Latest Updates
-
ഇന്ന് വരിയൻ യോഗം; നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം ഉപയോഗിക്കൂ! -
ഇന്നത്തെ രാശിഫലം: മീനം, കുംഭം, ഇടവം, ചിങ്ങം രാശിക്കാർക്ക് ഇന്ന് ധനയോഗം; കരിയറിൽ വൻ കുതിച്ചുചാട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിപ്പ്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാര്‍ക്ക് ഭാഗ്യോദയം; ചിലര്‍ക്ക് അപ്രതീക്ഷിത ചിലവുകള്‍ -
മെയ് 2: കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ; ഈ 12 രാശിക്കാർക്കും ഇന്ന് നിർണ്ണായക ദിനം -
പ്രസവശേഷം തടി കൂടിയോ? ട്രോളന്മാർക്ക് സ്വര ഭാസ്കർ നൽകിയ കിടിലൻ മറുപടി വൈറലാകുന്നു! -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ അതിജീവിക്കാൻ ഈ കരുതലുകൾ മതി! -
കഠിനമായ വേനൽച്ചൂട്; തളരാതിരിക്കാൻ ഈ പാനീയങ്ങൾ പരീക്ഷിച്ചു നോക്കൂ! -
കടുത്ത ചൂടിൽ വ്യായാമം ചെയ്യുന്നവരാണോ നിങ്ങൾ? ജീവൻ രക്ഷിക്കാൻ ഈ മാറ്റങ്ങൾ അനിവാര്യം! -
മാതാപിതാക്കളാകാൻ ഇനി എഐയുടെ സഹായം; ഐവിഎഫ് ചികിത്സയിൽ വരാനിരിക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ
പുതുവര്‍ഷത്തില്‍ നിരവധി ഗ്രഹയോഗങ്ങള്‍; ധനനേട്ടത്തിനും ആഗ്രഹസാഫല്യത്തിനും 12 രാശിക്കും പരിഹാരങ്ങള്‍
2023 പുതുവര്‍ഷം പടിവാതിലില്‍ എത്തിനില്‍ക്കുകയാണ്. ഹിന്ദു പഞ്ചാംഗമനുസരിച്ച് പുതുവര്‍ഷത്തിന്റെ ആദ്യ പ്രഭാതം ആരംഭിക്കുന്നത് രണ്ട് ശുഭകരമായ യോഗകളോടെയാണ്. ഈ പുണ്യ യോഗങ്ങള്‍ക്ക് കീഴില്‍ പുതുവര്‍ഷത്തിന്റെ ആരംഭം വളരെ സവിശേഷവും സമൃദ്ധവുമാകുമെന്ന് വിശ്വസിക്കപ്പെടുന്നു. 2023-ന്റെ ആദ്യ ദിവസം ഏത് രണ്ട് പുണ്യ യോഗകളാണ് രൂപപ്പെടുന്നത്.
പഞ്ചാംഗം അനുസരിച്ച് 2023 ജനുവരി 1ന് ഞായറാഴ്ച ദിവസം ശിവയോഗം സിദ്ധയോഗം എന്നിവങ്ങനെ രണ്ട് ശുഭയോഗങ്ങള്‍ രൂപപ്പെടും. മതപരമായും ജ്യോതിഷപരമായും ഈ രണ്ട് യോഗങ്ങളും വളരെ ശുഭകരവുമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം രാവിലെ 07:23 വരെ ശിവയോഗമുണ്ട്. അതിനുശേഷം സിദ്ധയോഗം നടക്കും, അത് ജനുവരി 2 ന് തിങ്കളാഴ്ച രാവിലെ 06:55 വരെ തുടരും. ഈ ശുഭയോഗത്തില്‍ ചില പ്രതിവിധികള്‍ ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് വര്‍ഷം മുഴുവന്‍ ഐശ്വര്യം നിലനിര്‍ത്താന്‍ സാധിക്കും. 12 രാശിക്കും പുതുവര്‍ഷത്തിന്റെ ആദ്യദിനം ചെയ്യേണ്ട പ്രതിവിധികള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

മേടം
ഈ യോഗ സമയത്ത്, മേടം രാശിക്കാര്‍ ചാണകം പരത്തി കേക്ക് പോലെയാക്കി അതില്‍ രണ്ട് കഷ്ണം കര്‍പ്പൂരം ഇടുക. ഇത് നിങ്ങളുടെ വീടിന്റെ പ്രധാന വാതിലിനു മുന്നില്‍ വച്ച് കത്തിക്കുക. ഇങ്ങനെ ചെയ്താല്‍ നിങ്ങളുടെ എല്ലാ ശത്രുക്കളും ഇല്ലാതാകും. നിങ്ങളുടെ എതിരാളികളെ ജയിക്കാന്‍ നിങ്ങള്‍ക്ക് സാധിക്കും.

ഇടവം
വളര്‍ച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി ഇടവം രാശിക്കാര്‍ നീലക്കല്ലോ മരതകമോ ധരിക്കണം. നല്ല സാമ്പത്തിക സ്ഥിതിക്കായി ശ്രീ ശ്രീ യന്ത്രത്തെ ആരാധിക്കുക.

മിഥുനം
മിഥുനം രാശിക്കാര്‍ പുതുവര്‍ഷ ദിനത്തില്‍ കുളിച്ച് വൃത്തിയുള്ള വസ്ത്രം ധരിച്ച ശേഷം ഈ മന്ത്രം ചൊല്ലുക: ഓം ദ്രം ദൃം ദ്രൗം സ: ശുക്രായ നമ:. ഇതിലൂടെ നിങ്ങള്‍ക്ക് ശുക്രന്റെ കൃപ ലഭിക്കുകയും ജീവിതത്തില്‍ ഐശ്വര്യങ്ങള്‍ വരികയും ചെയ്യും.

കര്‍ക്കിടകം
ഈ യോഗ സമയത്ത്, കര്‍ക്കിടകം രാശിക്കാര്‍ ഒരു പിടി അരി എടുത്ത് നിങ്ങളുടെ നിലവറയിലോ പണം സൂക്ഷിക്കുന്ന സ്ഥലത്തോ സൂക്ഷിക്കുക. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.

ചിങ്ങം
ഈ ദിവസം ചിങ്ങം രാശിക്കാര്‍ ലക്ഷ്മി ദേവിക്ക് വെളുത്ത പുഷ്പങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച ഒരു മാല അര്‍പ്പിക്കണം. കൂടാതെ നെയ്യില്‍ തയാറാക്കിയ മധുരപലഹാരങ്ങളും സമര്‍പ്പിക്കണം. അത്തരം പ്രതിവിധികള്‍ കൊണ്ട്, നിങ്ങളുടെ കരിയറില്‍ നിങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ നീങ്ങുന്നതായിരിക്കും.

കന്നി
നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ സുഗന്ധമുള്ള ഒരു കുപ്പി പെര്‍ഫ്യൂം സൂക്ഷിക്കുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ സൗന്ദര്യം വര്‍ദ്ധിക്കും.

തുലാം
ലക്ഷ്മി ദേവിക്ക് തിലകം ചാര്‍ത്തുകയും പൂക്കള്‍ സമര്‍പ്പിക്കുകയും ചെയ്യുക. ഇത് ചെയ്യുന്നതിലൂടെ നിങ്ങളുടെ കുടുംബത്തില്‍ എന്തെങ്കിലും തര്‍ക്കങ്ങള്‍ നടക്കുന്നുണ്ടെങ്കില്‍ അത് കുറയുകയും കുടുംബജീവിതത്തില്‍ സമാധാനവും സ്ഥിരതയും ഉണ്ടാകുകയും ചെയ്യും.

വൃശ്ചികം
നിങ്ങളുടെ ദാമ്പത്യ ജീവിതം സമൃദ്ധവും സംതൃപ്തവുമാക്കാന്‍, ചാണകം പരത്തി കേക്ക് പോലെയാക്കി അതില്‍ രണ്ട് കഷ്ണം കപൂര്‍ ഇട്ട് നിങ്ങളുടെ കട്ടിലിനടിയില്‍ വയ്ക്കുക. പിറ്റേന്ന് രാവിലെ, ഇത് കര്‍പ്പൂരത്തോടൊപ്പം എടുത്ത് നിങ്ങളുടെ വീടിന് പുറത്തെത്തിച്ച് കത്തിക്കുക. ഇതിലൂടെ നിങ്ങളുടെ വീട്ടിലെ നെഗറ്റീവ് എനര്‍ജികള്‍ നശിക്കുകയും നിങ്ങളുടെ ജീവിതത്തില്‍ ഐശ്വര്യം വരികയും ചെയ്യും.

ധനു
പാലും അരിയും ഉപയോഗിച്ച് പായസമുണ്ടാക്കി അത് നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലെ ആരാധനാമൂര്‍ത്തിക്ക് സമര്‍പ്പിച്ചാല്‍, നിങ്ങളുടെ പ്രണയ വിവാഹത്തില്‍ നിങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ കുറയും. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കൈവരും.

മകരം
നല്ല മനസോടെ കൃത്യമായ ആചാരങ്ങളോടെ ഗണപതിയെ ആരാധിക്കുക. ഗണപതിക്ക് നിവേദ്യമായി മോദകം സമര്‍പിക്കുക. ഇത് ചെയ്യുന്നതിലൂടെ, തടസ്സപ്പെട്ട നിങ്ങളുടെ എല്ലാ ജോലികളും പുനരാരംഭിക്കാനും വിജയം കാണാനുമാകും. ഇതിലൂടെ നിങ്ങളുടെ ജീവിതത്തില്‍ സമ്പല്‍സമൃദ്ധി കൈവരും.

കുംഭം
ഈ ദിവസം കുംഭം രാശിക്കാര്‍ ലക്ഷ്മി ദേവിയെ ആരാധിക്കുക. പൂജ ചെയ്യുമ്പോള്‍ ദേവിക്ക് മുന്നില്‍ മഞ്ഞനിറത്തിലുള്ള രണ്ട് കവടി വയ്ക്കുക. നിങ്ങളുടെ ആരാധന പൂര്‍ത്തിയാകുമ്പോള്‍, ഈ കവടികള്‍ എടുത്ത് ഒരു വെള്ള തുണിയില്‍ പൊതിഞ്ഞ് നിങ്ങളുടെ അലമാരയിലോ നിലവറയിലോ സൂക്ഷിക്കുക. ഇതിലൂടെ നിങ്ങളുടെ സാമ്പത്തിക പരാധീനതകള്‍ നീങ്ങുന്നതായിരിക്കും.

മീനം
നിങ്ങളുടെ വീട്ടിലെ പൂജാമുറിയില്‍ മഹാവിഷ്ണുവിന് പുഷ്പങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച മാല സമര്‍പ്പിക്കുക. ഇത് ചെയ്താല്‍ നിങ്ങളുടെ വീട്ടില്‍ പോസിറ്റീവ് എനര്‍ജി പ്രവഹിക്കും. ജീവിതത്തില്‍ ഐശ്വര്യവും സമൃദ്ധിയും കടന്നുവരും.



Click it and Unblock the Notifications