Latest Updates
-
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും പ്രണയത്തിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, അറിയേണ്ടതെല്ലാം! -
രാശിഫലം 2026 മെയ് 14: ഇന്ന് ഈ രാശിക്കാർക്ക് അപ്രതീക്ഷിത ധനയോഗം; നിങ്ങളുടെ രാശിഫലം അറിയാം -
രാശിഫലം 14 മെയ് 2026: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ; ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം! -
അമിതവണ്ണം കുറയ്ക്കാൻ ഇനി വലിയ തുക വേണ്ട; ഇന്ത്യയിൽ തരംഗമായി മാറിയ പുതിയ മരുന്നുകൾ! -
മെയ് 15-ന് അപൂർവ്വമായ മൂന്ന് രാജയോഗങ്ങൾ; നിങ്ങളുടെ രാശിയിൽ വലിയ സാമ്പത്തിക മാറ്റങ്ങൾ സംഭവിക്കുമോ? -
കാൻ ഫെസ്റ്റിവലിൽ താരങ്ങൾ തിളങ്ങുന്നത് വെറുതെയല്ല; ആലിയയും നയൻതാരയും പരീക്ഷിക്കുന്ന ആ രഹസ്യ ഡയറ്റ് പ്ലാൻ ഇതാണ്! -
ഉഷ്ണതരംഗം കടുക്കുന്നു, ചർമ്മം കരിഞ്ഞുപോകുമോ? വെയിലിൽ നിന്ന് രക്ഷനേടാൻ ഈ ലളിതമായ പൊടിക്കൈകൾ പരീക്ഷിച്ചു നോക്കൂ -
ഉഷ്ണതരംഗം വരുന്നു! കഠിനമായ ചൂടിൽ നിന്നും രക്ഷനേടാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിച്ചാൽ അത്ഭുതകരമായ മാറ്റം കാണാം -
കഠിനമായ ചൂടിൽ വർക്കൗട്ട് ചെയ്യുന്നവരാണോ നിങ്ങൾ? സൂര്യാഘാതം ഒഴിവാക്കാൻ പുരുഷന്മാർ ഈ മാറ്റങ്ങൾ ഉടൻ വരുത്തണം! -
പിസിഒഎസ് ഇനി പിഎംഒഎസ്; സ്ത്രീകളുടെ ആരോഗ്യരംഗത്ത് വരാനിരിക്കുന്ന ഈ വലിയ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും?
സന്തോഷകാലം, ജീവിതം ധന്യം; ഇന്ന് വിഷ്ണുകൃപ കോരിച്ചൊരിയുന്ന 5 രാശിക്കാര്‍
ഫെബ്രുവരി 15 വ്യാഴാഴ്ച ചന്ദ്രന് ചൊവ്വയുടെ രാശിയായ മേടത്തിലേക്ക് പ്രവേശിക്കാന്‍ പോകുന്നു. കൂടാതെ ഇന്ന് മാഘമാസത്തിലെ ശുക്ല പക്ഷത്തിലെ ഷഷ്ടി തിഥിയാണ്. ഈ ദിവസം ബ്രഹ്മയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, രവിയോഗം, അശ്വതി നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനം നടക്കുന്നു. ജ്യോതിഷ പ്രകാരം 5 രാശിക്കാര്‍ക്ക് ഇന്ന് രൂപം കൊള്ളുന്ന ഐശ്വര്യ യോഗങ്ങളുടെ ഗുണം ലഭിക്കാന്‍ പോകുന്നു.
ഈ രാശിക്കാരുടെ പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടും, കുടുംബത്തില്‍ സന്തോഷവും സമാധാനവും കൈവരും. ജാതകത്തില്‍ വ്യാഴത്തിന്റെ സ്ഥാനം ശക്തിപ്പെടുകയും മഹാവിഷ്ണുവിന്റെ അനുഗ്രഹം ലഭിക്കുകയും ചെയ്യും. ഫെബ്രുവരി 15 ന് വ്യാഴാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യം വരാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഫെബ്രുവരി 15 ഇടവം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. മഹാവിഷ്ണുവിന്റെ കൃപയാല്‍ ഇന്ന് ഇടവം രാശിക്കാര്‍ക്ക് തൊഴില്‍ രംഗത്ത് അംഗീകാരവും വിജയവും ലഭിക്കാന്‍ സാധ്യതയുണ്ട്. ഓഹരികളിലൂടെയും വാതുവെപ്പുകളിലൂടെയും നല്ല വരുമാനം ലഭിക്കാനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി മുമ്പത്തേക്കാള്‍ ശക്തമാകും. ജോലി ചെയ്യുന്നവരുടെ കരിയറില്‍ നല്ല പുരോഗതി ഉണ്ടാകും, കൂടാതെ പല പ്രത്യേക ആളുകളുമായുള്ള പരിചയവും വര്‍ദ്ധിക്കും. അവരില്‍ നിന്ന് നിങ്ങള്‍ക്ക് സമീപഭാവിയില്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. ബിസിനസ്സുകാരുടെ ജോലികള്‍ തടസ്സമില്ലാതെ പൂര്‍ത്തിയാകും, ഉയര്‍ന്ന ലാഭം ലഭിക്കും. സഹോദരീസഹോദരന്മാരുടെ സഹായത്തോടെ പല ജോലികളും പൂര്‍ത്തിയാകും, കുടുംബത്തില്‍ സമാധാനവും സന്തോഷവും ഉണ്ടാകും.
ദോഷപരിഹാരം: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, വ്യാഴാഴ്ച വൈകുന്നേരം ഒരു മഞ്ഞ തുണിയില്‍ ഒരു നാണയം, ശര്‍ക്കര, ഏഴ് കഷണം മഞ്ഞള്‍ എന്നിവ കെട്ടി വെള്ളത്തില്‍ എറിയുകയും തുടര്‍ന്ന് ക്ഷേത്രത്തില്‍ പോകുകയും ചെയ്യുക.
കര്‍ക്കടകം
ഫെബ്രുവരി 15 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭവും ഫലദായകവുമാണ്. കര്‍ക്കടക രാശിക്കാര്‍ ജോലിയോട് പ്രതിബദ്ധത കാണിക്കും, നിങ്ങള്‍ ചെയ്യുന്ന ജോലിക്ക് പ്രോത്സാഹനവും ലഭിക്കും. ജോലി ചെയ്യുന്ന ആളുകള്‍ക്ക് ഒരു പുതിയ ഐഡന്റിറ്റി സൃഷ്ടിക്കാന്‍ കഴിയും. കരിയറില്‍ നല്ല പുരോഗതി കൈവരിക്കുകയും പുതിയ അവസരങ്ങള്‍ ലഭിക്കുകയും ചെയ്യും. കുടുംബ ബിസിനസ് നടത്തുന്ന ആളുകള്‍ക്ക് പ്രതീക്ഷിച്ചതിലും കൂടുതല്‍ ലാഭം ലഭിക്കും. ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അതിനും ദിവസം വളരെ നല്ലതായിരിക്കും. അവിവാഹിതര്‍ക്ക് നല്ല വിവാഹാലോചനകള്‍ ലഭിച്ചേക്കാം.
പരിഹാരം: വീട്ടില്‍ സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനുമായി വ്യാഴാഴ്ച കുങ്കുമം, മഞ്ഞ ചന്ദനം, മഞ്ഞള്‍ എന്നിവ ദാനം ചെയ്യുക.
വൃശ്ചികം
ഫെബ്രുവരി 15 വൃശ്ചിക രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമാണ്. വൃശ്ചികം രാശിക്കാരുടെ ജോലികളില്‍ എന്തൊക്കെ തടസ്സങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ മഹാവിഷ്ണുവിന്റെ അനുഗ്രഹത്താല്‍ അതെല്ലാം ഇന്ന് മാറും. ആര്‍ക്കെങ്കിലും പണം കടം നല്കിയിട്ടുണ്ടെങ്കില് അത് തിരികെ ലഭിച്ചേക്കാം. ചിലരുമായി തെറ്റിദ്ധാരണ ഉണ്ടായിരുന്നെങ്കില്‍ അതെല്ലാം ഇന്ന് പരിഹരിക്കപ്പെടും, ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകും. സ്വത്തുമായി ബന്ധപ്പെട്ട് നിങ്ങള്‍ക്ക് എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍, അതില്‍ നിങ്ങള്‍ക്ക് വിജയം ലഭിച്ചേക്കാം.
പരിഹാരം: തൊഴില്‍ പുരോഗതിക്കായി, വ്യാഴാഴ്ച പൂജാമുറിയില്‍ മഞ്ഞള്‍ മാല തൂക്കിയിടുക. ജോലിസ്ഥലത്ത് മഞ്ഞ നിറത്തിലുള്ള വസ്ത്രം ഉപയോഗിക്കുക, ലക്ഷ്മി നാരായണ ക്ഷേത്രത്തില്‍ ലഡ്ഡു സമര്‍പ്പിക്കുക.
ധനു
ഫെബ്രുവരി 15 ധനു രാശിക്കാര്‍ക്ക് നല്ല ദിവസമാണ്. ധനു രാശിക്കാര്‍ സാമ്പത്തിക സ്ഥിതി സുസ്ഥിരവുമാക്കുന്നതില്‍ പൂര്‍ണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കും. നിങ്ങള്‍ ആഗ്രഹിക്കുന്നത് നേടാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും വിജയിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ബിസിനസ്സില്‍ പുരോഗതി പ്രതീക്ഷിക്കാം. ബിസിനസ് രംഗത്തെ ചില പ്രത്യേക ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താനും കഴിയും. ജോലിയുള്ള ആളുകള്‍ക്ക് ഒരു പ്രത്യേക വ്യക്തിയുടെ സഹായത്തോടെ മറ്റൊരു കമ്പനിയില്‍ ജോലി ലഭിച്ചേക്കാം. സഹോദരങ്ങളുടെ സഹായത്തോടെ ഇന്ന് ചില പ്രശ്നങ്ങളും പരിഹരിക്കപ്പെടും.
പരിഹാരം: രോഗങ്ങളില്‍ നിന്നും തടസ്സങ്ങളില്‍ നിന്നും മുക്തി നേടുന്നതിന്, സത്യനാരായണന്റെ കഥ കേട്ട് വ്യാഴാഴ്ച വ്രതം അനുഷ്ഠിച്ച് മഞ്ഞ വസ്ത്രം ധരിച്ച് ഉപ്പില്ലാത്ത ഭക്ഷണം കഴിക്കുക.
കുംഭം
ഫെബ്രുവരി 15 കുംഭം രാശിക്കാര്‍ക്ക് ഗുണകരമാണ്. കുംഭം രാശിക്കാര്‍ക്ക് ഇന്ന് പുതിയ ഊര്‍ജ്ജം ലഭിക്കും. ജോലികള്‍ പൂര്‍ത്തിയാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. ജീവിതത്തിന് ഒരു പുതിയ ദിശ നല്കാന് സഹായിക്കുന്ന ഒരു പ്രത്യേക വ്യക്തിയുടെ പിന്തുണ ലഭിച്ചേക്കാം. ജീവിതത്തിലെ ചില സങ്കീര്‍ണതകളില്‍ നിന്നും ആശ്വാസം നല്‍കും. ബിസിനസുകാര്‍ക്ക് ഒരു വലിയ ഇടപാടിന് അന്തിമരൂപം നല്കാന് കഴിയും, അത് സാമ്പത്തിക സ്ഥിതിയെ ശക്തിപ്പെടുത്തുകയും ബിസിനസ്സ് പ്ലാനുകള്‍ പൂര്‍ത്തീകരിക്കുകയും ചെയ്യും.
പ്രതിവിധി: പണസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് മുക്തി നേടുന്നതിന്, ഒരു ആലില ഗംഗാജലത്തില്‍ കഴുകി 'ഓം ശ്രീം ഹ്രീം ശ്രീം നമഃ' എന്ന മന്ത്രം എഴുതി പേഴ്സില്‍ സൂക്ഷിക്കുക. കൂടാതെ ലക്ഷ്മീദേവിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു വെള്ളി നാണയവും സൂക്ഷിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications