Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ദുരിതദുഖങ്ങള്‍ നീങ്ങും, കാത്തിരുന്ന ആഗ്രഹസാഫല്യം; ഇന്ന് ഭാഗ്യകടാക്ഷമുള്ള 5 രാശി
ജനുവരി 16 ചൊവ്വാഴ്ച ചന്ദ്രന് മീനരാശിയില്‍ സഞ്ചരിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ടി തിഥിയാണ്. ഈ ദിവസം ശിവയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, ഉത്രട്ടാതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം അഞ്ച് രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭ യോഗത്തിന്റെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് ധൈര്യം നല്ല രീതിയില്‍ വര്‍ദ്ധിക്കുകയും എല്ലാ വിഷമതകളും മാറുകയും ചെയ്യും. ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം ശക്തിപ്പെടുകയും ഹനുമാന് സ്വാമിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജനുവരി 16 ന് ചൊവ്വാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നത് എന്ന് നമുക്ക് നോക്കാം.

ഇടവം
ജനുവരി 16 ഇടവം രാശിക്കാര്‍ക്ക് ഗുണകരമാണ്. ഇടവം രാശിയിലുള്ള ബിസിനസുകാര്‍ക്ക് ഇന്ന് നല്ല ലാഭം ലഭിക്കും, സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നിങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുകയും എല്ലാ മേഖലകളിലും നിങ്ങളുടെ കുടുംബത്തില്‍ നിന്നും പിന്തുണ ലഭിക്കുകയും ചെയ്യും. ജോലിയുള്ളവര്‍ ജോലി മാറാന്‍ പദ്ധതിയിടുകയാണെങ്കില്‍, ഇന്ന് നല്ല ദിവസമായിരിക്കും, പുരോഗതിക്ക് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങള്‍ സുഹൃത്തുക്കളുമായി ആഡംബരത്തിനും വിനോദത്തിനും വേണ്ടി പണം ചെലവഴിക്കും, എവിടെയെങ്കിലും പോകാനും പദ്ധതിയിടും. നിങ്ങളുടെ മാതാപിതാക്കളില്‍ നിന്ന് നിങ്ങള്‍ക്ക് അനുഗ്രഹം ലഭിക്കും, അവരുടെ സഹായത്തോടെ നിങ്ങളുടെ പല ജോലികളും പൂര്‍ത്തീകരിക്കും.
പ്രതിവിധി: പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, 11 ആലിലകള്‍ വൃത്തിയാക്കുക, അവയില്‍ ചന്ദനം കൊണ്ട് ശ്രീരാം എന്ന് എഴുതി ഹനുമാന് സ്വാമിക്ക് സമര്‍പ്പിക്കുക.
കര്‍ക്കടകം
ജനുവരി 16 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിയിലുള്ള ആളുകള്‍ക്ക് ഇന്ന് ഭാഗ്യത്തിന്റെ കടാക്ഷം ലഭിക്കും, ബിസിനസ്സില്‍ വളര്‍ച്ചയ്ക്ക് പുതിയ അവസരങ്ങളും ലഭിക്കും. ഹനുമാന് സ്വാമിയുടെ കൃപയാല്‍ നിങ്ങളുടെ ചില മുടങ്ങിക്കിടക്കുന്ന പ്രവൃത്തികള്‍ ഇന്ന് പൂര്‍ത്തിയാകാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ മാനസിക സമനിലയും മെച്ചപ്പെടും. സുഹൃത്തുക്കളോടൊപ്പം കറങ്ങാന്‍ അവസരം ലഭിക്കും.
ദോഷപരിഹാരം: ശുഭ ഫലങ്ങള്‍ ലഭിക്കുന്നതിന് ചുവന്ന വസ്ത്രം ധരിക്കുക. കൂടാതെ ഹനുമാന് സ്വാമിക്ക് ശര്‍ക്കരയും പയറും സമര്‍പ്പിക്കുക.
ചിങ്ങം
ജനുവരി 16, ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ചിങ്ങം രാശിക്കാര്‍ ഹനുമാന്റെ അനുഗ്രഹം ലഭിക്കുകയും നിക്ഷേപത്തില്‍ നിന്ന് നല്ല ലാഭം നേടുകയും ചെയ്യും. മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കാരണം, നിങ്ങള്‍ക്ക് കടങ്ങളില്‍ നിന്ന് മോചനം ലഭിക്കും, നിങ്ങളുടെ പിതാവിന്റെ സഹായത്തോടെ പുതിയ വസ്തു വാങ്ങാന്‍ കഴിയും. നിങ്ങളുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന്, നിങ്ങള്‍ക്ക് ചില പുതിയ ജോലികള്‍ ആരംഭിക്കാന്‍ കഴിയും, അത് നിങ്ങള്‍ക്ക് പ്രയോജനം ചെയ്യും. നിങ്ങളുടെ ബഹുമാനവും വര്‍ദ്ധിക്കും. കഴിഞ്ഞ കുറേ നാളുകളായി മനസ്സില്‍ എന്തെങ്കിലുമൊക്കെയായി അലട്ടിക്കൊണ്ടിരുന്ന വേവലാതി ഇന്ന് മാറും, മാനസിക പിരിമുറുക്കവും ഇല്ലാതാകും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്ക് ക്ഷേത്രത്തില്‍ അഞ്ച് ചൊവ്വാഴ്ചകളില്‍ കൊടി ഉയര്‍ത്തി പശുവിന് ഭക്ഷണം കൊടുക്കുക.
തുലാം
ജനുവരി 16 തുലാം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. ഇന്ന് ഹനുമാന് സ്വാമിയുടെ സഹായത്താല്‍ അപൂര്‍ണ്ണമായ ജോലികള്‍ പൂര്‍ത്തിയാകും, സര്‍ക്കാര്‍ പദ്ധതികളില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല നേട്ടങ്ങള്‍ ലഭിക്കും. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിച്ചേക്കാം, അത് മനസ്സിന് സന്തോഷം നല്‍കും. നിങ്ങളുടെ മനസ്സ് കൂടുതല്‍ സന്തോഷിക്കും, കുടുംബത്തിലെ സന്താനങ്ങളുടെ പുരോഗതി കണ്ട് നിങ്ങളുടെ മനസ്സ് സന്തോഷിക്കും. നിങ്ങളുടെ ആരോഗ്യം കുറച്ച് മെച്ചപ്പെടും. ബിസിനസുകാര്‍ക്ക് ഇന്ന് പ്രയോജനകരമായ ദിവസമായിരിക്കും.
ദോഷപരിഹാരം: ബിസിനസ്സ് പുരോഗതിക്ക്, ചൊവ്വാഴ്ച ചൊവ്വയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ദാനം ചെയ്യുക. പശുവിന് പച്ചപ്പുല്ല് നല്‍കുക.
കുംഭം
ജനുവരി 16 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. നിങ്ങള്‍ ഏറെ നാളായി കാത്തിരുന്ന ഒരാളെ ഇന്ന് കണ്ടുമുട്ടാനാകും. നിങ്ങളുടെ കാത്തിരിപ്പ് ഇന്ന് അവസാനിക്കും, നിങ്ങള്‍ക്ക് ചില സാമ്പത്തിക നേട്ടങ്ങളും ലഭിച്ചേക്കാം. നിങ്ങളുടെ വീട്ടില്‍ ഒരു ശുഭകരമായ ഒരു ചടങ്ങ് സംഘടിപ്പിക്കുന്നതിനുള്ള അവസരമുണ്ടാകും. നിങ്ങള്‍ ബിസിനസ്സ് ആരംഭിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. നിങ്ങള്‍ക്ക് സമൂഹത്തില്‍ വളരെയധികം പ്രശസ്തി ലഭിക്കും, ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്ത് പോകാനുള്ള വിദ്യാര്‍ത്ഥികളുടെ ആഗ്രഹം സഫലമാകും.
പരിഹാരം: ശത്രുക്കളെയും തടസ്സങ്ങളും അകറ്റാന്‍, ചൊവ്വാഴ്ച വ്രതം അനുഷ്ഠിച്ച് 21 ദിവസം ഹനുമാന് ക്ഷേത്രത്തില്‍ ബജ്റംഗ് ബാന്‍ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
