രഹമാണ്. നിങ്ങളുടെ ജാതകത്തില്‍ ബുധന്‍ ദോഷ സ്ഥാനത്താണ് എന്നുണ്ടെങ്കില്‍ ജീവിതത്തില്‍ അനുകൂലഫലത്തിന് വേണ്ടി ദിനവും ബുധബീജ മന്ത്രം ജപിക്കേണ്ടതാണ്. ഇത് കൂടാതെ ദുര്‍ഗ്ഗാ സപ്തശ്ലോകവും ജപിക്കേണ്ടതാണ്. പശുക്കള്‍ക്ക് പുല്ലും വെള്ളവും നല്‍കുന്നതും ദോഷഫലങ്ങളെ ചെറുക്കുന്നതിന് സഹായിക്കുന്നു. കഠിനതകളും കഷ്ടതകളും അകറ്റി ഐശ്വര്യപൂര്‍ണമായ ജീവിതത്തിന് 9 ദിനം തുടര്‍ച്ചയായി നവഗ്രഹ ക്ഷേത്ര ദര്‍ശനം നടത്തുകയും മന്ത്രങ്ങള്‍ ഉരുവിടുകയും വേണം.

വ്യാഴത്തിന്റെ മഹാദശ അകറ്റാനുള്ള വഴികള്‍
വ്യാഴത്തിന്റെ മഹാദശ അഥവാ വ്യാഴത്തിന്റെ ദോഷഫലങ്ങളെ നീക്കുന്നതിന് വേണ്ടി 'ഓം ഗ്രിംഗ് ഗ്രിംഗ് ഗ്രുങ് സാ ഗുരുബേ നമഃ ' എന്ന മന്ത്രം ജപിക്കുക. ഇതുകൂടാതെ വിഷ്ണുവിനെ ആരാധിക്കുന്നതിനും ശ്രദ്ധിക്കുക. വ്യാഴാഴ്ച ദിനത്തില്‍ വിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തുകയും പാല്‍പ്പായസം വഴിപാടായി കഴിപ്പിക്കുകയും ചെയ്യുക. കൂടാതെ മഞ്ഞള്‍ പുഷ്പം, നിവേദ്യം, മുതലായവ ഭഗവാന് സമര്‍പ്പിക്കുകയും ചെയ്യുക.

ശുക്രന് മഹാദശ അകറ്റാനുള്ള വഴികള്‍
ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ദോഷത്തിലാണെങ്കില് ശുക്രന്റെ ദോഷഫലങ്ങളില്‍ നിന്ന് മോചനം നേടുന്നതിന് വേണ്ടി 'ഓം ശുങ് ശുക്ര നമഃ' എന്ന മന്ത്രം ജപിക്കുക. ഇതുകൂടാതെ ലക്ഷ്മീപൂജയോ ശ്രീസൂക്തമോ ചൊല്ലുന്നതും നല്ലതാണ്. ഇതെല്ലാം നിങ്ങളുടെ ജീവിതത്തില്‍ നിന്ന് ശുക്രന്റെ ദോഷഫലങ്ങളെ ഇല്ലാതാക്കുകയും ജീവിതത്തില്‍ ഐശ്വര്യം നിറക്കുകയും ചെയ്യുന്നു. ശുക്രനുമായി ബന്ധപ്പെട്ട വെള്ള നിറത്തിലുള്ള ഭക്ഷണ വസ്തുക്കളും മറ്റ് വസ്തുക്കളും ദാനം ചെയ്യുക. വജ്രം ധരിക്കുന്നത് ശുക്രന്റെ ദോഷഫലങ്ങളെ കുറക്കും.

ശനി മഹാദശ അകറ്റാനുള്ള വഴികള്‍
ശനി മഹാദശക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമ്മള് വളരെയധികം ശ്രദ്ധിക്കണം. ജീവിതത്തില്‍ ശനിയുടെ സാന്നിധ്യം വളരെയധികം ദോഷഫലങ്ങളെ പ്രദാനം ചെയ്യുന്നുണ്ട്. രണ്ടരവര്‍ഷത്തോളമാണ് ശനിയുടെ സഞ്ചാര സമയം. ഈ രണ്ടര വര്‍ഷം ആ വ്യക്തിക്ക് ദോഷഫലങ്ങള്‍ ഉണ്ടാവുന്നു. ശനിയുടെ ദോഷത്തെ അകറ്റി നേട്ടങ്ങള്‍ നല്‍കുന്നതിന് വേണ്ടി 'ഓം സാങ് ശനൈശ്ചരൈ്യ നമഃ' എന്ന് ജപിക്കുക. ഇതുകൂടാതെ ശനി, ചൊവ്വ ദിവസങ്ങളില്‍ ഹനുമാനെ ആരാധിക്കുകയും ക്ഷേത്രദര്‍ശനവും നടത്തുന്നതിന് ശ്രദ്ധിക്കുക.

രാഹു, കേതു മഹാദശ അകറ്റാനുള്ള വഴികള്‍
രാഹു-കേതു ദശകള്‍ അല്പം പ്രതിസന്ധികള്‍ കൂടുതല്‍ സൃഷ്ടിക്കുന്നതാണ്. രാഹുദശയില്‍ നിന്ന് മുക്തി നേടാന്‍ 'ഓം രംഗ് രാഹുബേ നമ' എന്ന മന്ത്രം പതിവായി ജപിക്കുക. ഇത് കൂടാതെ ശിവനെ ആരാധിക്കുകയും ശിവന്റെ അവതാരമായ കാലലഭൈരവനെ ആരാധിക്കുകയും വേണം. ഇത് നിങ്ങളുടെ രാഹുവിന്റെ ദോഷഫലങ്ങളെ കുറക്കുന്നു. കേതുവിന്റെ ദോഷഫലങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന് വേണ്ടി നിങ്ങള്‍ക്ക് 'ഓം കെങ് കേത്ബേ നമഃ 'മന്ത്രം ജപിക്കുക. ഇത് കൂടാതെ ഗണപതിഭഗവാനെ ആരാധിക്കുകയും പക്ഷികള്‍ക്ക് ഭക്ഷണം നല്‍കുകയും ചെയ്യുക. ജീവിത്തതില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നതിന് ഇത് സഹായിക്കുന്നു.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications