Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം; ഈ സമയങ്ങളിൽ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ!
അവസരങ്ങള്‍ ഉപയോഗപ്പെടുത്തും, നേട്ടങ്ങള്‍ വഴിക്കുവഴി; ഇന്ന് ഭാഗ്യകടാക്ഷം ഈ 4 രാശിക്ക്
ഡിസംബര്‍ 24 ഞായറാഴ്ച ചന്ദ്രന് അതിന്റെ ഉയര്‍ന്ന രാശിയായ ഇടവത്തിലേക്ക് നീങ്ങാന്‍ പോകുന്നു, അതുമൂലം ശശ രാജയോഗം രൂപപ്പെടുന്നു. കൂടാതെ, ഇന്ന് മാര്‍ഗശീര്‍ഷ മാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥിയാണ്. ഈ തീയതി രവി പ്രദോഷ തിഥി എന്നറിയപ്പെടുന്നു. രവിപ്രദോഷ തിയതിയില്‍ സധ്യയോഗം, ശുഭയോഗം, രവിയോഗം, രോഹിണി നക്ഷത്രം എന്നീ ശുഭയോഗങ്ങളും രൂപപ്പെടുന്നു, അതിനാല്‍ പ്രദോഷ വ്രതത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം, രവിപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ രൂപപ്പെടുന്ന ശുഭകരമായ യോഗങ്ങളുടെ ഗുണം നാല് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാര്‍ക്ക് ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും അശുഭഫലങ്ങളില്‍ നിന്ന് മോചനം ലഭിക്കും, ജീവിതത്തില്‍ സന്തോഷവും സമ്പത്തും വര്‍ദ്ധിക്കും. ജാതകത്തില്‍ സൂര്യദേവന്റെ സ്ഥാനം ശക്തിപ്പെടുകയും ബഹുമാനവും സമ്പത്തും വര്‍ദ്ധിക്കുകയും ചെയ്യും. ഡിസംബര്‍ 24 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം കൈവരുന്നത് എന്ന് നമുക്ക് നോക്കാം.

മിഥുനം
ഡിസംബര്‍ 24 മിഥുന രാശിക്കാര്‍ക്ക് ശുഭകരമായ ദിനമാണ്. മിഥുന രാശിയിലുള്ളവര്‍ ഇന്ന് രസകരമായ മൂഡിലായിരിക്കും, സുഹൃത്തുക്കളുമായി സിനിമ കാണാനോ മറ്റെന്തെങ്കിലും പരിപാടി ചെയ്യാനോ പ്ലാന്‍ ചെയ്യും. അപൂര്‍ണ്ണമായ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, അതിനാല്‍ പല ജോലികളും എളുപ്പത്തില്‍ പൂര്‍ത്തീകരിക്കപ്പെടും. ഈ രാശിയിലുള്ള ചിലര്‍ക്ക് വിദേശത്ത് പോകാനുള്ള അവസരം ലഭിച്ചേക്കാം, അത് അവര്‍ക്ക് സന്തോഷം നല്‍കും. നിങ്ങള്‍ക്ക് മറ്റുള്ളവരെ എളുപ്പത്തില്‍ സ്വാധീനിക്കാന്‍ കഴിയും, അത് നിങ്ങളുടെ ദിവസം സന്തോഷകരമാക്കും.
പരിഹാരം: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹത്തോടെ ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറ്റപ്പെടും.
ചിങ്ങം
ഡിസംബര്‍ 24 രവിയോഗം മൂലം ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. വളരെക്കാലമായി മുടങ്ങിക്കിടക്കുന്ന വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും, നിങ്ങള്‍ക്ക് ചില ആഡംബര വസ്തുക്കളോ മറ്റോ വാങ്ങാനാകും. കുടുംബത്തിലെ ഒരു അംഗത്തിന് വിവാഹാലോചന വന്നേക്കാം. നിങ്ങളുടെ പിതാവുമായുള്ള ബന്ധം മെച്ചപ്പെടും. ആത്മീയതയിലേക്കുള്ള നിങ്ങളുടെ ചായ്വ് വര്‍ദ്ധിക്കുകയും സല്‍കര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യും. സഹോദരങ്ങളില്‍ നിന്ന് പിന്തുണ ലഭിക്കും. ഇന്ന് ചില പ്രധാന ജോലികളില്‍ നിന്ന് നിങ്ങള്‍ക്ക് നേട്ടം ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
കന്നി
ഡിസംബര്‍ 24 കന്നിരാശിക്കാര്‍ക്ക് സദ്യയോഗം ഉള്ളതിനാല്‍ അദ്ഭുതകരമായ ദിവസമാണ്. കന്നിരാശിക്കാര്‍ക്ക് നല്ല കുടുംബജീവിതം ഉണ്ടാകും. ശത്രുക്കളും എതിരാളികളും നിങ്ങളെ മറികടക്കാന്‍ ശ്രമിക്കും, പക്ഷേ അവരെ ജയിക്കാനാകും. ബന്ധുക്കളില്‍ നിന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണ പിന്തുണ ലഭിക്കും, അവരുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും. സഹോദരങ്ങളുമായി എന്തെങ്കിലും തര്‍ക്കം ഉണ്ടായാല്‍ അത് ഇന്ന് അവസാനിക്കും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ ഇണയുമായുള്ള നിങ്ങളുടെ ബന്ധം കൂടുതല്‍ ശക്തമാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഒഴുക്കുക.
മകരം
ഡിസംബര്‍ 24 രോഹിണി നക്ഷത്രം ആയതിനാല്‍ മകരം രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. മകരം രാശിക്കാര്‍ക്ക് മറ്റ് ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് സന്തോഷകരമായ ദിവസമായിരിക്കും. ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടിയേക്കാം. എതിരാളികള്‍ നിങ്ങളെ ദ്രോഹിക്കാന്‍ ശ്രമിക്കും, പക്ഷേ നിങ്ങള്‍ എല്ലാം അവഗണിച്ച് മുന്നോട്ട് പോകും. നിങ്ങളുടെ ചില ബന്ധുക്കളില്‍ നിന്ന് ചില നല്ല വാര്‍ത്തകള്‍ നിങ്ങള്‍ കേള്‍ക്കാനിടയുണ്ട്, അത് നിങ്ങള്‍ക്കും ഗുണം ചെയ്യും. നിങ്ങള്‍ കുടുംബാംഗങ്ങളോടൊപ്പം ഉല്ലസിച്ച് സമയം ചെലവഴിക്കും. കുടുംബത്തില്‍ എന്തെങ്കിലും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായാല്‍, അത് ഇന്ന് അവസാനിക്കും. സന്താനങ്ങളുടെ വിവാഹത്തിന് എന്തെങ്കിലും തടസ്സം നേരിട്ടാല്‍, ആ പ്രശ്നം ഇന്ന് പരിഹരിക്കപ്പെടും.
പരിഹാരം: ഞായറാഴ്ച രാത്രി കട്ടിലിനരികില്‍ പാല് സൂക്ഷിക്കുക, അടുത്ത ദിവസം ഈ പാല് അക്കേഷ്യ മരത്തിന്റെ ചുവട്ടില്‍ ഒഴിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
