തടസ്സങ്ങളെല്ലാം വിഘ്‌നേശ്വരന്‍ നീക്കും, ഇന്ന് ഭാഗ്യം അനുഗ്രഹിക്കുന്ന 5 രാശിക്കാര്‍

ജനുവരി 24 ബുധനാഴ്ച ചന്ദ്രന്‍ കര്‍ക്കടകത്തിലേക്ക് നീങ്ങാന്‍ പോകുന്നു. കൂടാതെ ഇന്ന് പൗഷമാസത്തിലെ ശുക്ല പക്ഷത്തിലെ ചതുര്‍ദശി തിഥിയാണ്. ഈ ദിവസം രവിയോഗം, ലക്ഷ്മീ നാരായണയോഗം, പുണര്‍തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു.

ഈ രാശിക്കാരുടെ വരുമാനത്തിലും സമ്പത്തിലും വര്‍ധനവുണ്ടാകും, പ്രശ്നങ്ങളില്ലാതെ തീരുമാനങ്ങളെടുക്കാനും സാധിക്കും. ജാതകത്തില്‍ ബുധന്‍ ഗ്രഹത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും ഗണപതിയുടെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ജനുവരി 24 ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

Ravi Yoga And Punarvasu Nakshatra

മിഥുനം

ജനുവരി 24 മിഥുന രാശിക്കാര്‍ക്ക് ഗുണകരമാണ്. മിഥുന രാശിക്കാരുടെ ആസൂത്രിതമായ ജോലികള്‍ പൂര്‍ത്തിയാകും, പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് അനുകൂലമായ അവസരങ്ങളുണ്ടാകും. ഇത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തും. ബുധന്റെ കൃപയാല്‍, നിങ്ങളുടെ ചിന്താരീതിയില്‍ നല്ല മാറ്റമുണ്ടാകും. അതുവഴി നിങ്ങള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷം മികച്ചതായി നിലനില്‍ക്കുകയും ആളുകളും നിങ്ങളെ സഹായിക്കാന്‍ തയ്യാറാകുകയും ചെയ്യും. ജോലിസ്ഥലത്ത് നിങ്ങള്‍ വളരെ കഠിനാധ്വാനം ചെയ്യുകയും വിജയിക്കുകയും ചെയ്യും. അതിനാല്‍ നിങ്ങളുടെ വരുമാനത്തിലും സമ്പത്തിലും നല്ല വര്‍ദ്ധനവുണ്ടാകും. നിങ്ങളുടെ സുഹൃത്തുക്കളുടെയും സഹോദരന്മാരുടെയും പിന്തുണ നിങ്ങള്‍ക്ക് ലഭിക്കും, അതുവഴി നിങ്ങളുടെ പല ജോലികളും പൂര്‍ത്തിയാകും.

ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.

ചിങ്ങം

ജനുവരി 24 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാണ്. ചിങ്ങം രാശിക്കാര്‍ക്ക് സന്തോഷകരമായ കുടുംബജീവിതം ഉണ്ടാകും, പുരോഗതിക്കുള്ള നല്ല അവസരങ്ങളും നിങ്ങള്‍ക്ക് ലഭിക്കും. ഈ രാശിചിഹ്നത്തിലെ ബിസിനസുകാര്‍ക്ക് ഇന്ന് പെട്ടെന്ന് സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്, മറ്റേതെങ്കിലും ബിസിനസ്സില്‍ നിക്ഷേപിക്കാനും പദ്ധതിയിടും. ബുധന്റെ കൃപയാല്‍ നിങ്ങളുടെ ജോലി എളുപ്പത്തില്‍ ചെയ്യാനും കഴിയും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് പിന്തുണ ലഭിക്കും. സാമ്പത്തിക നേട്ടത്തിന് അനുകൂലമായ അവസരങ്ങള്‍ ഉണ്ടാകും, കിട്ടാതെ കിടന്ന പണം വീണ്ടെടുക്കാനും കഴിയും.

ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുകപ്പുല്ല് നിവേദിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.

കന്നി

ജനുവരി 24 കന്നി രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ പുരോഗതിക്കുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. ആത്മീയ പ്രവര്‍ത്തനങ്ങളിലേക്ക് ചായ്വ് അനുഭവപ്പെടും. ജോലിയില്‍ നിങ്ങള്‍ അഭിമുഖീകരിച്ചിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടും. സ്വാധീനമുള്ള ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെ നിങ്ങളുടെ നല്ല പ്രശസ്തിയും വര്‍ദ്ധിക്കും. നിങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവരെ സ്വാധീനിക്കാന്‍ നിങ്ങള്‍ക്ക് കഴിയും. നിങ്ങളുടെ ചിന്താരീതിയും ആളുകള്‍ ഇഷ്ടപ്പെടും. കുടുംബാംഗങ്ങളുമായി പരസ്പര സ്‌നേഹം ഉണ്ടാകും. നിങ്ങളുടെ ഇണയുടെ ഉപദേശം നിങ്ങള്‍ക്ക് ഉപയോഗപ്രദമാകും.

ദോഷപരിഹാരം: സാമ്പത്തിക പ്രശ്നങ്ങളില്‍ നിന്ന് മോചനം ലഭിക്കാന്‍, ഗണപതിക്ക് സിന്ദൂരം നിവേദിച്ച്, പച്ച തുണിയില്‍ അഞ്ച് പിടി ചെറുപയര്‍ കെട്ടി ഗണേശ മന്ത്രങ്ങളാല്‍ വെള്ളത്തില്‍ എറിയുക.

തുലാം

ജനുവരി 24 തുലാം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. തുലാം രാശിക്കാര്‍ക്ക് അവരുടെ ദീര്‍ഘകാല ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും, അത് നിങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തും. ഗണപതിയുടെ കൃപയാല്‍ നിങ്ങള്‍ക്ക പ്രയോജനം ലഭിക്കും, നിങ്ങള്‍ക്ക് ചില നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാം. നിങ്ങളുടെ സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും. പണം ലഭിക്കാനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും. നിങ്ങളുടെ ധൈര്യവും ഉത്സാഹവും വര്‍ദ്ധിക്കും, നിങ്ങളുടെ മനോവീര്യവും വര്‍ദ്ധിക്കും. കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും, പുതിയ വിഭവങ്ങള്‍ ആസ്വദിക്കാനാകും.

ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.

കുംഭം

ജനുവരി 24 കുംഭം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കുംഭം രാശിക്കാര്‍ മാനസികമായി സന്തുലിതാവസ്ഥയിലായിരിക്കും, നിങ്ങളുടെ ആഗ്രഹങ്ങളും സഫലമാകും. കരിയര്‍, നിക്ഷേപ മേഖലകളില്‍ നിങ്ങള്‍ക്ക് പുതിയതും മികച്ചതുമായ ചില അവസരങ്ങള്‍ ലഭിച്ചേക്കാം. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് ആശ്വാസം ലഭിച്ചേക്കാം. നിങ്ങള്‍ ആഗ്രഹിച്ച ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ലഭിക്കും. നിങ്ങളുടെ മേലുദ്യോഗസ്ഥരുമായി നല്ല ബന്ധം നിലനില്‍ക്കും. ഇന്ന് നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാകും. നിങ്ങള്‍ ഏത് ജോലി ഏറ്റെടുത്താലും ആവശ്യമായ സഹായം ലഭിക്കും.

ദോഷപരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി ഒന്നേമുക്കാല്‍ കിലോ ചെറുപയര്‍ തിളപ്പിച്ച് അതില്‍ നെയ്യും പഞ്ചസാരയും കലര്‍ത്തി പശുവിന് കൊടുക്കുക.

Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.

Story first published: Wednesday, January 24, 2024, 8:18 [IST]
X
Desktop Bottom Promotion