For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആല്‍മരത്തെ ആരാധിക്കണമെന്ന് പറയുന്നത് എന്തിന് ?

|

നമ്മുടെ ജീവന്റെ നട്ടെല്ലാണ് മരങ്ങളും സസ്യങ്ങളും. ഭൂമിയുടെ ആവാസവ്യവസ്ഥയ്ക്കായി വൃക്ഷങ്ങള്‍ നിസ്വാര്‍ത്ഥ സേവനം ചെയ്യുന്നു. വൃക്ഷങ്ങളും സസ്യങ്ങളും നമുക്ക് ഓക്‌സിജന്‍ നല്‍കുന്നു. അത് ഒരു മൃഗമോ മനുഷ്യനോ ആകട്ടെ എല്ലാവരുടെയും ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തതാണ് സസ്യങ്ങള്‍. വൃക്ഷങ്ങളുടെ പങ്കാളിത്തമില്ലാതെ ഭൂമിയില്‍ ഒരു ജീവന്‍ സ്വപ്നം കാണാന്‍ കഴിയില്ല. അതിനാല്‍ തന്നെയാണ് ഹിന്ദുമതത്തില്‍ വൃക്ഷാരാധനയും പ്രാധാന്യമര്‍ഹിക്കുന്നത്.

Most read: ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍Most read: ജന്മനക്ഷത്രപ്രകാരം വിജയം നേടാവുന്ന തൊഴില്‍മേഖലകള്‍

പല ആചാരങ്ങളിലും ദൈവങ്ങളെപ്പോലെ കണ്ട് വൃക്ഷങ്ങളെ ആരാധിക്കുന്നു. ആരാധിക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുന്ന ധാരാളം മരങ്ങളും ചെടികളും നമ്മുടെ സംസ്‌കാരങ്ങളിലുണ്ട്. അത്തരത്തിലൊന്നാണ് ആല്‍മരം. ഹിന്ദുമതത്തില്‍ ദൈവീക പരിവേഷമുള്ളൊരു വൃക്ഷമാണ് ആല്‍മരം. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കന്‍ ഏഷ്യയിലും മാത്രമാണ് ആല്‍മരങ്ങള്‍ കാണപ്പെടുന്നതും. ആല്‍മരത്തിന് വെള്ളം അര്‍പ്പിക്കുന്നതിലൂടെ ലഭിക്കുന്ന നേട്ടങ്ങള്‍ ഈ ലേഖനത്തില്‍ വായിച്ചറിയാം.

എന്തുകൊണ്ട് വൃക്ഷങ്ങളെ ആരാധിക്കുന്നു

എന്തുകൊണ്ട് വൃക്ഷങ്ങളെ ആരാധിക്കുന്നു

പല ഇന്ത്യന്‍ സംസ്‌കാരവും വൃക്ഷങ്ങളെ ആരാധിക്കുന്നു. ജീവിതത്തിലെ നേട്ടങ്ങള്‍ക്കായി മരങ്ങള്‍ക്കും മറ്റും വെള്ളം അര്‍പ്പിക്കുന്നു. ആത്മീയ ആവശ്യങ്ങള്‍ക്കാണ് ഇത് ചെയ്യുന്നതെങ്കിലും പല ശാസ്ത്രീയ കാരണങ്ങളും ഇതിനുപിന്നിലുണ്ട്. ഒന്നാമതായി, വൃക്ഷങ്ങളും സസ്യങ്ങളും നമുക്ക് ഓക്‌സിജന്‍ നല്‍കുന്നു. ഭൂമിയിലെ ജീവന്റെ നിലനില്‍പ് തന്നെ സസ്യജാലങ്ങളിലാണ്. പണ്ടുമുതലേ മരങ്ങള്‍ മനുഷ്യര്‍ക്ക് ഭക്ഷണം നല്‍കുന്നു. ആദിമ മനുഷ്യര്‍ വാണത് മരങ്ങളിലായിരുന്നു, കഴിച്ചത് മരത്തിന്റെ ഫലങ്ങളും. കത്തുന്ന സൂര്യന്റെ വെയിലില്‍ നിന്ന് മരങ്ങള്‍ നമുക്ക് തണലേകുന്നു. മനുഷ്യരുടെ രോഗങ്ങള്‍ തീര്‍ക്കാന്‍ ഔഷധമാണ് പല മരങ്ങളുടേയും വേരുകളും ഇലകളും കായ്കളും.

ആത്മീയ പ്രാധാന്യം

ആത്മീയ പ്രാധാന്യം

ഹിന്ദുമതത്തില്‍ ആളുകള്‍ ആരാധിക്കുന്ന നിരവധി മരങ്ങളും സസ്യങ്ങളുമുണ്ട്. പവിത്രമായ ആല്‍മരം, അരയാല്‍, വേപ്പ്, കൂവളം, വാഴ, തുളസി, അശോകം, മുള, ചന്ദനം, തെങ്ങ്, മാവ് അങ്ങനെ നീളുന്നു പട്ടിക. ഈ വൃക്ഷങ്ങള്‍ പല ഘട്ടങ്ങളിലും ഹിന്ദുക്കള്‍ വിവിധ ആവശ്യങ്ങള്‍ക്കായി ആരാധിക്കുന്നു. മരങ്ങള്‍ ഹിന്ദുമതത്തില്‍ മാത്രമല്ല, ക്രിസ്തുമതത്തിലും ബഹുമാനിക്കപ്പെടുന്നു. ക്രിസ്മസ് ട്രീയുടെ പ്രാധാന്യം എല്ലാവര്‍ക്കും അറിവുള്ളതായിരിക്കും. രാവണന്‍ സീതയെ തട്ടിക്കൊണ്ടുപോയി അശോക വനത്തില്‍ പാര്‍പ്പിച്ചിരുന്നത് അശോക മരത്തിന്റെ ചുവട്ടിലാണ്. അതിനാല്‍ 'ശോകം അകറ്റുന്ന' മരം എന്നും ഇതറിയപ്പെടുന്നു. വീട്ടില്‍ നിന്ന് നെഗറ്റീവ് എനര്‍ജി പുറന്തള്ളാന്‍ കഴിവുള്ളതാണ് തുളസി എന്നു പറയപ്പെടുന്നു. ജീവിതത്തിലെ വിവധ പ്രശ്‌നങ്ങള്‍ നീക്കാനുള്ള കഴിവ് ആല്‍മരത്തിനുണ്ടെന്ന് കരുതുന്നു.

Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍Most read:രഹസ്യം കണ്ടെത്താന്‍ മിടുക്കര്‍ ഈ രാശിക്കാര്‍

 ആല്‍മരത്തിന് വെള്ളമര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്താല്‍

ആല്‍മരത്തിന് വെള്ളമര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്താല്‍

വിവിധ കാരണങ്ങളാല്‍ ആളുകള്‍ അല്‍മരത്തിന് വെള്ളം അര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യുന്നു. ഹിന്ദുമതാചാരപ്രകാരം ഇതിന് ഏറെ പ്രാധാന്യമുണ്ട്. ഗ്രഹങ്ങളുടെ പ്രതികൂല സ്വാധീനം ശമിപ്പിക്കുന്നതിനായി ഒരു വ്യക്തിക്ക് ആല്‍മരത്തെ ആരാധിക്കാം. കടം, ശത്രു, കാര്യതടസ്സങ്ങള്‍ തുടങ്ങി വിവിധ പ്രശ്‌നങ്ങളില്‍ നിന്ന് മുക്തി നേടാനായി ചിലര്‍ ആല്‍മരത്തെ ആരാധിക്കുന്നു.

ഏകാഗ്രതയ്ക്കും തീരുമാനങ്ങള്‍ക്കും

ഏകാഗ്രതയ്ക്കും തീരുമാനങ്ങള്‍ക്കും

ഏകാഗ്രതയോടെ എടുക്കുന്ന ശക്തമായൊരു തീരുമാനം തീര്‍ച്ചയായും നിങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകും. ചലനാത്മകമായ പദ്ധതിയും തന്ത്രവും സജ്ജമാക്കിയിട്ടില്ലെങ്കില്‍ നിങ്ങള്‍ക്ക് ജീവിതത്തില്‍ വിജയിക്കാന്‍ കഴിയില്ല. നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കാന്‍ ആല്‍മരത്തിന് കഴിവുണ്ട്. പല ഗ്രന്ഥങ്ങളിലും ഇത് പറയുന്നു. ആല്‍മരത്തിന്റെ വേരിന് വെള്ളം നല്‍കുന്നത് നിങ്ങളുടെ ഏകാഗ്രത വര്‍ദ്ധിപ്പിക്കും.

Most read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവMost read:കൃഷ്ണവിഗ്രഹം വീട്ടിലുണ്ടെങ്കില്‍ ശ്രദ്ധിക്കണം ഇവ

യുക്തിപരമായ ചിന്ത

യുക്തിപരമായ ചിന്ത

ഓരോ ആളുകളുടെയും ചിന്തകള്‍ വ്യത്യസ്തമാണ്. നല്ല ചിന്തകള്‍ നിങ്ങളുടെ കരിയര്‍, തൊഴില്‍, ജോലി എന്നിവയില്‍ വിജയിക്കാന്‍ നിങ്ങളെ സഹായിക്കുന്നു. ഒരു ചിന്ത മറ്റ് ചിന്തകളുമായി വ്യക്തമായി ബന്ധപ്പെടുമ്പോള്‍ യുക്തിപരമായ ചിന്ത നന്നായി പ്രവര്‍ത്തിക്കുന്നു. നിങ്ങള്‍ എല്ലാ ദിവസവും ആല്‍മരത്തെ ആരാധിക്കുകയാണെങ്കില്‍, നിങ്ങളുടെ യുക്തിപരമായ ചിന്ത മെച്ചപ്പെടുത്താനും ജീവിതത്തില്‍ വിജയം നേടാനും നിങ്ങള്‍ക്ക് സാധിക്കും.

ദാമ്പത്യ സന്തോഷത്തിന്

ദാമ്പത്യ സന്തോഷത്തിന്

പലരും ദാമ്പത്യ ജീവിതത്തില്‍ പല ബുദ്ധിമുട്ടുകളും നേരിടുന്നു. ഗ്രഹങ്ങളുടെ സ്വാധീനം, ജാതക ദോഷം, പൊരുത്തക്കേടുകള്‍ എന്നിവ ഇതിന് കാരണമാകാം. നിങ്ങളുടെ വിവാഹ ഭവനം ശനി, രാഹു, ചൊവ്വ, കേതു, സൂര്യന്‍ എന്നിവ നിങ്ങളുടെ ജാതകത്തില്‍ പ്രശ്‌നമാകുന്നുവെങ്കില്‍ ആല്‍മരത്തെ ആരാധിക്കുന്നത് വളരെയധികം ഫലം നല്‍കും. വൈവാഹിക ജീവിതത്തില്‍ സന്തോഷം വര്‍ദ്ധിപ്പിക്കുന്നതിനായി ആല്‍മരത്തില്‍ വെള്ളം അര്‍പ്പിക്കാവുന്നതാണ്.

Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍Most read:സമ്പത്ത് ആകര്‍ഷിക്കാന്‍ ഈ ഫെങ് ഷൂയി വിദ്യകള്‍

സന്താനലബ്ദിക്ക്

സന്താനലബ്ദിക്ക്

ജ്യോതിഷപരമായ കാരണങ്ങളാലും ദമ്പതികള്‍ക്ക് കുട്ടികള്‍ ഇല്ലാതെവരാം. അഞ്ചാം ഭവനത്തിലെ പ്രഭു ദോഷകരമായ ദുരിതങ്ങളില്‍ നിന്ന് മുക്തനായിരിക്കണം. ശനി, ചൊവ്വ, സൂര്യന്‍, രാഹു, കേതു തുടങ്ങിയ ക്ഷുദ്ര ഗ്രഹങ്ങളാല്‍ കുട്ടികളുടെ ഭവനം ദുരിതത്തിലാണെങ്കില്‍, കുട്ടികളില്ലാതിരിക്കാനുള്ള സാധ്യതയുണ്ട്. ആല്‍മരത്തെ ആരാധിക്കുകയും വെള്ളം അര്‍പ്പിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് സന്താനലബ്ദിക്കുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ആത്മീയ പുരോഗതിക്ക്

ആത്മീയ പുരോഗതിക്ക്

നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ ആല്‍മരത്തിന് ധാരാളം ശക്തിയുണ്ട്. ആല്‍മരത്തിന് കീഴെ ധ്യാനത്തിലിരുന്ന ശേഷമാണ് ഗൗതമ ബുദ്ധന് പ്രബുദ്ധത ലഭിച്ചതെന്ന് ചരിത്രം പറയുന്നു. ആത്മീയ ശക്തിയും പുരോഗതിയും വര്‍ദ്ധിപ്പിക്കാനായി ഒരു വ്യക്തിക്ക് ആല്‍മരത്തെ ആരാധിക്കാവുന്നതാണ്.

Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍Most read:വീട്ടില്‍ ശംഖ് വെറുതേ വയ്ക്കരുത്; ദോഷങ്ങള്‍

സാമ്പത്തിക നേട്ടത്തിന്

സാമ്പത്തിക നേട്ടത്തിന്

പണവും സമ്പത്തും നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്. പണമില്ലാതെ ഒരൊറ്റ പടി മുന്നോട്ട് പോകുന്നത് അസാധ്യമാണ്. പണത്തിന്റെ തുടര്‍ച്ചയായ ഒഴുക്കിനായി ആല്‍മരത്തിന് വെള്ളം ആര്‍പ്പിക്കുകയും ആരാധിക്കുകയും ചെയ്യാവുന്നതാണ്.

ശിവനും ആല്‍മരവും

ശിവനും ആല്‍മരവും

പരമശിവന്റെയും ആല്‍മരത്തെയും ബന്ധത്തെക്കുറിച്ച് ധാരാളം കഥകളില്‍ വിശദീകരിക്കുന്നു. സ്ഥിരമായി ആല്‍മരത്തെ ആരാധിക്കുകയും വെള്ളം നല്‍കുകയും ചെയ്യുന്നത് ശിവനെ പ്രസാദിപ്പിക്കാനുള്ള വഴിയാണ്. അപാരമായ സമ്പത്തും അറിവും ശക്തിയും സ്ഥാനവും അധികാരവും ഇതിലൂടെ കൈവരുന്നു. മഹാവിഷ്ണു, ഗണപതി, ലക്ഷ്മി ദേവി, ദുര്‍ഗാദേവി, ഹനുമാന്‍, ശനി എന്നിവരുമായുള്ള ബന്ധവും ആല്‍മരത്തിന് പിന്നിലുണ്ട്. സാധാരണയായി, ഏഴ് പ്രദക്ഷിണം വയ്ക്കുന്നത് ആല്‍മരത്തോടുള്ള ആരാധനയുടെ അടയാളമായി കരുതുന്നു.

English summary

Reasons Why You Should Offer Water to Peepal Tree

Peepal tree is considered to be one of the most sacred trees in Hindu culture. All your worries can flush away if you make offerings to the tree and perform certain rituals. Read on.
Story first published: Tuesday, November 3, 2020, 9:47 [IST]
X
Desktop Bottom Promotion