Just In
Don't Miss
- News
എക്സിറ്റ് ഡോർ ലക്ഷ്യമാക്കി നടക്കുമ്പോൾ അതാ വീണ്ടും രാഹുൽജിയുടെ പിൻവിളി.. കുറിപ്പ് വൈറൽ
- Movies
രജനികാന്തിന്റെ കുടുബത്തില്‍ ആഘോഷം തുടങ്ങി! കീരിടം വെച്ചിട്ടുള്ള സ്റ്റൈല്‍ മന്നന്റെ ചിത്രങ്ങള്‍
- Sports
ഇന്ത്യ vs വിന്‍ഡീസ്: 25 റണ്‍സ് കൂടി, കോലിയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്... ആദ്യ ഇന്ത്യന്‍ താരമാവും
- Technology
ഇന്ത്യ ബഹിരാകാശത്ത് സ്വന്തമായി സ്പേസ് സ്റ്റേഷന് നിര്‍മിക്കും: റിപ്പോർട്ട്
- Automobiles
ഓട്ടോ എക്സപോയിൽ പുതിയ രണ്ട് മോഡലുകൾ പുറത്തിറക്കാൻ പിയാജിയോ
- Finance
ഡിജിറ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിന് എൽഐസിയും
- Travel
ഗുരുവായൂർ ഏകാദശി ഞായറാഴ്ച - അറിയാം ഐതിഹ്യവും വിശ്വാസങ്ങളും
ദൃഷ്ടിദോഷവും നാവേറും എന്നന്നേക്കും മാറ്റാൻ
കണ്ണേറും നാവേറും ദൃഷ്ടി ദോഷവും തുടങ്ങി ഇന്നും നമുക്കിടയിൽ വളരെ പ്രാധാന്യത്തോടെ കണക്കാക്കുന്ന ചില കാര്യങ്ങൾ ഉണ്ട്. എത്രയൊക്കെ മാറിയാലും ഇത്തരം വിശ്വാസങ്ങളിൽ പലതും ഇന്നും വിടാതെ പിന്തുടരുന്നതാണ് പലരും. എന്നാൽ ദൃഷ്ടി ദോഷത്തിന് പരിഹാരം കാണുന്നതിന് വേണ്ടി എന്തൊക്കെ കാര്യങ്ങള്‍ ചെയ്യണം എന്ന കാര്യം പലർക്കും അറിയുകയില്ല. എല്ലാത്തിനേയും ബാധിക്കുന്ന ഒന്നാണ് ദൃഷ്ടിദോഷം. ഒരാൾക്ക് മറ്റൊരാളുടെ വാക്കിലൂടേയോ നാവിലൂടേയോ ഉണ്ടാവുന്ന ദോഷമാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത്.
Most read: പുത്ര ഭാഗ്യത്തിന് തുളസി വിവാഹം ഫലം നല്‍കും
കുട്ടികൾക്കാണ് പലപ്പോഴും പെട്ടെന്ന് ദൃഷ്ടി ദോഷം ബാധിക്കുന്നത് എന്നാണ് പറയുന്നത്. എന്നാൽ കുട്ടികൾക്ക് മാത്രമല്ല വസ്തുക്കൾക്ക് ഉൾപ്പടെയുള്ളവക്കെല്ലാം ദൃഷ്ടി ദോഷം ബാധിക്കാറുണ്ട്. കരിനാക്കിലും കണ്ണേറിലും വിശ്വസിക്കുന്നവര്‍ അതിൽ നിന്ന് മോചനം നേടുന്നതിന് വേണ്ടി പല പരിഹാരമാർഗ്ഗങ്ങളും ഉണ്ട്. അത് എന്തൊക്കെയെന്ന് നമുക്ക് നോക്കാം. കരിനാക്കും കണ്ണേറും അന്ധവിശ്വാസം ആണെങ്കിലും അതിന് പരിഹാരം കാണുന്നതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് നോക്കാവുന്നതാണ്.

ഉപ്പും മുളകും ഉഴിഞ്ഞിടുന്നത്
കരിനാക്കും കണ്ണേറും നാവേറും മാറുന്നതിന് പണ്ടുള്ളവർ ഉപ്പും മുളകും ഉഴിഞ്ഞ് അടുപ്പിൽ ഇടുന്ന ശീലമുണ്ടായിരുന്നു. ഇതിലൂടെ ദൃഷ്ടി ദോഷം ഇല്ലാതാവുന്നു എന്നാണ് വിശ്വാസം. മുളക് കത്തുന്ന ഗന്ധം കുറഞ്ഞ് പോയാൽ ദോഷം മാറിയില്ലെന്നും ഒരു തവണ കൂടി ഇത് ചെയ്യണം എന്നാണ് പണ്ടുള്ളവർ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വീണ്ടും ആവർത്തിച്ചാൽ നാവേറുദോഷം മാറും എന്നാണ് പറയുന്നത്.

കുട്ടികൾക്ക് ദോഷം മാറുന്നതിന്
കുട്ടികൾക്കുള്ള നാവേറും കണ്ണേറു ദോഷം മാറുന്നതിന് വേണ്ടി കുട്ടികളെ പുറത്ത് കൊണ്ട് പോവുമ്പോൾ കാൽവെള്ളയിൽ കറുത്ത പൊട്ട് കുത്തുന്നത് നല്ലതാണ്. ഇത് കുട്ടികൾക്ക് ദോഷം തട്ടാതിരിക്കുന്നതിന് സഹായിക്കുന്നുണ്ട് എന്നാണ് പറയുന്നത്. കാൽ വെള്ളയിൽ അല്ലെങ്കിൽ ചെവിക്ക് പുറകിലും ഒരു കറുത്ത പൊട്ട് തൊടുവിപ്പിക്കുന്നത് നല്ലതാണ്. അതിലൂടെ ദോഷങ്ങളെ പൂർണമായും ഇല്ലാതാക്കാം എന്നാണ് വിശ്വാസം.

കെട്ടിടത്തിന് ദോഷം മാറാൻ
കെട്ടിടത്തിന്റെ നാവേറു ദോഷം മാറുന്നതിന് വേണ്ടി നമുക്ക് കെട്ടിടം പണിയുമ്പോൾ ഒരു കള്ളിമുൾച്ചെടി തൂക്കുന്നത്നല്ലതാണ്. ഇത് കെട്ടിടത്തിന് ഉണ്ടാവുന്ന കണ്ണേറു ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതല്ലാതെ കെട്ടിടത്തിന് മുന്നില്‍ ഒരു കോലം വെക്കുന്നതും നല്ലതാണ്. ഇത് ദോഷത്തെ ഇല്ലാതാക്കി കരിനാവിനെ ഇല്ലാതാക്കുന്നു.

വാഹനത്തിന്റെ കണ്ണേറ് ദോഷം
വാഹനത്തിന് ഉണ്ടാവുന്ന കണ്ണേറ് ദോഷം ഇല്ലാതാക്കുന്നതിന് വേണ്ടി കരിവളയും വാഹനത്തിന്റെ ഒരുഭാഗത്ത് തൂക്കാവുന്നതാണ്. ഇത് വാഹനത്തിന്റെ കണ്ണേറ് ദോഷത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇതിലൂടെ നെഗറ്റീവ് ശക്തികളെ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ അൽപം ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ജീവിതത്തിൽ പോസിറ്റീവ് ഊർജ്ജം കൊണ്ട് വരും എന്നാണ് വിശ്വാസം.

നാവേറു ദോഷത്തിന്
കുട്ടികളുടെയും മുതിർന്നവരുടേയും നാവേറു ദോഷത്തിന് മുത്തശ്ശിമാർ കുട്ടികളുടെ ഉടുപ്പിന് അടിയിലായി പാണലിന്റെ ഇല വെക്കുന്നു. ഇത് ദോഷം അകറ്റുന്നതിന് സഹായിക്കുന്നു എന്നാണ് വിശ്വാസം. നമ്മുടെ ജീവിതത്തിൽ പ്രതീക്ഷിക്കാത്ത സമയത്ത് സംഭവിക്കുന്ന ദോഷമാണ് ദൃഷ്ടി ദോഷം എന്ന് പറയുന്നത്. ഇത് പലപ്പോഴും നിങ്ങളുടെ ജീവിതത്തിൽ കൂടുതൽ പ്രതിസന്ധികൾ ഉണ്ടാക്കുന്നുണ്ട്. അതിനെയെല്ലാം പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ഈ കാര്യങ്ങൾ ശ്രദ്ധിക്കാവുന്നതാണ്.