Latest Updates
-
വിജയദശമി 2026: വിദ്യാരംഭത്തിനും ശുഭകാര്യങ്ങൾക്കും കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തങ്ങൾ ഇതാ -
ദസറ അവധി: ഇന്ന് ബാങ്കുകൾക്ക് അവധി; ഡിജിറ്റൽ ഇടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം -
വിജയാദശമിയിൽ രാജയോഗം: ആപ്പുകളില്ലാതെ സ്വന്തം ജാതകം പരിശോധിക്കാം, ഈ ലളിത വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ വായുമലിനീകരണം കൂടുന്നു; യാത്രക്കാർ ചർമ്മവും കണ്ണും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിജയദശമിയിൽ ചൂല് മാറ്റാൻ ഒരുങ്ങുകയാണോ? വാസ്തു പ്രകാരം ഐശ്വര്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
വിദ്യാരംഭം: കുട്ടികളുടെ പഠനമുറി വാസ്തുപ്രകാരം ഒരുക്കാം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
വിജയദശമി രാത്രിയിലെ ഗജകേസരിയോഗം: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയമോ? അറിയേണ്ടതെല്ലാം -
തുലാ രാശിയിൽ അപൂർവ്വ ബുധാദിത്യ യോഗം: ഇന്നത്തെ ദിവസം പേപ്പർവർക്കുകൾക്കും ബുക്കിംഗുകൾക്കും എന്ത് പ്രത്യേകത? -
രാവണ ദഹനം: പുകയേറ്റ് കണ്ണും ചർമ്മവും തകരാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കേരളത്തിൽ കനത്ത മഴ: 7 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർക്ക് ജാഗ്രതാ നിർദേശം
ഈശ്വരകടാക്ഷം പുതിയ വഴി തുറക്കും; ഇന്ന് സമ്പത്തും ഭാഗ്യവും ഉയരുന്ന 5 രാശി
നവംബര്‍ 5 ഞായറാഴ്ച, ചന്ദ്രന് സ്വന്തം രാശിയായ കര്‍ക്കടകത്തില്‍ സംക്രമിക്കാന്‍ പോകുന്നു. കൂടാതെ, ഇന്ന് കാര്‍ത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമി തിഥിയാണ്. ഈ ദിവസം രവിപുഷ്യയോഗം, സര്‍വാര്‍ത്ത സിദ്ധിയോഗം, ശുഭയോഗം, ശുക്ലയോഗം, ആയില്യം നക്ഷത്രം എന്നിവയുടെ ശുഭകരമായ സംയോജനവും നടക്കുന്നു. ജ്യോതിഷ പ്രകാരം ഈ ശുഭയോഗങ്ങള്‍ രൂപപ്പെടുന്നത് ജീവിതത്തില്‍ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുന്നു.
ഈ ശുഭയോഗങ്ങളില്‍ ചെയ്യുന്ന ആരാധന പെട്ടെന്ന് ഫലം നല്കുന്നു. ജ്യോതിഷമനുസരിച്ച് അഞ്ച് രാശിക്കാര്‍ക്ക് ഞായറാഴ്ച ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ രാശിക്കാരുടെ സമ്പത്തും ബഹുമാനവും വര്‍ദ്ധിക്കുകയും ചെയ്യും. ജാതകത്തില്‍ സൂര്യന്റെ സ്ഥാനം ശക്തിപ്പെടുകയും സമ്പത്തും പ്രശസ്തിയും കൈവരിക്കുകയും ചെയ്യും. നവംബര്‍ 5 ഞായറാഴ്ച ഏതൊക്കെ രാശിക്കാര്‍ക്കാണ് ശുഭകരമായ ഫലങ്ങള്‍ ലഭിക്കുന്നതെന്ന് നമുക്ക് നോക്കാം.

മേടം
നവംബര്‍ 5 മേടം രാശിക്കാര്‍ക്ക് ഒരു പ്രത്യേക ദിവസമാണ്. മേടം രാശിക്കാര്‍ ഇന്ന് ദിവസം മുഴുവന്‍ രസകരമായ ഒരു മാനസികാവസ്ഥയിലായിരിക്കും. കുടുംബാംഗങ്ങള്‍ക്കായി ചില സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയും. മേടം രാശിക്കാര്‍ക്ക് വിദേശത്ത് പോയി സ്ഥിരതാമസത്തിനുള്ള അഗ്രഹങ്ങള്‍ സഫലമാകും. ജോലിയുള്ളവര്‍ ഞായറാഴ്ച അവധി ആഘോഷിക്കുകയും സുഹൃത്തുക്കളുമായി സമയം ചെലവഴിക്കുകയും ചെയ്യും. ഭാവിയില്‍ നിങ്ങള്‍ക്ക് ഉപയോഗപ്രദമാകുന്ന പുതിയ ആളുകളുമായി പരിചയപ്പെടും.
പ്രതിവിധി: നിങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍, നിങ്ങളുടെ ആഗ്രഹം ആലിലകളില്‍ എഴുതുക. തുടര്‍ന്ന് ഒഴുകുന്ന വെള്ളത്തില്‍ ഇത് ഒഴുക്കിവിടുക.
മിഥുനം
നവംബര്‍ 5 മിഥുന രാശിക്കാര്‍ക്ക് വളരെ നല്ല ദിവസമാണ്. പണം സമ്പാദിക്കുന്നതില്‍ വിജയിക്കും, സുഹൃത്തുക്കള്‍ നിങ്ങളെ സഹായിക്കാന്‍ തയ്യാറാകും. സാമൂഹ്യസേവനം ചെയ്യുന്നത് നിങ്ങളുടെ പ്രശസ്തി വര്‍ധിപ്പിക്കും. ബിസിനസ്സ് നന്നായി നടത്തുന്നതില്‍ നിങ്ങള്‍ വിജയിക്കുകയും വലിയ ലാഭം നേടുകയും ചെയ്യും. മാതാപിതാക്കളോടൊപ്പം ഏതെങ്കിലും മതപരമായ സ്ഥലം സന്ദര്‍ശിക്കാന്‍ നിങ്ങള്‍ക്ക് പ്ലാന്‍ ചെയ്യാം. സുഹൃത്തുക്കളുമായി ഉല്ലസിക്കാന്‍ അവസരം ലഭിക്കും.
പരിഹാരം: ജോലിയിലും ബിസിനസ്സിലും പുരോഗതിക്കായി, അരി, കുറച്ച് ചുവന്ന മുളക്, ചുവന്ന പൂക്കള്‍ എന്നിവ ഒരു ചെമ്പ് പാത്രത്തില്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുക.
കര്‍ക്കടകം
നവംബര്‍ 5 കര്‍ക്കടക രാശിക്കാര്‍ക്ക് ശുഭകരമാണ്. കര്‍ക്കടക രാശിക്കാര്‍ക്ക് ഭാഗ്യം കൂടെയുണ്ടാകും. നിങ്ങള്‍ വളരെക്കാലമായി കാത്തിരുന്ന വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. നിങ്ങളുടെ ബിസിനസ്സ് വളര്‍ത്തുന്നതിന് നിങ്ങള്‍ പുതിയ പദ്ധതികള്‍ തയ്യാറാക്കും. നിങ്ങള്‍ ചെയ്യുന്ന ഏത് ജോലിയായാലും, നിങ്ങള്‍ അത് മുഴുവന്‍ കഠിനാധ്വാനത്തോടും സത്യസന്ധതയോടും കൂടി പൂര്‍ത്തിയാക്കും.
പ്രതിവിധി: പണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് ആശ്വാസം ലഭിക്കാന്‍, ശര്‍ക്കരയും നെയ്യും വെള്ളത്തില്‍ സമര്‍പ്പിച്ച് സൂര്യ ചാലിസ പാരായണം ചെയ്യുക. കൂടാതെ, ഉപ്പ് രഹിത ഭക്ഷണം കഴിക്കുന്നതും ഗുണം ചെയ്യും.
കന്നി
നവംബര്‍ 5 കന്നിരാശിക്കാര്‍ക്ക് ഗുണകരമാണ്. കന്നിരാശിക്കാര്‍ തങ്ങളുടെ ഊര്‍ജ്ജം നല്ല പ്രവൃത്തികളില്‍ വിനിയോഗിക്കും, വീട്ടില്‍ സമാധാനാന്തരീക്ഷം ഉണ്ടാകും. വീട്ടുജോലികള്‍ പൂര്‍ത്തിയാക്കും. ബിസിനസുകാര്‍ക്ക് നല്ല സമയം ആയിരിക്കും, അവര്‍ക്ക് നല്ല ലാഭവും ലഭിക്കും. ബിസിനസ്സില്‍ ലാഭകരമായ അവസരങ്ങളുണ്ട്.
പരിഹാരം: സാമ്പത്തിക പുരോഗതിക്ക്, സൂര്യഭഗവാന് വെള്ളം ചേര്‍ത്ത അരി അര്‍പ്പിക്കുകയും സൂര്യ ബീജ മന്ത്രം ജപിക്കുകയും ആദിത്യ സ്തോത്രം ചൊല്ലുകയും ചെയ്യുക.
ധനു
നവംബര്‍ 5 ധനു രാശിക്കാര്‍ക്ക് സന്തോഷകരമായ ദിവസമായിരിക്കും. ധനു രാശിക്കാരുടെ ബന്ധങ്ങളില്‍ സന്തോഷം വര്‍ദ്ധിക്കും, വീട്ടിലെ അന്തരീക്ഷം സന്തോഷവും സമാധാനവും ആയിരിക്കും. ബിസിനസ്സില്‍ നല്ല വളര്‍ച്ച ഉണ്ടാകും, ബിസിനസ്സ് വിപുലീകരണത്തിനായി നിങ്ങള്‍ ആസൂത്രണം ചെയ്യും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. അയല്‍ക്കാരുമായുള്ള നിങ്ങളുടെ ബന്ധം നല്ലതായിരിക്കും. കുടുംബത്തില്‍ എന്തെങ്കിലും അസ്വാരസ്യങ്ങള്‍ ഉണ്ടെങ്കില്‍ അതെല്ലാം അവസാനിക്കുകയും കുടുംബബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാകുകയും ചെയ്യും.
പ്രതിവിധി: ചെമ്പരത്തി പൂക്കള്‍ വെള്ളത്തില്‍ കലര്‍ത്തി സൂര്യദേവന് സമര്‍പ്പിക്കുകയും സൂര്യ ചാലിസ വായിക്കുകയും ചെയ്യുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. കൂടുതല്‍ വിശദാംശങ്ങള്‍ക്കായിവിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
