Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
അസ്വസ്ഥതയോടെയും അലോസരത്തോടെയും ജീവിക്കുന്ന രാശിക്കാര്‍
പന്ത്രണ്ട് രാശിചക്രങ്ങളാണ് ഉള്ളത് എന്ന് നമുക്കറിയാം. എന്നാല്‍ ഓരോ രാശിക്കാരും ഓരോ സ്വഭാവക്കാരാണ് എന്നതാണ് ഇതിന്റെ സവിശേഷതയും. നാം ജനിക്കുന്ന സമയവും നാഴികയും വിനാഴികയും കണക്കാക്കിയാണ് ഇത്തരം കാര്യങ്ങള്‍ കണക്കാക്കുന്നത്. 12 രാശിക്കാരില്‍ നല്ല സ്വഭാവവും മോശം സ്വഭാവവും ഉള്ള രാശിക്കാരുണ്ട്. ഇതില്‍ അല്പം അസ്വസ്ഥതയും അലോസരപ്പാടും ഉള്ള രാശിക്കാര്‍ ആരൊക്കെയെന്ന് നമുക്ക് നോക്കാം. നിങ്ങള്‍ അറിഞ്ഞ് കൊണ്ടല്ലെങ്കിലും പലപ്പോഴും ചില അസ്വസ്ഥതയുണ്ടാക്കുന്ന സ്വഭാവ സവിശേഷതകള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇത്തരത്തില്‍ ഉള്ള ചില രാശിക്കാരെ ഇന്ന് ഈ ലേഖനത്തില്‍ പരിചയപ്പെടാവുന്നതാണ്. വാഗ്ദാനങ്ങള്‍ പാലിക്കാന്‍ പറ്റാത്തവരും ഒരാള്‍ മറ്റൊരാളെ എപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നതുമായ ചില രാശിക്കാരെ പലപ്പോഴും നമുക്കിടയില്‍ തന്നെ നമുക്ക് കണ്ടെത്താന്‍ സാധിക്കുന്നു.

എന്നാല്‍ അരോചകത്വം ഉണ്ടാക്കുന്ന അല്ലെങ്കില്‍ അസ്വസ്ഥമായിരിക്കുന്ന അഞ്ച് രാശിചിഹ്നങ്ങളാണ് ഉള്ളത്. ജ്യോതിഷപ്രകാരം നിങ്ങള്‍ക്ക് ഇത്തരത്തില്‍ ഒരു രാശിയാണോ, എന്നാല്‍ ഇടപെടലുകള്‍ അല്പം സൂക്ഷിച്ച് വേണം. എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. ഏതൊക്കെ രാശിക്കാരാണ് ഇത്തരത്തില്‍ നിങ്ങളില്‍ ഒരല്പം അകലം സൂക്ഷിച്ച് മുന്നോട്ട് പോവേണ്ടത് എന്ന് നമുക്ക് നോക്കാം. ചില രാശിചിഹ്നങ്ങള്‍ എത്രയൊക്കെ ശ്രദ്ധിച്ചാലും സ്വഭാവത്തില്‍ മാറ്റം വരുത്താതെ പോവുന്നു. കൂടുതല്‍ അറിയാന്‍ ലേഖനം വായിക്കൂ.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ആകാംഷയും ഭയവും അല്പം കൂടുതലായിരിക്കും. ഇതിന്റെ രണ്ടിന്റേയും ഫലമായാണ് പലപ്പോഴും ഇവര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാന്‍ സാധിക്കാത്തതും. അത് നിങ്ങളെ കൂടുതല്‍ അലോസരപ്പാടുള്ള വ്യക്തികളാക്കുന്നു. ഏത് കാര്യത്തിനും മറ്റുള്ളവരെ ഇവര്‍ ശല്യം ചെയ്ത് കൊണ്ടേ ഇരിക്കുന്നു. ധൈര്യം ഉണ്ടെന്ന് പുറമേ ഭാവിക്കുമെങ്കിലും പലപ്പോഴും ഇവരില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുമ്പോഴാണ് തിരിച്ചറിവ് ഉണ്ടാവുന്നത്. അഗ്നിചിഹ്നമാണ് മേടം രാശിക്കാര്‍. ഏത് സാഹചര്യത്തോടും അതുകൊണ്ട് വേഗത്തില്‍ പ്രതികരിക്കുന്നതിന് സാധിക്കുന്നു. ജീവിതത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകള്‍ ഉണ്ടാവുന്നുവെങ്കിലും അസ്വസ്ഥതയോടെ കാര്യങ്ങള്‍ ചെയ്ത് കൊണ്ടിരിക്കുന്നു ഇവര്‍.

ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് വിശ്രമിക്കുന്നതിനായിരിക്കും കൂടുതല്‍ താല്‍പ്പര്യം. എന്നാല്‍ ആ വിശ്രമത്തില്‍ പോലും പലപ്പോഴും ഇവര്‍ അല്പം അലോസരപ്പാടുകള് ഉണ്ടാക്കിക്കൊണ്ടിരിക്കും. ഇത് സുഹൃത്തുക്കള്‍ക്കും കുടുംബത്തിലുള്ളവര്‍ക്കും വരെ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ളതായിരിക്കും. സമാധാനം ആഗ്രഹിക്കുന്നവരാണെങ്കിലും ഇവരുടെ സ്വഭാവത്തിലെ അപാകത പലപ്പോഴും ഇവര്‍ മനസ്സിലാക്കാതെ പോവുന്നു എന്നതാണ് സത്യം. ആളുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം തന്നെ ഇവരെ നിരുത്സാഹപ്പെടുത്തുന്നതിനും ഇടവം രാശിക്കാര്‍ ശ്രമിക്കുന്നു. അതുകൊണ്ട് ഇവരോടുള്ള ഇടപെടലുകള്‍ അല്പം ശ്രദ്ധിച്ച് വേണം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ പലപ്പോഴും അല്പം ക്ഷീണിതരായിരിക്കും. അതിന് കാരണം അവരുടെ ഈ സ്വഭാവം തന്നെയാണ്. ഒന്നല്ലെങ്കില്‍ ഒന്നിന് എപ്പോഴും ഇവര്‍ അസ്വസ്ഥമായിക്കൊണ്ടിരിക്കും. പലപ്പോഴും പല അവസരങ്ങളിലും ഇവരെ തേടി നിരവധി പ്രശ്നങ്ങള്‍ വരുമെങ്കിലും അതെല്ലാം ഇവര്‍ വരുത്തി വെക്കുന്നതാണ് എന്നതാണ് മനസ്സിലാക്കേണ്ട കാര്യം. ഊര്‍ജ്ജത്തോടെ തളരാതെ മുന്നോട്ട് പോവുന്നതിന് നിങ്ങള്‍ക്ക് സാധിക്കുന്നു. എങ്കിലും അസ്വസ്ഥതയും അലോസരപ്പാടും ജീവിതത്തിലുടനീളം ഇവര്‍ അനുഭവിക്കേണ്ടതായി വരുന്നു. ഇവരോട് സംസാരിക്കുന്നത് എന്തുകൊണ്ടും നല്ലതാണെങ്കിലും പലപ്പോഴും സംസാരിക്കുന്ന വ്യക്തിക്ക് അത് കുറച്ച് തലവേദന ഉണ്ടാക്കുന്നു.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് രാഷ്ട്രീയത്തില്‍ പലപ്പോഴും അവരാഗ്രഹിക്കുന്ന സ്ഥാനം ലഭിക്കുന്നു. എന്നാല്‍ അതിന് ശേഷം ഇവര്‍ക്ക് എപ്പോഴും അലോസരപ്പാടുകളും ഉണ്ടാവുന്നതിനുള്ള സാധ്യതയുണ്ട്. അതിശയകരമായ രീതിയില്‍ ഇവര്‍ നര്‍മ്മം കൈകാര്യം ചെയ്യും. എന്നാല്‍ ചിലപ്പോള്‍ അത് അല്പം പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഒരോ കാര്യത്തിനും മറ്റുള്ളവരെ ശല്യപ്പെടുത്തുകയും അതോടൊപ്പം തന്നെ അസ്വസ്ഥതയുണ്ടാക്കുകയും ചെയ്യുന്നത് ചിങ്ങം രാശിക്കാരുടെ പ്രത്യേകതയാണ്. അമിത ആത്മവിശ്വാസത്തോടെ പല കാര്യങ്ങളേയും സമീപിക്കുകയും പലപ്പോഴും അതിലെല്ലാം പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥ നിങ്ങളില്‍ ഉണ്ടാവുന്നു.

കന്നി രാശി
കന്നി രാശിക്കാരുടെ കാര്യത്തില്‍ പലപ്പോഴും ഇത്തരം കാര്യങ്ങള്‍ ശരിവെക്കുന്ന അനുഭവങ്ങളാണ് ഉണ്ടാവുന്നത്. ഇവരുടെ ചില സമയത്തെ സ്വഭാവം നമുക്ക് വളരെയധികം അരോചകമായി തോന്നിയേക്കാം. അത് പലപ്പോഴും കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നതിനുള്ള സാധ്യതയും മുന്‍കൂട്ടി കാണണം. ഓഫീസിലാണെങ്കിലും വീട്ടിലാണെങ്കിലും കന്നി രാശിക്കാരുടെ അരോചകമായ സ്വഭാവം അല്ലെങ്കില്‍ പ്രകോപനമുണ്ടാക്കുന്ന തരത്തിലുള്ള സ്വഭാവം പലപ്പോഴും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഇവര്‍ വളരെയധികം കൃത്യനിഷ്ഠയുള്ളവരായിരിക്കും. എന്നാല്‍ കന്നി രാശിക്കാര്‍ ഒരു കാര്യം പറഞ്ഞാല്‍ അത് തന്നെ പറഞ്ഞു കൊണ്ടിരിക്കും. പലപ്പോഴും അത് ചെയ്ത് തീര്‍ത്താലും ഈ കാര്യം അവര്‍ പറഞ്ഞു കൊണ്ടേ ഇരിക്കുന്നു. എപ്പോഴും ശല്യപ്പെടുത്തുന്ന സ്വഭാവം ഇവര്‍ക്ക് സ്വന്തമാവും.



Click it and Unblock the Notifications