Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
ശുഭയോഗങ്ങള്‍ പിറക്കുന്ന അധികമാസത്തിലെ ആദ്യ പ്രദോഷ വ്രതം; ശുഭമുഹൂര്‍ത്തം, പൂജാരീതി
ശ്രാവണമാസത്തിലെ പ്രദോഷ വ്രതം ആചരിക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഈ സമയത്തെ പ്രദോഷവ്രതം ആചരിക്കുന്നതിലൂടെ ശിവന്റെ പ്രത്യേക അനുഗ്രഹം ഭക്തര്‍ക്ക് ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തില്‍ സന്തോഷത്തിന്റെയും ഭാഗ്യത്തിന്റെയും അവസരങ്ങള്‍ പിറക്കുന്നു. ശ്രാവണത്തിലെ രണ്ടാം പ്രദോഷ വ്രതം ഇന്നാണ്.
ഈ ദിവസം പ്രദോഷവ്രതം ആചരിക്കുന്നത് നിങ്ങള്‍ക്ക് ശുഭകരമായ ഫലങ്ങള്‍ സമ്മാനിക്കും. നിരവധി ഐശ്വര്യ യോഗങ്ങളുടെ സംയോജനമാണ് ഈ ദിവസം നടക്കുന്നത്. ഇപ്പോള്‍ ശ്രാവണ അധികമാസ കാലമാണ്. ശ്രാവണത്തിലെ അധികമാസത്തിലെ ആദ്യ പ്രദോഷവ്രതത്തിന്റെ ശുഭമുഹൂര്‍ത്തവും പൂജാരീതിയും അറിയാന്‍ ലേഖനം വായിക്കൂ.

രവിപ്രദോഷ വ്രതം ജൂലൈ 2023
ശ്രാവണ മാസത്തിലെ ഈ രവി പ്രദോഷ വ്രതം വളരെ പ്രാധാന്യത്തോടെയാണ് കണക്കാക്കുന്നത്. ഈ ദിവസം ആരാധിക്കുന്നതിലൂടെ പരമേശ്വരന്റെയും വിഷ്ണുവിന്റെയും അനുഗ്രഹം ലഭിക്കും. അധികമാസ പ്രദോഷ വ്രത ദിനത്തില്‍ നിരവധി ഐശ്വര്യ യോഗങ്ങളുടെ സംയോജനമാണ് നടക്കുന്നത്. പഞ്ചാംഗം അനുസരിച്ച്, ശ്രാവണ അധികമാസത്തിലെ ശുക്ല പക്ഷത്തിലെ ത്രയോദശി തിഥി ജൂലൈ 30ന് രാവിലെ 10.34 ന് ആരംഭിക്കും. ഈ തീയതി ജൂലൈ 31 തിങ്കളാഴ്ച രാവിലെ 07.26 ന് അവസാനിക്കും.
ശിവപൂജ സമയം - 30 ജൂലൈ 07.14 pm - 09.19 pm
ശുഭയോഗം
രവിപ്രദോഷ വ്രതത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ദ്രയോഗം, സര്‍വാര്‍ത്ത സിദ്ധി യോഗം, രവിയോഗം എന്നിവ രൂപപ്പെടും. അങ്ങനെയുള്ള സാഹചര്യത്തില്‍ പരമശിവനെ ആരാധിക്കുന്നതിലൂടെ വ്രതാനുഷ്ഠാനത്തിന്റെ എല്ലാ ഫലങ്ങളും ലഭിക്കും. ദാമ്പത്യ സന്തോഷം വര്‍ദ്ധിക്കും.
സര്‍വാര്‍ത്ത സിദ്ധി യോഗം - രാവിലെ 05.41 - രാത്രി 09.32
രവിയോഗം - 30 ജൂലൈ, 09.32 pm - 31 ജൂലൈ 05.42 am
ഇന്ദ്രയോഗം - 29 ജൂലൈ, 09.34 am - 30 ജൂലൈ 06.34 am
പ്രതിവിധികള്‍
പ്രദോഷവ്രതം ശിവന് വളരെ പ്രിയപ്പെട്ടതാണ്. അധികമാസത്തിലെ രവിപ്രദോഷ വ്രത നാളില്‍ സൂര്യഭഗവാന് അര്‍ഘ്യം അര്‍പ്പിക്കുക. എള്ള്, ശര്‍ക്കര, പൂക്കള്‍ എന്നിവ വെള്ളത്തില്‍ കലര്‍ത്തി അര്‍ഘ്യം അര്പിക്കുക. ഈ പ്രവൃത്തി ഒരു വ്യക്തിയുടെ ബഹുമാനം വര്‍ദ്ധിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ബിസിനസ്സും അഭിവൃദ്ധിപ്പെടും.

ശിവലിംഗ അഭിഷേകം
രവിപ്രദോഷ വ്രത നാളില്‍ വൈകുന്നേരം, പാലില്‍ കുങ്കുമം കലര്‍ത്തി ശിവലിംഗത്തെ അഭിഷേകം ചെയ്യുക. ഒരു വ്യക്തിയുടെ കുടുംബത്തിന്റെ വളര്‍ച്ചയ്ക്കും സന്തോഷകരമായ ദാമ്പത്യ ജീവിതത്തിനും ഈ പ്രതിവിധി ഫലപ്രദമാണെന്ന് പറയപ്പെടുന്നു.
ഗോക്കള്‍ക്ക് ഭക്ഷണം നല്‍കുക
വീട്ടില്‍ സന്തോഷവും സമാധാനവും നിലനിര്‍ത്താന്‍, രവിപ്രദോഷ വ്രതനാളില്‍ ശങ്കരന്റെ പാദങ്ങളില്‍ ഗോതമ്പ് മാവ് തൊടുക. എന്നിട്ട് അതില്‍ നിന്ന് ചപ്പാത്തി ഉണ്ടാക്കി പശുവിനോ കിടാവിനോ കാളയ്ക്കോ ഭക്ഷണം നല്‍കുക. ഇതിലൂടെ നിങ്ങളുടെ വീട്ടില്‍ സന്തോഷവും ഐശ്വര്യവും ഉണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
ഭൂമി തര്‍ക്കങ്ങള്‍ തീരാന്‍
ഭൂമി സംബന്ധമായ തര്‍ക്കങ്ങള്‍ മൂലം കോടതികള്‍ വീണ്ടും വീണ്ടും കയറിയിറങ്ങേണ്ടി വന്നാല്‍ രവിപ്രദോഷ വ്രതാനുഷ്ഠാന നാളില്‍ ചെമ്പുപാത്രത്തില്‍ അരി കലക്കി ശിവനെ അഭിഷേകം ചെയ്യുക. ഈ പ്രതിവിധി ചെയ്യുന്നതിലൂടെ കോടതി സംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുമെന്നാണ് വിശ്വാസം.

നല്ല ആരോഗ്യത്തിന്
നല്ല ആരോഗ്യം നിലനിറുത്താന്‍, പ്രദോഷ വ്രത നാളില്‍ ശിവക്ഷേത്രം സന്ദര്‍ശിച്ച് ഉണങ്ങിയ നാളികേരം ദൈവത്തിന് സമര്‍പ്പിക്കുകയും നിങ്ങളുടെ നല്ല ആരോഗ്യത്തിനായി ശിവനോട് പ്രാര്‍ത്ഥിക്കുകയും ചെയ്യുക. പ്രദോഷകാലത്ത് ശിവക്ഷേത്രത്തില്‍ നാളികേരം അര്‍പ്പിക്കുന്നത് കൂടുതല്‍ ഉത്തമമായിരിക്കും.
കുടുംബത്തില്‍ സന്തോഷത്തിന്
നിങ്ങളുടെ കുടുംബത്തിന്റെ സന്തോഷത്തിനും സമാധാനത്തിനുമായി രവിപ്രദോഷ നാളില്‍ വൈകുന്നേരം ശിവക്ഷേത്രത്തില്‍ നെയ്യ് വിളക്കും എണ്ണവിളക്കും തെളിയിക്കുക. നെയ്യ് വിളക്ക് ദേവന്മാരെ പ്രീതിപ്പെടുത്താന്‍ ഉപയോഗിക്കുമ്പോള്‍ എണ്ണ വിളക്ക് ഒരാളുടെ ആഗ്രഹങ്ങള്‍ നിറവേറ്റാന്‍ ഉപയോഗിക്കുന്നു.



Click it and Unblock the Notifications
