For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

27 നാളുകാര്‍ക്കും നക്ഷത്രപ്രകാരം ഉണ്ടാവുന്ന രോഗാവസ്ഥകള്‍

|

ജ്യോതിഷത്തിന് വളരെയധികം പ്രാധാന്യം നല്‍കുന്നവരാണ് നമ്മളില്‍ പലരും. ചിലര്‍ വിശ്വസിക്കുകയും ചിലര്‍ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്നു. എന്നാല്‍ വേദജ്യോതിഷത്തില്‍ നമ്മുടെ നക്ഷത്രങ്ങളേയും നക്ഷത്രഫലങ്ങളേയും രാശിയേയും എല്ലാം കൃത്യമായി വിവരിക്കുന്നുണ്ട്. വേദജ്യോതിഷ പ്രകാരം ശരീരഭാഗങ്ങളുടെ അടിസ്ഥാനത്തില്‍ നമ്മുടെ 27 നക്ഷത്രങ്ങളേയും തരം തിരിച്ചിട്ടുണ്ട്.

Relationship Between Birth Star

ഓരോ നക്ഷത്രവും മനുഷ്യ ശരീരത്തിന്റെ ചില ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങളുടെ നക്ഷത്രപ്രകാരം നിങ്ങള്‍ക്ക് ആ നക്ഷത്രവുമായി ബന്ധപ്പെട്ട രോഗാവസ്ഥയാണ് ഉണ്ടാവുന്നത്. ഈ ലേഖനത്തില്‍ പൊതുവായ ഫലങ്ങളെക്കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. ഇതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

അശ്വതി

അശ്വതി

അശ്വതി നക്ഷത്രത്തിന്റെ അധിപന്‍ കേതുവാണ്, ഇത് ഗണ്ഡമൂല നക്ഷത്രത്തിന്റെ വിഭാഗത്തില്‍ പെടുന്നു. ഈ നക്ഷത്രം പ്രതിനിധീകരിക്കുന്നത് തലച്ചോറിനെയാണ്. അതുകൊണ്ട് തന്നെ തലച്ചോറുമായി ബന്ധപ്പെട്ട എല്ലാ രോഗങ്ങളും അശ്വതി നക്ഷത്രക്കാര്‍ക്ക് ഉണ്ടാവുന്നതായാണ് ഫലം പറയുന്നത്.

ഭരണി

ഭരണി

ഭരണി നക്ഷത്രത്തിന്റെ അധിപന്‍ ശുക്രനാണ്. ഈ നക്ഷത്രം നിങ്ങളുടെ തലയോട്ടിയെയും കണ്ണുകളെയും ആമ് പ്രതിനിധാനം ചെയ്യുന്നത്. ഈ നക്ഷത്രത്തിന്റെ അധിപന്‍ ശുക്രന്‍ ആയത് കൊണ്ട് തന്നെ ഇവര്‍ക്ക് നേത്ര സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യതയുണ്ട്.

കാര്‍ത്തിക

കാര്‍ത്തിക

കാര്‍ത്തിക നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹാധിപന്‍ സൂര്യനാണ്. ഈ നക്ഷത്രത്തില്‍ വരുന്നവര്‍ക്ക് കണ്ണ്, മസ്തിഷ്‌കം, മുഖം, കഴുത്ത്, തൊണ്ട, ടോണ്‍സിലുകള്‍, താടിയെല്ല് എന്നിവയുമായി ബന്ധപ്പെട്ട് രോഗാവസ്ഥകളാണ് ഉണ്ടാവുന്നത്.

രോഹിണി

രോഹിണി

രോഹിണി നക്ഷത്രത്തിന്റെ അധിപന്‍ ചന്ദ്രനാണ്. ഈ നക്ഷത്രക്കാര്‍ക്ക് മുഖം, വായ, നാവ്, ടോണ്‍സിലുകള്‍, കഴുത്ത്, സെര്‍വിക്കല്‍ എന്നീ ഭാഗങ്ങളുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ് ഉണ്ടാവുന്നത്. അതുകൊണ്ട് തന്നെ ഇവര്‍ ശ്രദ്ധിക്കണം.

മകയിരം

മകയിരം

മകയിരം നക്ഷത്രക്കാര്‍ അല്‍പം ശ്രദ്ധിക്കണം. ഇവരെ ഭരിക്കുന്നത് ചൊവ്വയാണ്. ഇവര്‍ക്ക് താടി, കവിള്‍, ശ്വാസനാളം, അണ്ണാക്ക്, രക്തക്കുഴലുകള്‍, ടോണ്‍സിലുകള്‍, സെര്‍വിക്കല്‍ ഞരമ്പുകള്‍ എന്നിവയുമായി ബന്ധപ്പെട്ട് രോഗാവസ്ഥയാണ് ഉണ്ടാവുന്നത്. എന്നാല്‍ ഇത് രണ്ട് ഘട്ടമായാണ് പ്രതിനിധീകരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ തോളുകള്‍, ചെവി, മുകളിലെ വാരിയെല്ലുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു.

തിരുവാതിര

തിരുവാതിര

തിരുവാതിര നക്ഷത്രക്കാരില്‍ രാഹുവാണ് ഇവരുടെ ഗ്രഹാധിപന്‍. ഇവര്‍ക്ക് കഴുത്ത്, കൈകള്‍, തോളുകള്‍, നട്ടെന്ന് എന്നിവയുമായി ബന്ധപ്പെട്ടുണ്ടാവുന്ന അസുഖങ്ങളാണ് ഇവരെ ബാധിക്കുന്നത്. ഇവര്‍ക്ക് അതുകൊണ്ട് അല്‍പം ശ്രദ്ധ അത്യാവശ്യമാണ്.

പുണര്‍തം

പുണര്‍തം

പുണര്‍തം നക്ഷത്രക്കാരെ ഭരിക്കുന്നത് വ്യാഴമാണ്. ഈ നക്ഷത്രക്കാര്‍ക്ക് ചെവി, കഴുത്ത്, തോളെല്ലുകള്‍ എന്നിവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ് ആദ്യ അവസ്ഥയില്‍ ഉണ്ടാവുന്നത്. പിന്നീട് അത് ശ്വാസകോശം, ശ്വസനവ്യവസ്ഥ, നെഞ്ച്, ഉദരം, പാന്‍ക്രിയാസ്, കരള്‍, നെഞ്ച് എന്നിവയെ പ്രതിനിധീകരിക്കുന്നു.

 പൂയ്യം

പൂയ്യം

പൂയ്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹാധിപന്‍ ശനിയാണ്. ഇത് ശ്വാസകോശം, ആമാശയം, വാരിയെല്ലുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. പൂയ്യം നക്ഷത്രക്കാര്‍ക്ക് അതുകൊണ്ട് തന്നെ ഇതുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ് ഉണ്ടാവുന്നത്.

ആയില്യം

ആയില്യം

ആയില്യം നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹാധിപന്‍ ബുധനാണ്. ഈ നക്ഷത്രക്കാരെ ശ്വാസകോശം, ആമാശയം, പാന്‍ക്രിയാസ്, അന്നനാളം എന്നീ അവയവങ്ങളില്‍ ഉണ്ടാവുന്ന രോഗാവസ്ഥകളാണ് ബാധിക്കുന്നത്. ഈ നക്ഷത്രം നിങ്ങളാണെങ്കില്‍ മുകളില്‍ പറഞ്ഞ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗങ്ങളാല്‍ ഈ നക്ഷത്രക്കാര്‍ കഷ്ടപ്പെടുന്നു.

മകം

മകം

മകം നക്ഷത്രത്തിന്റെ അധിപന്‍ കേതുവാണ്. ഈ നക്ഷത്രക്കാരെ സുഷുമ്‌നാ നാഡി, ഹൃദയം, പുറം, പ്ലീഹ എന്നീ ശരീരഭാഗങ്ങളാണ് പ്രതിനിധീകരിക്കുന്നത്. മകം നക്ഷത്രക്കാര്‍ ഇതുമായി ബന്ധപ്പെട്ട രോഗാവസ്ഥ അനുഭവിക്കുന്നു.

പൂരം

പൂരം

പൂരം നക്ഷത്രക്കാര്‍ അവരുടെ ഗ്രഹാധിപന്‍ ശുക്രനാണ്. ഈ നക്ഷത്രക്കാര്‍ക്ക് നട്ടെല്ലുമായി ബന്ധപ്പെട്ട രോഗാവസ്ഥയുണ്ടാവുന്നുണ്ട്. ഇത് കൂടാതെ ഹൃദയത്തേയും ഇത്തരം അവസ്ഥകള്‍ ബാധിക്കുന്നു.

ഉത്രം

ഉത്രം

ഉത്രം നക്ഷത്രക്കാരെ ഭരിക്കുന്ന ഗ്രഹമാണ് സൂര്യന്‍. ഈ നക്ഷത്രക്കാര്‍ക്ക് അവരുടെ നട്ടെല്ലിനെ ബാധിക്കുന്ന രോഗാവസ്ഥകള്‍ ഉണ്ടാവുന്നു. ഇത് കൂടാതെ കുടല്‍, തല തുടങ്ങിയവയെ ബാധിക്കുന്ന രോഗാവസ്ഥകളും ഉണ്ടാവുന്നുണ്ട്.

അത്തം

അത്തം

അത്തം നക്ഷത്രക്കാര്‍ക്ക് അവരുടെ ഗ്രഹാധിപന്‍ ചന്ദ്രനാണ്. ഇത് കുടല്‍, കുടല്‍, അന്തര്‍ സ്രവ ഗ്രന്ഥികള്‍, എന്‍സൈമുകള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. നിങ്ങള്‍ അത്തം നക്ഷത്രക്കാരാണെങ്കില്‍ ഇതുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാവുന്നു.

ചിത്തിര

ചിത്തിര

ചിത്തിര നക്ഷത്രത്തിന്റെ ഭരണാധികാരി ചൊവ്വയാണ്. ഇവര്‍ക്ക് വയറ് സംബന്ധമായ രോഗാവസ്ഥയാണ് ഉണ്ടാവുന്നത്. ഇത് കൂടാതെ വൃക്കസംബന്ധമായ, അരക്കെട്ട്, ഹെര്‍ണിയ, സുഷുമ്‌നാ നാഡിയുടെ താഴത്തെ ഭാഗം, ഞരമ്പുകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും ഉണ്ടാവുന്നുണ്ട്.

ചോതി

ചോതി

ചോതി നക്ഷത്രത്തിന്റെ അധിപന്‍ രാഹുവാണ്. ഇവര്‍ക്ക് ചര്‍മ്മം, പിത്തസഞ്ചി, മുട്ടുകള്‍, ഗര്‍ഭപാത്രം എന്നിവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാവുന്നുണ്ട്.

വിശാഖം

വിശാഖം

വിശാഖം നക്ഷത്രക്കാര്‍ക്ക് പുറം, പിത്താശയം, വൃക്ക, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ കഠിനമായി ബാധിക്കും. ഇത് കൂടാതെ മൂത്രസഞ്ചി, മൂത്രനാളി, മലദ്വാരം, ജനനേന്ദ്രിയം, പ്രോസ്റ്റേറ്റ് ഗ്രന്ഥി എന്നിവയുമായി ബന്ധപ്പെട്ട രോഗാവസ്ഥയും ഉണ്ടാവുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം.

അനിഴം

അനിഴം

അനിഴം നക്ഷത്രക്കാര്‍ക്ക് അവരുടെ അധിപന്‍ എന്ന് പറയുന്നത് ശനിയാണ്. ഇവരെ ബാധിക്കുന്ന രോഗാവസ്ഥകള്‍ ഈ അവയവങ്ങളിലാണ്. മൂത്രസഞ്ചി, മലാശയം, ജനനേന്ദ്രിയങ്ങള്‍, പ്യൂബിക് അസ്ഥികള്‍, മൂക്കിലെ അസ്ഥികള്‍ മുതലായവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഇവരില്‍ ഉണ്ടാവുന്നുണ്ട്.

തൃക്കേട്ട

തൃക്കേട്ട

തൃക്കേട്ട നക്ഷത്രക്കാരെ ഭരിക്കുന്നത് ബുധനാണ്. ഈ നക്ഷത്രക്കാര്‍ക്ക് മലാശയം, അണ്ഡാശയം, ഗര്‍ഭപാത്രം എന്നിവയുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാവുന്നു. ഇതിനെയൊന്നും നിസ്സാരവത്കരിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം.

മൂലം

മൂലം

മൂലം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്നത് ബുധനാണ്. ഈ നക്ഷത്രക്കാര്‍ പ്രതിനിധീകരിക്കുന്ന അവയവങ്ങള്‍ എന്ന് പറയുന്നത് ഇടുപ്പ്, തുടകള്‍, സിരകള്‍, ആര്‍ത്രൈറ്റിസ് മുതലായവയാണ്. ഈ നക്ഷത്രം ബാധിക്കുന്നതിലൂടെ അത് പലപ്പോഴും ഈ രോഗാവസ്ഥകളെ കൂട്ടുന്നു.

 പൂരാടം

പൂരാടം

ശുക്രനാണ് ഈ നക്ഷത്രത്തിന്റെ അധിപൻ. ഇത് ഇടുപ്പ്, തുടകൾ, ഞരമ്പുകൾ, പെൽവിക് മേഖല, രക്ത ഗ്രന്ഥികൾ, സുഷുമ്നാ നാഡി, സാക്രൽ ഏരിയ മുതലായവയെ പ്രതിനിധീകരിക്കുന്നു.

ഉത്രാടം

ഉത്രാടം

ഉത്രാടം നക്ഷത്രക്കാര്‍ക്ക് അവരെ ഭരിക്കുന്ന ഗ്രഹം എന്ന് പറയുന്നത് സൂര്യനാണ്. ഈ നക്ഷത്രം ബാധിക്കുന്നത് തുടകളേയും രക്തക്കുഴലുകളേയും പ്രതിനിധീകരിക്കുന്നുണ്ട്. ഇത് ചര്‍മ്മത്തേയും കാല്‍മുട്ടിനേയും ബാധിക്കുന്നുണ്ട്. ഇത്തരം അവസ്ഥകളില്‍ അതുമായി ബന്ധപ്പെട്ട രോഗാവസ്ഥകളും ഉണ്ടാവുന്നു.

തിരുവോണം

തിരുവോണം

തിരുവോണം നക്ഷത്രക്കാരെ ഭരിക്കുന്നത് ചന്ദ്രനാണ്. ഈ നക്ഷത്രക്കാരെ ബാധിക്കുന്നത് മുട്ടുകളേയും ലിംഫ്‌നോഡുകളേയും ബാധിക്കുന്നു. ഈ നക്ഷത്രം ബാധിച്ചാല്‍ അവ ഇത്തരം രോഗാവസ്ഥകളിലാണ് ബാധിക്കുന്നത്.

അവിട്ടം

അവിട്ടം

അവിട്ടം നക്ഷത്രക്കാരെ ഭരിക്കുന്നത് ചൊവ്വയാണ്. ഈ നക്ഷത്രത്തിനെ ബാധിക്കുന്ന ശരീരഭാഗങ്ങള്‍ എന്ന് കാല്‍മുട്ട് ആണ്. ഇത് കൂടാതെ കണങ്കാലിനും ഇത്തരം അവസ്ഥകള്‍ ഉണ്ടാവുന്നു. ഈ ശരീരഭാഗങ്ങളുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഇവരിലുണ്ടാവുന്നു.

ചതയം

ചതയം

ചതയം നക്ഷത്രക്കാരെ ഭരിക്കുന്നത് രാഹുവാണ്. ഈ നക്ഷത്രക്കാര്‍കാല്‍മുട്ടുകള്‍, പേശികള്‍ എന്നിവയെ പ്രതിനിധീകരിക്കുന്നു. നിങ്ങള്‍ക്ക് ജന്മനക്ഷത്രവുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടെങ്കില്‍ ഈ അവയവങ്ങളെയാണ് ബാധിക്കുന്നത്.

പൂരുരുട്ടാതി

പൂരുരുട്ടാതി

പൂരുരുട്ടാതി നക്ഷത്രക്കാരരെ ഭരിക്കുന്നത് വ്യാഴം നക്ഷത്രമാണ്. ഇവരെ കണങ്കാല്‍ സംബന്ധമായ അവസ്ഥകളാണ് ബാധിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ അല്‍പം ഗുരുതരമാവുന്നതിനുള്ള സാധ്യതയുണ്ട്.

ഉത്രട്ടാതി

ഉത്രട്ടാതി

ഉത്രട്ടാതി നക്ഷത്രക്കാര്‍ക്ക് ശനിയാണ് ഇവരെ ഭരിക്കുന്ന ഗ്രഹം. ഇവര്‍ക്ക് പാദങ്ങളുമായി ബന്ധപ്പെട്ട രോഗാവസ്ഥകളാണ് ഉണ്ടാവുന്നുണ്ട്. കാരണം ഈ നക്ഷത്രത്തെ പ്രതിനിധീകരിക്കുന്നത് പാദങ്ങളെയാണ്.

രേവതി

രേവതി

27 നക്ഷത്രങ്ങളില്‍ അവസാന നക്ഷത്രമാണ് രേവതി നക്ഷത്രം. ബുധനാണ് ഈ നക്ഷത്രത്തെ ഭരിക്കുന്നത്. ഇത് പ്രതിനിധീകരിക്കുന്നത് വിരലുകളേയും നഖങ്ങളേയും കാലുകളേയുമാണ്. നിങ്ങള്‍ ഈ നക്ഷത്രക്കാരാണെങ്കില്‍ ഇവര്‍ക്ക് ഈ അവയവങ്ങളുമായി ബന്ധപ്പെട്ട രോഗാവസ്ഥകള്‍ ഉണ്ടാവുന്നു.

ഉത്രം നക്ഷത്രക്കാര്‍ക്ക് ക്ഷമാശീലം കൂടുതല്‍ഉത്രം നക്ഷത്രക്കാര്‍ക്ക് ക്ഷമാശീലം കൂടുതല്‍

തിരുവാതിര നക്ഷത്രം; ഫലം, സ്വഭാവം, ഭാവിതിരുവാതിര നക്ഷത്രം; ഫലം, സ്വഭാവം, ഭാവി

English summary

Relationship Between Birth Star And Body Parts In Malayalam

Here in this article we are sharing the relationship between birth star and body parts in malayalam. Take a look.
Story first published: Saturday, June 18, 2022, 14:30 [IST]
X
Desktop Bottom Promotion