Latest Updates
-
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം -
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം -
കാത്തിരുന്ന നക്ഷത്രമാറ്റം: രാജകീയ ജീവിതം നല്കുന്ന കേതു, മകം നക്ഷത്രത്തിലേക്ക് പ്രൗഡിയോടെ ഇവര്‍ -
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില്‍ ഇത് സംഭവിക്കാം -
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം
വീട്ടില്‍ വിളക്ക് കത്തിക്കുന്നത് കൊണ്ടുള്ള നേട്ടം ഇതാണ്
മതങ്ങളും വിശ്വാസങ്ങളും നിറഞ്ഞ നാടാണ് നമ്മുടേത്. അതില്‍ പ്രധാനമായ ഒന്നാണ് ഹിന്ദുമതം. ഹിന്ദുമതത്തില്‍ ആരാധനകള്‍ക്കും ചടങ്ങുകള്‍ക്കും പൂജകള്‍ക്കുമൊക്കെ പ്രത്യേക പ്രാധാന്യമുണ്ട്. മിക്കവരും ദൈവാരാധനയില്‍ വിശ്വസിക്കുന്നു, വീട്ടില്‍ വളക്ക് തെളിയിച്ച് പ്രാര്‍ത്ഥിക്കുന്നു.
ഇന്ത്യയിലെ മിക്ക വീടുകളിലും എല്ലാ ദിവസവും രാവിലെയും വൈകുന്നേരവും വിളക്ക് കത്തിച്ച് അനുഗ്രഹം തേടി തങ്ങളുടെ ഇഷ്ടദൈവങ്ങളെ ആരാധിക്കുന്നു. ഈ ലേഖനത്തില്‍, എല്ലാ ദിവസവും നിങ്ങള്‍ വീട്ടില്‍ ഒരു വിളക്ക് കത്തിക്കേണ്ടതിന്റെ പ്രാധാന്യം വായിച്ച് മനസ്സിലാക്കാം. ഒപ്പം വിളക്ക് തെളിയിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും അറിയാം.
കൂടുതല്‍ ലേഖനങ്ങള്‍ക്കായി ഞങ്ങളുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ

നിലവിളക്കിന്റെ പ്രാധാന്യം
ഒരു നിലവിളക്കിന്റെ അടിഭാഗം ബ്രഹ്‌മാവിനെയും തണ്ട് വിഷ്ണുവിനെയും മുകള്‍ഭാഗം പരമശിവനെയും സൂചിപ്പിക്കുന്നു. നിലവിളക്കിന്റെ നാളം ലക്ഷ്മിദേവിയെയും പ്രകാശം സരസ്വതി ദേവിയെയും നാളത്തിലെ ചൂട് പാര്‍വ്വതി ദേവിയെയും സൂചിപ്പിക്കുന്നു. സകലദേവതാ സാന്നിധ്യം നിറഞ്ഞ ഒന്നാണ് നിലവിളക്ക് എന്നതിനാല്‍ വിളക്ക് തെളിക്കുമ്പോള്‍ മനഃശുദ്ധിയും ശരീരശുദ്ധിയും പ്രധാനമാണ്.

വിളക്ക് കൊളുത്തുന്നതിന്റെ നേട്ടം
വീട്ടില്‍ നിങ്ങള്‍ ദൈവത്തിനു മുന്നില്‍ ഒരു വിളക്ക് കത്തിക്കുന്നതിലൂടെ, ദൈവം എവിടെയാണെന്നും അറിവ് ഉള്ളിടത്താണ് വെളിച്ചം എന്നും നിങ്ങള്‍ സ്വയം ഓര്‍മ്മിക്കുന്നു.

പുതിയ ഊര്‍ജ്ജം
രാവിലെ വിളക്ക് തെളിയിക്കുന്നതിലൂടെ നിങ്ങളുടെ ദിവസത്തിന് ഒരു പുതുഊര്‍ജ്ജം കൈവരുന്നു. നിങ്ങളുടെ ജോലികള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി പുറപ്പെടുന്നതിന് മുമ്പ് 5 മിനിറ്റെങ്കിലും ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നത് നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി നല്‍കുന്നു. മനസ്സിന് ഒരു പ്രതീക്ഷ കൈവരുന്നു. വെല്ലുവിളികളെ അഭിമുഖീകരിക്കാനുള്ള ശക്തി നിങ്ങള്‍ക്ക് ലഭിക്കുന്നു. വിളക്ക് നമുക്ക് ഒരുതരം ദിവ്യാനുഭവം നല്‍കുന്നു, അത് ഒരു പോസിറ്റീവ് എനര്‍ജിയാണ്.

ദൈവത്തോട് കൂടുതല്‍ അടുക്കുന്നു
വിളക്കില്‍ ഉപയോഗിക്കുന്ന തിരി നമ്മുടെ ഭാവത്തെ പ്രതിനിധീകരിക്കുന്നു, അതേസമയം എണ്ണ നമ്മുടെ മനസ്സിലെ മാലിന്യങ്ങളെ പ്രതീകപ്പെടുത്തുന്നു. വിളക്ക് കത്തിക്കുന്നതിലൂടെ, സത്യം നേടുന്നതിനും ദൈവവുമായി കൂടുതല്‍ അടുക്കുന്നതിനും നിങ്ങളുടെ പോരായ്മകളും ദുഖങ്ങളും നിങ്ങള്‍ ദൈവത്തിന് സമര്‍പ്പിക്കുന്നു.

ദൈവത്തോടുള്ള നന്ദി
ഒരു ദിയ അല്ലെങ്കില്‍ വിളക്ക് എന്താണ് സൂചിപ്പിക്കുന്നതെന്ന് നിങ്ങള്‍ക്കറിയാം. ഇത് പ്രകാശിപ്പിക്കുന്നതിലൂടെ, വിലയേറിയതും അമൂല്യവുമായ ജീവിതം നിങ്ങള്‍ക്ക് നല്‍കിയതിന് ദൈവത്തോട് നന്ദി പറയാന്‍ നിങ്ങള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നു.

വീട്ടില്‍ ഐശ്വര്യത്തിന്
ലക്ഷ്മി ദേവിയെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നതിന് വിളക്ക് ഒരു ഊര്‍ജ്ജമായി ഉപയോഗിക്കാം. അങ്ങനെ സമ്പത്തും സമൃദ്ധിയും ക്ഷണിക്കുന്നതിന് വിളക്ക് നിങ്ങളുടെ വീട്ടില്‍ നിന്ന് ഇരുട്ടിനെ പ്രതീകാത്മകമായി നീക്കംചെയ്യുന്നു.

പ്രാര്‍ത്ഥനകളിലെ സാക്ഷി
ഒരു വിളക്ക് കത്തിക്കുന്നതിലൂടെ, ഈശ്വരനുമായി നിങ്ങള്‍ക്ക് കുറച്ച് സമയം ചെലവഴിക്കാനും പ്രാര്‍ത്ഥന നടത്താനും നിങ്ങള്‍ സ്വയം സമയം കണ്ടെത്തുന്നു. നിങ്ങളുടെ പ്രാര്‍ത്ഥനകള്‍ക്കുള്ള മൂക സാക്ഷിയാണ് വിളക്ക്.

വിളക്ക് കത്തിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍
വൈകിട്ട് വീട്ടില്‍ നിലവിളക്ക് തെളിയിക്കുമ്പോള്‍ വീടിന്റെ വടക്കേ വാതില്‍ അടച്ചിടുക. നിലത്ത് വയ്ക്കാതെ ഒരു തളികയില്‍ വേണം വിളക്ക് വയ്ക്കാന്‍. ഒരു കൊടിവിളക്ക് കത്തിച്ച് അതില്‍ നിന്നും വിളക്ക് തെളിയിക്കുന്നതാണ് നല്ലത്. വീട്ടില്‍ ഐശ്വര്യം വരുത്തുന്നതിനായി വിഷു, കാര്‍ത്തിക വിളക്ക്, ദീപാവലി തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ മണ്‍ചിരാതുകൊണ്ട് വീടും ചുറ്റുമതിലും അലങ്കരിക്കാവുന്നതാണ്. ഒരു വിളക്ക് ഒരിക്കലും ഊതി കെടുത്തുന്നത് നല്ലതല്ല. അതുപോലെ, കരിന്തിരി കത്താനും അനുവദിക്കരുത്. തിരി എണ്ണയിലേക്ക് താഴ്ത്തി വിളക്ക് കെടുത്താവുന്നതാണ്.

ശുദ്ധി പ്രധാനം
നിലവിളക്കിലെ അശുദ്ധി കുടുംബത്തിന്റെ മുഴുവന്‍ ഐശ്വര്യത്തെ ബാധിക്കുമെന്നാണ് വിശ്വാസം. അതിനാല്‍ ദിവസവും കഴുകി വൃത്തിയാക്കിയ ശേഷം വേണം വിളക്കു കൊളുത്താന്‍. വിളക്കു കത്തിക്കുന്ന വ്യക്തിയും ശുചിത്വം പാലിക്കണം. വിളക്ക് കത്തിക്കുന്നതിനു മുമ്പായി തുളസിയിലകൊണ്ടു വെള്ളം തളിച്ച് സ്ഥലശുദ്ധി വരുത്താം. ദേഹശുദ്ധി വരുത്തിയതിനു ശേഷമേ വിളക്ക് കത്തിക്കാവൂ. പാദരക്ഷകള്‍ ഇട്ട് വിളക്ക് കൊളുത്തരുത്. വിളക്ക് കൊളുത്തുന്ന സമയം കൈയ്യടിക്കുകയും ചെയ്യരിത്, ഇത് ഐശ്വര്യക്കേടായി കണക്കാക്കുന്നു.

തിരികളുടെ എണ്ണം
കിഴക്ക്, പടിഞ്ഞാറ് ദിക്കുകളിലേക്ക് രണ്ടു വീതം തിരികളിട്ട് വിളക്കു കൊളുത്തണമെന്നാണ് വിശ്വാസം. രണ്ടു തിരികള്‍ ധനാഭിവൃദ്ധിക്കും അഞ്ച് തിരികള്‍ സര്‍വൈശ്വര്യത്തിനും കാരണമാകും. ഒരു തിരി മാത്രം ഇട്ട് വിളക്ക് കൊളുത്തുന്നത് മഹാവ്യാധിയെ ക്ഷണിച്ചു വരുത്തുമെന്ന് പറയപ്പെടുന്നു. അതുപോലെ മൂന്ന്, നാല് തിരികള്‍ ദാരിദ്ര്യത്തിനും കാരണമാകും.

എണ്ണ
പാചകത്തിന് ഉപയോഗിച്ചതോ വെള്ളം കലര്‍ന്നതോ ആയ എണ്ണ ഒരിക്കലും നിലവിളക്ക് കത്തിക്കാന്‍ ഉപയോഗിക്കരുത്. അതുപോലെ, മൃഗക്കൊഴുപ്പ് കലര്‍ന്ന എണ്ണയും ദോഷകരമാണ്. വിളക്ക് കത്തിക്കാന്‍ ഏറ്റവും ഉത്തമം എള്ളെണ്ണയാണ്. വിളക്ക് കത്തിക്കുമ്പോള്‍ ഒരിക്കലും തിരികള്‍ക്ക് അഭിമുഖമായി നില്‍ക്കരുത്. വിളക്കിന്റെ തെക്കുഭാഗത്തു നിന്ന് തിരി കൊളുത്തുന്നതാണ് ഉത്തമം.

ഗണപതിയെ ധ്യാനിക്കുക
വിളക്ക് എല്ലായ്‌പ്പോഴും ഒരു നല്ല ശകുനമാണ്. ആരെങ്കിലും നിങ്ങള്‍ക്ക് ഒരു വിളക്ക് സമ്മാനിക്കുകയാണെങ്കില്‍, അത് പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കുക. കുറഞ്ഞത്, എല്ലാ വെള്ളിയാഴ്ചയും ലക്ഷ്മീദേവിയുടെ മുന്നില്‍ ഒരു വിളക്ക് തെളിയിക്കുക. കാര്‍ത്തിക് മാസത്തില്‍, വീടുകള്‍ക്ക് മുന്നില്‍ വിളക്കുകള്‍ കത്തിക്കുന്നത് ഐശ്വര്യം വരുത്തുമെന്ന് കണക്കാക്കപ്പെടുന്നു. വിളക്ക് കത്തിക്കുന്നതിന് മുമ്പ് ഗണപതിയോടും തുടര്‍ന്ന് നിങ്ങളുടെ കുടുംബദേവതയോടും പ്രാര്‍ത്ഥിക്കുക.

സന്ധ്യാസമയം ഈ കാര്യങ്ങള്‍ ചെയ്യരുത്
* ഉറക്കം, ഭക്ഷണം കഴിക്കുക, കുടിക്കുക, പാചകം ചെയ്യുക
* ഒരു ശുഭപ്രവൃത്തി ആരംഭിക്കുന്നത്
* വേദമന്ത്രങ്ങളുടെ പാരായണം
* ഒരു വെളുത്ത പദാര്‍ത്ഥം മറ്റൊരാള്‍ക്ക് സമ്മാനിക്കരുത്
* പണമിടപാട് പാടില്ല
* കരയരുത്
* ഒരു യാത്ര ആരംഭിക്കരുത്
* ശപഥം ചെയ്യരുത്, വഴക്കുണ്ടാക്കരുത്, കള്ളം പറയരുത്, നിന്ദ്യമായി സംസാരിക്കരുത്
* ഗര്‍ഭിണികളായ സ്ത്രീകള്‍ വാതില്‍ക്കല്‍ നില്‍ക്കരുത്



Click it and Unblock the Notifications











