Latest Updates
-
മുംബൈ റെഡ് അലർട്ട്: ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് മസിലുകൾക്ക് കരുത്ത് പകരാം ഈ 20 മിനിറ്റ് വർക്കൗട്ടിലൂടെ! -
മുംബൈ റെഡ് അലർട്ട്: വെള്ളമില്ലാത്ത മഴക്കാലത്ത് ആർത്തവ ശുചിത്വം എങ്ങനെ സുരക്ഷിതമായി കൈകാര്യം ചെയ്യാം? -
മുംബൈയിൽ റെഡ് അലർട്ട്; മഴവെള്ളം വഴി അണുബാധയേൽക്കാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
തിരുവാതിര ഞാറ്റുവേല: കനത്ത മഴയിൽ നഗരങ്ങൾ; യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ജൂൺ 24 ഗജകേസരി യോഗം: ഈ 6 രാശിക്കാർക്ക് വൻ നേട്ടം, ഉച്ചയ്ക്ക് മുൻപേ കാര്യങ്ങൾ പൂർത്തിയാക്കൂ! -
പരിഘ യോഗം മാറി ശിവയോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 ജൂൺ 24: ചന്ദ്രന്റെ രാശിമാറ്റം ഈ 4 രാശിക്കാർക്ക് നൽകുന്നത് വൻ സാമ്പത്തിക നേട്ടം, അറിയാം ശുഭസമയം -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഇന്ന് ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ! -
2026 ജൂൺ 24 രാശിഫലം: ചന്ദ്രന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് ഇന്ന് തൊഴിൽരംഗത്ത് വൻ നേട്ടങ്ങൾ! -
ഒളിമ്പിക് ദിനത്തിൽ തുടങ്ങാം; വെറും 12 മിനിറ്റ് കൊണ്ട് വയറിലെ കൊഴുപ്പ് കുറയ്ക്കുന്ന അത്ഭുത വർക്കൗട്ട്!
ശുഭയോഗങ്ങളോടെ മാസത്തിലെ അവസാന ദിനം; ഇന്ന് ഭാഗ്യം ഈ 5 രാശിക്ക്
ജനുവരി 31 ബുധനാഴ്ച ചന്ദ്രന് കന്നിരാശിയില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാഘമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഞ്ചാം ദിവസമാണ്. ഈ ദിവസം ത്രിഗ്രഹയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, അത്തം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം വര്‍ദ്ധിക്കുന്നു.
ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ശുഭകരമായ യോഗങ്ങളില്‍ നിന്ന് പ്രയോജനം ലഭിക്കാന്‍ പോകുന്നു. ഈ രാശിക്കാരുടെ ബുദ്ധിയും വികാസവും വര്‍ദ്ധിക്കുകയും ആത്മീയ പ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം കാണിക്കുകയും ചെയ്യും. ജാതകത്തില്‍ ബുധന്റെ സ്ഥാനം ശക്തിപ്പെടും. ഗണപതിയുടെ അനുഗ്രഹവും ഇന്ന് ഉണ്ടാകും. ജനുവരി 31ന് ബുധനാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം ലഭിക്കാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ജനുവരി 31 ഇടവ രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. ഇടവം രാശിചിഹ്നമുള്ള ആളുകള്‍ ഇന്ന് പണം സമ്പാദിക്കാനുള്ള പുതിയ വഴികള്‍ കണ്ടെത്തും. അവിവാഹിതര്‍ക്ക് ഇന്ന് യഥാര്‍ത്ഥ പങ്കാളിയെ കണ്ടെത്താന്‍ കഴിയും. നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സമാധാനപരമായി മുന്നോട്ട് പോകുകയും നിങ്ങളുടെ ലക്ഷ്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യും. ബിസിനസുകാര്‍ക്ക് ഒരു നല്ല ദിവസമായിരിക്കും, നിങ്ങള്‍ക്ക് ഒരു നല്ല സ്ഥലത്ത് നിന്ന് ഒരു വലിയ ഓര്‍ഡര്‍ ലഭിക്കും. അത് നിങ്ങളുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുകയും നിങ്ങളുടെ ബിസിനസ്സിന് ഗുണം ചെയ്യുകയും ചെയ്യും. കുടുംബവും ദാമ്പത്യ ജീവിതവും നല്ലതായിരിക്കും. കുടുംബത്തില്‍ സന്തോഷവും സമാധാനവും ഉണ്ടാകും.
പ്രതിവിധി: ഭാഗ്യം വര്‍ധിപ്പിക്കാന്‍ ഗണപതിക്ക് പാലില്‍ ഉണ്ടാക്കിയ സാധനങ്ങള്‍ സമര്‍പ്പിച്ച് ഗണേശ ചാലിസ ചൊല്ലുക.
കര്‍ക്കടകം
ജനുവരി 31 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് ഇന്ന് പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്. കുടുംബാംഗങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കാനും സാധ്യതയുണ്ട്. നിങ്ങളുടെ സാമ്പത്തിക സ്ഥിതി നിങ്ങള്‍ സ്വയം ശക്തിപ്പെടുത്തും. നിങ്ങള്‍ ഊര്‍ജ്ജസ്വലനാകും, നിങ്ങള്‍ എന്ത് ചെയ്താലും പകുതി സമയത്തിനുള്ളില്‍ നിങ്ങള്‍ അത് ചെയ്യും. നിക്ഷേപത്തില്‍ നിന്ന് നിങ്ങള്‍ക്ക് നല്ല ലാഭം ലഭിക്കും. ഭാവിയിലേക്കുള്ള പുതിയ പദ്ധതികളും ആസൂത്രണം ചെയ്യും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം നല്ല നിലയില്‍ തുടരും.
ദോഷപരിഹാരം: സാമ്പത്തിക പുരോഗതിക്കായി, 7 കവടിയും ഒരു പിടി ചെറുപയറും ഒരു പച്ച തുണിയില്‍ കെട്ടി ബുധനാഴ്ച ക്ഷേത്രത്തിന്റെ പടികളില്‍ വയ്ക്കുക.
ധനു
ജനുവരി 31 ധനു രാശിക്കാര്‍ക്ക് ഗുണകരമാണ്. ധനു രാശിക്കാര്‍ കുടുംബാംഗങ്ങളുമായി നല്ല സമയം ചെലവഴിക്കുകയും ചില ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഠിനമായി പരിശ്രമിക്കുകയും ചെയ്യും. പ്രൊഫഷണല്‍ മേഖലയില്‍, നിങ്ങള്‍ക്ക് പുതിയ എന്തെങ്കിലും ആരംഭിക്കാന്‍ കഴിയും. ബിസിനസ്സില്‍ നിങ്ങള്‍ക്ക് അനുകൂലമായ ഫലങ്ങള്‍ ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളെ അലട്ടുന്നുണ്ടെങ്കില്‍, നിങ്ങളുടെ ആരോഗ്യം ഇന്ന് മെച്ചപ്പെടും. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം മികച്ചതായിരിക്കും, നിങ്ങള്‍ക്ക് അവര്‍ക്കായി കുറച്ച് പണം ചെലവഴിക്കാനും കഴിയും. സുഹൃത്തുക്കളോടൊപ്പം എവിടെയെങ്കിലും ഒരു യാത്ര പോകാനും നിങ്ങള്‍ പദ്ധതിയിടും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, ഏഴ് ബുധനാഴ്ചകളില്‍ ഗണപതിക്ക് ലഡ്ഡു സമര്‍പ്പിക്കുക.
മകരം
ജനുവരി 31 മകരം രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. മകരം രാശിക്കാരുടെ സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും, സുഹൃത്തുക്കളോടൊപ്പം ഒരു യാത്ര പോകാനും സാധ്യതയുണ്ട്. മകരം രാശിക്കാര്‍ ഇന്ന് പൂര്‍ണ്ണമായ രസകരമായ ഒരു മാനസികാവസ്ഥയിലായിരിക്കും, സ്വന്തം ചിന്തകളില്‍ സന്തോഷിക്കും. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചിലവഴിക്കുകയും പഴയ ഓര്‍മ്മകള്‍ പുതുക്കുകയും ചെയ്യും. തൊഴില്‍ ചെയ്യുന്നവര്‍ക്കും വ്യവസായികള്‍ക്കും പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിന് സാധ്യതയുണ്ട്.
ദോഷപരിഹാരം: തടസ്സങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും മോചനം ലഭിക്കാന്‍, നപുംസകങ്ങള്‍ക്ക് പച്ച വസ്ത്രം ദാനം ചെയ്യുക.
മീനം
ജനുവരി 31 മീനരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. നിങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവും മികച്ചതായിരിക്കും. മറ്റുള്ളവരുടെ വിശ്വാസവും പിന്തുണയും നേടും. പ്രണയിക്കുന്നവര്‍ക്ക് ഇന്ന് ആവേശകരമായ ദിവസമായിരിക്കും, കാരണം നിങ്ങളുടെ പങ്കാളിയില്‍ നിന്ന് നിങ്ങള്‍ക്ക് ഒരു അത്ഭുതകരമായ സമ്മാനം ലഭിച്ചേക്കാം. ഒരു കുടുംബാംഗത്തിന്റെ വിവാഹകാര്യം തീരുമാനമായേക്കാം. നിക്ഷേപത്തിലൂടെയും നല്ല ലാഭമുണ്ടാകും. ജോലിക്കാര്‍ക്കും ബിസിനസുകാര്‍ക്കും അവരുടെ മേഖലയില്‍ ബഹുമാനം ലഭിക്കും. ഇന്ന് സാമ്പത്തിക നേട്ടങ്ങളും നിങ്ങള്‍ക്ക് ലഭിക്കും.
ദോഷപരിഹാരം: ബുദ്ധിശക്തിയുടെ വികാസത്തിനായി ഗണപതിക്ക് കറുക പുല്ല് നിവേദിക്കുക, ഗണേശ ചാലിസ പാരായണം ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications