For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കടം മാറാന്‍, ധനം വരാന്‍ ഈ മന്ത്രങ്ങള്‍

കടം മാറാന്‍, ധനം വരാന്‍ ഈ മന്ത്രങ്ങള്‍

|

പണം, കടം ഇതു രണ്ടും മനുഷ്യര്‍ക്ക് അസ്വസ്ഥത നല്‍കുന്ന രണ്ടു കാര്യങ്ങളാണ്. പണം കൂടിയാലും കുറഞ്ഞാലും അസ്വസ്ഥത. രണ്ടു തരം അസ്വസ്ഥതയാണെന്നു മാത്രം. ഇതുപോലെയാണ് കടവും. സ്വസ്ഥതയുണ്ടാകില്ല, ഒരു നേരത്തും.

ധന ലാഭത്തിനായി വിശ്വാസങ്ങളെ കൂട്ടു പിടിയ്ക്കുന്നവര്‍ ധാരാളമാണ്. ഇതില്‍ പൂജാദി കര്‍മങ്ങളും മന്ത്രോച്ചാരണവുമെല്ലാം ഉള്‍പ്പെടുന്നു.

കടം മാറാനും ധനം വരാനും സഹായിക്കുന്ന ചില പ്രത്യേക മന്ത്രോച്ചാരണങ്ങളുണ്ട്. ഇതെക്കുറിച്ചറിയൂ.

ഗണപതി

ഗണപതി

ഗണപതിയെയാണ് ഹൈന്ദവ വിശ്വാസ പ്രകാരം കൂടുതല്‍ ആരാധിയ്ക്കുക. വിഘ്‌നേശ്വരന്‍ അഥവാ തടസങ്ങള്‍ ഒഴിവാക്കുന്ന ഭഗാവനെയാണ് ആദ്യം പ്രസാദിപ്പിയ്‌ക്കേണ്ടതും. കടം മാറാനും ധനം വരാനും സഹായിക്കുന്ന വിഘ്‌നേശ്വര മന്ത്രമുണ്ട്.

പാശാങ്കുശൗ ദന്തജമ്പു

പാശാങ്കുശൗ ദന്തജമ്പു

പാശാങ്കുശൗ ദന്തജമ്പു, ദധാന സ്ഫടികപ്രഭ, രക്താംശുകോ ഗണപതിര്‍, മുദേശ്യാ ഋണമോചക എന്ന മന്ത്രം ഗണപതി സ്‌തോത്രമാണ്. ഇതു ജപിയ്ക്കുന്നത് ഗപണതിയെ പ്രീതിപ്പെടുത്താനും കടബാധ്യകകള്‍ ഒഴിവാക്കാനും നല്ലതാണ്.

ഈ മന്ത്രം

ഈ മന്ത്രം

ഈ മന്ത്രം സൂര്യോദയത്തിനു മുന്‍പ് ഭഗവാനു മുന്നില്‍ 108 ഉരു ആവര്‍ത്തിയ്ക്കുന്നതു കൂടുതല്‍ നല്ലതാണ്. ഭഗവാന് മുന്നില്‍ അത്തിപ്പഴം സമര്‍പ്പിച്ചു ജപിയ്ക്കുന്നതും നല്ലതാണ്. കിഴക്കോട്ടു തിരിഞ്ഞിരുന്ന് പലകയില്‍ ഇരുന്നു ജപിയ്ക്കാം. ജപിച്ചാല്‍ ആ ദിവസം ഉച്ചയ്ക്കു ശേഷം മാത്രമേ മത്സ്യമാംസാദികള്‍ കഴിയ്ക്കരുത്. ഇത് അടുപ്പിച്ച് അല്‍പനാള്‍ ചെയ്യുക. ചെയ്യുന്ന കാര്യങ്ങള്‍ വിശ്വാസത്തോടെ, ആത്മാര്‍ത്ഥതയോടെ ചെയ്യുക, എങ്കിലേ ഗുണം ലഭിയ്ക്കൂ.

വരുണ മന്ത്രം

വരുണ മന്ത്രം

ധനമുണ്ടാകാന്‍ സഹായിക്കുന്ന മറ്റൊരു മന്ത്രമാണ് വരുണ മന്ത്രം. പണ്ടു കാലത്ത് കൊട്ടാരങ്ങളിലും മറ്റും ധന ലാഭത്തിനായി യാഗം നടത്താറുണ്ട്. ഈ മന്ത്രം ചൊല്ലി കരിമ്പിന്‍ തുണ്ടു ഹോമിച്ചാല്‍ ധനവാനാകുമെന്നാണ് പറയുക. 21 ദിവസം ഇതു ജപിയ്ക്കണമെന്നാണ് പറയുക. താമരപ്പൂവിലിരിയ്ക്കുന്ന വരുണ ദേവനെ പ്രസാദിപ്പിയ്ക്കാനുള്ള മന്ത്രമാണിത്. ധന നഷ്ടം വരാതിരിയ്ക്കാനുള്ള മന്ത്രം കൂടിയാണ് വരുണ മന്ത്രം.

കനകധാരാ സ്‌തോത്രം

കനകധാരാ സ്‌തോത്രം

ധനാഭിവൃദ്ധിയ്ക്കു സഹായിക്കുന്ന മറ്റൊന്നാണ് കനകധാരാ സ്‌തോത്രം. അംഗം ഹരേ പുളക ഭൂഷണമാശ്രയന്തി, ഭൃംഗാംഗനേവ മുകുളാഭരണം കമാലം, അംഗീകതൃതാഖി വിഭൂതിരപാംഗ ലിവാ മാംഗല്യദായ മമ മംഗളദേവതായാഹ എന്ന മന്ത്രമാണ് കനകധാരാ സ്‌തോത്രം. ഇത് ഇതിന്റെ തുടക്കം മാത്രമാണ്. എഴെട്ടു മിനിറ്റു സമയമെടുക്കാന്‍ പൂര്‍ണമായും ജപിച്ചു തീര്‍ക്കാം. ഏതാണ്ട് 22 വരികളുണ്ട്. ഗുരുവായൂര്‍ അടക്കമുള്ള ക്ഷേത്രങ്ങളില്‍ അഭിവൃദ്ധിയ്ക്കായി ജപിയ്ക്കുന്നതാണിത്. ആദ്യം ജപിയ്ക്കുന്ന മന്ത്രങ്ങളില്‍ ഒന്നെന്നു പറയാം. ഇത് ദിവസവും കുടുംബത്തില്‍ ജപിയ്ക്കുന്നതു നല്ലതാണ്.

മഹാലക്ഷ്മി

മഹാലക്ഷ്മി

ഹിന്ദുവിശ്വാസപ്രകാരം മഹാലക്ഷ്മിയാണ് ഭാഗ്യത്തിന്റെ ദേവത. അതിനാല്‍ ഭാഗ്യം നേടാന്‍ ദേവി മഹാലക്ഷ്മിയെ പ്രസാദിപ്പിക്കേണ്ടതുണ്ട്. ''ഓം ശ്രീം അഖണ്ഡ സൗഭാഗ്യ ധാന സമൃദ്ധിം ദേഹി ദേഹി നമ:'' എന്ന മന്ത്രമാണ് ദേവിയെ പൂജിക്കുമ്പോള്‍ ഉരുവിടേണ്ടത്.

ബുധനാഴ്ച

ബുധനാഴ്ച

ബുധനാഴ്ചയാണ് മഹാലക്ഷ്മി മന്ത്രം ഉച്ചരിക്കാന്‍ ഏറ്റവും ഉചിതമായ ദിവസം. പൂജാമുറിക്ക് മുന്നിലിരുന്ന് മന്ത്രം ഉരുവിടാം. മന്ത്രം ഉരുവിടുമ്പോള്‍ പൂജാമുറിയില്‍ നെയ് വിളക്ക് കത്തിച്ചുവെക്കണം. മന്ത്രോച്ചാരണവേളയില്‍ ധൂപം പുകച്ച് ദേവിക്ക് പുഷ്പാര്‍ച്ചന നടത്തുന്നതും മികച്ച ഫലം നല്‍കും. ഓരോ തവണയും രാവിലെ അഞ്ച് പ്രാവിശ്യമെങ്കിലും മന്ത്രം ഉച്ചരിക്കാം. മന്ത്രോച്ചാരണ സമയത്ത് തുളസിമണി മാലയും കയ്യില്‍ കരുതാം. 11 ദിവസങ്ങളിലായി ഈ മന്ത്രം മുറതെറ്റാതെ ഉരുവിടുന്നവര്‍ക്ക് ജീവിതത്തില്‍ സൗഭാഗ്യം കൈവരും എന്നാണ് വിശ്വാസം.

English summary

Recite These Mantras To Attract Wealth And Prosperity

Recite These Mantras To Attract Wealth And Prosperity
Story first published: Thursday, January 17, 2019, 20:21 [IST]
X
Desktop Bottom Promotion