For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുരിതമേകും ചൊവ്വാദോഷം അകറ്റാം; ജ്യോതിഷ പരിഹാരം

|

ചൊവ്വാദോഷം എന്നാല്‍ ആരുടെ മനസ്സിലും ആദ്യം ഓടിവരുന്നത് വിവാഹതടസ്സം എന്നായിരിക്കും. എന്നാല്‍, ചൊവ്വാദോഷം കൊണ്ട് അര്‍ത്ഥമാക്കുന്നത് ഇതുമാത്രമല്ല. ജീവിതത്തില്‍ പല തടസ്സങ്ങളും ചൊവ്വാദോഷത്തിന്റെ ഫലമായി നേരിടേണ്ടിവരുന്നു. ജ്യോതിഷപരമായി ചൊവ്വയെ യുദ്ധ ഗ്രഹമായി കണക്കാക്കുന്നതിനാല്‍, വിവാഹത്തിന് വളരെ പ്രതികൂല സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നു. അത്തരം വ്യക്തികളുടെ ദാമ്പത്യ ജീവിതത്തില്‍, പിരിമുറുക്കങ്ങള്‍, അസ്വസ്ഥത, അസന്തുഷ്ടി, വേര്‍പിരിയല്‍ എന്നിവ സാധ്യമാണ്. അത്തരക്കാരില്‍ ഭൂരിഭാഗവും കുടുംബജീവിതത്തില്‍ പൊരുത്തക്കേട് അനുഭവിക്കുന്നു.

Most read: രാഹു കേതു മാറ്റം; ഓരോ രാശിക്കും ഫലങ്ങളും പരിഹാരവുംMost read: രാഹു കേതു മാറ്റം; ഓരോ രാശിക്കും ഫലങ്ങളും പരിഹാരവും

ചൊവ്വയുടെ ദോഷഫലങ്ങള്‍

ചൊവ്വയുടെ ദോഷഫലങ്ങള്‍

ഒരാളുടെ ജാതകത്തിലെ രണ്ടാമത്തെ ഗൃഹസ്ഥാനത്ത് തുടരുന്ന ചൊവ്വ ആ വ്യക്തിയുടെ കുടുംബജീവിതത്തിന് വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. വ്യക്തിപരവും തൊഴില്‍പരവുമായ ജീവിതത്തില്‍ ഗുരുതരമായ അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നു. നാലാമത്തെ വീട്ടില്‍ സ്ഥാനംപിടിക്കുന്ന ചൊവ്വ, പ്രൊഫഷണല്‍ ജീവിതത്തില്‍ പ്രതികൂല ഫലങ്ങള്‍ നല്‍കുന്നു. പലപ്പോഴും വ്യക്തിക്ക് ജോലികള്‍ മാറേണ്ടി വരുന്നു. വ്യക്തിക്ക് സാമ്പത്തിക പ്രശ്‌നങ്ങളും അനുഭവപ്പെടും. ഒരാളുടെ ജാതകത്തില്‍ ഏഴാമത്തെ വീട്ടില്‍ ചൊവ്വ സ്ഥാനം പിടിച്ചാല്‍, ചൊവ്വ ആ വ്യക്തിയെ അങ്ങേയറ്റം പ്രകോപിതനാക്കുന്നു. അവരില്‍ ആക്രമണാത്മക പെരുമാറ്റത്തിന് ഇത് കാരണമാകുന്നു. കുടുംബത്തിലും ജീവിത പങ്കാളികള്‍ക്കിടയിലും ധാരാളം വഴക്കുകളും ഉണ്ടാകുന്നു.

ചൊവ്വയുടെ ദോഷഫലങ്ങള്‍

ചൊവ്വയുടെ ദോഷഫലങ്ങള്‍

എട്ടാം ഗൃഹത്തില്‍ ചൊവ്വ സ്ഥാനം പിടിച്ചാല്‍ ആ വ്യക്തി വളരെ മടിയനായിരിക്കുമെന്നാണ് അര്‍ത്ഥമാക്കുന്നത്. ധനകാര്യവും സ്വത്തുക്കളും കൈകാര്യം ചെയ്യുന്നതില്‍ അയാള്‍ അശ്രദ്ധനായിരിക്കും. പന്ത്രണ്ടാം വീട്ടില്‍ സ്ഥാനം പിടിക്കുന്ന ചൊവ്വ, ഒരാള്‍ക്ക് ധാരാളം ശത്രുക്കളെ സമ്മാനിക്കുന്നു. ആ വ്യക്തിയില്‍ നിരവധി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകും. വ്യക്തിക്ക് ധാരാളം സാമ്പത്തിക നഷ്ടങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ചൊവ്വാദോഷം അകറ്റാനായി വ്യക്തികള്‍ക്ക് ഇനിപ്പറയുന്ന പരിഹാരങ്ങള്‍ ചെയ്യാം.

Most read:മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍Most read:മികച്ച രക്ഷിതാക്കള്‍ ഈ രാശിക്കാര്‍

ചൊവ്വാഴ്ച വ്രതം

ചൊവ്വാഴ്ച വ്രതം

ചൊവ്വയുടെ ദോഷഫലങ്ങള്‍ അകറ്റാന്‍ ചൊവ്വാഴ്ച ദിവസം വ്രതം അനുഷ്ഠിക്കുക. കൂടുതല്‍ ഫലപ്രദമായ നേട്ടങ്ങള്‍ക്കായി ഈ ദിവസം തുവരപ്പരിപ്പ് മാത്രം കഴിക്കുക.

ചൊവ്വാദോഷമുള്ളവരെ വിവാഹം കഴിക്കുക

ചൊവ്വാദോഷമുള്ളവരെ വിവാഹം കഴിക്കുക

ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറയ്ക്കാനായി ചൊവ്വാദോഷമുള്ള പുരുഷന് ചൊവ്വാദോഷമുള്ള പെണ്ണിനെയോ നേരെ തിരിച്ചോ വിവാഹം കഴിക്കാവുന്നതാണ്.

നവഗ്രഹ മന്ത്രം ചൊല്ലുക

നവഗ്രഹ മന്ത്രം ചൊല്ലുക

എല്ലാ ചൊവ്വാഴ്ചയും നവഗ്രഹ മന്ത്രം ചൊല്ലുക. ദിവസവും ഹനുമാന്‍ ചാലിസ പാരായണം ചെയ്യുകയോ ഗായത്രി മന്ത്രം 108 തവണ ചൊല്ലുകയോ ചെയ്യുക. ഇത് ചൊവ്വയുടെ ദോഷങ്ങള്‍ക്ക് ഫലപ്രദമായ പരിഹാരമായി കണക്കാക്കപ്പെടുന്നു.

Most read:സൂര്യ ദോഷം ജാതകത്തിലെങ്കില്‍ ഫലം തീരാദുരിതംMost read:സൂര്യ ദോഷം ജാതകത്തിലെങ്കില്‍ ഫലം തീരാദുരിതം

കുംഭ വിവാഹം

കുംഭ വിവാഹം

വിവാഹത്തിനായി ചൊവ്വാദോഷ തടസ്സമുള്ളവര്‍ക്ക് നടത്താവുന്ന ഒരു ആചാരമാണ് കുംഭ വിവാഹം. ഈ ആചാരമനുസരിച്ച്, ചൊവ്വാദോഷമുള്ള വ്യക്തി ആദ്യം ഒരു ആല്‍മരത്തെയോ വാഴയെയോ വിഷ്ണുവിന്റെ വെള്ളി അല്ലെങ്കില്‍ സ്വര്‍ണ്ണ വിഗ്രഹത്തെയോ വിവാഹം ചെയ്യുക. ചൊവ്വയുടെ പ്രതികൂല ഫലങ്ങള്‍ നീക്കുന്നതിന് ഇത് ഫലപ്രദമായ പ്രതിവിധിയാണ്.

ചുവന്ന പവിഴ മോതിരം ധരിക്കുക

ചുവന്ന പവിഴ മോതിരം ധരിക്കുക

തിളങ്ങുന്ന ചുവന്ന നിറമുള്ള പവിഴം ജ്യോതിഷപരമായി ചൊവ്വാ ഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ രത്‌നം ധരിക്കുന്നത് ചൊവ്വയുടെ പ്രതികൂല ഫലങ്ങള്‍ കുറയ്ക്കും. പക്ഷേ, രത്‌നം ധരിക്കുന്നതിനുമുമ്പ് അതിന്റെ ആധികാരികത ഉറപ്പാക്കുക. അതിനായി ഒരു ജ്യോത്സ്യനെ സമീപിക്കുക.

വഴിപാടുകള്‍ നടത്തുക

വഴിപാടുകള്‍ നടത്തുക

ചൊവ്വയെ പ്രീതിപ്പെടുത്താന്‍ നിങ്ങള്‍ക്ക് ചില കാര്യങ്ങള്‍ വഴിപാടായോ ദാനമായോ നല്‍കാവുന്നതാണ്. ചുവന്ന പയറ് ഉപയോഗിച്ച് തയാറാക്കിയ ഭക്ഷണം, വാളുകള്‍, ചുവന്ന പവിഴം, കത്തികള്‍ അല്ലെങ്കില്‍ ചുവന്ന പട്ട് എന്നിവ ചൊവ്വാഴ്ച ദിവസം ദാനം ചെയ്യുന്നത് ചൊവ്വാദോഷം ലഘൂകരിക്കാനുള്ള ഫലപ്രദമായ പ്രതിവിധിയാണ്.

Most read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലംMost read:പണമിടപാട് വേണ്ട ഈ ദിവസം; ബാധ്യത ഫലം

നവഗ്രഹക്ഷേത്രത്തിലോ ഹനുമാന്‍ ക്ഷേത്രത്തിലോ പൂജ നടത്തുക

നവഗ്രഹക്ഷേത്രത്തിലോ ഹനുമാന്‍ ക്ഷേത്രത്തിലോ പൂജ നടത്തുക

നവഗ്രഹ ക്ഷേത്രങ്ങള്‍ ഇന്ത്യയില്‍ വളരെ കുറവാണ്. എന്നിരുന്നാലും, ചൊവ്വാഗ്രഹത്തിനായി സമര്‍പ്പിച്ചിരിക്കുന്ന ഏതെങ്കിലും നവഗ്രഹ ക്ഷേത്രം സന്ദര്‍ശിച്ച് എല്ലാ ചൊവ്വാഴ്ചയും പൂജ നടത്തുക. എല്ലാ ചൊവ്വാഴ്ചയും ആരാധനയ്ക്കായി ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കാം. സേമിയയും മധുരപലഹാരങ്ങളും അര്‍പ്പിക്കുകയും ഒരു നെയ്യ് വിളക്ക് കത്തിക്കുകയും ചെയ്യുക.

ചൊവ്വാദോഷം പരിഹാരങ്ങള്‍

ചൊവ്വാദോഷം പരിഹാരങ്ങള്‍

നിങ്ങളുടെ ജാതകത്തില്‍ ചൊവ്വാ ഗ്രഹത്തിന്റെ സ്ഥാനം നിര്‍ണ്ണയിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ചൊവ്വാദോഷത്തിന്റെ കാഠിന്യം അറിയാവുന്നതാണ്. 1, 2, 4, 12 വീടുകളില്‍ ചൊവ്വ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍, അയാള്‍ക്ക് ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറവായിരിക്കും. അതേസമയം, ഏഴാമത്തെയോ എട്ടാമത്തെയോ വീട്ടില്‍ ചൊവ്വ സ്ഥാനം പിടിച്ചിട്ടുണ്ടെങ്കില്‍, ആ വ്യക്തിക്ക് ചൊവ്വയുടെ ദോഷഫലങ്ങള്‍ കൂടുതലായി ഏല്‍ക്കുന്നതായിരിക്കും.

Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍Most read:ശ്രീചക്രം വീട്ടില്‍ സൂക്ഷിച്ചാല്‍

ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറവാണെങ്കില്‍

ചൊവ്വയുടെ ദോഷഫലങ്ങള്‍ കുറവാണെങ്കില്‍

  • ദിവസവും ഹനുമാന്‍ ചാലിസ ചൊല്ലുക
  • പക്ഷികള്‍ക്ക് ദിവസവും ഭക്ഷണം കൊടുക്കുക.
  • ചൊവ്വാ ദോഷവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്‌നങ്ങളില്‍ നിന്നും മുക്തി നേടാന്‍, ഗണപതിയുടെ അനുഗ്രഹം ലഭിക്കാന്‍ മുല്ലയും ചുവന്ന പൂക്കളും അര്‍പ്പിക്കുക.
  • 'ഓം ഗണ ഗണപതയേ നമ' മന്ത്രം 108 തവണ അതിരാവിലെ ചൊല്ലുക.
  • ചൊവ്വാഴ്ച ദിവസം വ്രതം നോല്‍ക്കുക.
  • ദുര്‍ഗാദേവിയുടെ മുമ്പാകെ മംഗല്‍ ചണ്ഡികാ ശ്ലോകം പാരായണം ചെയ്യുക.
  • വിവാഹത്തിന് മുമ്പ് ചൊവ്വാദോഷം പരിഹാരങ്ങള്‍

    വിവാഹത്തിന് മുമ്പ് ചൊവ്വാദോഷം പരിഹാരങ്ങള്‍

    നിങ്ങളുടെ ജാതകത്തില്‍ ചൊവ്വയുടെ മോശം സ്ഥാനം നിങ്ങളുടെ ദാമ്പത്യ ജീവിതത്തെ പ്രധാനമായും ബാധിക്കുന്നു. ഇത് ദാമ്പത്യജീവിതത്തില്‍ പ്രശ്‌നങ്ങളും തടസ്സങ്ങളും ഉണ്ടാക്കുന്നു. അതിനാല്‍, വിവാഹത്തിന് മുമ്പ് ചൊവ്വയുടെ ദോഷ ഫലങ്ങള്‍ നിര്‍വീര്യമാക്കുന്നത് വളരെ പ്രധാനമാണ്. അതിനുള്ള പരിഹാരങ്ങള്‍ ഇതാ.

    • ചൊവ്വയുടെ ദോഷഫലങ്ങളുടെ തീവ്രത കുറയുന്നതിനാല്‍ 28 വയസ്സിനു ശേഷം വിവാഹം കഴിക്കുക എന്നതാണ് ഏറ്റവും ലളിതവും എളുപ്പവുമായ മാര്‍ഗം.
    • ചൊവ്വാദോഷമുള്ള മറ്റൊരു വ്യക്തിയെ വിവാഹം ചെയ്യുക
    • ഒരു ആല്‍മരത്തെയോ വായയോയോ പ്രതീകാത്മകമായി വിവാഹം ചെയ്യുക(കുംഭ വിവാഹം)
    • വിവാഹത്തിന് മുമ്പ് ചൊവ്വാദോഷം പരിഹാരങ്ങള്‍

      വിവാഹത്തിന് മുമ്പ് ചൊവ്വാദോഷം പരിഹാരങ്ങള്‍

      • എല്ലാ ചൊവ്വാഴ്ചയും വ്രതം നോല്‍ക്കുക
      • എല്ലാ ചൊവ്വാഴ്ചയും ഹനുമാന്‍ ക്ഷേത്രം സന്ദര്‍ശിക്കുക
      • ചൊവ്വാഴ്ച മംഗല്‍ മന്ത്രവും ഹനുമാന്‍ ചാലിസയും ചൊല്ലുക.
      • പക്ഷികള്‍ക്ക് മധുരപലഹാരങ്ങളും ധാന്യങ്ങളും നല്‍കുക
      • എല്ലാ ചൊവ്വാഴ്ചയും ചുവന്ന വസ്ത്രങ്ങളും മല്ലിയും ദാനം ചെയ്യുക.
      • ചെമ്പ് അല്ലെങ്കില്‍ സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ് ചുവന്ന പവിഴ മോതിരം ധരിക്കുക.
      • Most read:തിങ്കളിലെ ശിവാരാധന; ഫലം ജോലിMost read:തിങ്കളിലെ ശിവാരാധന; ഫലം ജോലി

        വിവാഹശേഷം ചൊവ്വാദോഷത്തിന് പരിഹാരങ്ങള്‍

        വിവാഹശേഷം ചൊവ്വാദോഷത്തിന് പരിഹാരങ്ങള്‍

        ചൊവ്വാദോഷം ഉണ്ടെങ്കിലും ചില സമയങ്ങളില്‍, വിവാഹത്തിന് മുമ്പ് പരിഹാരങ്ങളൊന്നും സ്വീകരിക്കാത്തവരുണ്ട്. ഇത് അവരുടെ ദാമ്പത്യജീവിതത്തില്‍ വളരെയധികം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. ചിലപ്പോള്‍, ചൊവ്വാ ദോഷം പ്രശ്‌നം തീര്‍ത്ത് വിവാഹമോചനത്തിലേക്കും നയിച്ചേക്കാം. അത്തരം വ്യക്തികള്‍ക്ക് വിവാഹശേഷം ചൊവ്വയുടെ ദോഷഫലം തീര്‍ക്കാന്‍ ചില പരിഹാരങ്ങള്‍ പിന്തുടരാം.

        വിവാഹശേഷം ചൊവ്വാദോഷത്തിന് പരിഹാരങ്ങള്‍

        വിവാഹശേഷം ചൊവ്വാദോഷത്തിന് പരിഹാരങ്ങള്‍

        • ആനക്കൊമ്പുകള്‍ വീട്ടില്‍ സൂക്ഷിക്കുക.
        • ആല്‍മരത്തിന് പാല്‍ അര്‍പ്പിച്ച് ആരാധിക്കുക.
        • പൂജാമുറിയില്‍ ഓറഞ്ച് നിറത്തിലുള്ള ഗണപതി വിഗ്രഹം വച്ച് ആരാധിക്കുക.
        • നവഗ്രഹ ക്ഷേത്രത്തില്‍ പൂജ നടത്തുക.
        • ചൊവ്വാഴ്ച ദിവസം ചുവന്ന വസ്ത്രങ്ങള്‍ ദാനം ചെയ്യുക.
        • എല്ലാ ചൊവ്വാഴ്ചയും വ്രതം അനുഷ്ഠിക്കുക.
        • Most read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലംMost read:ചൂലിന്റെ സ്ഥാനം തെറ്റെങ്കില്‍ ദാരിദ്ര്യം ഫലം

English summary

Remedies For Mangal Dosha in Your Birth Chart in Malayalam

If Mangal Dosha is present in your birth chart, it can cause troubles and hurdles, especially in your marital life. Read on the remedies for Mangal Dosha.
X
Desktop Bottom Promotion