Latest Updates
-
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം -
ശുക്രന്റെ വക്രഗതി 2026: ഇന്ന് മുതൽ ജീവിതത്തിൽ വരാൻ പോകുന്ന മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഒക്ടോബർ 5-ന് രവി പുഷ്യ യോഗം: സ്വർണ്ണവും ഇലക്ട്രോണിക്സും വാങ്ങാൻ കാത്തിരിക്കുന്നവർക്ക് സുവർണ്ണാവസരം
ജാതകവശാലുള്ള ചൊവ്വാദോഷം അകറ്റാം
ശുഭമാംഗല്യത്തിനുള്ള തടസമായാണ് ചൊവ്വാദോഷം കണക്കാക്കി വരുന്നത്. ഇൗ ദോഷമുള്ള സ്ത്രീ, അല്ലെങ്കില്‍ പുരുഷന് ഇതേ ദോഷമുള്ള ആളെ വിവാഹം കഴിയ്ക്കുന്നതാണ് ഇതിനുള്ള പ്രതിവിധിയായും കണക്കാക്കപ്പെടുന്നത്.
ചൊവ്വാദോഷത്തെക്കുറിച്ചും ഇതിന്റെ ദോഷങ്ങള്‍ അകറ്റുന്നതിനെക്കുറിച്ചും അറിഞ്ഞിരിയ്ക്കൂ.
ഹിന്ദുത്വം മദ്യപാനത്തിനെതിരോ?
ഒരാളുടെ ജാതകത്തില്‍ 12 രാശികളുണ്ട്. ഇതില്‍ 1, 2, 4, 7, 8, 12 എന്നീ ഭാവങ്ങളിലേതിലെങ്കിലും ചൊവ്വാഗ്രഹത്തിന്റെ സ്വാധീനമുണ്ടെങ്കിലാണ് ചൊവ്വാദോഷമുണ്ടാവുകയെന്നു ജ്യോതിഷം പറയുന്നു. ഈ ദോഷമുള്ളയാള്‍ക്ക് ചൊവ്വയില്‍ നിന്നും ദോഷമായ സ്വാധീനമുണ്ടാകും. ഇത് വിവാഹത്തിന്റെ സമയത്താണ് കൂടുതല്‍ ദോഷം ചെയ്യുക.

ഈ ദോഷമുണ്ടെങ്കില്‍ വിവാഹം വൈകും. ചൊവ്വാദോഷമുള്ള വ്യക്തികള്‍ കോപപ്രകൃതിയുള്ളവരായിരിയ്ക്കും.
മുന്ജന്മത്തില് തന്റെ പങ്കാളികളെ ദ്രോഹിച്ചിട്ടുള്ളവര്ക്കാണ് ചൊവ്വാദോഷമുണ്ടാവുകയെന്നു പറയുന്നു. ഇൗ ദോഷം ഈ ജന്മത്തില് വിവാഹസംബന്ധമായ പ്രശ്നങ്ങളുണ്ടാക്കും. ഇതേ ദോഷമുള്ള രണ്ടുപേര്‍ വിവാഹിതരായാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാമെന്നു ജ്യോതിഷം.

ഒന്നാം രാശിയിലാണ് ചൊവ്വയെങ്കില്‍ വിവാഹജീവിതത്തില്‍ സമാധാനക്കേടു ഫലം.
രണ്ടാം രാശിയിലാണെങ്കില് കുടുംബത്തിനു ദോഷം. ഇത് ഇവരുടെ വിവാഹത്തിലും ഔദ്യോഗിക രംഗത്തും ബാധകമാണ്.

നാലാം ഭാവത്തിലെങ്കില്‍ തൊഴില്‍ സംബന്ധമായ പരാജയമാണ് ഫലം.
ഏഴാം ഭാവത്തിലെങ്കില്‍ ദേഷ്യപ്രകൃതിയും ഭരണസ്വഭാവവും കാരണം കുടുംബബന്ധങ്ങളില്‍ പ്രശ്നം.

എട്ടാം ഭാവത്തിലെങ്കില്‍ കുടുംബവുമായി അന്തഛിദ്രമുണ്ടായി പൂര്‍വിക സ്വത്തുക്കള്‍ ലഭിക്കാതെ വരും.
പത്താം ഭാവത്തിലാണ് ചൊവ്വയെങ്കില്‍ മാനസിക പ്രശ്നങ്ങളും ശത്രുക്കളും ഫലം.

ചൊവ്വാദോഷമുള്ളവര്‍ ചൊവ്വാഴ്ച വ്രതം നോല്ക്കുന്നതു നല്ലതാണ്. ഇതേ ദിവസം സാമ്പാര്‍ പരിപ്പു വേവിച്ചു മാത്രം കഴിയ്ക്കുക. നവഗ്രഹമന്ത്രം ഉരുവിടുക. ഹനുമാന് ചാലിസയും ചൊല്ലാം.

ഇത്തരം ദോഷങ്ങളുള്ളവര്‍ ആദ്യം ഒരു മരത്തേയോ ജലം നിറച്ച കുംഭത്തെയോ പങ്കാളിയുടെ സ്ഥാനത്തു കണ്ട് വിവാഹം ചെയ്യുക. ഇത് ശരിയ്ക്കുള്ള വിവാഹത്തിനുള്ള ദോഷങ്ങള്‍ നീക്കും.



Click it and Unblock the Notifications

