Latest Updates
-
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; അതിരാവിലെ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ ലളിതമായ വ്യായാമങ്ങൾ പരീക്ഷിക്കൂ! -
കടുത്ത ചൂടിൽ ചർമ്മം കരിവാളിക്കുമോ? യുവി രശ്മികളിൽ നിന്ന് രക്ഷനേടാൻ ഈ മുൻകരുതലുകൾ അറിഞ്ഞിരിക്കൂ -
കങ്കണയുടെ വയറിലെ കൊഴുപ്പ് അലിഞ്ഞുപോയി! ആ ഫിറ്റ്നസ് രഹസ്യം ഇതാണ് -
മിഥുനത്തിലേക്ക് ശുക്രൻ: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ സാമ്പത്തിക നേട്ടവും പ്രണയ സാഫല്യവും! -
സർവാർത്ഥ സിദ്ധി യോഗം: ജീവിതത്തിൽ വലിയ മാറ്റങ്ങൾ ആഗ്രഹിക്കുന്നവർ ഈ സമയം നഷ്ടപ്പെടുത്തരുത്! -
മെയ് 8: ഈ 4 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും; ധനവും പ്രണയവും തേടിയെത്തും! -
കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ: 2026 മെയ് 8-ലെ സമ്പൂർണ്ണ നക്ഷത്രഫലം, നിങ്ങളുടെ നക്ഷത്രത്തിന് ഇന്ന് എന്ത് സംഭവിക്കും? -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ലോട്ടറി അടിച്ചതുപോലെ; പണവും ഭാഗ്യവും കൂടെയുണ്ടാകും! -
കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം: 2026 മെയ് 7 രാശിഫലം -
മെയ് 8-ന് നൈക്കയിൽ വൻ ഓഫറുകൾ; കത്തുന്ന വെയിലിൽ ചർമ്മം സംരക്ഷിക്കാൻ ഈ സ്കിൻകെയർ ഡീലുകൾ മിസ്സാക്കരുത്!
ഉയരങ്ങള്‍ കീഴടക്കാനുള്ള ശക്തി, ഇന്ന് ശനിദേവന് അനുഗ്രഹിക്കുന്ന 5 രാശി
നവംബര്‍ 18 ശനിയാഴ്ച ചന്ദ്രന് മകരം രാശിയിലേക്ക് കടക്കും. കൂടാതെ, ഇന്ന് സൂര്യന് ശനിയില്‍ നിന്ന് നാലാം ഭാവത്തില്‍ എത്തുമ്പോള്‍, ശനി സൂര്യനില്‍ നിന്ന് പത്താം ഭാവത്തില്‍ സ്ഥിതി ചെയ്യുന്നതിനാല്‍, ഇരുവരുടെയും ഇടയില്‍ ചതുര്ദശ യോഗവും കേന്ദ്രയോഗവും രൂപപ്പെടുന്നു. ചതുര്ദശ യോഗത്തോടൊപ്പം ഇന്ന് വൃദ്ധിയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഉത്രാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം രൂപംകൊള്ളുന്നു. അതിനാല്‍ ഇന്ന് വളരെ ശുഭകരമായ ദിവസമായി കണക്കാക്കപ്പെടുന്നു.
ജ്യോതിഷം അനുസരിച്ച് ശനിയാഴ്ച രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങള്‍ അഞ്ച് രാശികളില് സ്വാധീനം ചെലുത്തും. ഈ രാശിക്കാര്‍ക്ക് കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാനുള്ള അവസരം ലഭിക്കും, ആത്മീയ പരിപാടികളില്‍ താല്‍പ്പര്യമുണ്ടാകും. ജാതകത്തില്‍ ശനിദേവന്റെ സ്ഥാനം ശക്തിപ്പെടുകയും ധൈയ, ഏഴരശനി എന്നിവയുടെ അശുഭകരമായ ഫലങ്ങള്‍ കുറയുകയും ചെയ്യുന്നു. നവംബര്‍ 18 ശനിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ കൈവരികയെന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ 18 മേടം രാശിക്കാര്‍ക്ക് വൃദ്ധിയോഗം മൂലം നല്ലതായിരിക്കും. ഭാഗ്യം അനുകൂലമാകുന്നതിനാല്‍ പണം ലാഭിക്കുന്നതില്‍ വിജയിക്കും, ചെലവുകള്‍ കുറയും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ലാഭം കൊണ്ട് സന്തോഷവാനായിരിക്കും. പ്രണയിതാക്കളില്‍ പുതിയ ഊര്‍ജ്ജം ഉണ്ടാകും, അത് നിങ്ങളുടെ ബന്ധത്തില്‍ പുതുമ കൊണ്ടുവരുകയും ബന്ധത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. ശനിദേവന്റെ അനുഗ്രഹത്താല്‍ മേടം രാശിക്കാര്‍ക്ക് വരുമാനം വര്‍ദ്ധിക്കാന്‍ തുടങ്ങും. നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും പഠിക്കാനുള്ള അവസരം ലഭിക്കും.
പരിഹാരം: ശനിദേവന് കടുകെണ്ണ സമര്‍പ്പിച്ച് രാവിലെയും വൈകുന്നേരവും 'ഓം ഐന്‍ ഹ്ലീം ശ്രീശനേശ്ചരായ നമഃ' എന്ന മന്ത്രം ജപിക്കുക.
ചിങ്ങം
നവംബര്‍ 18 ചിങ്ങം രാശിക്കാര്‍ക്ക് സര്‍വാര്‍ത്ത സിദ്ധിയോഗം മൂലം വളരെ അനുകൂലമായിരിക്കും. ചിങ്ങം രാശിക്കാര്‍ എന്ത് ജോലി ചെയ്താലും ഈ ശുഭ സംയോജനം മൂലം അവര്‍ക്ക് നല്ല വിജയം ലഭിക്കും, സാമ്പത്തിക നേട്ടത്തിനും സാധ്യതയുണ്ട്. ജോലി മാറ്റാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നിങ്ങള്‍ക്ക് വളരെ അനുകൂലമായ ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനും നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. നിങ്ങള്‍ വളരെക്കാലമായി കാത്തിരുന്ന വിലപ്പെട്ട എന്തെങ്കിലും നിങ്ങള്‍ക്ക് ലഭിച്ചേക്കാം. ചിങ്ങം രാശിയിലുള്ള ബിസിനസുകാര്‍ക്ക് നല്ല ലാഭം ലഭിക്കും. സാമ്പത്തിക സ്ഥിതി കൂടുതല്‍ ശക്തമാകാന്‍ തുടങ്ങും.
ദോഷപരിഹാരം: ഭാഗ്യം വര്‍ധിക്കാന്‍ വൈകുന്നേരം ശമി മരത്തിന് ചുവട്ടില്‍ കടുകെണ്ണ വിളക്ക് കത്തിക്കുക.
തുലാം
നവംബര്‍ 18ന് രവിയോഗം മൂലം തുലാം രാശിക്കാര്‍ക്ക് വളരെ വിശേഷപ്പെട്ട ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് ശനിദേവന്റെ അനുഗ്രഹത്താല്‍ നല്ല സാമ്പത്തിക നേട്ടങ്ങള്‍ ലഭിക്കുകയും വരുമാനത്തിന്റെ ഒഴുക്ക് നിലനില്ക്കുകയും ചെയ്യും. ബിസിനസ്സുമായി ബന്ധപ്പെട്ട പദ്ധതികള്‍ നിങ്ങളുടെ മനസ്സില്‍ വരും, അത് പൂര്‍ത്തിയാക്കുന്നതില്‍ നിങ്ങള്‍ വിജയിക്കും. ജോലിയുള്ള ആളുകള്‍ക്ക് ജോലിസ്ഥലത്ത് ചില മാറ്റങ്ങള്‍ ഉണ്ടായേക്കാം, അത് തീര്‍ച്ചയായും നിങ്ങള്‍ക്ക് ഗുണം ചെയ്യും. സാമൂഹിക കാഴ്ചപ്പാടില്‍ ഇന്ന് നിങ്ങള്‍ക്ക് ഒരു നല്ല ദിവസമാണ്. വ്യക്തിപരവും തൊഴില്‍പരവുമായ പ്രശ്നങ്ങളാല്‍ നിങ്ങള്‍ വിഷമിക്കുന്നുണ്ടെങ്കില്‍, ഇന്ന് ശനിദേവന്റെ കൃപയാല്‍ അതെല്ലാം അകന്നുനില്ക്കുകയും ജീവിതത്തിന്റെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് നല്ല ഫലങ്ങള്‍ ലഭിക്കുകയും ചെയ്യും.
പരിഹാരം: മാനസിക സമാധാനത്തിന് എല്ലാ ശനിയാഴ്ചയും മാവും കറുത്ത എള്ളും പഞ്ചസാരയും കലര്‍ത്തി ഉറുമ്പുകള്‍ക്ക് ഭക്ഷണം നല്‍കുക. കൂടാതെ കടുകെണ്ണ കൊണ്ടുണ്ടാക്കിയ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്കും ദരിദ്രര്‍ക്കും നല്കി സേവിക്കുക.
മകരം
നവംബര്‍ 18 മകരം രാശിക്കാര്‍ക്ക് മംഗളകരമായ യോഗ മൂലം ഗുണഫലം ലഭിക്കും. മകരം രാശിക്കാര്‍ക്ക് മനസ്സില്‍ വെച്ച ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കും. അപൂര്‍ണ്ണമായ ജോലി പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. കുടുംബാംഗങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സന്തോഷവാര്‍ത്ത ലഭിക്കും, അത് നിങ്ങളുടെ മനസ്സിനെ സന്തോഷിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തില്‍ താല്‍പ്പര്യം തോന്നുകയും അവരുടെ ഏകാഗ്രതയും വര്‍ദ്ധിക്കുകയും ചെയ്യും. അയല്‍ക്കാരുമായും സമൂഹത്തിലെ പ്രധാന വ്യക്തികളുമായും നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, നിങ്ങളുടെ ബഹുമാനം വര്‍ദ്ധിക്കും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ശുഭകരമായ യോഗങ്ങള്‍ കാരണം ഇന്ന് ശുഭദിനമായിരിക്കും.
പ്രതിവിധി: ശനിദോഷം അകറ്റാന്‍, ശനിയാഴ്ച ഒരു പാത്രത്തില്‍ കടുകെണ്ണയില്‍ ഒരു നാണയം വയ്ക്കുക, അതില്‍ നിങ്ങളുടെ പ്രതിബിംബം നോക്കുക. എന്നിട്ട് എണ്ണ ചോദിക്കുന്ന വ്യക്തിക്ക് കൊടുക്കുക അല്ലെങ്കില്‍ ശനിദേവന്റെ ക്ഷേത്രത്തില്‍ വയ്ക്കുക.
മീനം
നവംബര്‍ 18 ഉത്രാടം നക്ഷത്രം മൂലം മീനം രാശിക്കാര്‍ക്ക് വളരെ അനുകൂലമായിരിക്കും. മീനം രാശിക്കാരുടെ ഏതെങ്കിലും നിയമപരമായ ജോലികള്‍ വളരെക്കാലമായി മുടങ്ങിക്കിടക്കുന്നുണ്ടെങ്കില്‍, ശനിദേവന്റെ കൃപയാല്‍ അതെല്ലാം പൂര്‍ത്തിയാകും. കുടുംബാംഗങ്ങളെല്ലാം സന്തുഷ്ടരായിരിക്കും. ഭൂമി വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമായേക്കാം, കുടുംബത്തിലെ സന്തോഷം, സമാധാനം, കുടുംബാംഗങ്ങള്‍ തമ്മിലുള്ള പരസ്പര സ്നേഹം എന്നിവ കണ്ട് നിങ്ങളുടെ മനസ്സ് സന്തുഷ്ടമായിരിക്കും. സാമ്പത്തിക നേട്ടത്തിനായി നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട ഉപദേശം ലഭിക്കും, അത് ഭാവിയില്‍ നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ നല്‍കും.
പരിഹാരം: വൈകുന്നേരം ശനി ക്ഷേത്രത്തില്‍ കുറച്ച് കറുത്ത എള്ള്, മാവ്, പഞ്ചസാര എന്നിവ കലര്‍ത്തി ശനിദേവന്റെ പാദങ്ങളില്‍ വയ്ക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications