Latest Updates
-
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഓഗസ്റ്റ് 5-ലെ ഈ ഗ്രഹമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന മാറ്റങ്ങൾ ഇതാ! -
ഓഗസ്റ്റ് 3: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, ശുഭമുഹൂർത്തങ്ങൾ ഇങ്ങനെ -
2026 ഓഗസ്റ്റ്: കരിയറിൽ വൻ കുതിച്ചുചാട്ടം, ഈ 5 രാശിക്കാർക്ക് ഭാഗ്യം തെളിയുന്നു! -
2026 ഓഗസ്റ്റ് 3: ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടങ്ങൾ, ഭാഗ്യം കൂടെയുണ്ടാകും! -
ഓഗസ്റ്റ് 2 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ ഇതാ -
ശമ്പളം കിട്ടിയോ? ലോക്കർ ഈ ദിശയിൽ വെച്ചാൽ പണം ഇരട്ടിയാകും, വാസ്തു പറയുന്ന സത്യം
മിന്നിത്തിളങ്ങുന്ന നേട്ടങ്ങള്‍ സ്വന്തം, വിഷ്ണുഭഗവാന്റെ കടാക്ഷത്താല്‍ ഇന്ന് ഭാഗ്യം നേടുന്ന 5 രാശി
നവംബര്‍ 16 വ്യാഴാഴ്ച ചന്ദ്രന് ധനു രാശിയിലേക്ക് കടക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് കാര്‍ത്തിക മാസത്തിലെ ശുക്ല പക്ഷത്തിലെ തൃതീയ തിഥിയുമാണ്. ഈ ദിവസം ചന്ദ്രന്റെയും വ്യാഴത്തിന്റെയും ഒന്‍പതാം പഞ്ചമയോഗം, രവിയോഗം, സുകര്‍മയോഗം, പൂരാടം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷം അനുസരിച്ച്, ഇന്ന് രൂപം കൊള്ളുന്ന ഈ ഐശ്വര്യ യോഗയുടെ ഗുണം അഞ്ച് രാശിക്കാര്‍ക്ക് ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാര്‍ക്ക് ഭാഗ്യം അനുകൂലമാകുകയും അവരുടെ ജോലിയിലെ തടസ്സങ്ങള്‍ നീങ്ങുകയും ബഹുമാനം വര്‍ദ്ധിക്കുകയും ചെയ്യും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തുകയും നിങ്ങള്‍ക്ക് വിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. നവംബര്‍ 16 വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭഫലങ്ങള്‍ ലഭിക്കുകയെന്ന് നമുക്ക് നോക്കാം.

മിഥുനം
നവംബര്‍ 16 മിഥുന രാശിക്കാര്‍ക്ക് രവിയോഗം മൂലം വളരെ നല്ല ദിവസമായിരിക്കും. മിഥുന രാശിക്കാരുടെ ഭാഗ്യം അവര്‍ക്ക് അനുകൂലമാകും. അതിനാല്‍ പല പ്രശ്നങ്ങളും കുറയും. പിതാവിന്റെ പിന്തുണയോടെ പുതിയ വാഹനമോ ഭൂമിയോ വാങ്ങണമെന്ന ആഗ്രഹം സഫലമാകും. നേട്ടങ്ങള്‍ ലഭിക്കാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യും.
അത് നല്ല ഫലങ്ങള്‍ നല്‍കും. നിങ്ങളുടെ ഭാവി സുരക്ഷിതമായിരിക്കും. ബിസിനസ്സില്‍ എവിടെയെങ്കിലും പണം കുടുങ്ങിയിട്ടുണ്ടെങ്കില്‍, അത് തിരികെ ലഭിക്കും. നിങ്ങളുടെ മനസ്സിലെ അസ്വസ്ഥതകളും ശാന്തമാകും. കുടുംബത്തോടൊപ്പം നല്ല സമയം ചെലവഴിക്കും. ജോലിയുള്ള ആളുകള്‍ക്ക് മികച്ച അവസരങ്ങള്‍ ലഭിക്കും, അതുവഴി പരമാവധി ലാഭം നേടുന്നതില്‍ വിജയിക്കും.
പരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിനായി, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് കഷണം മഞ്ഞള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
ചിങ്ങം
നവംബര്‍ 16 ചിങ്ങം രാശിക്കാര്‍ക്ക് സുകര്‍മയോഗം മൂലം ഗുണകരമായ ദിവസമായിരിക്കും. ചിങ്ങം രാശിക്കാര്‍ക്ക് മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ മികച്ച അവസരങ്ങള്‍ ലഭിച്ചേക്കാം. കരിയര്‍ വളര്‍ച്ചയ്ക്ക് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും. വിദേശത്ത് പോകാനും ജോലി നേടാനും ആഗ്രഹിക്കുന്നവരുടെ ആഗ്രഹം സഫലമാകും. ബിസിനസുകാര്‍ തങ്ങളുടെ എതിരാളികളെ ജയിക്കും. അതുവഴി നല്ല ലാഭം നേടാന്‍ കഴിയും. കുടുംബ ഉത്തരവാദിത്തങ്ങള്‍ ബുദ്ധിപൂര്‍വ്വം നിറവേറ്റും. കൂടാതെ നിങ്ങള്‍ക്ക് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കുറച്ച് പണം ചെലവഴിക്കാനും കഴിയും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്, സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
തുലാം
നവംബര്‍ 16 ന് പൂരാടം നക്ഷത്രം മൂലം തുലാം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. തുലാം രാശിക്കാര്‍ക്ക് സുഹൃത്തുക്കളെയും ബന്ധുക്കളെയും കാണുന്നത് ഗുണം ചെയ്യും. ദാമ്പത്യവും ആരോഗ്യ സംബന്ധമായ പ്രശ്നങ്ങളും അനുഭവിക്കുന്നുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ നല്ല ഫലങ്ങള്‍ കാണുകയും നിങ്ങളുടെ ഭാഗ്യം ഉയരുകയും ചെയ്യും. ഒരു കുടുംബാംഗത്തിന്റെ വിവാഹക്കാര്യത്തില്‍ തീരുമാനമായേക്കാം. ചില സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകും. നിങ്ങളുടെ പ്രശസ്തി വര്‍ദ്ധിക്കും. ജോലിക്കാര്‍ക്ക് മറ്റൊരു കമ്പനിയില്‍ നിന്ന് നല്ല ജോലി ഓഫര്‍ വന്നേക്കാം.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക. ഇത് ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനവും ബലപ്പെടുത്തുന്നു.
മകരം
നവംബര്‍ 16 മകരം രാശിക്കാര്‍ക്ക് മംഗളകരമായ യോഗം മൂലം ഗുണം ചെയ്യും. നിങ്ങളുടെ രാശിയുടെ അധിപന് ശനിദേവനാണ്, നാളെ ശനിദേവനോടൊപ്പം മഹാവിഷ്ണുവിന്റെ അനുഗ്രഹവും നിങ്ങള്‍ക്ക് ഉണ്ടാകും. മകരം രാശിക്കാര്‍ക്ക് ഇന്ന് ഊര്‍ജ്ജം നിറഞ്ഞതായി അനുഭവപ്പെടും. കരിയറില്‍ നല്ല വേഗതയില്‍ മുന്നോട്ട് പോകും. കുടുംബത്തോടൊപ്പം ചില മംഗളകരമായ പരിപാടികളില്‍ പങ്കെടുക്കാനാകും. നിങ്ങള്‍ മുമ്പ് എവിടെയെങ്കിലും പണം നിക്ഷേപിച്ചിട്ടുണ്ടെങ്കില്‍ ഇന്ന് നിങ്ങള്‍ക്ക് വലിയ ലാഭം ലഭിക്കും. ഉപരിപഠനത്തിനായി വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ ലഭിക്കും.
ദോഷപരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കുകയും ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുകയും ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുകയും ചെയ്യുക.
മീനം
നവംബര്‍ 16ന് രവിയോഗം നിമിത്തം മീനരാശിക്കാര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. മീനം രാശിക്കാര്‍ക്ക് ഒരു ജോലിക്കും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരില്ല, നിങ്ങളുടെ എല്ലാ ജോലികളും എളുപ്പത്തില്‍ പൂര്‍ത്തിയാകും. അധികം അധ്വാനിക്കേണ്ടി വരില്ല. നിങ്ങളുടെ എതിരാളികള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുമെങ്കിലും അവരുടെ എല്ലാ പദ്ധതികളും പരാജയപ്പെടും. നിങ്ങള്‍ ഒരു പുതിയ ബിസിനസ്സ് ആസൂത്രണം ചെയ്യുകയോ ജോലിയില്‍ മാറ്റം വരുത്തുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ക്ക് ശുഭകരമായ ദിവസമായിരിക്കും. തൊഴില്‍ അന്വേഷിക്കുന്നവര്‍ക്ക് ഇന്ന് നല്ല ദിവസമാണ്. നിങ്ങള്‍ക്ക് ചില നല്ല അവസരങ്ങള്‍ ലഭിച്ചേക്കാം, കുടുംബത്തില്‍ ചില മംഗളകാര്യങ്ങള്‍ നടത്താനാകും.
പ്രതിവിധി: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഒരു ആലില ഗംഗാജലത്തില്‍ കഴുകി 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം എഴുതി പഴ്സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയവും നിങ്ങള്‍ക്കൊപ്പം സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications