Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
സൂര്യശോഭയാല്‍ ഭാഗ്യം തിളങ്ങും, ഞായറാഴ്ച വിജയം കൊയ്യുന്ന 5 രാശിക്കാര്‍
ഒക്ടോബര്‍ 8 ഞായറാഴ്ച ചന്ദ്രന് സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ സഞ്ചരിക്കുന്നു. കൂടാതെ രവിപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം പൂയം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും ഞായറാഴ്ച നടക്കുന്നു. അതിനാല്‍ ഇന്നത്തെ പ്രാധാന്യം ഗണ്യമായി വര്‍ദ്ധിക്കുന്നു. ജ്യോതിഷ പ്രകാരം ഞായറാഴ്ച രവി പുഷ്യയോഗം രൂപപ്പെടുന്നത് വളരെ ശുഭകരമാണ്. ഈ യോഗത്തില്‍, മംഗളകരമായ പ്രവൃത്തികള്‍ ചെയ്യുന്നത് അത്യധികം പ്രയോജനകരമാണെന്ന് കണക്കാക്കപ്പെടുന്നു.
ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ സ്വാധീനവും ശുഭ യോഗവും കാരണം അഞ്ച് രാശിക്കാര്‍ക്ക് ഞായറാഴ്ച വളരെ അനുകൂലമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാരുടെ ഭാഗ്യം സൂര്യനെപ്പോലെ പ്രകാശിക്കും, കുടുംബജീവിതം മികച്ചതായിരിക്കും. ഒക്ടോബര്‍ 8 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ഭാഗ്യകടാക്ഷത്താല്‍ ജീവിതം തിളങ്ങാന്‍ പോകുന്നതെന്ന് നമുക്ക് നോക്കാം.

ഇടവം
ഇടവം രാശിക്കാര്‍ക്ക് ഒക്ടോബര്‍ 8 വളരെ അനുകൂലമായിരിക്കും. ഇടവം രാശിക്കാര്‍ക്ക് ബഹുമാനം ലഭിച്ചേക്കാം, കുടുംബാംഗങ്ങള്‍ക്കിടയില്‍ പരസ്പര സ്നേഹം ഉണ്ടാകും. ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകണമെങ്കില്‍ നല്ല ദിവസമായിരിക്കും. വ്യാപാരികള്‍ നല്ല ലാഭം ലഭിക്കും. ജോലിയില്‍ താല്‍പ്പര്യമുണ്ടാകും. ദാമ്പത്യ ജീവിതത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍, നിങ്ങളുടെ പങ്കാളിയുമായി നല്ല സമയം ചെലവഴിക്കാനാകും. അത് നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തും.
പരിഹാരം: ഞായറാഴ്ച മൂന്ന് ചൂലുകള്‍ വാങ്ങി അടുത്ത ദിവസം ബ്രാഹ്മമുഹൂര്‍ത്തത്തില്‍ അടുത്തുള്ള ക്ഷേത്രത്തില്‍ വയ്ക്കുക.
ചിങ്ങം
ഒക്ടോബര്‍ 8 ചിങ്ങം രാശിക്കാര്‍ക്ക് ഗുണകരമാണ്. ചിങ്ങം രാശിക്കാര്‍ വളരെ ഊര്‍ജ്ജസ്വലരായിരിക്കും. ഞായറാഴ്ച അപൂര്‍ണ്ണമായ വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. സഹോദരങ്ങളുമായുള്ള ബന്ധം നല്ലതായിരിക്കും. കുടുംബത്തോടൊപ്പം എവിടെയെങ്കിലും പോകാന്‍ നിങ്ങള്‍ പദ്ധതിയിടും. ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ സുഹൃത്തുക്കളുടെ എണ്ണം വര്‍ദ്ധിക്കുകയും ജീവിതത്തിന് ഒരു പുതിയ ദിശ നല്കുന്നതില് നിങ്ങള്‍ വിജയിക്കുകയും ചെയ്യും. പങ്കാളിയുമായി ഒരു പുതിയ ബിസിനസ്സ് ആരംഭിക്കാനും കഴിയും. പിതാവിന്റെ സഹായത്താല്‍, പുതിയ വസ്തു വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സമ്പത്ത് വര്‍ദ്ധിക്കുന്നതിനുള്ള ശുഭകരമായ അവസരങ്ങള്‍ ഉണ്ടാകും.
പ്രതിവിധി: രണ്ട് ചെമ്പ് നാണയങ്ങള്‍ എടുക്കുക. ഇതിലൊന്ന് നിങ്ങളുടെ കൈയ്യില്‍ എടുത്ത് നിങ്ങളുടെ മനസ്സില്‍ എന്തെങ്കിലും ആഗ്രഹിച്ച് ഒഴുകുന്ന വെള്ളത്തില്‍ എറിയുക, മറ്റൊന്ന് നിങ്ങളുടെ പോക്കറ്റില്‍ സൂക്ഷിക്കുക. നിങ്ങളുടെ ആഗ്രഹം തീര്‍ച്ചയായും നിറവേറപ്പെടും.
കന്നി
ഒക്ടോബര്‍ 8 കന്നിരാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. കന്നി രാശിക്കാര്‍ സമ്പത്തില്‍ വര്‍ദ്ധനവ് കാണും. ആത്മീയയ പ്രവര്‍ത്തനങ്ങളില്‍ സജീവമായി പങ്കെടുക്കും. ദരിദ്രനായ ഒരാളെ സഹായിക്കാന്‍ നിങ്ങള്‍ മുന്നോട്ട് വരും. ഭാഗ്യവും നിങ്ങളെ അനുകൂലിക്കും. കന്നി രാശിയിലുള്ള ജോലിക്കാര്‍ക്കും വ്യവസായികള്‍ക്കും നല്ല ലാഭം ലഭിക്കും. ഏതെങ്കിലും കുടുംബ പ്രശ്നങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ പിതാവിന്റെ സഹായത്താല്‍ അതിനുള്ള പരിഹാരം ലഭിക്കും. സാമ്പത്തിക സ്ഥിതി മികച്ചതായിരിക്കും, വീടിന് ആവശ്യമായ ചില ആഡംബര വസ്തുക്കള്‍ വാങ്ങാം. കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവഴിക്കാനാകും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്നതിന്, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക, തുടര്‍ന്ന് അത് ഒഴുകുന്ന വെള്ളത്തില്‍ ഇട്ട് ഒഴുക്കിവിടുക.
വൃശ്ചികം
ഒക്ടോബര്‍ 8 വൃശ്ചിക രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. വൃശ്ചിക രാശിക്കാര്‍ ഉത്സാഹത്തോടെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കും. വിദേശത്തേക്ക് പോകാനുള്ള അവസരം ലഭിച്ചേക്കാം. തൊഴില്‍ മാറ്റത്തിനുള്ള പദ്ധതി വിജയിക്കും, വരുമാനവും വര്‍ദ്ധിക്കും. ഒരു ചടങ്ങില്‍ പങ്കെടുക്കാനും പുതിയ ആളുകളെ പരിചയപ്പെടാനും വലിയ സാമ്പത്തിക നേട്ടം കൈവരിക്കാനും കഴിയും. പുതിയ വരുമാന സ്രോതസ്സുകള്‍ ലഭിക്കും. നിങ്ങളുടെ മനസ്സ് സന്തോഷിക്കും, ദാമ്പത്യജീവിതവും മികച്ചതായിരിക്കും. പിതാവുമായി നിലനിന്നിരുന്ന തര്‍ക്കം അവസാനിക്കും.
പ്രതിവിധി: ചെമ്പരത്തിപ്പൂക്കളില്‍ വെള്ളം ചാലിച്ച് സൂര്യ ചാലിസ ചൊല്ലിക്കൊണ്ട് സൂര്യഭഗവാന് സമര്‍പ്പിക്കുക.
കുംഭം
ഒക്ടോബര്‍ 8 കുംഭ രാശിക്കാര്‍ക്ക് നല്ല ദിവസമായിരിക്കും. കുംഭ രാശിക്കാരുടെ പുരോഗതിയിലുണ്ടായ തടസ്സങ്ങള്‍ നീങ്ങുകയും സന്തോഷം വര്‍ദ്ധിക്കുകയും ചെയ്യും. നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിക്കും, ജോലികളും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിച്ച് എന്തെങ്കിലും ജോലി ചെയ്താല്‍ നല്ല നേട്ടങ്ങള്‍ ലഭിക്കും. നിങ്ങളുടെ സന്താനങ്ങളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കും. ബിസിനസ്സ് ജോലികള്‍ പൂര്‍ത്തിയാക്കും, നല്ല സാമ്പത്തിക നേട്ടത്തിന് അവസരമുണ്ടാകും. വീട്ടിലെ മുതിര്‍ന്നവര്‍ പറയുന്നത് കേള്‍ക്കുന്നത് ഗുണം ചെയ്യും. സുഹൃത്തുക്കളുമായി നല്ല ദിവസമായിരിക്കും. ആത്മീയതയിലേക്കുള്ള ചായ്വ് വര്‍ദ്ധിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
