Latest Updates
-
സാമ്പത്തിക നേട്ടവും പ്രണയസാഫല്യവും: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യത്തിന്റെ ദിനം, നിങ്ങളുടെ രാശിയുണ്ടോ? -
മെയ് 30 നക്ഷത്രഫലം: സാമ്പത്തിക നേട്ടവും കരിയർ മാറ്റങ്ങളും, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം തെളിയുമോ? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും പ്രണയത്തിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ!
ശുഭയോഗങ്ങളുടെ അനുഗ്രഹം, ആഴ്ചയിലെ ആദ്യദിനം നേട്ടം കൈവരുന്ന 5 രാശിക്കാര്‍
സെപ്തംബര്‍ 18ന് തിങ്കളാഴ്ച ചന്ദ്രന് ശുക്രന്റെ രാശിയിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ രവിയോഗം, ഗജകേസരിയോഗം, ഐന്ദ്രയോഗം, ചിത്തിര നക്ഷത്രം എന്നിവയുടെ ശുഭസൂചകമായ സംയോജനവും നടക്കുന്നതിനാല്‍ ആഴ്ചയിലെ ആദ്യദിവസത്തിന് പ്രാധാന്യം വര്‍ധിക്കുന്നു. ഈ യോഗങ്ങളുടെ മംഗളകരമായ ഫലത്താല്‍ ഭാഗ്യം നിങ്ങളെ അനുഗ്രഹിക്കുന്നു. കൂടാതെ ലക്ഷ്മി ദേവിയുടെ അനുഗ്രഹവും നിലനില്ക്കുന്നു.
ജ്യോതിഷം അനുസരിച്ച്, ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം തിങ്കളാഴ്ച അഞ്ച് രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. ഈ രാശിക്കാര്‍ക്ക് സമ്പത്ത് സമ്പാദിക്കുന്നതില്‍ വിജയം ലഭിക്കും, കുടുംബജീവിതം മികച്ചതായിരിക്കും. സെപ്തംബര്‍ 18 ന് ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭാനുഭവങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
സെപ്റ്റംബര്‍ 18 മേടം രാശിക്കാര്‍ക്ക് ഗുണകരമാണ്. ആഴ്ചയിലെ ആദ്യ ദിവസം കഠിനാധ്വാനം കുറഞ്ഞാലും നല്ല നേട്ടങ്ങള്‍ തന്നെ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ചില പുതിയ ചുമതലകള്‍ നല്‍കാം, അത് നിങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കും. കരിയറില്‍ പുരോഗതിക്ക് സാധ്യതയുണ്ട്. സന്താനങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സം നേരിടുന്നുവെങ്കില്‍ മുതിര്‍ന്നവരുടെ സഹായത്താല്‍ ആ പ്രശ്നം പരിഹരിക്കപ്പെടും. നിങ്ങള്‍ ആര്‍ക്കെങ്കിലും പണം കടം നല്കിയിട്ടുണ്ടെങ്കില് ആ പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്.
പരിഹാരം: ഭാഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്, തിങ്കളാഴ്ച വ്രതം അനുഷ്ഠിച്ച് ശിവലിംഗത്തില്‍ പാല്, വെള്ളം, തൈര്, കൂവളം, അരി, ഗംഗാജലം മുതലായ പൂജാദ്രവ്യങ്ങള്‍ സമര്‍പ്പിക്കുക. തുടര്‍ന്ന് ശിവ ചാലിസ പാരായണം ചെയ്യുക.
മിഥുനം
സെപ്റ്റംബര്‍ 18 മിഥുന രാശിക്കാര്‍ക്ക് വളരെ അനുകൂലവും ഫലദായകവുമായ ദിവസമാണ്. ഗജകേസരി യോഗത്തിന്റെ ശുഭഫലം മൂലം മിഥുന രാശിക്കാര്‍ ദാമ്പത്യ ജീവിതത്തില്‍ നിലനില്‍ക്കുന്ന കലഹങ്ങള്‍ കുറയുകയും കുടുംബത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ വിജയിക്കുകയും ചെയ്യും. പുതിയ വസ്തുവോ വാഹനമോ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും. മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ജോലിയിലും ബിസിനസിലും വരുമാനത്തില്‍ വര്‍ദ്ധനവുണ്ടാകാന്‍ സാധ്യതയുണ്ട്. സുഹൃത്തുക്കളോടൊപ്പം ഉല്ലസിക്കാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: കുടുംബത്തില്‍ സന്തോഷത്തിനും സമാധാനത്തിനുമായിഗോതമ്പ് പൊടിയും നെയ്യും പഞ്ചസാരയും കൊണ്ട് ഉണ്ടാക്കിയ സാധനങ്ങള്‍ ശിവന് സമര്‍പ്പിക്കുക. എന്നിട്ട് അത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുക, തുടര്‍ന്ന് നിങ്ങളുടെ കുടുംബവും ഇത് കഴിക്കുക.

തുലാം
സെപ്റ്റംബര്‍ 18 തുലാം രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. രവിയോഗത്തിന്റെ ശുഭഫലത്താല്‍ തുലാം രാശിക്കാര്‍ക്ക് നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. കുടുംബജീവിതം നല്ലതായിരിക്കും. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും, ഇത് സാമ്പത്തിക സ്ഥിതി ശക്തിപ്പെടുത്തും. ജോലിക്കും വിദ്യാഭ്യാസത്തിനുമായി നിങ്ങള്‍ വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങളുടെ ആഗ്രഹം സഫലമാകും. കുടുംബത്തോടൊപ്പം ഏതെങ്കിലും തീര്‍ത്ഥാടന സ്ഥലത്തേക്ക് പോകാനുള്ള സാധ്യതയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും പ്രിയപ്പെട്ടവരില്‍ നിന്നും നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും.
പ്രതിവിധി: തടസ്സങ്ങള്‍ അകറ്റാന്‍ തിങ്കളാഴ്ച വ്രതം അനുഷ്ഠിക്കുകയും ശിവലിംഗത്തില്‍ ഗൗരിശങ്കരന്‍ രുദ്രാക്ഷം സമര്‍പ്പിക്കുകയും ചെയ്യുക. കൂടാതെ, ശിവക്ഷേത്രത്തില്‍ രാവിലെയും വൈകുന്നേരവും രുദ്രാക്ഷ ജപമാലയോടുകൂടി മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുക.
വൃശ്ചികം
സെപ്റ്റംബര്‍ 18 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭകരമായ ദിവസമാണ്. വൃശ്ചികം രാശിക്കാര്‍ക്ക് ഐന്ദ്രയോഗത്തിന്റെ ശുഭഫലം മൂലം വ്യക്തിത്വത്തില്‍ അനുകൂലമായ പല മാറ്റങ്ങളും കാണാം. അവിവാഹിതരുടെ പ്രണയജീവിതം പുരോഗമിക്കുകയും വിവാഹിതര്‍ക്ക് ഇണയുടെ പിന്തുണ ലഭിക്കുകയും നിങ്ങളുടെ സ്നേഹം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള നിയമ കുരുക്കില്‍ കുടുങ്ങിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് അതില്‍ നിന്ന് മോചനം ലഭിക്കും. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. ജോലി, ബിസിനസ് എന്നിവയില്‍ നിങ്ങളുടെ സാമ്പത്തിക സ്ഥിതി ശക്തമാകും. കുടുങ്ങിക്കിടക്കുന്ന പണം തിരിച്ചുകിട്ടും.
ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അഞ്ച് കൂവള ഇലകളില്‍ ചന്ദനം പുരട്ടി ശിവലിംഗത്തില്‍ സമര്‍പ്പിച്ച് ശിവാഷ്ടകം ചൊല്ലുക.

മീനം
സെപ്റ്റംബര്‍ 18 മീനം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മീനം രാശിക്കാര്‍ ഭൗതിക സുഖങ്ങള്‍ പൂര്‍ണ്ണമായി ആസ്വദിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ്സ് ചെയ്യുന്നവര്‍ക്ക് വിദേശ ബന്ധങ്ങളില്‍ നിന്ന് നേട്ടമുണ്ടാകും. ദാമ്പത്യജീവിതത്തില്‍ നിങ്ങളുടെ പങ്കാളിയോടൊപ്പം ഒരു ചടങ്ങില്‍ പങ്കെടുക്കാം, അത് നിങ്ങള്‍ക്കിടയില്‍ സ്നേഹം വര്‍ദ്ധിപ്പിക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ഏതെങ്കിലും ബിസിനസ്സ് നടത്തുകയാണെങ്കില്‍ നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങള്‍ക്ക് ബഹുമാനവും ലഭിക്കും. വായ്പകള്‍ തിരിച്ചടയ്ക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും.
ദോഷപരിഹാരം: ജാതകത്തില്‍ ചന്ദ്രന്റെ സ്ഥാനം ബലപ്പെടുത്താന്‍ തിങ്കളാഴ്ച വെള്ളവസ്ത്രം ധരിച്ച് മാതാവിനെ സേവിക്കുക. വെളുത്ത വസ്തുക്കളും ദാനം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
