Latest Updates
-
മൗഞ്ചാരോ ഇൻജക്ഷൻ എടുക്കുന്നവരാണോ? എളുപ്പത്തിൽ തടി കുറയ്ക്കാൻ പോയി ജീവൻ കളയല്ലേ! -
കഠിനമായ വെയിലത്ത് സൺസ്ക്രീൻ വെറുതെ പുരട്ടിയാൽ പോരാ, ഈ തെറ്റുകൾ ചെയ്താൽ ചർമ്മം കരിഞ്ഞുപോകും! -
രാജ്യോഗം തെളിഞ്ഞു; ഇന്ന് നിങ്ങളുടെ ഭാഗ്യം മാറിമറിയുമോ? അറിയേണ്ടതെല്ലാം! -
ഏപ്രിൽ 23: കരിയറിലും പണമിടപാടിലും തിളങ്ങാൻ ഈ 4 രാശിക്കാർക്ക് ഭാഗ്യദിനം, വരാനിരിക്കുന്നത് വൻ മാറ്റങ്ങൾ -
ഇന്നത്തെ രാശിഫലം: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പണവും കരിയറും തേടിയെത്തും! -
ഭരണി നക്ഷത്രത്തിലേക്ക് ചന്ദ്രൻ: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്നത് വമ്പൻ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് ഇരട്ടി നേട്ടം -
ചൂട് കടുക്കുന്നു; വെയിലത്ത് ഇറങ്ങുമ്പോൾ ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കല്ലേ! -
കത്തുന്ന വെയിലിൽ തളരരുത്; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ വീട്ടിലുണ്ടാക്കാം ഈ അത്ഭുത പാനീയം! -
ഡൽഹിയിൽ 44 ഡിഗ്രി ചൂട്; വ്യായാമം ചെയ്യുന്നവർക്ക് എട്ടിന്റെ പണി കിട്ടാതിരിക്കാൻ ഈ മുൻകരുതലുകൾ വേണം! -
ഉഷ്ണതരംഗം: ഗർഭിണികളും പിസിഒഎസ് ഉള്ളവരും ഈ തെറ്റുകൾ ചെയ്താൽ അപകടം ഉറപ്പ്!
ആഗ്രഹിച്ച നേട്ടം അരികിലെത്തും, ഇന്ന് ഭാഗ്യദേവത കടാക്ഷിക്കുന്ന 5 രാശിക്കാര്‍
മാര്‍ച്ച് 1 വെള്ളിയാഴ്ച ചന്ദ്രന് തുലാം രാശിയില്‍ ആയിരിക്കും. കൂടാതെ ഇന്ന് ഫാല്‍ഗുന മാസത്തിലെ കൃഷ്ണപക്ഷത്തിലെ ഷഷ്ടി തിഥിയാണ്. ഈ ദിവസം ധ്രുവയോഗം, രവിയോഗം, ചോതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കും.
ഈ രാശിക്കാര്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. ഭൂമിയും വാഹനവും വാങ്ങാനുള്ള നിങ്ങളുടെ ആഗ്രഹം സഫലമാകും. ജാതകത്തില്‍ ശുക്രന്റെ സ്ഥാനം ശക്തിപ്പെടുകയും ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനില്ക്കുകയും ചെയ്യും. പണവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇല്ലാതാകും. മാര്‍ച്ച് 1 ന് വെള്ളിയാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

മിഥുനം
മാര്‍ച്ച് 1 മിഥുന രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷം നല്‍കും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടാനുള്ള നിങ്ങളുടെ പരിശ്രമങ്ങള്‍ ഫലം കാണും. ചില ബുദ്ധിമുട്ടുകള്‍ക്ക് ശേഷം നിങ്ങളുടെ ജോലികള്‍ പൂര്‍ത്തീകരിക്കും. വിദ്യാര്‍ഥികളുടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള വഴികള്‍ തെളിയും, വിദ്യാഭ്യാസരംഗത്തെ തടസ്സങ്ങളും നീങ്ങും. നിങ്ങള്‍ ആരോഗ്യ ബോധമുള്ളവരായിരിക്കും. ദാമ്പത്യ ജീവിതത്തില്‍ ശുക്രന്റെ അനുകൂലമായ സ്വാധീനം നിങ്ങള്‍ കാണും. അത് നിങ്ങളുടെ ബന്ധങ്ങളെ ശക്തിപ്പെടുത്തുകയും പരസ്പരം മനസ്സിലാക്കാന്‍ പ്രവര്‍ത്തിക്കുകയും ചെയ്യും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും പോകാന്‍ പദ്ധതിയിടാം.
പരിഹാരം: രാവിലെ എഴുന്നേറ്റ് വെള്ള വസ്ത്രം ധരിച്ച് ലക്ഷ്മീദേവിയെ ആരാധിക്കുക, ശ്രീ സൂക്തം പാരായണം ചെയ്യുക, താമരപ്പൂവ് സമര്‍പ്പിക്കുക.
കര്‍ക്കിടകം
മാര്‍ച്ച് 1 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. വിദേശ സ്രോതസ്സുകളില്‍ നിന്ന് ലാഭം നേടാനുള്ള അവസരങ്ങള്‍ ലഭിക്കും, ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും സംതൃപ്തി നല്‍കുകയും ചെയ്യും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ജോലിസ്ഥലത്തെ അധികാരികളില്‍ നിന്ന് പ്രശംസ ലഭിക്കും. ബിസിനസുകാര്‍ക്ക് നല്ല ലാഭം നേടാനും നിങ്ങള്‍ തയ്യാറാക്കിയ ബിസിനസ്സ് പ്ലാനുകള്‍ നടപ്പിലാക്കാനും കഴിയും. നിങ്ങള്‍ക്ക് കുടുംബാംഗങ്ങള്‍ക്കുമായി സമയം ചെലവഴിക്കാനാകും. നിങ്ങളുടെ പിതാവുമായി എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടെങ്കില്‍, അതെല്ലാം നീക്കാനാകും.
പരിഹാരം: വെള്ളിയാഴ്ച ലക്ഷ്മി ദേവിയുടെ ക്ഷേത്രത്തില്‍ ലക്ഷ്മി ദേവിക്ക് ശംഖ്, അടക്ക, താമര മുതലായവ സമര്‍പ്പിക്കുകയും ലക്ഷ്മി ചാലിസ പാരായണം ചെയ്യുകയും ചെയ്യുക.
കന്നി
മാര്‍ച്ച് 1 കന്നി രാശിക്കാര്‍ക്ക് ആത്മവിശ്വാസം വര്‍ദ്ധിക്കും. ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ കന്നിരാശിക്കാര്‍ ഒന്നിലധികം സ്രോതസ്സുകളില്‍ നിന്ന് സമ്പത്ത് നേടും. ഐടി, ബാങ്കിംഗ് മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളുടെ കരിയറില്‍ വലിയ കുതിച്ചുചാട്ടം കാണും. ജോലി അന്വേഷിക്കുന്ന ആളുകള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കാനാകും. വിദ്യാര്‍ത്ഥികള്‍ പരീക്ഷകളിലും മത്സരങ്ങളിലും വിജയിക്കും. പ്രണയിതാക്കള്‍ക്ക് ഇന്ന് നല്ല ദീവിസമാണ്. നിങ്ങളുടെ സന്താനങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും തടസ്സങ്ങളുണ്ടെങ്കില്‍ അതെല്ലാം പരിഹരിക്കാനാകും.
പരിഹാരം: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന്, വെള്ളിയാഴ്ച ലക്ഷ്മി ദേവിക്ക് പായസം സമര്‍പ്പിച്ച് ശ്രീ ലക്ഷ്മി നാരായണ സൂക്തം പാരായണം ചെയ്യുക.
വൃശ്ചികം
മാര്‍ച്ച് 1 വൃശ്ചിക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. വൃശ്ചികം രാശിക്കാരുടെ ഭാഗത്ത് ഭാഗ്യമുണ്ടാകും. നിങ്ങള്‍ എല്ലാ മേഖലകളിലും എളുപ്പത്തില്‍ വിജയം കൈവരിക്കും. ഇന്ന് നിങ്ങള്‍ ആത്മീയതയിലേക്ക് ചായ്വുള്ളവരായിരിക്കും. തൊഴില്‍ ചെയ്യുന്ന ആളുകള്‍ക്ക് ഇന്ന് പുരോഗതിക്ക് ധാരാളം അവസരങ്ങള്‍ ലഭിക്കും. അത് നിങ്ങളുടെ വരുമാനത്തിനും വളര്‍ച്ചയ്ക്കും ഗുണം ചെയ്യും. വീടും വാഹനവും വാങ്ങണമെന്ന നിങ്ങളുടെ ആഗ്രഹവും ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ സഫലമാകും. നിങ്ങളുടെ കഠിനാധ്വാനത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. വിദ്യാര്‍ത്ഥികള്‍ മത്സര പരീക്ഷകളില്‍ വിജയം നേടാനാകും.
ദോഷപരിഹാരം: വെള്ളിയാഴ്ച, 1.25 കിലോ അരി ചുവന്ന തുണിയില്‍ നിങ്ങളുടെ കൈയില്‍ വയ്ക്കുക, തുടര്‍ന്ന് 'ഓം ശ്രീം ശ്രേയേ നമഃ മന്ത്രം' അഞ്ച് ജപമാല ജപിച്ച് പണം സൂക്ഷിക്കുന്ന സ്ഥലത്ത് വയ്ക്കുക.
മീനം
മാര്‍ച്ച് 1 മീനരാശിക്കാര്‍ക്ക് ഗുണകരമാണ്. മീനം രാശിക്കാര്‍ക്ക് ലക്ഷ്മീദേവിയുടെ അനുഗ്രഹത്താല്‍ കുടുങ്ങിക്കിടക്കുന്ന പണം ലഭിക്കും. ചില സര്‍ക്കാര്‍ പദ്ധതികള്‍ പ്രയോജനപ്പെടുത്തും. വിദേശത്ത് താമസിക്കുന്ന കുടുംബാംഗങ്ങളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ കേള്‍ക്കും. നിങ്ങള്‍ പങ്കാളിത്തത്തോടെ ബിസിനസ്സ് നടത്തുകയാണെങ്കില്‍, ഇന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. നിങ്ങളുടെ പങ്കാളിയുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും. പ്രണയ ജീവിതത്തില്‍, നിങ്ങളുടെ പങ്കാളിയുമായുളള ബന്ധം മെച്ചപ്പെടും. നിങ്ങള്‍ ഒരു പുതിയ വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ ഇന്ന് അതിനുള്ള നല്ല ദിവസമായിരിക്കും. ജോലിയുള്ളവര്‍ ജോലി മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കില്‍, ഒരു വലിയ ഓഫര്‍ ലഭിച്ചേക്കാം.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി ലക്ഷ്മി ദേവിക്ക് അഞ്ച് ചുവന്ന പൂക്കളും അഞ്ച് കവടിയും മഞ്ഞളില്‍ പൊതിഞ്ഞ് സമര്‍പ്പിച്ച് യഥാവിധി പൂജിക്കുക. ഇതിനുശേഷം ഇത് ചുവന്ന തുണിയില്‍ കെട്ടി സുരക്ഷിതമായോ അലമാരയിലോ സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications











